➰➰➰➰➰➰➰
ഒരു കാലത്ത് നമ്മുടെ നാട്ടിലെ മിക്ക വീടുകളും ഒാല മേഞ്ഞതായിരുന്നു
എല്ലാവർശവും മഴക്ക് മുൻപായി പുര നന്നാക്കി കെട്ടി മേയും
ചൂട് കാലത്ത് ആവീടിനുള്ളിൽ താമസിക്കാൻ തന്നെ നല്ല സുഖമായിരുന്നു
പുര കെട്ടുന്ന ദിവസം ഒരു ആഘോഷം തന്നെ യാവും പെരകെട്ട് കല്ലൃാണം എന്നായിരുന്നു പറഞ്ഞിരുന്നത് തന്നെ
പുര കെട്ടാനുള്ള ഒാല മുടഞ്ഞ് റെഡിയാകും തികയാത്തത് വാങ്ങാൻ കിട്ടുമായിരുന്നു
അക്കാലത്ത് വിൽപനക്കായി ഒല മുടയുന്ന പതിവുണ്ടായിരുന്നു
വലിയ വീടുകൾ ഒാലമുടയാൻ പണിക്കാരെ തന്നെ വയ്കുന്ന ഏർപ്പാടുണ്ടായിരുന്നു
ഒാല ഇല്ലാത്തവർ അവിടെനിന്ന് വാങ്ങാറായിരുന്നു പതിവ്
ഒാലക്ക് മുകളിലായി പനപുല്ല് എന്ന്പേരുള്ള ഒര് തരം പുല്ല് കൊണ്ട് പൊതിയും
പുര കെട്ടുന്ന ദിവസം അയൽ വാസികളും കുട്ടികളും സഹായത്തിനുണ്ടാവും അന്ന് നല്ല പോത്ത് വിരട്ടിയതും കറുമൂസ കറിയും പപ്പടം പൊരിച്ചതും എല്ലാവർക്കും അവിടെ നിന്നാവും
ആ ചോറിൻ്റയും കറിയുടെയും രുചി ഒന്ന് വേറെ തന്നെയായിരുന്നു
ഈ വീടുകൾ അധികവും
മൺകട്ട കൊണ്ടായിരുന്നു നിർമിച്ചിരുന്നത്
കട്ട മുറിക്കുക എന്നായിരുന്നു അതിന് പറഞ്ഞിരുന്ന്
കട്ട മുറിക്കാനായി രണ്ട് ദിവസം മുൻപ് തന്നെ നല്ല മണ്ണ് ചവിട്ടി കൂട്ടി പശയാകി കൂട്ടി യിടും
അടുത്ത ദിവസം
പൂളമരത്തിൻ്റെ തോല് ചതച്ച് കൊഴുപ്പാകി എടുക്കും
കട്ട മുറിക്കാനായി മരം കൊണ്ടുണ്ടാകിയ ചതുരത്തിലുള്ള ഒരു പെട്ടിയും ഉണ്ടാവും അതിലേക് ചവിട്ടി പശയാകിയ മണ്ണും ഉണ്ടാകി വച്ച കൊഴുപ്പും കൂട്ടി മണ്ണ് ഇട്ട് മുകൾ ഭാഗം വടിച്ചടുക്കും
അതിന് ശേഷം പെട്ടി പതുക്കെ വലിച്ചടുക്കും
അങ്ങിനെ വരിവരിയായ് ഉണ്ടാകി വയ്ക്കും ഉണങ്ങിയതിന് ശേഷം ഇത് പോലെ കുഴച്ച മണ്ണുപയോഗിച്ച് ചുമര് പടുക്കലായിരുന്നു
കട്ട മുറിക്കാനും പുര കെട്ടാനുമായി അതി വിദക്തരായ പണിക്കാർ തന്നെ നമ്മുടെ പ്രദേശത്ത് ഉണ്ടായരുന്നു
ഈ വീടിന് വലിയ ജനലുകൾ ഉണ്ടായിരുന്നില്ല
ചുമരിന് മുകളിലായി നല്ല മണ്ണ് തന്നെ അരിച്ചടുത്ത് കൊഴുപ്പ് കൂട്ടി തേച്ചെടുത്തിരുന്നു അത് കാണാൻതന്നെ നല്ല ഭംഗിയുണ്ടാവും
ഇന്ന് അങ്ങിനത്തെ ഒരു വീട് കാണാൻ പ്രയാസമാണ്
അക്കാലങ്ങളിൽ അയൽ പക്കങ്ങൾ തമ്മിൽ പരസ്പ്പര സഹകരണവും സാഹോദരൃവും നില നിന്നിരുന്നു
മനുഷ്യർക്കിടയിൽ
മതിലുകളില്ലാത്ത ബന്തമായിരുന്നു🔘
🍀🍀🍀🍀🍀🍀🍀🍀🍀
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ
<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ് ക്ലിക്ക് ചെയ്യുക >>>>
പുതു തലമുറയിൽ വിസ്മയം നിറക്കാൻ സാധ്യതയുള്ള കുഞ്ഞഹമ്മദ് കുട്ടിയുടെ 'പുര കെട്ടൽ' എന്റെ മനസ്സിലും ചില പഴയ ചിത്രങ്ങൾ കോറിയിട്ടു..!
ReplyDeleteഎന്റെയൊക്കെ ചെറുപ്പത്തിലെ പതിവ് കാഴ്ച ഓലപ്പുരകൾ പതിയെ പിൻ വാങ്ങുന്നതും ആ സ്ഥാനം ചെറുകിട, ഇടത്തരം ഓടിട്ട വീടുകൾ കയ്യടക്കുന്നതുമാണ്.
ഓലപ്പുരകൾ ഇന്നോരോർമ്മ മാത്രമായി. അത്തരം ഭവനങ്ങൾ ഇനി കാണണമെങ്കിൽ ആദിവാസി ഊരുകളോ ഉത്തരേന്ത്യൻ ഗ്രാമങ്ങളോ സന്ദർശിക്കേണ്ടി വരും.
തല താഴ്‌ത്തിയേ ഉമ്മറത്തേക്ക് കേറാൻ പറ്റൂ. ഉള്ളിലേക്ക് കടന്നാലോ നല്ല തണുപ്പും കൂരാകൂരിരുട്ടും! മൂലയിലെവിടെയെങ്കിലും കത്തിച്ച് വെച്ച മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലായിരുന്നു വെപ്പും തീറ്റയും കുടിയും പഠനവുമെല്ലാം.
കാറ്റും വെളിച്ചവും കേറാനും പുറം ലോകത്തേക്ക് മിഴിയെറിയാനും പേരിന് ഒന്നോ രണ്ടോ ജാലകങ്ങൾ! മൂച്ചിപ്പലക കൊണ്ട് തീർത്ത ജനൽ പാളികൾ മഴക്കാലത്ത് മുഴവനടയാൻ വിമ്മിഷ്ടം കാണിക്കും! വേനലിലോ, വെളുപ്പിനേ വിളിച്ചുണർത്താൻ വെളിച്ചത്തെ ഉള്ളിലേക്ക് കയറ്റിവിടുകയും ചെയ്യും.
മെഴുകി മിനുസ്സപ്പെടുത്തിയ മൺചുമരിൽ കുപ്പായമിടാതെ പുറം ചാരി നിൽക്കാൻ എന്തൊരു സുഖം! കരിമെഴുകി കണ്ണാടി പോലെ തിളങ്ങുന്ന തറയിലുരുളാൻ കൊതിക്കാത്ത ബാല്യമുണ്ടോ?
രാവിലെ കിഴക്ക് വെള്ള കീറും മുമ്പേ തുടങ്ങും ഉരുളിന്റേയും കപ്പിയുടേയും ദീന രോദനങ്ങൾ! ഉമ്മറം കുനിഞ്ഞിറങ്ങി വരുന്ന ആണും പെണ്ണും കയ്യിൽ ഉമിക്കരിയും കിണ്ടിയുമായി കിണറ്റിൻ കരയിലേക്ക്.
ഒരു ദിനം തുടങ്ങുകയായി. ചൂട്ട് കത്തിച്ച് ഇടം വലം മിന്നി ഇടവഴിയിലൂടെ , പാടവരമ്പിലൂടെ പള്ളിയിലേക്ക്. പള്ളിക്കുളത്തിലേയോ ഹൗളിലേയോ തണുത്ത വെള്ളം മുഖത്ത് വീഴുന്നതോടെ വല്ലാത്ത ഉന്മേഷം.
സൃഷ്ടാവിനെ വണങ്ങി, മക്കാനിയിലെ സമാവറിൽ നിന്നും ചൂടു ചായയും കുടിച്ച് തിരികെ വീടണയുമ്പോഴേക്കും പ്രകാശം പരന്നിട്ടുണ്ടാകും.
പഴയ കാല വീടുകൾക്ക് പറയാൻ കഥകളേറെ. കൂട്ടു കുടുമ്പത്തിലെ ആണിനും പെണ്ണിനും നേർവ്വഴി കാട്ടാൻ പൂമുഖത്ത് ചാരു കസേരയിലെ ഗൗരവ്വക്കാഴ്ച്ച .. കാരണവർ! വിശ്രമിക്കാനും അതിഥികളെ സ്വീകരിച്ചിരുത്താനും പടാപ്പുറം. ചുമരിൽ പാതി തുറന്ന് വെക്കാൻ പാകത്തിലുള്ള മത്താരണകളും . വരാന്തക്ക് അതിര് നിശ്ചയിച്ച് ചേറ്റേമ്പടി!
ഇങ്ങിനെയൊക്കെയുള്ള ഇടത്തരം ഭവന കാഴ്ചകളും കണ്ണിൽ നിന്നും മനസ്സിൽ നിന്നും ഓടിയൊളിച്ചിട്ട് മ്മിണി കാലമൊന്നുമായിട്ടില്ല. പുരോഗതിയുടെ പളപളപ്പിൽ തിരിഞ്ഞ് നോക്കാൻ നേരമില്ലാത്തതിനാൽ നാമിതൊന്നും കാണുന്നില്ലെന്ന് മാത്രം.
---------------------------
✍അബ്ദുൽ ജലീൽ അരീക്കൻ