1993
ഡിസംബർ... ഇന്നലെയെന്ന പോലെ ഓർക്കുന്നു
ഗൾഫിലേക്ക് ആദ്യമായി പുറപ്പെടുന്ന ദിവസം.
കോഴിക്കോടിനപ്പുറം യാത്ര ചെയ്തിട്ടില്ലാത്ത ഒരു പത്തൊമ്പതുകാരന്റെ പ്രവാസ ജീവിതത്തിന്റെ തുടക്കം. മുന്നിൽ വ്യക്തമായ ലക്ഷ്യമോ കാഴ്ചപ്പാടോ ഇല്ലാതെ ഒരു വലിയ ജീവിതത്തിന്റെ തുടക്കം.
കളിച്ചും ചിരിച്ചും പിന്നെ കലഹിച്ചും കഴിഞ്ഞ വീടിനോടും, കൂടപ്പിറപ്പുകളോടും വിട പറയുന്ന വേദനയും, ഉപ്പയെയും ഉമ്മയെയും ഞാൻ സ്നേഹിച്ചതിന്റെ ആഴവും അനുഭവിച്ചറിഞ്ഞ ദിനങ്ങൾ.
കരഞ്ഞു കലങ്ങിയ ഹൃദയവുമായി ഉമ്മയെന്നെ അനുഗ്രസിച്ച ദിവസം,
ഏറെയൊന്നും കരഞ്ഞു കാണാത്ത ഉപ്പയെന്നെ മാറോടണച്ച് പെട്ടിക്കരഞ്ഞ ദിവസം .
പ്രവാസത്തിന്റെ തുടക്കം.
എളാപ്പയുടെ ദുആ കഴിഞ്ഞ് ഞങ്ങൾ ജീപ്പിൽ കയറിയതും കരിപ്പൂരിലേക്ക് പുറപ്പെട്ടതും നിറം മങ്ങാതെ ഇന്നുമോർക്കുന്നു.
പറഞ്ഞറിയിക്കാൻ കഴിയാത്ത
ഹൃദയ ഭാരങ്ങളുമായി യാത്ര തുടങ്ങിയ എന്നെ ചിന്തയിൽ നിന്നുണർത്തിയത് ഉപ്പയുടെ ഉറക്കെയുളള സലാമായിരുന്നു.
"അസ്സലാമു അലൈക്കും... കയറിക്കോളിം
ഉസ്താദേ. " നോക്കുമ്പോൾ ജീപ്പ് കുറ്റൂർ അങ്ങാടിയിലെത്തിയിരിക്കുന്നു. മുന്നിൽ ചെറുശ്ശേരി സൈനുദ്ദീൻ ഉസ്താദ് . സലാം മടക്കി ഉസ്താദ് ഉപ്പാന്റെ കൂടെ ജീപ്പിൽ കയറി.
കക്കാടംപുറം എത്തുവോളം ഉസ്താദ് ഉപ്പാനോട് സംസാരിച്ചതും പിരിയാൻ നേരം മുസാഫ ചെയ്തതും ദുആ കൊണ്ട് വസിയത്ത് ചെയ്തതും മറക്കാനാവുന്നില്ല. എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയ യാത്രയിൽ ഉസ്താദിന്റെ ദുആ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് എന്നെനിക്കുറപ്പാണ്.
ഇന്ന്, സ്നേഹ ചൂടിനാൽ എന്നെ മറോടണച്ച ഉപ്പയില്ല, അനുഗ്രഹിച്ച ഉസ്താദും ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു.
നാഥാ.......
അവർ അവരുടെ ജീവത ധർമ്മം പൂർത്തിയാക്കി,
അവരുടെ കർമ്മഫലം അവർക്കു മുന്നിൽ വെളിവായി....
നാഥാ....... ഈ പാപി.....
നാഥാ ഞങ്ങളുടെ ഉസ്താദിനും ഞങ്ങളിൽ നിന്ന് മരണപ്പെട്ട എല്ലാവർക്കും നീ പൊറുത്തു കൊടുക്കണേ... അവരെയും ഞങ്ങളെയും നീ നിന്റെ സ്വർഗ്ഗലോകത്തിൽ ഒരുമിച്ചു കൂട്ടണേ...
(ആമീൻ)

--------------------------------
ഷാഫി അരീക്കൻ
No comments:
Post a Comment