Friday, 26 June 2020

കെ.പി ഹസ്സൻ കാക്ക


പളളിപ്പറമ്പ് @  ഹസ്സൻ കെ.പി 


ഹസ്സൻ കാക്ക: ഓർമ്മയിലലിയാത്ത മിഠായി മധുരങ്ങൾ

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
കുറ്റൂരിന്റെ സ്കൂൾ വിപണി ഉണർന്ന് നിൽക്കുന്ന കാലമാണ്.അന്നത്തെ പെട്ടിപ്പീട്യകൾക്ക് ജൂൺ മാസം മുഴുവൻ പുതു പുസ്തകത്തിന്റെ മണമായിരുന്നു. അതിന്റെ അകം നിറയെ കൗതുകമേറുന്ന പഠനോപകരണങ്ങളും കൊതിയൂറുന്ന മിഠായി മധുരങ്ങളുമായിരുന്നു. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം പീടികത്തിരക്കുകളിൽ ചെന്ന് നിൽക്കുന്നത് സ്കൂൾ പ്രായത്തിലെ ശീലമാണ്.ഈ തിരക്കിന് നടുവിൽ വെച്ചാണ് ഹസ്സൻ കാക്കയെ കണ്ടു തുടങ്ങുന്നത്.മദ്രസ ബിൽഡിംഗിലായിരുന്നു അന്ന് ഹസ്സൻ കാക്കയുടെ കച്ചവടം. ഇന്നത്തെ പോലെ ഗൾഫിന്റെ സ്വാധീനം നാട്ടിൽ ഇത്രമേൽ പ്രകടമായിട്ടില്ല. എങ്കിലും ഫോറിൻ സാധനങ്ങൾക്ക് വലിയ ഡിമാന്റുള്ള കാലമാണ്.ഹസ്സൻ കാക്കയുടെ പീടിക മുറിയിൽ ഫോറിൻ സാധനങ്ങൾക്കും ഒരിടമുണ്ടായിരുന്നു. സ്കൂൾ കുട്ടികളെ ആകർഷിക്കുന്നതിന് ഇതും ഒരു കാരണമായി. പുതുമകളാണല്ലോ സ്കൂൾ വിപണികളുടെ ആകർഷണീയത. അക്കാര്യത്തിൽ ഹസ്സൻ കാക്കയുടെ കച്ചവടങ്ങൾ മറ്റുള്ളവരേക്കാൾ എപ്പോഴും ഒരു പടി മുന്നിലായിരുന്നു. ഒപ്പം  വശ്യമായ അദ്ദേഹത്തിന്റെ പെരുമാറ്റവും എടുത്തു പറയേണ്ട ഒന്നാണ്. കുട്ടികളോടും മുതിർന്നവരോടും അവർ ഒരു പോലെ ഇടപഴകി. പ്രസന്നമായ മുഖത്തോടെയാണ് ഏതവസ്ഥയിലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞത്. സ്കൂൾ ബഹളങ്ങളിൽ നിന്ന് എപ്പോഴാണ് അദ്ദേഹം മറ്റ് ജീവിത വഴികളിലേക്ക് തിരിത്തെതെന്ന് കൃത്യമായി ഓർക്കുന്നില്ല. പിന്നീട് അദ്ദേഹത്തെ കാണുന്നത് ഫോറിൻ കച്ചവടക്കാരനായാണ്. അതിനിടയിൽ കുറച്ച് കാലം പ്രവാസിയുമായി. 
പ്രവാസം കഴിഞ്ഞെത്തിയത് കുന്നുംപുറത്തെ ഗൾഫ് ബസാറിലേക്കാണ്. ഒപ്പം തന്നെ റിയൽ എസ്റ്റേറ്റ് രംഗത്തും  ഹസ്സൻ കാക്കയുണ്ടായിരുന്നു. അതിന്റെ ഓട്ടപ്പാച്ചിലുകൾക്കിടയിലും വേങ്ങര റോഡിലെ ഈ കച്ചവടം നിലനിറുത്തി പോന്നു. ഗൾഫ് മാർക്കറ്റുകൾക്ക് വന്ന മാന്ദ്യം  പുതിയ ജീവിതോപാധികൾ തേടാൻ അദ്ദേഹത്തെയും പ്രേരിപ്പിച്ചുട്ടുണ്ടാവണം. അങ്ങനെയാണ് ഈ അടുത്ത കാലത്ത് കുന്നുംപുറം 'ദാറുശ്ശിഫ'ക്ക് മുന്നിൽ പുതിയ കച്ചവടം ആരംഭിക്കുന്നത്. ഞങ്ങളുടെ SSLC ബാച്ച് മീറ്റിന് വേണ്ട വിഭവങ്ങളൊരുക്കാൻ സുഹൃത്ത് അരീക്കൻ മജീദുമൊത്ത് ഹസ്സൻ കാക്കയുടെ കടയിൽ പോയതോർക്കുന്നു. സ്കൂൾ പ്രായത്തിലെ മിഠായി മധുരങ്ങൾ കൊടുത്ത് സഹപാഠികളെ സ്വീകരിക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ. സംഗതി അവതരിപ്പിച്ച പാടെ പേര് പോലും മറന്ന് പോയ പഴയ മിഠായി മധുരങ്ങൾ ഒന്നൊന്നായി ഞങ്ങളുടെ നേരെ നീട്ടി. ഈ മിഠായി ഐറ്റംസുകൾ ടേബിളിൽ സെറ്റ് ചെയ്ത് വെക്കേണ്ട രീതി വരെ പറഞ്ഞ് തന്ന് അദ്ദേഹം ഞങ്ങളുടെ സെലക്ഷനെ സഹായിച്ച് കൊണ്ടിരുന്നു.. ഇത്തരം കൂട്ടായ്മകളിൽ പൂക്കുന്ന സൗഹൃദത്തെ കുറിച്ച് ഏറെ ആവേശത്തോടെയാണ് അന്ന്അദ്ദേഹം  സംസാരിച്ചത്. കവലകളിലും യാത്രകളിലും വെച്ചാണ് ഹസൻ കാക്കയെ പലപ്പോഴും കണ്ടുമുട്ടിയത്. കാണുമ്പോഴെല്ലാം പുഞ്ചിരി മായാത്ത മുഖത്തോടെ വിശേഷങ്ങൾ ചോദിക്കും. അതിൽ നാടും വീടും കുടുംബവും രാഷ്ട്രീയവുമെല്ലാം കടന്നു വരും. പതിഞ്ഞ സ്വരത്തിൽ ഹൃദ്യമായ വാക്കുകളായിരുന്നു അദ്ദേഹത്തിൽ നിന്ന് ഉതിർന്ന് വന്നത്. അതു കൊണ്ട് തന്നെ എത്ര നേരം സംസാരിച്ചാലും ഒട്ടും മടുപ്പ് തോന്നാത്തതായിരുന്നു അവരുമൊത്തുള്ള നിമിഷങ്ങൾ. നല്ലൊരു കേൾവിക്കാരനായിരുന്നു ഹസ്സൻ കാക്ക.നമ്മുടെ പരിസരങ്ങളിൽ നടക്കുന്ന ഒട്ടു മിക്ക പൊതു പരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവാറുണ്ടായിരുന്നു. അവസാന കാലങ്ങളിൽ ആത്മീയ സദസ്സുകളിലും ഉൽബോധന വേദികളിലുമൊക്കെ അദ്ദേഹം മുറ തെറ്റാതെ പങ്കെടുത്തു പോന്നു. മത-രാഷ്ട്രീയ രംഗങ്ങളിൽ ഹസ്സൻ കാക്കക്ക് കൃത്യമായ നിലപാടുകളുണ്ടായിരുന്നു. എന്നാൽ ഏതെങ്കിലും സംഘടനകളുടേയോ സ്ഥാപനങ്ങളുടേയോ ഭാരവാഹിത്വത്തിലേക്കോ നേതൃത്വത്തിലേക്കോ കടന്ന് വരാൻ അദ്ദേഹം ഒട്ടും താൽപ്പര്യം കാണിച്ചില്ല. വിഭാഗീയതകൾക്കതീതമായി നാട്ടിലെ എല്ലാ നൻമകളിലും, പൊതു സംരംഭങ്ങളിലും  അദ്ദേഹം സാന്നിധ്യമറിയിച്ചു. ആരോടും പകയില്ലാത്ത പച്ച മനുഷ്യൻമാർ നമുക്കിടയിൽ കുറച്ചേയൊള്ളൂ. അവരിൽ ഒരാളെയാണ്
ഹസ്സൻ കാക്കയുടെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്.
---------------------
✍🏻 സത്താർ കുറ്റൂർ



ഇനി കാണില്ല ആ പുഞ്ചിരി

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ചെറുപ്പം മുതലെ എൻ്റെ കണ്ണിൽ കാണുന്നത് ഹസ്സൻകാക്ക ഒരു ഫോറീൻ  കച്ചവടക്കാരനായിട്ടാണ്.കുറ്റൂരിലെ ഉമ്മാൻ്റെ വീട്ടിലെക്ക് വാഹനങ്ങളിൽ  വരുമ്പോൾ ഹുജ്ജത്ത് മദ്രസയുടെ റൂമിൽ  കച്ചവടം ചെയ്തിരുന്ന ഹസ്സൻ കാക്കയുടെ കടയുടെ മുന്നിൽ ഇറങ്ങിയിട്ട് നടക്കലായിരുന്നു.അന്നേ കാണുന്ന മുഖമാണ് ഹസ്സൻ കാക്കായുടെത്.കുറെ കാലം കുറ്റൂരി കച്ചവടം ചെയ്തിരുന്ന ഹസ്സൻ കാക്ക പിന്നീട് ഗൾഫിൽ പോയി. പിന്നെ അവിടെ നിന്നും വന്നതിന്ന് ശേഷവും ഭൂമി കച്ചവടവും മറ്റു ഫോറീൻ്റെ സാധങ്ങൾ എടുത്തിട്ടും വിറ്റിട്ടും മായി നടന്നിരുന്നു. അതിന് ശേഷം കുന്നുംപുറത്ത് ഗൾഫിൻ്റെ നല്ല ഒറിജിനൽ സാധനങ്ങളുമായി കച്ചവടം തുടങ്ങിരുന്നു. അപ്പോഴാണ് ഞാനുമായി വളരെ അടുപ്പമായത്. എപ്പോഴും വളരെ സമാധനത്തോടെ ചിരിച്ച് കൊണ്ട് സംസാരിച്ചിരുന്ന അദ്ദേഹം ചിലപ്പോഴെക്കെ ഞങ്ങളുടെ കടയിലെക്ക് വന്നൽ മണിക്കുറുകളോളം സംസാരിച്ചു കൊണ്ടിരിക്കും.പിന്നെ ഗൾഫ് സാധനങ്ങൾക്ക് മാർക്കറ്റ് കുറഞ്ഞതും മറ്റും കാരണം കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം വേങ്ങര റോഡിലെ റൂം ഒഴിവാക്കി കുന്നുംപുറത്ത് താഴെത്തങ്ങാടിയിൽ ഈത്തപഴവും മിഠായിയുടെ കച്ചവടവുമായി മാറി പോയി.അതിന്ന് ശേഷവും എപ്പോയും കാണുക ഇല്ലെങ്കിലും പള്ളിയിൽ പോകുമ്പോയും കടയിലെക്ക് വരുമ്പോയും കാണുമ്പോഴും ചിരിച്ചു കൊണ്ട് തുടുക്കുന്ന സംസാരം തുടരുന്ന് കൊണ്ടിരുന്നു. അദ്ദേഹവുമായി സൗഹാധവുള്ളവർക്ക് അറിയാം ആ സൗഹാർധത്തിന് ഒരിക്കലും ഒരു കോട്ടവും തട്ടില്ലിരുന്നു. പ്രത്യേകിച്ച് സയ്യിദൻമാരോടും ഉസ്താദ്മാരോടും നല്ല തഴ്മയോടെ ബന്ധം നിലനിറുത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു ഹസ്സൻ കാക്ക. മരിക്കുന്നതിൻ്റെ തലെ ദിവസം മേലെ അങ്ങാടിയിൽ വന്ന് പലരോട് സംസാരിച്ചിരുന്ന അദ്ദേഹത്തിൻ്റെ മരണവാർത്ത രാവിലെ നെട്ടലോടെയാണ് അറിഞ്ഞത്. ഒരിക്കലും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. റബ്ബിൻ്റെ വിധി നമുക്ക് ഒരിക്കലും തടയാൻ കഴില്ലല്ലോ.നാഥൻ അദ്ദേഹത്തിൻ്റെ ഖബർ ജീവിത സന്തോഷത്തിലാക്കി കൊടുക്കട്ടെ ... അദ്ദേഹത്തിൻ്റെ കുടുംബത്തിന് ക്ഷമ നൽ കട്ടെ ...😢

امين يارب العالمين🤲
-------------------
✍🏻 മുജീബ് ടി.കെ


ഇപ്പോഴും വിനയത്തോടെ പുഞ്ചിരിക്കുന്നുണ്ടാകും ആ ചുണ്ടുകൾ

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
കെ.പി. ഹസൻ സാഹിബിൻ്റെ മരണവാർത്ത കേട്ടപ്പോൾ ഞെട്ടലിനപ്പുറത്ത് എനിക്കനുഭവപ്പെട്ടത് ഒരു മുന്നറിയിപ്പുകാരൻ എൻ്റെയുള്ളിലിരുന്ന് പറയുന്നത് പോലെ .. " നിനക്കും സമയമായി തുടങ്ങി .. തയ്യാറായിക്കോളൂ". എന്നെക്കാൾ ഒരു വയസ്സിന് ഇളപ്പമാകും.ആരോടും മുഖം കറുപ്പിക്കാത്ത, ഒരാളെയും തമാശക്ക് പോലും ചെറുതാക്കി കാണാത്ത, പരിചയപ്പെട്ടവർക്കൊക്കെ പുഞ്ചിരിയുടെ പൂക്കാലം സമ്മാനിച്ച ഹസൻ സാഹിബ് മലകുൽ മൗത്ത് റൂഹ് സ്വീകരിക്കാൻ വന്നപ്പോഴും പുഞ്ചിരിച്ച് കാണും എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. അത്രമേൽ പുഞ്ചിരിയെന്ന സ്വദഖയുടെ പെട്ടി നിറച്ച് വെച്ചിട്ടായിരുന്നല്ലോ ആ വിയോഗം. ഒരു പാട് മാതൃകാ ഗുണങ്ങൾ ജീവിച്ചു കാണിച്ചു തന്നാണ് അദ്ദേഹം പിരിഞ്ഞു പോയത്. ആത്മീയ സദസ്സുകളിലെ നിശ്ശബ്ദ സാന്നിധ്യം. പണ്ഡിത ശ്രേഷ്ഠരോടുള്ള നീണ്ട സഹവാസം, ചെറുപ്പ വലിപ്പമില്ലാത്ത സൗഹൂദം, റബ്ബ് സുബ്ഹാനഹു വ തആലാ അവൻ്റെ യഥാർത്ഥ ദാസൻമാരുടെ അടയാളമായി എണ്ണിയ വിനയത്തോടെയുള്ള നടത്തം, ആഢംബരമില്ലാത്ത വേഷം .... മദ്രസ കാലം തൊട്ടെ ഞാൻ കണ്ടു വരുന്ന എൻ്റെ സുഹൃത്തിൻ്റെ പുണ്യങ്ങളുടെ  അടുത്തെത്താൻ ഞാനിനിയും ഏറെ സഞ്ചരിക്കണം. എന്നാലും കഴിയില്ല എന്നുറപ്പാണ്.ഭീതിതമായ ഖബർ ജീവിതത്തിൽ റഹ് മാനായ നാഥൻ നിർഭയത്വവും പ്രകാശവും പ്രവിശാലതയും നൽകി സ്വർഗീയാരാമത്തിൽ ഒന്നിച്ചു ചേരാൻ വിധി കൂട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
-----------------------
✍🏻  മുഹമ്മദ് കുട്ടി അരീക്കൻ


എന്നിലെ ഹസ്സൻ കാക്ക

➖➖➖➖➖➖

കുഞ്ഞു നാളിൽ കണ്ട  മനസ്സിൽ തട്ടിയ  മുഖങ്ങളിൽ ഒന്നായിരുന്നു കാഞ്ഞീര പറംബൻ ഹസ്സൻ കാക്ക. കുറ്റൂർ നോർത്ത് ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയിൽ പഠിക്കുന്ന കാലം തൊട്ടെ കണുന്നതായിരുന്നു അദ്ധേഹത്തെ......
അക്കാലത്ത് മദ്രസ്സയോട് ചേർന്ന രണ്ട് മുറിയിൽ കച്ചവടം നടത്തുകയായിരുന്നു അവർ. കൂടാതെ വീട്ടിൽ നിന്നും മദ്രസ്സയിലേക്കും സ്കൂളിലേക്കും വരുന്ന  ഇടവഴി കടന്ന് വരുന്ന വഴിയോരത്തായിരുന്നതിനാൽ ആദൃം ഈ കടയും അകത്തുള്ള ഹസ്സൻ കാക്കയേയുമായിരുന്നു ആദൃം ശ്രദ്ധിക്കാറുണ്ടായിരുന്നത് അഞ്ച് പൈസക്കും പത്ത് പൈസക്കും മിഠായിയും 50 പൈസക്ക്‌ പേനയും ഒരു രൂപക്കും രണ്ട് രൂപക്കും നോട്ട് ബുക്കുകളും കിട്ടിയിരുന്ന കാലത്ത് അദ്ധേഹത്തിൻ്റെ അടുക്കൽ നിന്ന് ഇവയൊക്കെ ധാരാളം വാങ്ങിയിട്ടുണ്ട്...... തപാൽ സംബ്രദായം സുലഭമായിരുന്ന കാലത്ത് പ്രദേഷത്തെ അധിക വീടുകളിലേക്കുള്ളകത്തുകളും മറ്റും  പോസ്റ്റുമാൻ ഹസ്സൻ കാക്കയുടെ കടയിൽ ഏൽപിക്കലായിരുന്നു.....പീന്നീട് ഉടമസ്ഥർ അവിടെ വന്ന് വാങ്ങി കൊണ്ട് പോവലായിരുന്നു പതിവ്..... ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയിലെ എല്ലാ പരിപാടികളിലും ആദൃ കാലം മുതലേ അദ്ധേഹത്തിൻ്റെ നിറ സാന്നിധൃം ഉണ്ടാവുമായിരുന്നു.. കുട്ടികളെന്നോ മുതിർന്നവരെന്നോ വതൃാസമില്ലാതെ എല്ലാവരോടും വളരെ സൗഹൃദപരമായി പെരുമാറിയിരുന്നത് കൊണ്ടാവാം എനിക്കും അദ്ധേഹവുമായി പെട്ടന്ന് അടുക്കാൻ കഴിഞ്ഞത്..... കുന്നുംപുറത്ത് ഗൾഫ് ബസാർ നടത്തിയിരുന്ന കാലത്ത് ബസ്സിൽ ഒഴിവ് സമയത്ത് അദ്ധേഹത്തിൻ്റെ കടയിൽ പോയി ഇരിക്കാറായിരുന്നു. എത്ര ദേശൃപ്പെടുന്നവരെയും ഏത് സമയത്തും മുഖത്ത് വിരിയുന്ന പുഞ്ചിരിയിലൂടെ വശത്താക്കാൻ അദ്ധേഹത്തിന് കഴിയുമായിരുന്നു. 
അവസാനമായി 6-മാസങ്ങൾക്ക് മുൻപ് നാട്ടിൽ വച്ച് അദ്ധേഹത്തിൻ്റെ ഇപ്പോഴത്തെ കടയുടെ മുൻപിലുള്ള ഹോസ്പിറ്റലിൽ പോയതിൽ കടയിൽ കയറുകയും കുറെ സമയം നാട്ടു വിശേഷങ്ങൾ പറയുകയും ചെയ്തിരുന്നു അദ്ധേഹത്തിൻ്റെ പെട്ടെന്നുള്ള മരണ വാർത്ത നാട്ടിലെ വാട്സ്സപ്പ് ഗ്രൂപ്പിലുടെ കണ്ടു വിശ്വസിക്കാൻ കഴിഞ്ഞില്ല നാട്ടിലെ പല ആളുകൾക്കും വിളിച്ചാണ് ഉറപ്പ് വരുത്തിയത്.... അദ്ധേഹവുമായി ഇടപഴകാത്തവർ വളരെ ചുരുക്കമായിരിക്കും അതായിരുന്നു അവരുടെ പ്രകൃതം സർവ്വ ശക്തൻ ജീവിത കാലത്ത് അവരിൽ നിന്നും വന്ന തെറ്റുകൾ പൊറുത്ത് സ്വർഗാവകാശികളിൽ ഉൾപ്പെടുത്തുമാറാവട്ട.......⚫
-----------------------
✍🏻 കുഞ്ഞഹമ്മദ് കുട്ടി കെഎം



എന്റെ ആത്മസുഹൃത്തായിരുന്നു

➖➖➖➖➖➖➖➖➖

ഹസൻ കാക്ക    ഓർത്തെടുക്കാൻ  ആയിട്ടില്ല    ഓർമയിലുമല്ല   ഇന്നും  കൂടെയുള്ള   ആത്‌മ സുഹൃത്ത് .വിയോഗ വാർത്ത കേട്ടപ്പോൾ മനസ്സിൽ വേദനയും  സങ്കടവും നിറഞ്ഞു . പുഞ്ചിരിക്കുന്ന മുഖം   ഇന്നും മനസ്സിൽ പതിഞ്ഞു കിടക്കുന്നു പുഞ്ചിരിച്ച് കൊണ്ടല്ലാതെ സംസാരിക്കാത്ത  ഹസൻക . താനുമായി ബന്ധമുള്ള ഏതൊരാളെയും   തന്റെ  അടുത്ത സുഹൃത്തായി  ബന്ധം   സ്ഥാപിച്ച എന്നാൽ എല്ലാവരെയും  തന്റെ സൗഹൃദ വലയത്തിലാക്കിയ   അപൂർവ്വ   വ്യക്‌തി .ആരുമായും അടുത്തു കൂടിയാലും അവന്റെ കുടുബത്തിന്റെയും  ആളായി മാറിയ   പച്ചയായ മനുഷ്യൻ . പ്രായമുള്ളവരെ വളരെ ബഹുമാനത്തോടെ  ആദരിക്കുന്ന   ഹസൻ കാക്ക    ഒരു കറുത്ത വാക്ക് പോലും   പറയുന്നത്   ഇന്ന് വരെ കണ്ടിട്ടില്ല  എന്റെ വീടുമായി അദ്ദേഹത്തിന് വലിയ ബന്ധമില്ലെങ്കിലും   കോഴിച്ചെനയിൽ   താമസിക്കുന്ന   നൂറ് വയസിന് അടുത്ത് നിൽക്കുന്ന   എന്റെ പിതാവിന്റെ ജേഷ്ഠന്റെ ( മൂത്താപ്പ )  സുഖ വിവരങ്ങൾ   എന്നോട് ചോദിക്കുമായിരുന്നു . ഇതൊക്കെ തന്നെയാണ് എല്ലാറ്റിനുമുപരി  ഞാൻ ഹസൻകാക്കയിൽ കണ്ട   വലിയ മഹത്വം . റബ്ബ് അദ്ദേഹത്തെയും കുടുംബത്തെയും നമ്മോടൊപ്പം   നാളെ സ്വർഗത്തിൽ സംഗമിക്കാൻ   സൗഭാഗ്യം നൽകട്ടെ   ആമീൻ

---------------------
✍🏻 മുജീബ് പി.കെ




വിട്ടകന്നു ആ വിടരും പുഞ്ചിരി  

➖➖➖➖➖➖
അധികമൊന്നും അടുപ്പമില്ലെങ്കിലും കണ്ടിട്ടുണ്ട് ചില വഴിയാത്രക്കിടയിൽ പലപ്പോഴായി പരിചയപ്പെട്ടിട്ടുമുണ്ട്.  ഹസ്സൻ കാക്കയെ...ഉപ്പയുടെ വിളിപ്പേരിനോട്‌ ചേർത്ത്‌  വിളിച്ചായിരുന്നു ഞങ്ങൾ കണ്ടപ്പോഴൊക്ക അവർ എന്നെ അഭിസംബോധനം  ചെയ്തിരുന്നത്..    ആത്മീയതയുടെ ആറ്റിൽ നീന്തി തുടിച്ചിരുന്ന ആ ഹ്രദയത്തിന്റെ പ്രകാശം പുഞ്ചിരിയായി പുറത്തേക്ക് പ്രവഹിക്കുമ്പോൾ ആത്മാവിനെ പേറി നടക്കുന്ന ആ ഇരുനിറമുള്ള ഒത്ത ശരീരത്തിന്  ഒരു പ്രതേക സൗന്ദര്യമായിരുന്നു.ആദർശത്തിലും അഭിമാനത്തിലും അമിതാവേശം കാട്ടി ആൾകൂട്ടത്തിൽ ഒച്ചവെച്ച് ആരോടും അല്പവും ആക്രോശം കാണിക്കാതെ അലിവുള്ള ഹൃദയത്തിന്റെ അകമ്പടിയിൽ  അഹങ്കാര ഭാവമില്ലാത്ത ജീവിതത്തിൽ  അദ്ധ്വാനത്തിന്റെ  ആസ്വാദനത്തിലൂടെ ആരെയും വേദനിപ്പിക്കാത്ത ആ പ്രകൃതം ആ ജീവിതത്തെ കുറ്റമറ്റതാക്കിയിട്ടുണ്ടാവണ പറയത്തക്ക ആരോഗ്യ പ്രശനങ്ങളൊന്നും പ്രത്യക്ഷത്തിലില്ലാത്ത ഹസ്സൻ കാക്ക രാവിലെ ബീവിയുമൊത്ത്‌ ഖുർആൻ പാരായണവും കഴിഞ്ഞിരിക്കുമ്പോൾ ഉണ്ടായ ഒരസ്വസ്ഥത തളർച്ചയായി കാര്യം ഗൗരവമുള്ളതാണെന്നറിഞ് ഹോസ്പിറ്റലിൽ പോകും വഴി റബ്ബിന്റെ വിളിഎത്തുകയായിരുന്നു. ആരെയും ഏത് നിമിഷവും തേടി എത്താവുന്ന ആ മരണമെന്ന സത്യത്തിൽ നിന്ന് റബ്ബ് നിശ്ചയിച്ചാൽ ഒര് നിമിഷതേക്ക് പോലും പിന്തിക്കാൻ കഴിയില്ലല്ലോ.. ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ ജീവിതസഹജമായി എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ എല്ലാം കാരുണ്യവാനായ റബ്ബ് വിട്ട് പൊറുത്ത്‌ മാഫാക്കി. ഖബർ ജീവിതം വെളിച്ചമാക്കി കൊടുക്കട്ടെ..  അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബത്തിന് ക്ഷമയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ.. നമ്മിൽ നിന്നും റബ്ബിന്റെ റഹ്മത്തിലേക്ക് യാത്ര പോയ മുഴുവൻ മുഅമിനീങ്ങളെയും മുഅമിനാത്തുകളെയും അവന്റെ സ്വർഗാവകാശികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.. 🤲🏻🤲🏻ആമീൻ.  
-----------------------
✍🏻 മുജീബ് കെ.സി 


എന്റെ കളിക്കൂട്ടുകാരൻ               

➖➖➖➖➖➖➖➖       

ഞങ്ങൾ ചെറുപ്പം മുതലെഒന്നിച്ച കളിച്ചു നടന്നവരായിരുന്നു.എല്ലാവരും എഴുതിയത് പോലെ ഹസനെ  ഒരിക്കൽ പരിചയപെട്ടാൽ മാത്രം മതി അവരുടെ മനസ്സിൽ അവൻ തങ്ങി നിൽക്കും ആ പെരുമാറ്റം. പഠിക്കുന്ന കാലത്തോ കളിക്കുന്ന സമയത്തോ ഒരിക്കൽ പോലും ഒന്ന് കനപ്പിച്ചു സംസാരിക്കുന്നത് അനുഭവപ്പെട്ടിട്ടില്ല. പെട്ടെന്നുള്ള മരണത്തെ പറ്റി നമ്മളെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ അതോടൊപ്പം പരേതന്റെ പരലോക ജീവിതം അള്ളാഹു  സുന്ദരമാക്കി കൊടുക്കട്ടെ . ആമീൻ  

------------------

✍🏻 പരി സൈതലവി



ഹസൻ: മറക്കാനാവാത്ത ഓർമ്മകൾ

➖➖➖➖➖➖➖➖  

ഹസ്സൻ ചെറുപ്പം മുതലേയുള്ള സുഹൃത്താണ്. അടുത്തറിഞ്ഞ കളിക്കൂട്ടുകാരൻ. പഠിക്കുന്നകാലം തൊട്ടേ കച്ചവട കണ്ണുള്ള വ്യക്തി. ബാറ്ററി പെട്ടിയിൽ കടല വിറ്റ് തുടങ്ങി. പിന്നീടത് തക്കാളിപ്പെട്ടിയിലേക്ക്  മാറി. അതിന് മുകളിൽ കുപ്പി കയറ്റി വേങ്ങരയിൽ നിന്നും കല്ലുണ്ട/കോൽ/ഏട്ട മുട/എന്നിവയിൽ നിന്നും തുടങ്ങി കുറ്റൂർ മൂലയിൽ ഇരുന്ന് അവിടെ നിന്ന് തന്നെ കച്ചവടത്തിനായി പല സാധനങ്ങൾ കൊണ്ടു വന്നു.  പിന്നെ പിന്നെ ഗൾഫ് സാധനങ്ങൾ വാങ്ങലും വിൽക്കലുമായി. ഇടക്കാലത്ത് പ്രവാസിയുമായി. അത് നിറുത്തി വീണ്ടും കച്ചവടം. അതിനിടയിൽ ഉപ്പാന്റെയും അനിയന്റെയും മരണം. സ്വകാര്യ ദു:ഖങ്ങൾ ഉള്ളിലൊതുക്കി വെക്കുന്ന പ്രകൃതമായിരുന്നു അവന്റേത്. മരിക്കുന്നതിന്റെ  മൂന്ന് മാസം മുമ്പാണ് ഞാൻ നാട്ടിൽ നിന്ന് പോന്നത്. പോരുന്നതിന്റെ രണ്ട് ദിവസം മുമ്പ് ഒരുപാട് കാര്യങ്ങൾ അവനുമായി സംസാരിച്ചു. പഴയ കാര്യങ്ങൾ അയവിറക്കി.  സത്യത്തിൽ ഒരു പച്ച പാവമായിരുന്നു ഹസൻ എന്ന് തോന്നിയിട്ടുണ്ട്. ആരോടും കയർക്കാതെ സ്നേഹത്തോടെ മാത്രമാണ് അവൻ പെരുമാറിയത്. ആ മുഖത്തെ പുഞ്ചിരി എപ്പോഴുമുണ്ടായിരുന്നു.  ഈയിടെ നടന്ന സ്കൂൾ അലുംനി പരിപാടിയിൽ 82 ബാച്ചിന്റെ നിറ സാന്നിദ്ധ്യമായിരുന്നു ഹസൻ.  ആ സൗഹൃദ കാലത്തെ വാക്കുകളിൽ ഒതുക്കാനാവില്ല. അള്ളാഹു അവന്റെ കബറിടം വിശാലമാക്കട്ടെ. അവനെയും നമ്മെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

---------------
✍🏻 ബഷീർ.പി.പി