Monday, 28 August 2017

🌺🌺അബൂട്ടിയുടെ കിനാക്കൾ🌺🌺 (അദ്ധ്യായം:5)


(അദ്ധ്യായം:5)



..........അബൂട്ടി തൻറെ താഴെയുള്ള സഹോദരിമാർക്കും സഹോദരനും പാടി  കൊടുക്കുന്ന പാട്ടാണ്. അബൂട്ടി പാടുകയാണെങ്കിൽ കുട്ടികൾ വാശി ഒഴിവാക്കി ചോറ്  കഴിക്കുകയും ചെയ്യും. നല്ല ഈണത്തിൽ പാടാൻ നല്ല കഴിവാണ് അവന്. ഈ തത്തമ്മയുടെ പാട്ടാണെങ്കിൽ കുട്ടികൾക്കും അബുട്ടിക്കും നന്നായി ഇഷ്ടപ്പെട്ട പാട്ടും -ജമീല വരെ ഒറ്റക്കിരിക്കുമ്പോൾ ഈ പാട്ടിന്റെ ഈരടികൾ മൂളി നോക്കും.
-------=-------=---===*-----

പച്ചപ്പട്ട് പുതച്ച പോലെ വിശാലമായ പാടശേഖരം - അതിന്റെ നടുവിലൂടെ  വശങ്ങളിൽ കൈതയും അപ്പയും നിറഞ്ഞ ചെറു കാടുകളുള്ള കൈത്തോടിലൂടെ ശാന്തമായി ഒഴുകുന്ന വെള്ളത്തിന് സ്ഫടികത്തിന്റ തിളക്കം . മലകളിൽ നിന്നുത്ഭവിക്കുന്ന ഈ തോട്ടിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നാണ് കാരണവന്മാരുടെ പറച്ചിൽ. ശരിയായിരിക്കാം. സകല ചെടികളെയും തഴുകി കൊണ്ട് വരുന്ന ഈ വെള്ളത്തിന്റെ ശുദ്ധത വേറെ എന്തിനുണ്ട്, അതിലൊന്ന് മുങ്ങികുളിച്ചാൽ മനസ്സിനും ശരീരത്തിനും ഉന്മേഷം വർധിക്കുന്നത് പോലെയാണ്. 
തോട്ടിൽ കുട്ടികൾ തോർത്ത് വലയാക്കി ചെറു പരലുകളെ പിടിക്കാനുള്ള ശ്രമത്തിലാണ്. കുറച്ചപ്പുറത്തു ഒരു കർഷകൻ തന്റെ അതിരുകൾക്കുള്ളിലെ കുഴിയിൽ നിന്നും വെള്ളം തേകി നനയ്ക്കുന്ന കാഴ്ച്ച - ഉയർത്തി കെട്ടിയ കാലിൽ ഒരറ്റത്ത് കല്ലും മറുവശത്തു വെള്ളം കോരിയെടുക്കുന്നതിനുപയോഗിക്കുന്ന കറുത്ത മരക്കൊട്ടയും. അതിലൂന്നി കൊണ്ട് കുഴിയിലേക്ക് വലിച്ചിറക്കി ഉയർത്തിചെരിച്ചു കൊണ്ട് തേകി വെള്ളം ചാലുകളിലേക്കു വിടുന്ന കാഴ്ച ആ ഗ്രാമീണ സൗന്ദര്യത്തെ അതിഅനോഹരമാക്കുന്നു. ആ കാഴ്ചക്ക് പിന്നണിയായി ദൂരെ നിന്നെങ്ങോ ഒരു കുയിൽ അതി മനോഹരമായി പാടുന്നുണ്ടായിരുന്നു.
---**---
പാടത്തിന്റെ മറ്റൊരു ഭാഗത്തുള്ള വിശാലമായ കുളത്തിന്റെ കല്പടവുകളിൽ സ്ത്രീകൾ അലക്കി ക്കൊണ്ടിരിക്കുന്നു അതിനടക്കുതന്നെ അവർ നാട്ടുവിശേഷങ്ങളും പറയുന്നുണ്ട്. ഈ കുളത്തിന് കുറച്ചപ്പുറം പാടത്തിനടുത്തായിട്ടുള്ള തെങ്ങും കവുങ്ങും ഇടയിൽ പൂവൻ വാഴകളും മൈസൂർ വാഴകളും ഉള്ള തോട്ടത്തിനപ്പുറത്തുള്ള ചെറിയ ഓടിട്ട വീടാണ് അവറാന്റെത്. കവലയിൽ ചെറിയ പലചരക്കു കട നടത്തുകയാണ് അവറാൻ. അവറാന്റെ ഭാര്യാ ആസ്യ -അവർക്കു അബുട്ടിയടക്കം 4 മക്കൾ. മൂത്തവൻ -അബുട്ടിക്ക്‌ വയസ്സ് 10 -രണ്ടാമത്തെ മകൻ അനസ്സിന് 6 വയസ്സും -മകൾ ജമീലക്ക് 3 വയസ്സും -ഇളയ പെൺകുട്ടിയായ മുനീറാക്ക് ഒന്നര വയസ്സുമാണ്  പ്രായം.
ചെറിയ വരുമാനക്കാരാണെങ്കിലും ആ വീട്ടിൽ എന്നും സന്തോഷമാണ്. വീട്ടുകാരിയായ ആസ്യയാണെങ്കിൽ ഭർത്താവിന്റെയും മക്കളുടെയും സന്തോഷമാണ് തന്റേതെന്ന് കരുതിയിരിക്കുന്ന ഒരു നല്ല സ്ത്രീയുമാണ്. അയൽവാസികൾക്കൊക്കെ അവരെ കുറിച്ചു നല്ലതു  മാത്രമേ പറയാനുള്ളൂ.

അവറാൻ കട അടച്ചു പുറത്തിറങ്ങി. മണി എട്ടര കഴിഞ്ഞു. അടുത്ത കടയിലെ ബാർബർ കുട്ടിഹസ്സൻ കട അടക്കാൻ തുടങ്ങുന്നതേയുള്ളൂ. രണ്ടു പേരും ഒന്നിച്ചാണ് വീട്ടിലേക്ക് മടക്കം. അവറാൻ കുട്ടിഹസ്സന്റെ അടുത്ത് ചെന്ന് പലക എടുത്ത് കൊടുത്തു കട അടക്കുന്നതിലേക്കു സഹായിച്ചു. രണ്ടു പേരും ഓരോ ബീഡിയും കത്തിച്ചു കൊണ്ട് നടന്നു. നല്ല നിലാവുണ്ട്. പൗർണ്ണമിയാണ്. ചൂട്ടിന്റെ ആവശ്യമില്ല. പൗർണ്ണമിയിൽ 
ചന്ദ്രികയെ കാണുമ്പോൾ പുതിയ കല്യാണ പുടവയും ചുറ്റി സുഗന്തങ്ങളും അലങ്കാരങ്ങളും പൂശി തോഴിമാരെ കാണുമ്പോൾ നാണത്തോടെ വിരൽ കടിച്ചുകൊണ്ട് അഴകാർന്ന പല്ല് കാട്ടി ചിരിക്കുന്ന പുതുനാരി പെണ്ണിനെ പോലെ തോന്നിക്കുന്നു.
ഓരോ നാട്ടുവർത്തമാനങ്ങളും പറഞ്ഞു അവർ നടന്നു പാടത്തു വരമ്പിലേക്കിറങ്ങി അക്കരെ കടക്കണം. ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ വീഴും. പാടത്തു നിലാവിന്റെ നിശബ്ദദയെ ബേദിച്ചുകൊണ്ടു ചീവീടുകളുടെയും മാക്രികളുടെയും ശബ്ദങ്ങൾ. കുട്ടിഹസ്സൻ അവറാനും തലയിൽ  ഓരോ         തോർത്തു കെട്ടിയിട്ടുണ്ട് -അവറാൻ മുമ്പിലും കുട്ടിഹസ്സൻ പിന്നിലുമായി 
 അവർ നടന്നു. എന്താ കച്ചവടം മാതിരി അവറാനെ  ?കുട്ടിഹസ്സന്റെ ചോദ്യം ;വല്യ തരക്കേടില്ലാതെ പോകുന്നു. വലിയാമെച്ചമൊന്നുമില്ലെങ്കിലും മറ്റാരോടും ചോദിക്കാനിടവരുത്താതെ ഇന്നുള്ള അവസ്ഥയിൽ നിലനിന്നു കിട്ടിയാൽ മതിയായിരുന്നു. അല്ലാ -"അബൂട്ടി എത്രാം  ക്ലാസ്സിലാ -"അവനിപ്പോൾ മൂ ന്നിലാണ്. നന്നായി പടിക്കുമെന്നാ
 അവൻറെ ടീച്ചർമാർ പറയുന്നത്;. റബ്ബ് കാക്കട്ടെ. അവറാന്റെ വീടിന് മുന്നിലെത്തിയപ്പോൾ കുട്ടിഹസ്സൻ സലാം പറഞ്ഞു പിരിഞ്ഞു പോയി 


  

   

                   (   തുടരും )

(അദ്ധ്യായം: 1) 
(അദ്ധ്യായം: 2) 
(അദ്ധ്യായം: 3) 

(അദ്ധ്യായം: 4) 

No comments:

Post a Comment