Wednesday, 6 September 2017

🌺🌺അബൂട്ടിയുടെ കിനാക്കൾ🌺🌺 (അദ്ധ്യായം:7)


(അദ്ധ്യായം:7)

മോനേ അബൂട്ടി- രാവിലെ കടയിലേക്ക് ഇറങ്ങാനിരുന്ന അവറാൻ മോനെ വിളിച്ചു.
ഏന്താ ഉപ്പാ -
ഇന്ന് സ്കൂളില്ലേ ?
'ഇല്ല ഞായറാഴ്ചയാണ് 
'എന്നാൽ ഉപ്പാന്റെ മോൻ ഇന്ന് ഉച്ച കഴിഞ്ഞു കടയിൽ വരണം. ഉപ്പാക്ക് ഒരിടം വരെ പോകാനുണ്ട്. നിനക്ക് കളിയ്ക്കാൻ പോകാനാവുമ്പോഴേക്കും ഉപ്പ തിരിച്ചെത്താം.'
ശരി ഉപ്പാ - എന്ന് പറഞ്ഞു തലയാട്ടി കൊണ്ട് ആ 10 വയസ്സുകാരൻ സമ്മതിച്ചു.
അവറാൻ കച്ചവടാവശ്യാർത്ഥം ടൗണിൽ പോകണം. അബൂട്ടിയെ ഒറ്റയ്ക്ക് നിർത്താനുള്ള പ്രായമായില്ല എന്നറിയാം. അടുത്ത കടയിൽ കുട്ടിഹസ്സനുള്ളതാണ് ഒരു സമാധാനം. അവൻ ശ്രദ്ധിച്ചോളും.
അബൂട്ടിക്ക് വയസ് പത്തേ ഉള്ളൂവെങ്കിലും അതിൽ കൂടുതൽ പ്രായത്തിനുള്ള പക്വതയും വിവേകവും ഉണ്ട്. ആരോട് സംസാരിക്കുവാനും ഉഷാറാണ്.
കടയിൽ ചെന്നാൽ കുട്ടി ഹസ്സന്റെയും അടുത്ത കടക്കാരുടെയും വിനോദം അബൂട്ടിയുമായി ഒന്നും രണ്ടും പറഞ്ഞിരിക്കലാണ്. അവനും അതാസ്വദിക്കും.
ഉച്ച ഭക്ഷണം കഴിഞ്ഞു അബൂട്ടി കവലയിലേക്ക്  പോകാനിറങ്ങി. മോനെ സൂക്ഷിച്ചു പോകണം. ഉമ്മയുടെ ഉപദേശം. അബൂട്ടി ഉമ്മയുടെ മുന്നിൽ നിന്നും ഇറങ്ങി. വീടിന്റെ തൊടിക്കപ്പുറത്തു അയലത്തെ കുട്ടികളോടൊപ്പം അനസും ജമീലയും മുനീറയും കളിക്കുന്നുണ്ട്. അബൂട്ടി അവരുടെ കളി നോക്കി കൊണ്ട് മെല്ലെ നടന്നു.
ഉമ്മയുടെ കാഴ്ച മറഞ്ഞതിനു ശേഷം അവൻ ഒരോട്ടമോടി നേരെ നൗഫലിന്റെ വീട്ടിലേക്കു. അവനും കൂടി പോരുകയാണെങ്കിൽ രണ്ടു പേർക്കും അതൊരു സന്തോഷമുള്ള കാര്യമാണ്.
അബൂട്ടിയുടെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് നൗഫൽ. ഭാഗ്യത്തിന് നൗഫൽ അവന്റെ വീടിന് മുന്നിൽ തന്നെയുണ്ട്.
നൗഫലെ ,,വേഗം വാ -നമുക്ക് കടയിലേക്ക് പോകാം. ഞാൻ നിനക്ക് കടല മിട്ടായി എടുത്തു തരാം. 
ഒറ്റ ശ്വാസത്തിൽ അബൂട്ടി പറഞ്ഞു തീർത്തു . ഞാൻ ഉമ്മയോട് ഒന്ന് പറഞ്ഞാട്ടെ. നൗഫൽ പെട്ടെന്ന് ഉമ്മയുടെ സമ്മതം വാങ്ങി. രണ്ട് കൂട്ടുകാരും കൂടി ഒന്നും രണ്ടും പറഞ്ഞു കൊണ്ട് പാടവരമ്പിലൂടെ നടന്നു. തോടിനടുത്തെത്തിയപ്പോൾ നൗഫലിന് തോട്ടിൽ ചാടാൻ താല്പര്യം. എടാ നമുക്ക് തോട്ടിൽ കുളിച്ചിട്ടു പോകാം - .നമുക്ക് തിരിച്ചു വരുമ്പോൾ കുളിക്കാം.ഇപ്പോൾ നീ വാ . അബൂട്ടി ഉപ്പയോട്‌ പറഞ്ഞ വാക്കോർത്തു തിരക്ക് കൂട്ടി.
രണ്ടു പേരും സമയത്തു തന്നെ കടയിലെത്തി. അവറാൻ രണ്ടു പേർക്കും അടുത്ത കടയിൽ നിന്നും നാരങ്ങാ വെള്ളം വാങ്ങി കൊടുത്തു. കുട്ടിഹസ്സനെ ഒന്ന് കൂടി ഓർമിപ്പിച്ചു ടൗണിലേക്ക് പോയി.
ഉപ്പ പോയ ഉടനെത്തന്നെ അബൂട്ടി പറഞ്ഞ പോലെ കടല മിട്ടായി എടുത്തു നൗഫലിന് കൊടുത്തു. രണ്ടു പേരും കൂടി കഴിച്ചു.
വൈകുന്നേരത്തെ ബസിന് അവറാൻ മടങ്ങിയെത്തിയപ്പോൾ കുറച്ചു വൈകിയിരുന്നു.അത് കൊണ്ട് തന്നെ ഇനി കളിക്കാനൊന്നും നില്കാതെ നേരെ വീട്ടിൽ പോകണം എന്നുപദേശിച്ചു കൊണ്ട് അവരെ യാത്രയാക്കി. പോകുന്ന പോക്കിൽ തന്നെ രണ്ടു പേരും കുറച്ചു സമയം തോട്ടിൽ ചാടി. വലിയ ആഴമില്ല തോടിന്. നൗഫലിനും അബൂട്ടിക്കാണെങ്കിൽ നന്നായിട്ടു നീന്താനറിയാം. ഉടുത്തിരുന്ന മുണ്ടഴിച്ചു കുറച്ചു പാരാലിനെയും പിടിച്ചു രണ്ടു പേരും വീട്ടിലേക്കു തിരിച്ചു.
ഉമ്മ അബൂട്ടിയെ കാത്തു വെപ്രാളപ്പെട്ട് ഇരിക്കുകയായിരുന്നു. അവനെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്. അവനെ കൊണ്ട് പോയി ചായയും പലഹാരങ്ങളും കൊടുത്തു. അബൂട്ടി അതിനിടയിൽ ഉപ്പാന്റെ കടയിൽ നിന്നും പോക്കറ്റിലിട്ടിരുന്ന മിട്ടായി എടുത്തു ഒരു വല്ലിക്കയുടെ ഭാവത്തിൽ അനിയനും അനിയത്തിമാർക്കും കൊടുത്തു. അതോടൊപ്പം മുനീറയെ എടുത്തു കൊണ്ട് തന്റെ ഇഷ്ടഗാനം പാടി. ഒപ്പം അനസും ജമീലയും അതേറ്റു പാടി





                 (   തുടരും )

(അദ്ധ്യായം: 1) 
(അദ്ധ്യായം: 2) 
(അദ്ധ്യായം: 3) 

(അദ്ധ്യായം: 4) 

No comments:

Post a Comment