Friday, 11 August 2017

അരീക്കൻ ഹംസ ഹാജി ( മാരി ) 1958 - 2014



പളളിപ്പറമ്പ് @ 36 
19 November 1958 - 14 August 2014 


ഹംസാക്ക...... എന്റെ എളാപ്പ  
--------------------------------------------
ഞാൻ കൊച്ചു  നാളിൽ  കണ്ടു വന്നിരുന്നത്   നന്നായി ഡ്രസ്സ് ധരിച്ച് ഒരു പാട് കമ്പനികൾ ഉള്ള എല്ലാവരോടും തമാശകൾ പറയുന്ന  എളാപ്പയെയാണ്. 

കംബ്യൂട്ടർ കണാത്ത കാലത്ത് ടൈപ്പ് റൈറ്റിംഗ് യുഗത്തിൽ നമ്മുടെ നാട്ടിൽ മുനീറ ഇൻസ്റ്റ്യൂട്ട്  തുടങ്ങുകയും പിന്നീട് കക്കാടംപുത്തേക്കും,അവിടെ നിന്ന് പരപ്പനങ്ങാടിയിലേക്കും മാറ്റി സ്ഥാപിച്ചു.  

  കുറ്റൂരിലെ സ്കൂളിന് മുന്നിലുള്ള പീടികയിലെ മുകളിൽ പോയി നിന്ന് ടൈപ്പ് റൈറ്റിംഗ് മെഷീന്റെ കടകട ശബ്ദത്തിൽ അടിച്ച് എടുക്കുന്നത്  കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.  

ഞാൻ 93 ൽ ജിദ്ദയിൽ വന്നതിന് ശേഷം എപ്പേഴും സന്ദർശിക്കുന്ന ഒരു ഇടം അദ്ധേഹത്തിന്റെ ഓഫീസായിരുന്നു.  

എളാപ്പയാണെകിലും സുഹൃത്തിനെ പോലെയായിരുന്നു പെരുമാറിയിരുന്നത്.....കളിയും,ചിരിയും തമാശകളുമായി നേരം പോവുന്നത് അറിയില്ല...... മദീനത്തിൽ ഹുജ്ജാജിൽ (A K H റൂം ) താമസിക്കുന്ന കാലത്ത്  വ്യാഴാഴ്ച വന്നാൽ ശനിയാഴ്ചയേ പോവാറുള്ളൂ...അപ്പോഴും നേരം പോക്കിന്റെ കാര്യത്തിൽ ഒരു പോലെ.  

 ജിദ്ധയിൽ അദ്ധേഹം  വന്ന ഉടനെ കുറഞ്ഞ കാലം ഷോപ്പിൽ നിന്നതൊഴിച്ചാൽ 25 വർഷത്തിലധികം സോഫ്റ്റ്‌വെയർ കന്പനിയിൽ ആയിരുന്നു....ഒരു മസ് റി എഞ്ചിനിയർ ആ കന്പനി തുടങ്ങുമ്പോൾ രണ്ടാമനായിട്ടാണെന്ന് തോണുന്നു അദ്ദേഹം കമ്പനിയിൽ കയറുന്നത്......പിന്നീട് കമ്പനി വൻ വളർച്ചയിൽ എത്തി നമ്മുടെ നാട്ടുകാരും സ്വന്തക്കാരും അത് വഴി ഈ കമ്പനിയിൽ  എത്തിപ്പെട്ടു ( ആ കമ്പനിയിൽ ഉള്ളവർ കൂട്ടിലുള്ളത് കൊണ്ട് വിശദമായി അവർ പറയും)  

ഹംസളാപ്പാക്ക്  സ്വയം ഒരു  നിലപാടും രീതികളുമെക്കെയായിരുന്നു....മത,ഭൗതിക വിദ്യാഭ്യാസത്തിൽ  തൽപരനായിരുന്ന  അദ്ധേഹം  ഖുർആൻ നന്നായി പാരായണം  ചെയ്യുമായിരുന്നു.  

എല്ലാവരേടും  സ്നേഹവും, പുഞ്ചിരിയും  ഇതായിരുന്നു ശൈലി....എളാപ്പയുടെ  പെട്ടെന്നുള്ള  മരണം വളരെ വേതനയുളവാക്കി.  

അള്ളാഹു അദ്ധേഹത്തിന്റെ  പാപങ്ങൾ  പെറുത്തു കൊടുക്കട്ടെ  സ്വർഗ്ഗത്തിന്റെ അവകാശികളിൽ  ഉൾപ്പെടുത്തുമാറാകട്ടെ...ആമീൻ
--------------------------------------
അബ്ദുലത്തീഫ് അരീക്കൻ



ഹംസാക്ക. ആൾക്കൂട്ടത്തിലെ ഏകാകി
--------------------------------------------
അരീക്കൻ ഹസൻകുട്ടി ഹാജിയുടെ അഞ്ച് ആൺമക്കളിൽ അവസാനത്തെയാളും അവരിൽ ആദ്യമായി അല്ലാഹുവിലേക്ക് യാത്രയായ ആളുമാണ് മർഹൂം ഹംസ സാഹിബ് എന്ന എന്റെ ജ്യേഷ്ഠൻ (മൂത്താപ്പയുടെ മകൻ). നന്നെ ചെറുപ്പത്തിലേ എന്റെ അയൽവാസിയായിരുന്ന അദ്ദേഹത്തിന്റെ പ0നവും ജീവിതവും എന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു. പ്രീഡിഗ്രി കഴിഞ്ഞു. ഇംഗ്ലീഷിൽ നല്ല പരിജ്ഞാനമായിരുന്നു.  എല്ലാരും ഗൾഫ് സ്വപ്നം കണ്ട കാലത്ത് അദ്ദേഹം എല്ലാരിൽ നിന്നം വ്യത്യസ്തമായി ചിന്തിച്ചു കുറ്റൂരിൽ ഒരു ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റൂട്ട് സ്ഥാപിച്ചു. ഈ സ്ഥാപനത്തിൽ നിന്ന് ടൈപ്പ് പഠിച്ചവർ ഇന്ന് യൂനിവേഴ്സിറ്റിയിൽ പരീക്ഷാ കൺട്രോളർ സ്ഥാനത്ത് വരെയെത്തി. പിന്നീട് ഇത് കക്കാടം പുറത്തേക്ക് മാറി. അവിടെ ഒരു ട്രാവൽസ് ഓഫീസും തുടങ്ങി. പിന്നീട് ആ സ്ഥാപനം വളരെ വിപുലമായി ഫോട്ടോസ്റ്റാസ്റ്റ് അടക്കം പരപ്പനങ്ങാടിയിലേക്ക് മാറ്റി . പിന്നീടാണ് ഹംസാക്ക പ്രവാസിയാകുന്നത്. ജിദ്ദയില പ്രശസ്തമായൊരു കമ്പനിയിൽ സെക്രട്ടറil പോസ്റ്റിൽ ജോലിയിൽ കയറി മരിക്കുന്നത് വരെ ആ കമ്പനിയിൽ തുടർന്നു.
മിതഭാഷിയായിരുന്നു എല്ലാത്തരം ആളുകളോടും സ്നേഹത്തോടെ ഇടപെടും. വിദ്യാഭ്യാസ കാര്യത്തിൽ അതീവ തൽപരനായിരുന്നു. ഏതു പ്രശ്നങ്ങളിലും സ്വന്തമായ കാഴ്ചപ്പാടും വ്യത്യസ്തമായ വീക്ഷണവുമായിരുന്നു. ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് നിൽക്കാനായിരുന്നു താല്പര്യം. ഏതാൾകൂട്ടത്തിലും ഏകാകിയായി നിന്നിരുന്നു ആ സാന്നിധ്യം. 
അവധിക്ക് നാട്ടിൽ വന്നപ്പോഴായിരുന്നു ആ അപ്രതീക്ഷിത വിടവാങ്ങൽ. 
അല്ലാഹു ഹംസാക്കയുടെ ഖബർ സ്വർഗീയാരാമമാക്കട്ടേ...
പള്ളിപറമ്പിൽ ഇന്ന് നാം നമുക്ക് മുeമ്പ നടന്നു പോയവരെ ഓർക്കുന്നു - നാളെ ഇത് പോലെ നമ്മളും സ്മരിക്കപ്പെടും. അന്ന് നമുക്കും സന്തോഷമായ ഖബർ ജീവിതം റബ്ബ് ഔദാര്യമായി നൽകട്ടെ... ആമീൻ
----------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ



മരിക്കാത്ത ഓർമ്മകൾ ഹംസാക്ക 
--------------------------------------------
പ്രായത്തിൽ  ഞങ്ങൾ  സമന്മാരല്ലെങ്കിലും  അടുത്ത   സുഹുര്തുക്കൾ ആയിരുന്നു 
അദ്ദേഹത്തിന്റെ ചില തിരുമാനങ്ങൾ  ആര്  തന്നെ  ഇടപെട്ടാലും  അദ്ധേഹത്തിന് അതിൽ  നിന്നും  ഒരു  മാറ്റവും  വരുത്താൻ ആർകും  സാധിക്കുമായിരുന്നില്ല 
അത്  ഞാൻ  കണ്ട  ഒരു  പ്രതേകത  യാണ് 
അദ്ദേഹം  മരണപ്പെടുന്നഅന്ന്  രാത്രി യിലും  ഞങ്ങൾ  കുറെ  സമയം  സംസാരിച്ചു 
രാവിലെ  5 മണിക്ക്  ഞാൻ  കേൾകുന്നത് മരണ വാർത്ത‍ യാണ് 
അദ്ധേഹത്തിന്റെ പരലോക  ജിവിതം അള്ളാഹു സുന്ദരമാക്കി കൊടുക്കട്ടെ 
പെട്ടെന്നുള്ള  മരണത്തെ  തൊട്ട്  അള്ളാഹു  നമ്മളെ  കാത്തു  രക്ഷിക്കട്ടെ 
                ആമീൻ
---------------------------
പരി സൈദലവി 



നിദ്രയിൽ നിന്നും അന്ത്യ നിദ്രയിലേക്ക്‌
--------------------------------------------
അരിക്കൻ ഹസ്സൻ കുട്ടി ഹാജിയുടെ ഏറ്റവും ഇളയപുത്രനാണ് എന്റെ എളാപ്പ കൂടിയായ സ്മര്യപുരുഷൻ. 

മരണം കടന്ന് വരാൻ പ്രത്യക സമയമോ പ്രായമോ ഒന്നും തന്നെ നിയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ചില വേർപ്പാടുകളുടെ നേരറിവ് നമ്മെ കൊണ്ടത്തിക്കുന്നത് ബോധത്തിന് പെട്ടെന്ന് ബോധ്യമാവാത്ത ഒരു തലത്തിലേക്കാണ്. സന്ദേഹത്തിന്റെ നേർത്തൊരു നൂലിഴക്ക്‌ പോലും സാധ്യതയില്ലാത്ത മരണമെന്ന പരമമായ സത്യത്തിനോട് അവസാനം നമ്മുടെ മനം സമരസപ്പെടുമെങ്കിലും, നിനച്ചിരിക്കാത്ത സമയം ഒരു സൂചന പോലും പ്രകടമാക്കാതെ യാത്ര പറഞ്ഞവരെ കുറിച്ചുള്ള നൊമ്പരം ഉള്ളിൽ നിന്ന് പടി യിറങ്ങാൻ അത്ര പെട്ടെന്ന് കൂട്ടാക്കിയെന്ന് വരില്ല. 

'മാരി' എന്നത്‌ ആരിട്ടതാണെന്ന് അറിയില്ലെങ്കിലും വാക്കർത്ഥം പോലെ തന്നെ ആകർഷകമായ ആ വിളിപ്പേരിലായിരുന്നു കുടുംബത്തിൽ എളാപ്പ അറിയപ്പ്പെട്ടിരുന്നത്‌.

കോളേജ് ജീവിതത്തിന് ശേഷം പരപ്പനങ്ങാടിയിൽ നടത്തിയിരുന്ന മുനീറ ടൈപ്പറൈറ്റിംഗ് ഇൻസ്റ്റിട്യൂട്ടിലൂടെയായിരുന്നു പൊതുജീവിതത്തിന് തുടക്കംകുറിച്ചതെന്നാണ് ഈയുള്ളവന്റെ അറിവ്. ആ കാലഘട്ടത്തെ കുറിച്ചും അന്നത്തെ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചും സൗഹ്യദ് വലയത്തെ കുറിച്ചും ആധികാരികമായി വിലയിരുത്താൻ അർഹതപ്പെട്ട സതീർത്ഥ്യർ ഈ കൂട്ടിത്തന്നെയുണ്ടല്ലോ.അതവർ നിറവേറ്റുമെന്ന് പ്രത്യാശിക്കാം.

ഒരു നിലക്ക്, വളരെ സങ്കീർണ്ണത തോന്നിക്കുന്ന മനോവ്യാപാരങ്ങളിലുടെയായിരുന്നു അദ്ദേഹത്തി ന്റെ ജീവിതം കടന്ന് പോയിരുന്നത് എന്ന് തോന്നിയിട്ടുണ്ട്. 

മത സ്ഥാപനങ്ങളുടെ സാരഥ്യമടക്കം വഹിച്ച് കൊണ്ട് സൂക്ഷ്മ ജീവിതം നയിച്ച പിതാവും അത്ര കണ്ട് നിഷ്ഠതപാലിക്കാതെ വിപുലമായ സുഹൃദ് വൃന്ദത്തി നൊത്ത് യൗവനം ജീവിതം നയിച്ച മകനും ചില സമയത്തേക്കെങ്കിലും നല്ല കാഴ്ചയല്ല ഗുണകാംക്ഷികൾക്ക് നൽകിയത്.

എന്നാൽ മഹല്ല് കാരണവർ കൂടിയായ പിതാവിന്റെ ഓർക്കാപ്പുറത്തുള്ള വിയോഗം ഹംസ എളാപ്പയിൽ വരുത്തിയ ഗുണപരമായ മാറ്റം നിസ്സാരമായിരുന്നില്ല. 

യൗവനാരംഭത്തിലെ അപക്വമായ ഒരിടവേളയിൽ നിന്നും ഉത്തരവാദിത്വ പൂർണ്ണമായ ചുറ്റുപാടി ലേക്ക് പെട്ടെന്നുള്ള ഈ ചുവട് മാറ്റം തന്നെ അദ്ദേഹത്തിന്റെ നിർമ്മല മനസ്സിന്റെ നിദർശനമായി വേണം വിലയിരുത്തപ്പെടാൻ. 

മികച്ചൊരു കൈതൊഴിലുമായി കടൽ കടന്ന ഹംസ എളാപ്പാക്ക് അതിനൊത്ത ജോലി തന്നെ വൈകാതെ ലഭിച്ചു.ആദ്യ തവണ ലീവിന് നാടണയും മുംപെ ചുമലിലുണ്ടായിരുന്ന വൻ കടബാധ്യത മുഴുവൻതന്നെ ഇറക്കിവെക്കാൻ സാധിച്ചത് ഉപ്പയോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. 

ഡിഗ്രിയോടൊപ്പം കംപ്യൂട്ടറിൽ കൂടി പ്രാവീണ്യം നേടിയാലുള്ള ജോലി സാധ്യതയെ കുറിച്ച് 90 കളുടെ ആദ്യത്തിൽ എന്നോടുപദേശിച്ചത് നന്ദിപൂർവ്വം ഇവിടെ സ്മരിക്കട്ടെ. 

സ്വന്തം കംപനിയിൽ കൂട്ടുകാർക്ക് ജോലി നേടി ക്കൊടുക്കാനും പരോപകാര തൽ പരനായ അദ്ദേഹം അത്യുൽസാ ഹം കാണിച്ചു.അത് ഫലം കാണുകയും ചെയ്തു.അതിന്റെ തുടർച്ചയെന്നോണം അഞ്ചിലേറെ കുറ്റൂർ നിവാസികൾ ഇന്നും അതേ കംപനിയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുന്നു. 

ഉപജാപക വൃന്ദത്തിന്റെ പിടിയിലകപ്പെട്ട ചില ചെറു ഇടവേളകളൊഴിച്ചാൽ അത്യന്തം സന്തോഷകരവും സമാധാ നപൂർവ്വവുമായിരുന്നു കുടുംബത്തോടൊപ്പം ജിദ്ദയിൽ കഴിഞ്ഞ അവസാന വർഷങ്ങൾ .

അറബി ഇംഗ്ലീഷ് ഭാഷകളിലും നിയമങ്ങളിലും ഡോക്യു മന്റേഷനുകളിലും നല്ല അറിവും വൈദ്യഗ്ദ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.

മനോഹരമായി ഇൻ ചെയ്ത ഷർട്ടും പാന്റും ധരിച്ച് വസ്ത്രധാരണത്തിൽ ആഭിജാത്യം നിലനിർത്തിയിരുന്ന എളാപ്പാക്ക് ഏത് ഇന്റ്‌ലക്ച്ച്വൽ ടീമിന്ന് നടുവിലും നിൽക്കാനുള്ള ഗരിമയുണ്ടായിരുന്നു. 

മക്കളുടെ സ്ഥാനത്തുള്ള ഞങ്ങളോടൊക്കെയുള്ള പെരുമാറ്റം അത്യധികം ഹൃദ്യവും വാൽസല്യ പൂർവവുമായിരുന്നു.മരിക്കുന്നതിന്റെ ഒരു നാൾ മുമ്പും കാരപറമ്പിലെ പുതിയ വീടിന്റെ ചേറ്റുപടിയിലിരുന്നു ഒരു മണിക്കൂറിലേറെ സംസാരിച്ചിരുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള പ്രയാസം അലട്ടിയതായി ഒരു നിലക്കും അന്ന് തോന്നിയില്ല. 

പഴയ തറവാട് പൊളിക്കുന്നത് സംസാരവിഷയമായപ്പോൾ കുടുംബത്തിലെ ഏറ്റവും പഴയ വീടല്ലേ അതെന്ന് പറഞ്ഞ് ഞാൻ നിരുൽസാഹപ്പെടുത്തി.മറുപടി നിറഞ്ഞ ചിരിയിലൊ തുക്കി.കൊച്ചു വീട്ട് കാര്യങ്ങളടക്കം ഒരുപാടന്ന് സംസാരിച്ചു. വളരെ വളരെ നിഷ്കളങ്കനും ആർദ്രമനസ്സിന്നുടമയുമായിരുന്ന എന്റെ എളാപ്പ. 

ഒരു നാൾ കഴിഞ്ഞ് സുബ്ഹി യോടടുത്ത സമയം ഫോണിലുടെ വന്ന ആ വാർത്ത തികച്ചും അവിശ്വസനീ യമായിരുന്നു.കാരപറമ്പിലേക്ക് കുതിച്ചെത്തി നിശ്ചലമായി കിടന്ന എളാപ്പയെ കാണും വരേയും അതുൾകൊള്ളാൻ മനസ്സ് സമ്മതിച്ചതുമില്ല. ഉറക്കത്തിൽ ഹൃദയ സ്തംഭനമായിരുന്നു മരണ കാരണം. 

ചുറ്റുവട്ടത്തെയാകെ വേദനയിലാഴ്ത്തിപ്പോയി ഈ ആകസ്മിക വിയോഗം. അല്ലാഹു വേ...അദ്ദേഹത്തിന്റെ പിഴവുകളെ നീ പൊറുത്ത് കൊടുക്കേണമേ.. ഖബർ ജീ വിതം സന്താഷത്തിലാക്കണേ. - ആമീൻ
------------------------------
ജലീൽ അരീക്കൻ



അരീക്കൻ ഹംസ എന്ന ഹംസാക്ക
--------------------------------------------
അരീക്കൻ ഹംസ എന്ന നാമം കേട്ടാൽ നമ്മൾ കുറ്റൂര്കാർക്കും പരിസര പ്രദേശക്കാർക്കും വേറെ ഒന്നും ആലോജിക്കാ ദെ പറയും അദ് ഹസ്സൻകുട്ടി ഹാജിന്റെ ഹംസയാണെന്ന്.
അത്രക്കും സുപരി ചിദ നാ യി രുന്നല്ലൊ നമ്മുടെ ഹംസാക്ക

ലെത്തീഫ് സാഹിബ്‌ പറഞ്ഞത് പോലെ റേഷൻ ശാപ്പിന്റെ മുഗളലൂണ്ടായിരുന്ന ടൈപ് റൈറ്റിൻ ഗ നടത്തി കൊണ്ടിരുന്ന കാലത്ത് വളരെ അൽ ബുദത്തോടെ നോക്കി നിൽക്കാൻ പോയവരിൽ ഇ യുള്ളവനുമുണ്ടായിരുന്നു
കല്ലി വളപ്പിൽ ഹംസാക്കാന്റെ ജേഷ്ടനും് ഞങ്ങളുടെ അയൽവാസിയുമായ കുട്ട്യ.ലി ഹാജിയുടെ വീട്ടിൽ വരുമ്പോഴൊക്കെ ഹംസാക്ക ഞങ്ങളെ ഉമ്മാനെ കണ്ട് സംസാരിക്കാ ദെ പോവുമായിരുന്നില്ല
അവരുടെ വീടുമായി ഉമ്മാക്കുള്ള ബെന്ധത്തിന്റെ പേരിലായിരുന്നു. ആ കാണലും പറച്ചിലുമൊക്കെ.
അങ്ങിനെ കാലങ്ങളും വയസ്സു ഗളും കഴിഞ്ഞും കൊഴിഞ്ഞും പോയിക്കൊണ്ടിരുന്നു.
പ്രവാസം നാട്ടിൽ നിന്നും നാട്ടാരിൽ നിന്നും അഗറ്റി നിർത്തിയ കൂട്ടത്തിൽ ഹംസാക്കാനേയും അടുത്ത കാലത്തൊന്നും കണ്ടദായി ഓർക്കുന്നില്ല. പിന്നെ ആവിയോഗ വാർത്ത വിശ്വസിക്കാൻ പറ്റാത്ത ' രൂപത്തിലാണ് കാഥിൽ മുഴങ്ങിയത്. 

എല്ലാം തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന തമ്പുരാൻ അവരേയും നമ്മേയും നരഗത്തെ തൊട്ട് കാത്ത് രക്ഷിക്കട്ടെ.
ആമീൻ
---------------------------
ഹനീഫ പി. കെ. 



"ഹംസാക്ക"
----------------------
     ഞാൻ മദ്രസ്സയിൽ രണ്ടാം ക്ലാസ്സിൽ പഠിച്ചിരുന്ന കാലത്ത് എന്റെ ജ്യേഷ്ഠൻ ഹംസയുടെ കൂടെ ഒരുദിവസം ചുരുളൻ മുടിയുള്ള വെളുത്ത് തടിച്ച ഒരു കുട്ടി (മുതിർന്ന കുട്ടി) വീട്ടിലേക്ക് കയറി വന്നു. എന്റെ ജ്യേഷ്ട നോട് ഞാൻ ചോദിച്ചു ആ രാത്?
ജ്യേഷ്ഠൻ ഉടനെ പറഞ്ഞു, അത് "മാരി"യാണെന്ന്. എന്നിട്ട് ഉമ്മാനോട് പറഞ്ഞു. ഹസ്സൻകുട്ടി ഹാജിന്റെ മോൻ ഹംസയാണെന്ന്. അന്നാണ് ആദ്യമായി ഹംസാക്കാനെ കാണുന്നതും പരിചയപ്പെടുന്നതും.
മാരി എന്ന ഓമനപ്പേരായിരുന്ന ഹംസാക്കാക്ക് വീട്ടുകാർ നൽകിയത്. അയൽവാസികളും അടുത്ത സുഹൃത്തുക്കളം അത് തന്നെ വിളിച്ചു.
ഹംസാക്ക വളർന്ന് വലുതായി. തലയിലെ ചുരുണ്ട മുടി ഒരു പ്രത്യേകതയായി തന്നെ തുടർന്നു.
സ്കൂൾ പഠനത്തിന് ശേഷം PSMO കോളേജിൽ ചേർന്നു.
പ0നം പൂർത്തിയാക്കി ജോലിയൊന്നുമില്ലാതെ നിന്നപ്പോൾ കുറ്റൂർ നോർത്തിലെ LIC ബിൽഡിംഗിൽ ഒരു സ്റ്റേഷനറി, മിഠായിക്കട തുടങ്ങി.ഇതിൽ ഒരു പാർട്ട്ണറും ഉണ്ടായിരുന്നു. മർഹും PP അബൂബക്കർക്ക. ഇതാണ് പിന്നീട് PP അബ്ദുറഹ്മാൻ കുട്ടിയുടെ കച്ചവടമായി മാറിയത്. സീതി സാഹിബ് മെമ്മോറിയൽ ലൈബ്രറി ആൻറ് റീഡിംഗ് റൂമിന്റെ വർക്കിംഗ് സെക്രട്ടറിയായി ദീർഘകാലം തുടർന്നു.അക്കാലമത്രയും ഹംസാക്ക ചുരുണ്ട തലമുടിയുടെ ഉടമയായിരുന്നു, പിന്നീട് സ്കൂളിൽ ഒരു അനിവേഴ്സറിയോടനുബന്ധിച്ച് "കുറ്റൂർ ടു ദുബായ്" എന്ന ഒരു നാടകമുണ്ടായിരുന്നു. അന്ന് നാട്ടുകാരെയും വീട്ടുകാരെയും അൽഭുതപ്പെടുത്തിക്കൊണ്ട് ഹംസക്ക തല മൊട്ടയടിച്ചു. പിന്നീട് ആ ചുരുളൻ മുടി നീ ണ്ട് വളർന്നിട്ടില്ല. 
കാര്യമായ ജോലി ഒന്നുമില്ലാതെ തന്നെ ചെമ്മാട് CK നഗറിൽ നിന്ന് ജമീലത്തയെ വിവാഹം കഴിച്ചു. ആദ്യ കുട്ടിക്ക് മുനീറ എന്ന് നാമകരണം ചെയ്തു. 

കുറ്റൂർ നോർത്തിൽ, "കുറ്റൂർ നോർത്ത് മൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് " എന്ന പേരിൽ ടൈപ്പ്റൈറ്റിംഗും ഷോർട്ട് ഹാൻഡും പഠിപ്പിക്കുന്ന സെന്റർ തുടങ്ങി.
അന്നത്തെ സ്കൂൾ ഹെഡ്മാസ്റ്റർ വെങ്കിട്ടര മണിയാണ് ഉൽഘാടനം നടത്തിയത്.ആദ്യ അഡ്മിഷനായ എന്റെ പേര് മൈക്കിലൂടെ വിളിച്ച് പറഞ്ഞായിരുന്നു ഉൽഘാടനം ചെയ്ത് .ഭവാനി ടീച്ചറായിരുന്നു ട്യൂട്ടർ.
ടൈപ്പ്റൈറ്റിംഗ് ലോവർ കഴിഞ്ഞതോടെ ഞാൻ നിർത്തി. കുട്ടികൾ കൂടിയപ്പോൾ കക്കാടം പുറത്തേക്ക് മാറ്റി. പിന്നീട് പരപ്പനങ്ങാടി കോടതിയുടെ എതിർവശത്ത് മകളുടെ പേരായ മുനീറ കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ തുടങ്ങി. വർഷങ്ങൾ കഴിഞ്ഞതിന് ശേഷമാണ് ആ സെൻറർ നിർത്തി ഹംസാക്ക ജിദ്ധയിലേക്ക് പോയത്.ACT ഓഫീസിൽ ആയിരുന്നു ജോലി. അരീക്കൻ ലത്തീഫിനെറെയും അരീക്കൻ കഞ്ഞി മുഹമ്മദ് എന്ന ബാപ്പുവിൻറെയും കൂടെ ഞാനും പല തവണ ഹംസാക്കാന്റെ ഓഫീസിലും റൂമിലും പോയിട്ടുണ്ട്. 
പുഞ്ചിരി ഹംസാക്കാന്റെ ഒരു പ്ലസ് പോയന്റാണ്. ആരെക്കണ്ടാലും ചിരിച്ച് കൊണ്ടല്ലാതെ ഹംസാക്ക സംസാരിച്ചിരുന്നില്ല.
അദ്ദേഹത്തിന്റെ വേർപാട് അവരുടെ കുടുംബത്തിനെന്ന പോലെ സുഹൃത്തുക്കളായ ഞങ്ങൾക്കും സഹിക്കാവുന്നതായിരുന്നില്ല. പെട്ടെന്നുള്ള മരണത്തെ തൊട്ട് നമ്മളെ എല്ലാവരെയും അള്ളാഹുകാത്ത് രക്ഷിക്കട്ടെ -
അദ്ദേഹത്തിന്റെ ഖബറിടം സ്വർഗ്ഗപ്പൂന്തോപ്പാക്കിക്കൊടുക്കട്ടെ -
അദ്ദേഹത്തെയും നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കുട്ടട്ടെ -
ആമീൻ
------------------------------------
എം ആർ സി അബ്ദുറഹ്മാൻ



പണ്ട് ഇമ്മച്ചി പറഞ്ഞ് തന്ന കഥയിലെ ടക് ...ടക്... ശബ്ദം ഉണ്ടാക്കി തറവാട് മുറ്റത്തൂടെ എക്സി ലുക്കിൽ മുകത്ത് വിടർത്തിയ ചെറുപുഞ്ചിരിയുമായി നടന്നടുക്കുന്ന തായത്തിലെ ഹംസാക്ക....
ഉപ്പാന്റെ കൂട്ടുകാരിൽ ഒരാൾ. ഒരു കാലത്ത് ഉപ്പാന്റെ ഉള്ള കട തീപിടിച്ച്എല്ലാം നഷ്ടപ്പെട്ടിരിക്കുമ്പോൾ ഉപ്പ അറിയാതെ പെരുന്നാളിന് വീട്ടിൽ പൈസ എത്തിച്ച് തന്ന തായത്തിലെ ഹംസാക്കയെ കുറിച്ച് ഇമ്മച്ചി ഇന്നും പറയുന്നത് കേട്ടിട്ടുണ്ട്....

കൂടുതലൊന്നും അടുത്തറിഞ്ഞിട്ടില്ലാത്ത ഹംസാക്കയെ കുറിച്ച് എന്നും ഓർമ്മ വരുന്നത്  ഇടവിട്ട് നര ബാധിച്ച ചെറുപുഞ്ചിരിയോടെയുള്ള മുഖമാണ്...

നാഥൻ അവരെയും നമ്മേയും സ്വർഗ പൂങ്കാവനത്തിൽ ഒരുമിച്ച് കൂട്ടട്ടെ... ആമീൻ.. 
------------------------------
അദ്നാൻ അരീക്കൻ

ആമീൻ യാ റബ്.....
ചെറുപ്പത്തിൽ ആ പെരുന്നാൾ ബിരിയാണി കഴിക്കുമ്പോൾ എന്റെ ഉമ്മ കണ്ണ് നിറഞ്ഞ് ഹംസാക്കാക്ക് വേണ്ടി പ്രാർഥിച്ച രംഗം ഇന്നും എന്റെ മനസ്സിലുണ്ട് ....

എന്നും തായത്തിലെ ഹംസാക എന്ന നാമം കേൾക്കുമ്പോ ഞങ്ങളുടെ പെരുന്നാളിന്5000 രൂപ അയച്ച് നിറം ചാർത്തിയ ആ നായകന്റെ മുഖമാണ് ....
നാഥൻ സ്വർഗ്ഗീയ ആരാമത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ،.........
ആമീൻ
-----------------------------
സിറാജ് അരീക്കൻ 



അസ്സലാമു അലൈക്കും... എന്റെ സുഹൃത്തും ജ്യേഷ്ഠ സഹോദരനും (മൂത്താപ്പാന്റെ മകൻ) സുഹൃത്തും സഹപാഠിയും അയൽവാസിയും ആയിരുന്നു "മാരി .8-ാം ക്ലാസ്സ് മുതൽ PSMoCollege ൽPre-Degree വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു. പോക്കും വരവും തിന്നലും കുടിക്കലും പരീക്ഷക്ക് പഠിത്തം വരെ. ആ സൗഹൃതം മരിക്കുന്നത് വരെ തുടർന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ഒരു കൂടിയാലോചന നടത്തി പരസ്പരം പരിഹാരം കാണാറുണ്ടായിരുന്നു. മരിക്കുന്നതിന് തലേന്നും സംസാരിച്ചിരുന്ന് രാത്രി 11 മണിക്കാണ് പിരിഞ്ഞത്.അത് അവസാനത്തെ വിട പറച്ചിലായിരുന്നു എന്ന് രാവിലെ 4 മണിക്കാണ് അറിഞ്ഞത്.അള്ളാഹു അവന്റെ പാരത്രിക ജീവിതം പ്രകാശപൂരിതമാക്കിക്കൊടുക്കട്ടെ. പാപങ്ങളെയൊക്കെ പൊറുത്ത് കൊടുത്ത് മാപ്പാക്കി കൊടുക്കട്ടെ, നാളെ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ നാമെല്ലാവരെയും ഒരുമിച്ചുകൂട്ടിത്തരട്ടെ. ആമീൻ......
------------------------------
മമ്മുദു അരീക്കൻ📝



السلام عليكم
മർഹും അരീകൻ ഹംസ സാഹിബ് 
---------------------------
കൂടുതൽ അടുത്ത് ഇടപെട്ടിട്ടില്വെങ്കിലും പരസ്പരം കാണുംബോൾ ഒന്നു മിണ്ടിപ്പറഞ്ഞാണ് പോവാറുള്ളത്
അള്ളാഹു നമുക്കും നമ്മിൽ നിന്നും പിരിഞ് പോയ എല്ലാവർക്കും പൊറുത്ത് തരട്ടെ  നാളെ നമ്മെയും അവരേയും അവന്റെ ജന്നത്തിൽ ഒരുമിക്കട്ടേ  ആമീൻ
-------------------------------
അബ്ദുല്ലാഹ് കാമ്പ്രൻ



ഹംസക്ക എന്ന മാരി
---------------------------------
ഞ്ഞങ്ങൾ എപ്പോളും പറയാറുള്ള അങ്ങ് ത്തെ എളാ മാന്റെ ആങ്ങള. ഒരുപാട് ഒരുപാട് ഉണ്ട് പറയാൻ. മനസ്സിന്റ വിഷമം കൊണ്ട് ഒന്നും എഴുതാൻ സാദിക്കുന്നില്ല. അള്ളാഹു അദ്ദേഹത്തിന്റെ ആഹിറം നന്നാക്കി കൊടുക്കട്ടെ. 
ആമീൻ
-----------------------------------------------------
അബ്ദുൽ ലത്തീഫ് എ. (S/o മുഹമ്മദ്)



ഹംസാക്ക
---------------
മറക്കാൻ കഴിയില്ല ഹംസാക്കയെ. മതിലുകളില്ലാത്ത ബന്ധങ്ങളുടെ കാലം, എന്നും കണ്ടിരുന്ന മുഖം. ആ ചിരിയോടെയുള്ള സംസാരം, വേഷം ഭാവം നടപ്പ് എല്ലാം ഇന്നും ഇന്നലെയെന്നപോലെ മനസ്സിൽ തെളിയുന്നു.
പ്രവാസം സ്വീകരിച്ചതിൽ പിന്നെ ( ഞാനും,) കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാലും ഒരു നിയോഗം പോലെ അവസാന നാളുകളിൽ കാണാനും മിണ്ടിപ്പറയാനും സാധിച്ചു. 
ജലീൽ, ലത്തീഫ്, പൂച്ചാക, MRC എന്നിവരുടെ കുറിപ്പുകൾ നന്നായി. കൂടുതൽ എഴുതുന്നില്ല, സമയക്കുറവും. എല്ലാവരുടെയും പ്രാർത്ഥന പടച്ചവൻ സ്വീകരിക്കട്ടേ... റബ്ബ് അവരെയും നമ്മെയും പാപങ്ങൾ പൊറുത്ത് അവന്റെ ജന്നത്തിൽ ഒരുമിച്ചു കൂട്ടിടട്ടേ.. 
ആമീൻ.
-------------------------------------------
മൊയ്‌ദീൻ കുട്ടി അരീക്കൻ



ഹംസാക്ക..  
-------------
എന്റെ എളാപ്പ (വലിയപ്പന്റെ സഹോദര പുത്രൻ)
എന്റെ അദ്ധ്യാപകൻ, എന്റെ (colleague) സഹപ്രവർത്തകൻ,
പഴയ കാല പ്രവാസികൾക് വൈറ്റ് കോളർ ജോലി ഒരു സ്വാപനമായിരുന്ന കാലത്തു 1993 ജൂലൈ മാസം ഹംസാക്ക നാട്ടിൽ പോയപ്പോൾ ലീവ് വാക്കൻസിയിൽ ഒരു അവസരം തരികയും എനിക്ക് എല്ലാ നിലയിലുള്ള ട്രെയിനിംഗ് etc തരികയും പിന്നീട്ജോലി സ്ഥിരമാകാനും അവസരം ഉണ്ടായത്‌ ഹംസാക്കയുടെ നിസ്സീമമായ സഹായവും സഹകരണവും കൊണ്ട് മാത്രമാണ്
പിന്നീട് കുറ്റഉർക്കാരായ പലർക്കും അതേ സ്ഥാപനത്തിൽ ജോലിക് ഹംസാക്കാന്റെ മകനടക്കം ചേരാൻ അവസരം ഉണ്ടായത് ഹംസാക്കാന്റെ "ജോലിയിലുള്ള പ്രൊഫഷണലിസം " കൊണ്ടാണ്
While on all interviews, the management always asking if you are brother of Hamza Areekkan, we are OK and confident. He is hardworking and reliable.
ഹംസാക്കനെ നാഥൻ നേരെത്തെ വിളിച്ചു, അദ്ദേയത്തിന്റ വേർപാട് നമ്മൾ കുടുമ്പത്തിനും നാട്ടുകാർക്കും എന്നപോലെ Ejada സ്റ്റാഫിനും മാനേജ്മെന്റിനും സഹിക്കാവുന്നതായിരുന്നില്ല But it is fact, كل نفس ذائقة الموت
അള്ളാഹു മ്കഫിറത്തും റഹ്മത്തും പ്രദാനം ചെയ്യട്ടെ . ഹംസക്ക്ന്റെ പരലോക ജീവിതം സുഖപ്രദമാകട്ടെ. റബ് നമ്മെയും അവരേയും അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കുട്ട ടെ
ആമീൻ 
-------------------------------------
അരീക്കൻ സിദ്ദീഖ് ( മാസ്റ്റർ )



ഹംസാക്ക..... 
------------------
     ജേഷ്യനാണെങ്കിലും (മുത്താപ്പാന്റെ മകൻ) സുഹൃത്തുക്കളെ പോലെയായിരുന്നു.           പ്രവാസിയാകുന്നതുവരെ നല്ല ബന്ധമായിരുന്നു.  പന്തുകളി, നേർച്ച, മത പ്രസംഗം ,അതുപോലുള്ള എല്ലാ പരിപാടികൾക്കും ഒന്നിച്ചായിരുന്നു യാത്ര ---- കുറ്റൂരിലും കക്കാടം പുറത്തും Typewriting institute നടത്തുന്ന കാലം എവിടേക്കെങ്കിലും പോകാനുണ്ടെങ്കിൽ ചുമതല എനിക്കായിരുന്നു.   പ്രവാസം തുടങ്ങിയതിനു ശേഷം ബന്ധം കുറഞ്ഞു.       പിന്നെ MRC യുടെ മരിക്കാത്ത ഓർമകൾ എടുത്തു പറയേണ്ടതാണ്.   അതുപോലെ തന്നെ ലത്തീഫ് ,ജലീൽ,പൂച്ചാക്ക, കഞ്ഞാപ്പു, സിറാജ്, അന്താ വാ, ബാവ ,മറ്റുള്ളവരുടെയും കുറിപ്പുകൾ ശ്രദ്ധേയമായി.         അദ്ദേഹത്തിന്റെ ഖബറിനെ റബ്ബ് സ്വർഗ്ഗത്തോപ്പാ കുമാറാകട്ടെ -  അദ്ദേഹത്തെയും നമ്മെയും നാഥൻ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ -   آمين
---------------------------------
ഹസ്സൻ കുട്ടി അരീക്കൻ 



എന്റെ ആപ്പാപ്പ..
--------------------
              എന്റെ ഉപ്പയുടെ എറ്റവും ഇളയ അനുജനാണ് ഞങ്ങളുടെ അപ്പാപ്പ .കുട്ടികളോട് കുറച്ച് മാത്രം സംസാരിക്കുന്ന പ്രകൃതം ആയിരുന്നു. ഞങ്ങളോടെല്ലാം വളരെ സ്നേഹവും സൗഹാർദ്ദ പരവുമായ പെരുമാറ്റമായിരുന്നു. ആരെയും ആകർഷിക്കുന്ന വ്യക്തിത്വം. എന്റെ പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ എന്നെ ജിദ്ദ എയർപോർട്ടിലേക്ക് എന്നെ സ്വീകരിക്കാൻ വന്നത് അപ്പാപ്പ ആയിരുന്നു. അന്നത്തെ ഒറ്റപ്പെട്ട മാനസികാവസ്ഥയിൽ എനിക്ക് അപ്പാപ്പ വലിയ ആശ്വാസം തന്നെ ആയിരുന്നു..
  അപ്പാപ്പ യുടെകൂടെ യായി രുന്നു ആദ്യഉംറ.പിന്നീട് കുറച്ച് ദിവസം ആപ്പാപ്പയുടെ കൂടെ ആയിരുന്നു.പിന്നീട് ഞാൻ ജിസാനിലേക്ക് മാറി.
            ഞാൻ നാട്ടിലുള്ള സമയത്താണ് അപ്പാപ്പാന്റെ വിയോഗം: ഞാനൊരു ജോലി ആവശ്യാർത്ഥം യാത്ര യിൽ ആയിരുന്നു. പുലർച്ചെ വീട്ടിൽ നിന്നും വന്ന ഫോൺ കോൾ തീർത്തും അവിശ്വസിനീയമായിരുന്നു. വാർത്ത കേട്ട പാടെ തിരിച്ച് നാട്ടിലെത്തിയിട്ടും ആ വിയോഗം വിശ്വസിക്കാൻ മനസ്സനുവദിച്ചില്ല. എല്ലാം അള്ളാഹു വിന്റെ വിധി. പടച്ചവന്റെ വിളിക്കുത്തരം കൊടുത്ത് ഞങ്ങളുടെ അപ്പാപ്പ എല്ലാത്തിനും മുന്നേ യാത്രയായി. എന്റെ അപ്പാപ്പാന്റെ ഖബറിടം വിശാലമാക്കിക്കൊടുത്ത് അദ്ദേഹത്തിന്റെ തെറ്റുകൾ പൊറുത്ത് മാപ്പാക്കിക്കൊടുക്കണേ റബ്ബേ:.....
അദ്ദേഹത്തിന്റെ കൂടെ ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ റബ്ബേ
                 ആമീൻ
-------------------------------
നൂറുദ്ദീൻ അരീക്കൻ



അരീക്കൻ ഹംസാക്ക ....
---------------------
എനിക്ക് വ്യക്ത്തിപരമായി പരിചയം ഇല്ല ...

ഇന്ന് ഗ്രൂപ്പിൽ നിന്നും വായിച്ചറിഞ്ഞിടത്തോളം ഹംസാക്ക തന്നെയാവും കുറ്റൂരിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ...

കുറ്റൂർകാർക്ക്  ഇൻഫർമേഷൻ  ടെക്നോളജിയെ കുറിച്ച് പരിചയപ്പെടുത്തിയവരിൽ  പ്രഥമനും ഇദ്ദേഹം തന്നെ ആയിരിക്കും ....

കുറ്റൂരിൽ നിന്നും ഇദ്ദേഹം വഴി പലരും IT കമ്പനിയിൽ ജോലി നേടി എന്നതും, അദ്ദേഹത്തിന്റെ കേറോഫിൽ ഇന്റർവ്യൂന് വരുന്ന ഉദ്ധ്യോകാർത്തികളിൽ കമ്പനിയെ കൊണ്ട് പ്രത്യേക വിശ്വാസം നേടി എടുപ്പിക്കാൻ  പറ്റി എന്നതും അദ്ദേഹത്തിന്  ജോലിയോടുള്ള  ആത്മാർത്ഥതയും സത്യ സന്ധതയും അർപ്പണ ബോധവും, നാട്ടുകാരോടുള്ള സ്നേഹവും  എത്രത്തോളമായിരിക്കും എന്ന്  ചിന്തിപ്പിക്കുന്നു  ...

നാഥാ ഞങ്ങളെയും ഞങ്ങളിൽ നിന്നു മരണപ്പെട്ടവരെയും  ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണേ .... ആമീൻ
------------------------------
അഫ്സൽ കള്ളിയത്ത് 


No comments:

Post a Comment