ആദരണീയരായ അബ്ദുൽ ഖാദിർ മുസ് ല്യാർ
------------------------------
അബ്ദുൽ ഖാദിർ മുസ്ലിയാർ എന്റെ മൂന്നാം ക്ലാസിലെ ഉസ്താദാണ്. നാട്യങ്ങളില്ലാത്ത, തലക്കനം എന്തെന്നറിയാത്ത സദാ പുഞ്ചിരി തൂകുന്ന സൗന്ദര്യമുള്ള മുഖത്തിനുടമ. തൂവെള്ള വസ്ത്രം ആ മുഖകാന്തിക്ക് ശോഭ കൂട്ടുന്നു.
സരസമായിരുന്നു ഉസ്താദിന്റെ അധ്യാപനം. നല്ല നാടൻ മലയാളത്തിൽ ക്ലാസ്സെടുക്കും. സുന്ദരമായ സ്വരത്തിൽ ഖുർആൻ ഓതും. യാസീൻ കാണാതെ പഠിച്ചത് ആ ക്ലാസ്സിൽ വെച്ചാണ്. കുറ്റക്കാർക്ക് അടി ശിക്ഷയുണ്ട്. പക്ഷെ ആ ശുഭ്ര മനസ്സ് ആർദ്രമായിരുന്നു. തല്ല് കിട്ടി ആരെങ്കിലും കരഞ്ഞാൽ അവനെ തമാശ പറഞ്ഞ് ചിരിപ്പിക്കും. ക്ലാസ്സിൽ ഹാജർ നിർബന്ധമായിരുന്നു. തുടർച്ചയായി വരാതിരിക്കുന്നവരെ തിരഞ്ഞ് ആളെ വിടും. എന്നിട്ടും വരാത്തവരെ കുട്ടികളെ കൂട്ടിപ്പോയി ചിരട്ടപ്പൊട്ടും കാർബോഡ് കഷണവും കുപ്പിയും എല്ലാം ചേർത്ത് പണി തീർത്ത "കള്ളത്തരമാല" ചാർത്തി റോട്ടിലൂടെ നടത്തികൊണ്ടുവരും. ക്ലാസിൽ ബെഞ്ചിൽ കയറ്റി നിർത്തും. പരസ്യമായി ചോദ്യം ചെയ്യും.
"ഇതെന്തുമാല ?"
അവന്റെ കരഞ്ഞ് കൊണ്ടുള്ള മറുപടി.
"കള്ളത്തരമാല''
'ഇതെന്തിന് കിട്ടി?''
"കള്ളത്തരം കാട്ടീട്ട് "
പിന്നെ അവൻ ജന്മത്തിൽ കള്ളത്തരം കാട്ടൂല.
മതകാര്യങ്ങളിൽ വിശാല കാഴ്ചപ്പാടുള്ള വ്യക്തിത്വമായിരുന്നു മർഹൂം അബ്ദുൽ ഖാദിർ മുസ്സാർ. പണ്ഡിത കുടുംബമായിരുന്നു.
ഫറോക്കിലുള്ള മകളുടെ വീട്ടിലേക്ക് പോകുമ്പോൾ ബസ്സിൽ രണ്ട് മൂന്ന് തവണ ഒപ്പം യാത്ര ചെയ്തിട്ടുണ്ട്. അവിടെയെത്തുവോളം സംസാരിക്കും സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ, പണ്ഡിതർക്കിടയിലെ ഭിന്നിപ്പ്, ഖൗമിന്റെ ധൂർത്ത്, യുവാക്കളുടെ വേഷം .. ആ വലിയ മനസ്സിന്റെ വ്യാകുലത പതിയെയുള്ള വാക്കുകളിൽ മുഴച്ചു നിന്നിരുന്നു.
അവസാന കാലങ്ങളിൽ രോഗവും വിഷമങ്ങളുമായിരുന്നു. അല്ലെങ്കിലും ഒരു പാട് കാലം സമുദായത്തെ സേവിച്ച് വയസ്സാകുമ്പോൾ നാം അത്തരം സാത്വികരെ ശ്രദ്ധിക്കാറില്ലല്ലോ ..
ആ ഗുരുവര്യരുടെ ദീനി സേവനങ്ങൾ റബ്ബ് സ്വീകരിച്ച് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ വിനീത ശിഷ്യൻ
---------------------------------------------
✍ മുഹമ്മദ് കുട്ടി അരീക്കൻ
പാലമടത്തിൽ കണ്ണാട്ടിൽ അബ്ദുൽ ഖാദർ മുസ്ലിയാർ
--------------------------------
അതായത് ഞങ്ങളുടെ കാക്കട്ടായി
ഓർത്തെടുക്കാനും ഓർമ്മിച്ചു വെക്കാനും ഞങ്ങൾക്ക് ഒരു പാട് നല്ല കാര്യങ്ങൾ ചെയ്തു തന്നാണ് ഞങ്ങളുടെ കാക്കട്ടായി മൺമറഞ്ഞ് പോയത്...
കുട്ടികളോട് അളവറ്റ സ്നേഹവും കരുണയും കാണിച്ചിരുന്നു. തന്റെ ശിക്ഷ്യഗണങ്ങളോടും സമപ്രായക്കാരോടും നർമ്മത്തിലൂന്നിയ സംസാരക്കാരനായിരുന്നു.
മദ്രസ്സാദ്ധ്യാപനങ്ങളിലൂടെ നിരവധി ശിക്ഷ്യൻമാരെ ഉണ്ടാക്കിയെടുക്കുകയും പല പ്രതിസന്ധി ഘട്ടങ്ങളിലും അവർ അദ്ധേഹത്തിന് കൈതാങ്ങാവുകയും ചെയ്തിട്ടുണ്ട്...
ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയിലായിരുന്നു അദ്ധേഹം കൂടുതൽ കാലം അധ്യാപനം നടത്തിയത്. ഇടക്ക് ഇരുമ്പുചോല, അച്ചനമ്പലം തുടങ്ങിയ സ്ഥലങ്ങളിലും പഠിപ്പിച്ചിട്ടുണ്ട്.
അതിനിടക്ക് രണ്ടു വർഷത്തോളം അദ്ധേഹം കാസർക്കോട് ഭാഗത്തും ജോലിക്ക് പോയിരുന്നു. ഓർമ്മകൾക്ക് നാമ്പ് മുളക്കുന്ന കാലത്ത് അദ്ധേഹത്തിന്റെ ജോലിസ്ഥലത്തു നിന്നുള്ള വരവ് ഇന്നും ഒരു പാനീസിന്റെ അരണ്ട വെളിച്ചത്തിൽ മായാതെ നിൽക്കുന്നു...
അന്ന് അദ്ധേഹം കൊണ്ട് വരുന്ന മധുര നാരങ്ങക്ക് പ്രത്യേക മണവും രുചിയുമായിരുന്നു..
ജേഷ്ടൻ മെയ്തീൻ കുട്ടി മുസ്ലിയാരുടെ ആകസ്മിക മരണത്തേത്തുടർന്ന് അദ്ധേഹം നാട്ടിലേക്ക് തിരിച്ചു പോന്നു...
കയ്യിലൊരു മുട്ടായിപ്പൊതിയില്ലാതെ ഞങ്ങളുടെ വീട്ടിലേക്ക് അദ്ധേഹം വരാറില്ല... തേൻ മുട്ടായി മുതൽ തൊലിക്കടല വരെ ആ പൊതിയിലുണ്ടാവും... മുട്ടായിപ്പൊതിയുടെ പതിവ് ഉപഭോക്താക്കളായ ഞങ്ങൾ സ്നേഹത്തോടെ അദ്ധേഹത്തെ കാക്കട്ടായി എന്നു വിളിച്ചു പോന്നു..
നാഥാ, ഞങ്ങളുടെ അമ്മാവൻ ഖാദർ മുസ്‌ലിയാരുടെ പാരത്രിക ജീവിതം നീ സന്തോഷ പൂർണമാക്കണേ... അദ്ധേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളേയും നീ സ്വാലിഹായ അമൽ ആയി സ്വീകരിക്കണേ...
آمين يا رب
---------------------------------------
മുനീർ അമ്പിളിപ്പറമ്പൻ
അസ്സലാമു അലൈക്കും. എന്റെ ഓർമ്മ ശരിയാണെങ്കിൽ 1965-70 കാലഘട്ടത്തിൽ ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയുടെ ഉസ്താദുമാരുടെ ഇടയിൽ നിറഞ്ഞു നിന്നത് കാദ്റോല്യേര് എന്ന് ഞങ്ങൾ വിളിച്ചിരുന്ന അബ്ദുൽ ഖാദിർ മുസ്ലിയാരായിരുന്നു. Mcഅബ്ദുറഹിമാൻ മുസ്ലിയാരുടെ നേതൃത്വത്തിൽ സൈതലവി മുസ്ലിയാർ, പരി മുഹമ്മദ് മുസ്ലിയാർ, കാമ്പ്രൻ മുഹമ്മദ് കുട്ടി മുസ്ലിയാർ തുടങ്ങയിയ ഉസ്താദുമാരായിരുന്നു.ക്ളാസ്സിൽ പഠിപ്പിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ലെങ്കിലും നല്ല ഒരു മനസ്സിന്റെ ഉടമയായിരുന്നു. കാണുമ്പോഴൊക്കൊ സലാം ചൊല്ലി മരിക്കുന്നത് വരെ ആ ബന്ധം നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. അള്ളാഹു അവരുടെ ആഖിറം സുഖസമ്പൂർണ്ണമാക്കിക്കൊടുത്ത് നാളെ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ - ആമീൻ
-------------------------------
മമ്മുദു അരീക്കൻ
ഉമ്മാൻ്റെ ഉസ്താദ്
ഖാദിർ മുസ്ലിയാരെ കുറിച്ച് കുടുതലൊന്നും അറിയിലെങ്കിലും എന്നെ ഉസ്താദിന് നല്ലവണ്ണം അറിയുമായിരുന്നു. എന്നെ കാണുമ്പോയെല്ലാം ചിരിച്ച് കൊണ്ട് പറയും നിൻ്റെ ഉമ്മൻ്റെ ഉസ്താദാണ് ഞാനെന്ന്.
ചെറുപ്പത്തിൽ ഉസ്താദിനെ കാണുമ്പോൾ ഉമ്മയും പറയും അത് എൻ്റെ ഉസ്താദാണെന്ന്.
ആ ബഹുമാനവും ആദരവും ഞാൻ ഉസ്താദിൻ്റെ മരണം വരെ തിരിച്ച് കൊടുത്തിരുന്നു.
എൻ്റെ ചെറുപ്പം മുതലെ ഉസ്താദിനെ ഞാൻ കാണുമ്പോൾ ആ ചുക്കിച്ചുളിഞ്ഞമുഖത്തെ ചെറുപുഞ്ചിരിയും ആ വയസൻ കുട കുത്തി പിടിച്ചുള്ള നടത്തവും എനിക്ക് മറക്കാൻ കഴിയില്ല.
അള്ളാഹുവെ ഉസ്താദിൻ്റെ ഖബർ നീ സ്വാർഗ്ഗ പൂന്തോപ്പാക്കി കെടുക്കണേ.!
ആമീൻ
--------------------------
മുജീബ് ടി.കെ
ഖാദർ മോലേര്. എന്റെ പ്രിയപ്പെട്ട ഉസ്താദുമാരിൽ പ്രിയപ്പെട്ടവരായിരുന്നു. ഒരു പാട് ഉണ്ട് ഉസ്താദിനെ പറ്റി പറയാൻ.നല്ലവരായിരുന്നു എവിടെ നിന്ന് കണ്ടാലും ഉസ്താദിനെ നീ മറന്നൊ എന്ന് നർമത്തിൽ കലർത്തി അന്വേഷിക്കുന്ന നല്ല മനസ്സിന്റെ ഉടമയായിരുന്നു. അല്ലാഹു ആഖിറം നന്നാക്കി കൊടുക്കട്ടെ. ആമീൻ
-----------------------------------------------------
അബ്ദുൽ ലത്തീഫ് എ. (S/o മുഹമ്മദ്),
ചെറുപ്പത്തിൽ ഖാദർ മുസ്ലിയാരെ കാണുമ്പോൾ പേടിയായിരുന്നു..... പിന്നീടത് ബഹുമാനത്തിനു വഴിമാറി. പിന്നെ പ്രവാസത്തിന്റെ ഇടവേളകളിൽ കക്കാടംപുറത്തോ ഊകത്തെ പള്ളിയിലോ വെച്ച് കാണുമ്പോൾ സംസാരിക്കും. ഉസ്താദിന് വേണ്ടി ഇന്ന് നമ്മൾ ചെയ്ത ദുആകളൊക്കെ അല്ലാഹു സ്വീകരിക്കട്ടെ ...ആമീൻ.
-------------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ
ഓർമ വെച്ച കാലം തൊട്ട് അവർ എന്റെ ഓർമയിൽ ഉണ്ട് ,എന്റെ ഉമ്മയുടെ ഗുരുവാണ് .ഉമ്മയുടെ വീടുമായി ഉസ്ഥാതിന് നല്ല അടുപ്പമായിരുന്നു ,ആ കാരണത്താൽ ഞാനുമായി കിട്ടക്കാലം തൊട്ടെ ഉസ്ഥാദുമായി നല്ല ബന്ധം ഉണ്ടായിരുന്ന. ഉസ്ഥാദ് നർമത്തിലൂന്നിയ കാര്യം പറച്ചിലുകൾ ഇന്നും ഖൽബിലുണ്ട്. അവരുടെ മരണം വരെ ആ ബന്ധം തുടർന്നു പോന്നു. അല്ലാഹുവേ കബറിടം സ്വർഗമാക്കി കൊടുക്കേണമേ ആമീൻ
----------------------
കെ. സി. അബു
ഖാദർ മുസ്ല്യാർ എന്നെയും പഠിപ്പിച്ചിട്ടുണ്ട്. എപ്പോ കണ്ടാലും ആ പുഞ്ചിരിയും ,കുശലാന്വേഷണവും, ആ ചോദ്യവും "ജ് ന്ന മറന്നോ " എന്ന്. അദ്ദേഹത്തിന്റെ ആഖിറം നന്നാക്കി കൊടുക്കട്ടെ! അദ്ദേഹത്തിന് വേണ്ടിയുള്ള എല്ലാവരുടെ ദുആയും അള്ളാഹു സ്വീകരിക്കട്ടെ!
ആമീൻ
---------------------------------
മൊയ്തീൻ കുട്ടി പൂവഞ്ചേരി
എന്റെ എളാപ്പ .
-----------------
നമ്മുടെ പ്രദേശത്തും അയൽപക്ക പ്രദേശങ്ങളിലും ഒരുപാട് ശിഷ്യന്മാരുള്ള ഒരു ദീനീ പണ്ഡിതനായിരുന്നു കാദർ മുസ്‌ലിയാർ. എനിക്ക് ഓർമ വെച്ചത് മുതൽ ഞാൻ എളാപ്പാനെ കാണുന്നത് തൂവെള്ള വസ്ത്രധാരിയായ എല്ലായ്പ്പോഴും തലപ്പാവ് കെട്ടി ഒരു കുടയും കുത്തി പിടിച്ചു എല്ലാ വിഷയങ്ങളിലും സ്വന്തമായി ഒരു കാഴ്ച പ്പാടുള്ള പണ്ഡിതനായിട്ടാണ് കാണുന്നത്. മരിക്കുന്നത് വരെ എന്റെ വീട്ടിൽ ഉണ്ടാകുമായിരുന്ന എല്ലാ സദസ്സുകളിലും എളാപ്പയായിരുന്നു നേത്രത്വം നൽകിയിരുന്നത്. പരിപാടി കഴിഞ്ഞു എളാപ്പയുടെ നർമത്തിൽ കലർന്ന സംസാരവും കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോകുകയൊള്ളു. എളാപ്പയുടെ കബറിടം സ്വർഗ തോപ്പാക്കി കൊടുക്കട്ടെ. എല്ലാവരെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു ക്കൂട്ടുമാറാകട്ടെ. ആമീൻ
-------------------------------
ശിഹാബുൽ ഹഖ്
ഓന്തിന്റെ വാലോ തിൽക്കൽ കോലോ അച്ഛാഹെ.
ഖാദർ മുസിലിയാരെ പറ്റി കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ഈ പാട്ടാണ്. മൂപ്പരെ ഒരു ഫേവറിറ്റ് പാട്ടാണിത്. അങ്ങിനെ ഒത്തിരി തമാശകൾ
നിറഞ്ഞ ഒരു മുഅല്ലിം ആയിരുന്നു ഖാദർ മുസ്‌ലിയാർ.
കൂട്ടിലുള്ള കുറച്ചാളുകൾ വിദ്യാർത്ഥികൾ ഉണ്ടാകും ഞങ്ങൾ
തമ്മിൽ നല്ലൊരു സുഹൃത്ത് ബന്ധം പുലർത്തിരുന്നു ഇടക്ക് വീട്ടിൽ കുറെ നേരം സംസാരിച്ചിരിക്കും. അനിയൻ അബ്ദു റഹിമാനെ ലെയിറ്റർ കൊണ്ട് ചെവിക്ക് തീ കൊടുത്തു ലെയ്റ്റർ കാതിൽ കുടുങ്ങിയതും മരിക്കുന്നതിന് കുറച്ചു മുമ്പ് വരെ സംസാരിക്കും. അസുഖമായി വീട്ടിൽ വിശ്രമിക്കുന്ന സമയത്ത് ഞാൻ ഇടക്ക് വീട്ടിൽ പോകുമായിരുന്നു.
അള്ളാഹു മുസിലിയാരുടെയും നമ്മളുടെയും തെറ്റുകൾ പൊറുത്തു അവന്റെ
ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
-------------------------------
ബഷീർ പി. പി.
No comments:
Post a Comment