Sunday, 21 February 2016

നിങ്ങൾ കണ്ടിട്ടുണ്ടോ? പ്രാരാബ്ദത്തിന്റെ കൈപ്പടയിലെഴുതിയ കുറിക്കല്യാണ കത്ത്

കുറി കല്യാണങ്ങൾ വ്യാപകമായി നിലനിന്നിരുന്ന ഒരു പ്രദേശമായിരുന്നു നമ്മുടേത്.
ഇടപാടുകാരന് കാര്യമായ പ്രയാസങ്ങളുണ്ടാവുമ്പോഴോ ആണ്ടറുതകളിലോ ആയിരുന്നു ഇതിന്റെ മുഹൂർത്തങ്ങൾ.
ഞെരുക്കത്തിന്റെ ജീവിത ചുറ്റുപാടിൽ കുറി കല്യാണങ്ങൾ നിർവ്വഹിച്ച സാമൂഹിക ദൗത്യം വളരെ വിലപ്പെട്ടതായിരുന്നു.
ആഴ്ചകൾക്ക് മുമ്പേ ഇടപാട് കാരെ വിവരമറിയിച്ചും അവർക്കായി ചായ സൽക്കാരം നടത്തിയുമാണീ ചടങ്ങ് ഒരുക്കിയിരുന്നത്.
എഴുത്തും വായനയും ഇന്നത്തെ പോലെ എല്ലാർക്കും അറിയുമായിരുന്നില്ലെങ്കിലും അറിയുന്നവരെക്കൊണ്ട് എഴുതിച്ചെങ്കിലും ഇതിന്റെ ഇടപാട് ബുക്ക് ഏറെ കരുതലോടെ സൂക്ഷിക്കുമായിരുന്നു.
ഇടപാടുകളിൽ നമ്മുടെ കാരണവൻമാർ കാണിച്ച വിശ്വാസ്യതയും കണിശതയുമാണിത് തെളിയിക്കുന്നത്.
ഏറെ ഞെരുക്കങ്ങളുണ്ടായിരുന്നുവെങ്കിലും അന്നത്തെ നാട്ടുവഴികളിൽ പലിശക്കാരുടെ സ്വൈര്യ വിഹാരങ്ങളുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ പോയ തലമുറ കാണിച്ച ഏറ്റവും മാതൃകാപരമായ നാട്ടു മുദ്രയാണ് കുറി കല്യാണം.
ഇടപാടുകളിൽ കടം ബാക്കിയാവാതെ വന്നപ്പോഴാണ് ഈ ചടങ്ങ് ഇല്ലാതായത് എന്ന് വേണം കരുതാൻ.
ഇപ്പോൾ നാട്ടുകാർ തമ്മിൽ ഇടപാട് കുറയുകയും ആ സ്ഥാനം വിവിധ സ്ഥാപനങ്ങളും ചിട്ടി കമ്പനികളുമൊക്കെ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.
പ്രാരാബദത്തിന്റെ കൈപ്പടയിലെഴുതിയ പഴയഇടപാട് ബുക്കിന് പകരം ഇപ്പോൾ പലിശ മണക്കുന്ന പാസ് ബുക്കുകളാണ് നാം കരുതി വെച്ചിരിക്കുന്നത് '
സ്നേഹം പൂത്ത് നിന്നക്കുറിക്കല്യാണക്കത്തുകളുടെ സ്ഥാനത്ത് ജപ്തി പേടിയുണ്ടാക്കുന്ന ഡിമാന്റ് നോട്ടീസുകളും'
------------------------------
സത്താർ കുറ്റൂർ

<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ്  ക്ലിക്ക് ചെയ്യുക >>>>
--------------------------------------------------------------------------------------------------------------------------

12 comments:

  1. കുറികല്യാണത്തെ പറ്റി എഴുതാനൊരു
    പാടുണ്ട്. ആദ്യമായ്
    പഴയകാല നാട്ടോർ
    മകളെ കൂട്ടീലേക്ക് കൊത്തിപെറുക്കാ
    നിട്ടു തരുന്ന സത്താ
    റിന് അഭിനന്ദനം��
    കുറികല്യാണം നമ്മുടെ നാട്ടിൻറെ നന്മ നിറഞ്ഞ ഒരു പണമിടപാടായിരുന്നു. കൂടുതലും പെൺമക്കളുടെ കല്യാണാവശ്യത്തി
    നാകും. കല്യാണ വീട്ടിൽ പന്തലിൽ ഒരുമൂലയിൽ മേശയും രണ്ട് മൂന്ന്
    കസേരയുമിട്ട് കാരണവൻമാർ ഇരിക്കും. ഒരു പെട്രോൾ മാക്സ് അവർക്ക് പ്രത്യേക
    മായി ഉണ്ടാകും. വലിയ ഒരു തളിക യിലാണ് പണം വെക്കുന്നത്. കല്യാണത്തിന് വരുന്ന നാട്ടുകാരും ബന്ധുക്കളും കുറി
    ക്കല്യാണത്തിൽ കൂടും. ചിലർ പുതുതായി ഇടപാട് തുടങ്ങും. ചിലർ ആദ്യം കൊടുക്കാനുണ്ടാകും. അവർ ആ സംഖ്യക്ക് പുറമെ ഒരുതുക കൂട്ടി കൊടുക്കും. എല്ലാം കൃത്യമായ് എഴുതിവെക്കും. കുറിക്കല്യാണകത്ത് നേരത്തേ എത്തിച്ചി രിക്കും. പണം കൊടുക്കാനുള്ളവർ
    കുറികല്യാണത്തിനെത്താഞ്ഞാൽ വലിയ മാനക്കേടാണ്. എവിടുന്നെങ്കിലും കടം വാങ്ങീ അവർ സംഗതി നടത്തും. ഇടപാട് ബുക്ക് കൊല്ലങ്ങളോളം സൂക്ഷിക്കും. ചിലർ വീട്പണിക്കോ മറ്റോ ചായപീടിക യിൽ വച്ഛ് കുറികല്യാണം നടത്തും. അന്ന് കട ഈന്തുംപട്ട കൊണ്ടലങ്കരിക്കും. പുട്ടും പപ്പടവും / നെയ്യപ്പം/അപൂർവമായി പൊറോട്ട കറി ..ഇതായിരുന്നു വിഭവങ്ങൾ. KVഅബുബകർ കാക്ക(യഅഖൂബി
    ൻറെ ഉപ്പ, അരീക്കൻ മുഹമ്മദ് കാക്ക(സിദ്ദിഖ് മാഷെ ഉപ്പ....അവർ
    ക്കും നമ്മിൽ നിന്ന് മരണപെട്ടവർക്കും റബ്ബ് മഗ്ഫിറതും മർഹമതും നൽകട്ടേ..ആമീൻ) ഇവരൊക്കെയായിരുന്നു എൻറെ ചെറുപ്പത്തിലെ എഴുത്തുകാർ. ഞാനും പോയിട്ടു
    ണ്ട് കുറികല്യാണ
    മെഴുതാൻ. ഏതാ
    യാലും തൻറെ സഹോദരൻറെ വിഷമത്തിൽ സഹായിക്കാൻ നമ്മുടെ കാരണവൻമാരൊ
    രുക്കിയ ആ നന്മയും നാടു നീങ്ങി. ����
    ---------------------------------
    മുഹമ്മദ്‌ കുട്ടി അരീക്കൻ

    ReplyDelete
  2. കുറിക്കല്യാണം നാടുനീങ്ങിയത് ഒരു നൻമയും
    ബാക്കി വെച്ച് കൊണ്ടല്ല -
    നമ്മുടെAR - നഗർ സഹകരണ ബാങ്ക് ഇത്രയേറെ പുരോഗമിക്കാൻ
    ഒരു വലിയ കാരണം കുറിക്കല്ല്യാണം ഇല്ലാതാക്കിയതാണ് -
    പണ്ടൊക്കെ പത്തും ഇരുപതും അമ്പതും നൂറും
    ഒക്കെ ആയിരുന്നെങ്കിൽ
    ആ സംവിധാനം നിലനിന്നുപോന്നിരുന്നെങ്കിൽ
    അതിന്റെ സ്ഥാനത്ത് ഇന്ന് ആയിരങ്ങൾ കൊണ്ട് പരസ്പരം സഹായിക്കാമായിരുന്നു.
    നമ്മുടെ മിഥ്യാഭിമാനം ആ നല്ല കാര്യം നിലനിർത്താൻ സമ്മതിച്ചില്ല -
    സഊദികൾക്കിടയിൽ പോലും ഇന്നും നിലനിൽക്കുന്ന ഒരു സമ്പ്രദായമാണത്-
    എനിക്കൽ ഭുതം തോന്നി ഞാൻ പല സഊദി പൗരൻമാരോടും അന്വേഷിച്ചിട്ടുണ്ട് ആദ്യമൊക്കെ.
    ഇന്നും അമ്പത് - നൂറ് - റിയാലൊക്കെയാണ് കല്യാണ
    ത്തിന് അവർ സഹായിക്കാറ് അത്യാവശ്യം
    സമ്പന്നൻ മാരാണെങ്കിൽ പരസ്പരം അഞ്ഞൂറ് കൊടുത്ത് കൊണ്ട്
    സഹകരിക്കും
    ദിവസങ്ങൾക്ക് മുമ്പ് പോലും
    ഞാനൊരു സഊദി പൗരനോട്‌
    ചോദിച്ചറിഞ്ഞ കാര്യമാണിത്
    അവരുടെ നാട്ടിൽ വന്ന് പണിയെടുത്ത് പത്ത് പണം
    കയ്യിൽ വന്നപ്പോൾ നമ്മളൊ
    നമ്മൾ വലിയ മിഥ്യാഭിമാനികളായി -
    ഒരു പുതിയ രൂപത്തിൽ തത്തമ്മക്കൂടിനത്- തിരിച്ച്
    കൊണ്ട് വരാൻ സാധിച്ചാൽ നാട്ടിൽ ഒരു നന്മ തിരികെ
    എത്തിച്ചവരായി നമ്മൾ
    പലരുടെയും ബുദ്ധിമുട്ടുകൾ
    വലിയ പ്രയാസമില്ലാതെ തീർക്കാൻ കഴിയും
    ------------------------
    അലി ഹസ്സൻ പി. കെ.

    ReplyDelete
  3. കുറിക്കല്യാണത്തെ കുറിച്ച്‌ കൂടുതൽ അറിയില്ല, എനിക്ക്‌ മനസ്സിലായിടത്തോളം ഇത്‌ ഒരുസഹായ പ്രവൃത്തിയാണു. അവരവരുടെ പേരെഴുതിയ കവറിൽ 100-200-500 എന്നീ തുകകൾ നിക്ഷേപിച്ച്‌ അവർക്ക്‌ നൽകുന്നു. അവർ കവർ പൊളിച്ച്‌ കാശ്‌ എണ്ണി തിട്ടപ്പെടുത്തി ഒരു ബുക്കിൽ തന്ന ആളുടെ പേരും അവർ തന്ന തുകയും കൃത്യമായി എഴുതി വെക്കുന്നു.

    പിന്നീടൊരവസരത്തിൽ കാശ്‌ തന്ന വ്യക്തിയുടെ ആവശ്യ സന്ധർഭം വരുംബോൾ ആൾ തന്ന സംഖ്യയോ അൽപം ക്‌ഊടുതലോ നമ്മാൽ സാധിക്കുന്ന ഒരു തുക തിരിച്ചും നൽകുന്നു.

    എനിക്ക്‌ മനസ്സിലായേടത്തോളം ഇതും വാങ്ങുന്നവനു ഒരു ബാധ്യതതന്നെയാണു, കാരണം പേരെഴുതി കവർ കൊടുക്കുന്നവർ, ആ കാശ്‌ തിരിച്ചു കിട്ടാൻ വേണ്ടിതന്നെയാവണം അങ്ങിനെ ചെയ്യുന്നത്‌. അത്തരമൊരു സാഹചര്യത്തിലല്ലാതെ തിരിച്ച്‌ കൊടുക്കുമോ എന്നെനിക്കറിയില്ല. അത്തരമൊരു സാഹചര്യം വന്നെത്തിയില്ലെങ്കിക്‌ അത്‌ കടമായി അവശേഷിക്കുമെന്നാണെനിക്ക്‌ തോന്നുന്നത്‌. പലരും ഗൗരവം ഉൾകൊള്ളാത്ത കടം.

    നമ്മുടെ നാട്ടിലൊക്കെ ഉണ്ടായിരുന്ന, ചില പ്രദേശങ്ങളിലൊക്കെ ഇന്നും നടന്നു കൊണ്ടിരിക്കുന്ന മുടികളച്ചിൽ മാമങ്കത്തിൽ കുഞ്ഞിന്റെ കയ്യിൽ അണിയിക്കുന്ന വള, മോതിരം, കൈ ചെയ്ൻ എന്നിവ ഇതുപോലെ തന്നെയാണു. അല്ലെങ്കിൽ വിവാഹ സമയത്ത്‌ വധുവിനു ബന്ധുക്കൾ നൽകുന്ന ആഭരണങ്ങൾ. ഇതെല്ലാം തന്നെ തിരിച്ചു കിട്ടണം എന്ന ഉദ്ദേശത്തോടുകൂടിതന്നെയാണു കഴിഞ്ഞ കാലങ്ങളിൽ ചെയ്തു പോന്നിരുന്നത്‌. ഇന്നത്തെ അവസ്ഥ അറിയില്ല.

    കുറിക്കല്യാണവും ആ ഒരുരീതിയിൽ തന്നെയാണു നടന്നിരുന്നതെന്നാണു ഞാൻ മനസ്സിലാക്കിയത്‌.

    തെറ്റാണെങ്കിൽ തിരുത്തുമല്ലോ
    ------------------------------
    പി.കെ ഉസാമ അഹമ്മദ്

    ReplyDelete
  4. ഊരാകുടുക്കെന്ന 'പലിശകുടുക്കില്‍' അകപെട്ട് പോയ നിര്‍ഭാഗ്യ ജീവിതങ്ങള്‍ ഒരുപാടുണ്ട് അതിനെല്ലാം തക്കതായ കാരണങ്ങളും നിരവദിയാണ്
    ജീവിത സാഹചര്യങ്ങളിലെ ഒഴിച്ച് കൂടാനാവാത്ത കാര്യങ്ങളില്‍ പരിഹാരം കാണാന്‍ സ്വരുക്കൂട്ടിയത് തികയാതെ വരുന്ന സാഹചര്യത്തില്‍ ബാങ്കുകളുമായും വട്ടിപ്പലിശയിടപാടുകളുമായും അത് ഹറാമാണെന്നറിഞ്ഞിട്ടും മറ്റു മാര്‍ഗ്ഗമില്ലാതെ അത്തരമൊരു ഊരാകുടുക്കില്‍ പെടേണ്ടി വന്നവരെ കുറിച്ച് ഇനിയും ഈ ഊരാകുടുക്കുകളില്‍ മാത്രം ശരണം പ്രാപിക്കേണ്ടി വരുന്നവരെ കുറിച്ച് ആരും ചിന്തിക്കാറില്ലായെന്നത് നാട്ടിലെ നഗ്നസത്യം
    ഇത്തരം സാഹചര്യമുള്ള പലരും ഒരുപക്ഷെ സഹായ ഹസ്തങ്ങള്‍ക്കായി കൈനീട്ടാന്‍ മടിയുള്ളവരാകാം അല്ലെങ്കില്‍ സഹായം ചോദിച്ചിട്ട് ഒരു സഹായത്തിന്റെ കൈതാങ്ങ് കിട്ടാതെ പോയവരാകാം
    ലക്ഷങ്ങള്‍ ചിലവ് വരുന്ന കല്ല്യാണം പോലുള്ള ആവശ്യങ്ങള്‍ക്ക് ഒന്നോ രണ്ടോ പേരില്‍ നിന്ന് ആയിരമോ പതിനായിരമോ കിട്ടിയാല്‍ കാര്യങ്ങള്‍ നടത്താന്‍ കഴിയില്ലായെന്ന ബോധ്യമാണ് പലരേയും ഇത്തരം ഊരാകുടുക്കില്‍ ചെന്നെത്തിക്കുന്നത്
    പ്രസംഘ പീഢത്തില്‍ പലിശക്കെതിരെ വാതോരാതെ പറയുകയല്ലാതെ പലിശയെന്ന മഹാമാരിയില്‍ പെടാതെ കാര്യങ്ങള്‍ നടത്തുവാനുള്ള കൂട്ടായ പ്രവര്‍ത്തനത്തിനുള്ള ഉപദേശ മാര്‍ഗ നിര്‍ദേശങ്ങള്‍ പറയുന്നതും പ്രോത്സാഹിപ്പിക്കുന്നതും നന്നേ കുറവാണ് മഹല്ലുകളിലും അതിനുള്ള സംവിധാനങ്ങള്‍ ഇല്ല
    പലിശ കടുത്ത തെറ്റാണെന്നറിഞിട്ടും അതില്‍ ചെന്ന് പെടേണ്ടുന്നവന്റെ അവസ്തയെ കുറിച്ച് അന്വാശിക്കാന്‍ എത്ര പേര്‍ തയ്യാറായിട്ടുണ്ട്
    വലിയ സംഗ്യകള്‍ കടമായി കൊടുത്താല്‍ തിരിച്ച് കിട്ടുമോയെന്ന ഭയമാണ് പലര്‍ക്കും
    തിരികെ കൊടുക്കാതിരിക്കാന്‍ വേണ്ടിയല്ല ആരും കടം വാങ്ങുന്നത് തിരികെ കൊടുക്കാന്‍ പലവിധ ബുദ്ധിമുട്ടുകളാണ് അതിനെ വൈകിപ്പിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയാറില്ലയെന്നതു വലിയൊരു സത്യമാണ്
    തുഛമായ വരുമാനമുള്ളവര്‍ മക്കളുടെ കല്ല്യാണം നടത്തുംബോള്‍ വീട് വെക്കുംബോള്‍ സ്വാഭാവികമായും കടക്കാരനാവുന്നു അത്തരക്കാരെ കണ്ടറിയാന്‍ നാം ശ്രമിക്കാറില്ലായെന്നതും യാഥാര്‍ത്യമല്ലെ
    പലര്‍ക്കും കടം ചോദിക്കാനും സഹായം ചോദിക്കാനും മടിയാണ് അതിനും പല കാരണങ്ങളുമാണ് ഒന്നുകില്‍ മുംബ് വാങ്ങിയത് കൊടുക്കാന്‍ സാധിച്ചിട്ടുണ്ടാവില്ല വീണ്ടും അവരോടെങ്ങിനെ ചോദിക്കുമെന്ന ചിന്ത അവരെ പലിശകുടുക്കില്‍ കൊണ്ടെത്തിക്കുന്നു
    കടവും സഹായവും ചോദിച്ചാല്‍ കിട്ടിയില്ലെങ്കില്‍ വിശമമാവുമെന്നതും ചിലരെ പലിശകുടുക്കില്‍ ചാടിക്കുന്നു
    പലരേയും കാഴ്ച്ചയിലും തറവാട് മഹിമയിലും വേഷവിധാനത്തിലും മുഖത്തെ നിറപുഞ്ചിരിയിലുമൊക്കെ സന്തോഷവാന്മാരായി കണ്ടേക്കാം പക്ഷെ അവരില്‍ ചിലരൊക്കെ കടത്തിന്റെയും പ്രാരാഭ്ധത്തിന്റെയും തീചൂളയില്‍ കിടന്ന് നീറുകയാണെന്ന് കാണുന്നവര്‍ക്കറിയില്ല അവരത് ആരെയും അറിയിക്കില്ല എങ്ങിനെയെങ്കിലും കര കയറാനുള്ള ശ്രമങ്ങളില്‍ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇനിയെന്ത് ചെയ്യുമെന്ന നിരാശയോടെ ജീവിക്കുന്നവരും വിരളമല്ല
    അവസാന ഘട്ടത്തിലെങ്കിലും സഹായത്തിന് കൈനീട്ടിയാല്‍ കുറ്റപ്പെടുത്തലും പരിഹാസവും ബാക്കിയായവരും വിരളമല്ല
    തുഛ വരുമാനക്കാരില്‍ പലരും വീട്ടുചെലവുകളും ചികിത്സാ ചെലവുകളും കടം വീട്ടലുമായി തട്ടിമുട്ടി ജീവിച്ച് തീര്‍ക്കുന്നവരും കുറവല്ല
    എത്രയൊക്കെയും എങ്ങിനെയൊക്കെയും ശ്രമിച്ചിട്ടും പരാജയങ്ങള്‍ മാത്രം ഏറ്റു വാങ്ങി നിരാശയോടെ എല്ലാം റബ്ബിന്റെ വിധിയാണെന്ന സമാദാനത്തില്‍ കഴിയുന്നവരും നമ്മുടെ നാട്ടുകാരിലോ അയല്‍ക്കാരിലോ കുടുബത്തിലോ കൂട്ടുകാരിലോ ഉണ്ടെന്നുള്ളതും സത്യമാണ്
    ഞെരുക്കങ്ങളിലകപ്പെട്ട് ജീവിതം വഴി മുട്ടിയവരെ സഹായിക്കുന്നതിന്റെ പുണ്ണ്യം റബ്ബിന്റെയടുക്കല്‍ മഹത്തായ കാര്യമാണെ്
    ഖുര്‍ആനിലും ഹദീസിലും അത് വിവരിക്കുന്ന വചനങ്ങളുമുണ്ട്
    കടക്കാരനാവന്‍ വേണ്ടിയും ബുദ്ധിമുട്ടിലാവാന്‍ വേണ്ടിയും ആരും ഒരു പ്രവര്‍ത്തിയും ചെയ്യില്ല അല്ലാഹുവിന്റെ പരീക്ഷണവും വിധിയുടെ വിളയാട്ടവും നിര്‍ഭാഗ്യവശാല്‍ മനുഷ്യനെ അങ്ങിനെയൊക്കെ ആക്കി തീര്‍ക്കുന്നു
    അതൊന്നും ഒരാളുടേയും കുറ്റമോ പോരായ്മയോ അല്ല എല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണ്
    ചിലര്‍ക്ക് അല്ലാഹു സമ്പത്ത് കൊടുത്ത് പരീക്ഷിക്കും അവനിത് കൊണ്ട് എന്ത് ചെയ്യുന്നു എന്നറിയാനുള്ള പരീക്ഷണം
    ചിലര്‍ക്ക് അല്ലാഹു ബുദ്ധിമുട്ടുകള്‍ നല്‍കി പരീക്ഷിക്കും അവര്‍ ഈ പ്രയാസങ്ങളില്‍ എങ്ങിനെ ജീവിക്കുന്നു പ്രയാസങ്ങളെ തരണം ചെയ്യാന്‍ എന്ത് ചെയ്യുന്നുവെന്നറിയാന്‍
    ചിലര്‍ മാത്രം ഈ പരീക്ഷണങ്ങളില്‍ വിജയിക്കുന്നു മറ്റു ചിലര്‍ പരാജയപ്പെടുന്നു
    കാരുണ്ണ്യവാനായ അല്ലാഹു നമ്മുടെ പ്രയാസങ്ങള്‍ നീക്കി തരട്ടെ
    എല്ലാവിധ പരീക്ഷണങ്ങളിലും വിജയിക്കുന്നവരില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ
    ആരെയും കടക്കാരനായി മരിപ്പിക്കാതെ കടങ്ങളും പ്രയാസങ്ങളും തീര്‍ത്ത് സമാധാനത്തോടെയും ഈമാനോടെയും മരിക്കാനുള്ള ഭാഗ്യം നമുക്കെ അല്ലാഹു നല്‍കട്ടെ ആമീന്‍
    -----------------------------
    അന്‍വര്‍ ആട്ടക്കോളില്‍

    ReplyDelete
  5. കുറിക്കല്ല്യാണത്തിൽ നിന്നും തുടങ്ങിയ ചർച്ച നന്മയുടെ പക്ഷം ചേർന്ന് തന്നെ സഞ്ചരിക്കുന്നതിൽ സന്തോഷം തോന്നുന്നു.
    സാമ്പത്തിക പ്രശ്ന പരിഹാരത്തിനു മുൻ തലമുറ ആശ്രയിച്ചിരുന്ന ആ പ്രതിവിധി കാലചക്രത്തിന്റെ പ്രയാണത്തിൽ അലിഞ്ഞില്ലാതായിരിക്കുന്നു. ഇന്നാവട്ടെ അതിന്റെ പുനസ്ഥാപനം കൊണ്ട്‌ മാത്രം തീർക്കാൻ പറ്റുന്നതല്ല പ്രശ്നങ്ങളുടെ വ്യാപ്തി. കാലം അത്രക്ക്‌ മാറി.
    ആകെ കുഴഞ്ഞ്‌ മുറിഞ്ഞ കാര്യങളാണു ചുറ്റും. വൈരുദ്ധ്യ്ങ്ങളുടെ കലവറ. ചിലർ തങ്ങളുടെ ജീവൽ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാനാണു കടം വാങ്ങുന്നതെങ്കിൽ മറ്റു ചിലർ ഒട്ടും നിർബന്ധ്മില്ലാത്ത പല നാട്ടാചാരങ്ങൾക്കും പൊങ്ങച്ചങ്ങൾക്കും വേണ്ടിയും വളരെ ലാഘവത്തോടെ കടം വാങ്ങുന്നു. അതും ബാങ്കിൽ നിന്ന്.
    ആദ്യം മാറേണ്ടത്‌ നമ്മുടെ മനോഭാവം തന്നെയാണെന്നതിൽ തർക്കമില്ല. പ്രാഥമികമായി നാം മനസ്സിലാക്കേണ്ടത്‌ ഇവിടെ അല്ലാഹു ദ്രവ്യം വിതരണം ചെയ്തിരിക്കുന്നത്‌ ഒരേ തരത്തിലല്ല. ഒരാൾ സമ്പന്നനാകുന്നത്‌ സ്വന്തം പ്രാഗ്ല്ൽഭ്യം കൊണ്ട്‌ മാത്രമോ മറ്റൊരാൾ ദരിദ്രനാകുന്നത്‌ അവന്റെ കഴിവ്‌ കേട്‌ കൊണ്ട്‌ മാത്രമോ അല്ല. അല്ലാഹുവിന്റെ ഖളാ അതിൽ അന്തർലീനമായി കിടക്കുന്നുണ്ടെന്ന ബോധ്യമുണ്ടായാൽ സമ്പന്നൻ മതി മറക്കുകയോ പാവപ്പെട്ടവൻ നിരാശനാവുകയോ ചെയ്യില്ല.
    ഇങ്ങിനെ സാമൂഹിക ഘടനയിൽ സാമ്പത്തികാന്തരം നിലനിൽക്കുമ്പോൾ ഉടലെടുക്കാവുന്ന അന്തസംഘർഷങ്ങളും അസമത്വവും വിപാടനം ചെയ്യാൻ അല്ലാഹു തന്നെ മികച്ച പരിഹാര മാർഗ്ഗങ്ങളും നമ്മുക്ക്‌ മുമ്പിൽ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്‌. അതാകട്ടെ ലോകത്ത്‌ മറ്റൊരു പ്രത്യയ ശാസ്ത്രത്തിനും സാധ്യമാവാത്ത വിധം വളരെ ലളിത സുന്ദരമായി. പലിശ നിരോധിച്ച്തും സകാത്ത്‌ നിർബന്ധമാക്കിയതും ദാനങ്ങൾക്ക്‌ വൻ പ്രതിഫലം വാഗ്ദാനം ചെയ്തതും കടം വാങ്ങുന്നത്‌ നിരുത്സാഹപ്പെടുത്തിയപ്പോൾ കടം കൊടുക്കുന്നത്‌ പുണ്യകർമ്മമായി പ്രോൽസാഹിപ്പിക്കപ്പെട്ടതും ധൂർത്ത്‌ പൈശാചികമാണെന്ന് വിധിച്ചതും എല്ലാം എല്ലാം ഒരുത്തമ സാമൂഹ്യ ഘടന രൂപപ്പെടുത്താൻ അനുപേക്ഷണീയമായ വിധി വിലക്കുകൾ തന്നെയായിരുന്നു.
    എന്നാൽ നമ്മുക്ക്‌ പിഴച്ചതെവിടെ? സ്വന്തം അവസ്ഥ വിലയിരുത്തി സ്വയം നിയന്ത്രിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. സ്വന്തം വരുമാനമനുസരിച്ച്‌ ചെലവ്‌ ചെയ്യുന്നത്‌ ഒരു കലയായി തന്നെ കാണണം. വൻ ശിക്ഷയെ കുറിച്ച്‌ മുന്നറിയിപ്പ്‌ നൽകിയ പലിശക്ക്‌ പലരും വളരെ നിസ്സാര ഭാവത്തിൽ കടം വാങ്ങുന്നത്‌ അത്യാവശ്യ കാര്യങ്ങൾക്ക്‌ വേണ്ടി മാത്രമല്ല എന്നതാണു ഏറ്റവും സങ്കടകരം. അന്തിയുാങ്ങാൻ ഒരു സുരക്ഷിത ഭവനം എന്ന നിലയിൽ മാത്രമല്ല അവിടെ ആധുനിക സൗകര്യങ്ങളൊരുക്കാനും അന്തം കമ്മികൾ ബാങ്കിലേക്കോടുന്നു. ഒരൽപം കൂടി ക്ഷമിച്ചാൽ സ്വന്തം വരുമാനം കൊണ്ട്‌ തന്നെ സാധിച്ചേക്കാം എന്നാൽ അതിനു കാത്തിരിക്കാതെ ആഡമ്പര വാഹനങ്ങൾ വാങ്ങാൻ പോലും ലോണിന്ന് ബാങ്കിലേക്കോടുന്നവർ ഈ കാലഘട്ടത്തിന്റെ ദുര്യോഗമല്ലേ? നയാ പൈസ കയ്യിലില്ലാതെ കടം വാങ്ങി ബിസ്സിനസ്സിന്നിറങ്ങി അത്‌ പൊളിഞ്ഞ്‌ ഒരു കടം വീട്ടാൻ മറ്റൊന്ന് വാങ്ങി , ജീവിക്കുന്നത്‌ തന്നെ കടം വാങ്ങാനും കൊടുക്കാനുമാണെന്ന് തോന്നും വിധം കഴിയുന്നവരും നമ്മുടെ ചുറ്റുവട്ടങ്ങളിലുണ്ട്‌. അതി മോഹങ്ങൾക്ക്‌ അറുതി വരുത്താതെ പരിഹാരം മരീചികയായി തന്നെ അവശേഷിക്കും. അതേ സമയം നിവൃത്തിയില്ലാതെ കടക്കെണിയിൽ അകപ്പെട്ടവരെ സഹായിക്കാൻ മഹല്ലുകളുടെ നേതൃത്വത്തിൽ കൂട്ടായ്മ രൂപപ്പെടുകയും വേണം.
    കൂട്ടിലെ പണ്ഡിതരൊക്കെ ക്രിയാത്മകമായി ഇടപെടുമെന്ന് പ്രത്യാശിക്കുന്നു.
    ---------------------------
    അരീക്കൻ അബ്ദുൽ ജലീൽ

    ReplyDelete
  6. വളരെയേറെ കാലിക പ്രസക്തമായ ഒരു വിഷയമാണ് നമ്മൾ ചർച്ച
    ചെയ്ത് കൊണ്ടിരിക്കുന്നത്
    എല്ലാവരുടെയും അഭിപ്രായം
    പ്രസക്തവുമാണ് - എനിക്ക്
    തോന്നുന്നു ജലീലിന്റെ കുറിപ്പാണിതിൽ അതിപ്രധാനമെന്ന് - ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുക
    യാ ണ് കാര്യങ്ങൾ: ഒറ്റയടിക്ക്
    എല്ലാം ശരിയാക്കാമെന്ന് നമ്മ
    ൾ കരുതണ്ട: കുറിക്കല്യാണം
    പഴയ രൂപത്തിൽ തിരികെയെ
    ത്തിക്കൽ അപ്രായോഗികമാ
    ണ് - അത് കൊണ്ടാണ് തുടക്ക
    ത്തിലെ ഞാൻ പറഞ്ഞത് ഒരു
    പുതിയ രൂപത്തിൽ എന്ന് പറ
    യാൻ കാരണം - കുറിക്കല്യാ
    ണം തുടർന്ന് നില നിന്ന് പോന്നിരുന്നെങ്കിൽ തരക്കേടി
    ല്ലായിരുന്നു - കുറ്റിയറ്റ് പോയ
    ആ സംവിധാനം ഇനി അതെ
    രൂപത്തിൽ തിരിച്ചെത്തിക്കുക
    തീർത്തും സാധ്യമല്ല എന്ന്
    തന്നെ പറയേണ്ടി വരും. അത്
    കൊണ്ട് തന്നെ അത് നെ പറ്റി
    ഇനി ചിന്തിച്ചിട്ടും പറഞ്ഞിട്ടം
    എഴ തി യിട്ടും കാര്യമുണ്ടെന്ന്
    തോന്നുന്നില്ല - ഇന്നത്തെ സാഹചര്യത്തിലാണ് പറഞ്ഞ
    ത് - നാട്ടിലെ അവസ്ഥ മൊത്തം മാറിയാൽ അതും
    അതിനപ്പുറവും പോവും.
    അതിസമ്പന്നൻ മാരായ ഒരു
    നാട് മുഴുവനും ഒരു കഷ്ണം
    റൊട്ടി ക്ക് വേണ്ടി ക്യൂ നിന്നത്
    നമ്മൾ കണ്ടതാണ്. കാരണ
    ങ്ങൾ എന്തൊ ആവട്ടെ -
    ഇന്നും അതിസമ്പന്നൻ മാരായ നാട് മുഴുവനും അഭയാർത്ഥികളും ഒരു ഗ്ലാസ്
    വെള്ളത്തിന് നാവ് നീട്ടന്നതും
    പട്ടിണി കൊണ്ട് പിഞ്ചുകുഞ്
    ങ്ങൾ പിടഞ്ഞ് മരിക്കുന്നതും
    നമ്മൾ കാണുന്നുണ്ട്-
    സമാധാനവും പ്രശ്നങ്ങൾ
    ഇല്ലാത്തതുമായ ഒരു അന്ത
    രീക്ഷം നമ്മുടെ നാട്ടിൽ നില
    നിൽക്കട്ടെ - സാന്ദർഭികമായി
    ഓർത്തു എന്ന് മാത്രം.നമ്മുടെ
    രാജ്യത്തെ കാര്യങ്ങളും അത്ര
    സുഖകരമല്ല- ചിലപ്പോഴെങ്കിലുംനമ്മളൊന്നും കണക്ക് കൂട്ടുന്ന പോലെ
    യല്ല കാര്യങ്ങളൊന്നും മാറി
    മറിയൽ - അത് വ്യക്തികൾക്
    മാത്രമാവാം - നാട്ടിൽ മൊത്ത
    ത്തിലാവാം -സാമ്പത്തിക മാ
    വാം, രാഷ്ട്രിയ മാവാം - ദുര
    ന്തങ്ങളാവാം..
    പറഞ്ഞ് വന്നത് ഇന്ന് നമ്മുടെ
    പ്രദേശത്തിന് യോജിച്ചതല്ല
    പഴയ കുറി കല്യാണം തിരികെ
    യെത്തിക്കൽ - പകരം ഹിബ
    പോലെയുള്ള പ്രസ്ഥാനത്തെ
    വളർത്തി വലുതാക്കാം - ഇ
    പ്പോൾ ഉള്ള തി ന്റെ കുറെ
    കൂടി ഇരട്ടി വർദ്ധിപ്പിക്കേണ്ടി
    വരും -അത്രയും സംഭാവന
    വഴി ഉണ്ടാക്കൽ ബുദ്ധിമുട്ടാണ്
    അത് കൊണ്ട് സാമ്പത്തിക
    ഭദ്രതയുള്ള വ്യക്തികളെ സമീ
    പിച് കൊണ്ട് ഹൃസ്വകാലത്തേ
    ക്ക് നിക്ഷേപം സ്വീകരിക്കുക
    ബാങ്കുകാർ സമീപിക്കാറുണ്ട
    ല്ലൊ-ബാങ്കിന് കിട്ടന്ന മാതിരി
    യൊന്നും കിട്ടില്ല. ബാങ്ക് സുര
    ക്ഷിതമാണ്. പലിശ ആഗ്രഹി
    ക്കാത്തവനും ബാങ്കിൽ ഇടു
    ന്നത് അത് കൊണ്ടാണല്ലൊ
    - ചെറിയ രൂപത്തിലൊക്കെ
    മുന്നോട്ട് കൊണ്ട് പോവാൻ
    കഴിയും - നിക്ഷേപകരെയും
    ആവശ്യക്കാരെയും മാറി
    മാറി കണ്ടെത്തേണ്ടി വരും
    നാട്ടിലേക്ക് പണം അയക്കു
    ന്ന രീതിയെക്കുറിച്ചൊന്നും
    ഇപ്പൊ ചർച്ച ചെയ്തിട്ടൊന്നും
    കാര്യമുണ്ടെന്ന് തോന്നുന്നില്ല
    പ്രശ്നത്തെ നിസാരവൽകരിക്കുകയല്ല -
    പലിശക്കെണിയിലകപ്പെട്ടവ
    ന്റെ മുന്നിൽ അതൊരു ചെറിയ പ്രശ്നം.
    ഇതിനൊക്കെ ഒരു മറുവശമു
    ണ്ട് - നാട്ടിൽ നടമാടുന്ന ധൂർ
    ത്തിനെതിരെ നമ്മൾ ശബ്ദി
    ക്കേണ്ടി വരും. പണമുള്ളവൻ
    ധൂർത്തടിക്കാൻ പാടില്ല എന്ന്
    പറയാൻ പല കാരണങ്ങളു
    ണ്ടാവണ മല്ലൊ
    ഉള്ള വൻ ചെയ്യട്ടെ, ഇല്ലാത്ത
    വൻ ചെയ്യണ്ട എന്നുള്ള തൊ
    ക്കെ ഉള്ളവന്റെ ഒരു ന്യായീകര
    ണ മാ ണെന്നാണ് എനിക്ക്
    തോന്നുന്നത് - ഉള്ളവനും
    ലാളിത്യം കാണിച്ച് മാതൃക
    കാണിക്കണം - നാട്ടിലെ പല
    മാമൂലുകളും ഒരു വിധം ഒപ്പി
    ച്ച് എല്ലാവരും ചെയ്യേണ്ടി വരും -മറുവശം - നാടിൽ
    ഞാനുമായി വളരെ ആത്മ
    ബന്ധമുള്ള ഒരു മാന്യ വ്യക്തി.
    തന്റെ മകളുടെ വിവാഹത്തിന്
    എങ്ങിനെ ഓടി പാഞ്ഞ് ഒപ്പി
    ച്ചിട്ടുമൊത്തില്ല - ഏറ്റവും അടു
    ത്തുള്ളവർ പോലും വേണ്ട ത്ര
    സഹകരിച്ചില്ല. ബാങ്കിന്റെ പടി
    ചവിട്ടാത്ത ആ മനുഷ്യൻ സെക്രട്ടറിയെ കണ്ട് എക്കൗണ്ട് എടുത്ത് ലോണ്
    എടുത്തിട്ടാണ് കാര്യം നടത്തിയത് - കണ്ണ് നനഞ്ഞ്
    കൊണ്ടാണ് ഇക്കാര്യം എന്നോ
    ട് പറഞ്ഞതും ഞാൻ കേട്ടതും
    അത് കൊണ്ട് ഒറ്റ അടിക്ക്
    ഇതൊക്കെ അവസാനിപ്പിക്കാ
    മെന്നൊക്കെ കരുതിയാൽ
    ചർച്ച ചെയ്തതും പറഞ്ഞതു
    മൊക്കെ വെറുതെ ആവും
    ബോധവൽക്കരണ മാവാം -
    ചെറിയ സഹായങ്ങളൊക്കെ
    ചെയ്യാൻ ശ്രമിക്കാം
    -----------------------------
    അലി ഹസ്സൻ പി. കെ.

    ReplyDelete
  7. സാമ്പത്തിക അച്ചടക്കത്തെ കുറിച്ചുള്ള നമ്മുടെ ചർച്ച പുരോഗമിച്ചുകൊണ്ടിരിക്കുകയാണു. ചർച്ചയി ഉരുത്തിരിഞ്ഞ്‌ വരേണ്ട ഒരു വിഷയം, നമ്മെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ഇത്തരം കാര്യങ്ങളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാനായി നമുക്കെന്ത്‌ ചെയ്യാൻ സാധിക്കും? അല്ലെങ്കിൽ അത്‌ ഉന്മൂലനം ചെയ്യ്യുന്നതിനാവശ്യമായ പരിഹാര മാർഗ്ഗങ്ങളെന്തൊക്‌കെ എന്നതായിരിക്കണം.
    ചർച്ചയിൽ പലരും പല വിധ അഭിപ്രായങ്ങൾ നടത്തി, നാട്ടിൽ പലിശയും അതോടനുബന്ധിച്ച മറ്റു പലതും സജീവമാണെന്നുതന്നെയാണതിൽ നിന്നും മനസ്സിലാകുന്നത്‌. അത്‌ നാട്ടിൽ നിന്നും, അല്ലെങ്കിൽ സമൂഹത്തിൽ നിന്നും, അതുമല്ലെങ്കിൽ നമ്മിൽ നിന്നും ഉന്മൂലനം ചെയ്യാൻ എന്താണൊരു പോംവഴി എന്നതിനെ കുറിച്ച്‌ ചർച്ചായിരിക്കണം ചർച്ചയുടെ ഗതി.
    ആദ്യഘട്ടമെന്ന നിലയിൽ നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും കയറി ഇറങ്ങി ഒരു ഉൽബോധനം നടത്തണമെന്നാണെന്റെ അഭിപ്രായം. ഒരു ലഘുലേഖയോ ഒരു കൈ പുസ്തകമോ ഉണ്ടാക്കി ഒരു കാമ്പയ്ൻ എന്ന രീതിയിൽ ഒരു സ്കോഡായി ഇറങ്ങുകയും ഓരോ വീടുകളിലും കയറി സാമ്പത്തിക അച്ചടക്കം പാലിക്കാനു ഒരു പ്രചോതനം നൽകുകയും ചെയ്യുക എന്നതാണു.
    അതിന്റെ ഭാഗമെന്നോണം നമ്മുടെ പ്രദേശത്തെ മഹല്ലുകളിൽ പള്ളി ഖത്തീബുമാരുമായി ബന്ധപ്പെട്ട്‌ ഒരു ഉൽബോധന പ്രസംഗം നടത്തിപ്പിക്കുക.
    ഒരു തുടക്കമെന്ന രീതിയിൽ ഇത്‌ ചെയ്യുകയാണെങ്കിൽ ജനങ്ങൾക്കിടയിൽ സാമ്പത്തിക അച്ചടക്കത്തെ കുറിച്ച്‌ ഒരവബോധം ഉണ്ടാക്കിയെടുക്കാൻ സാധിക്കും
    ------------------------------------------
    പി.കെ ഉസാമ അഹമ്മദ്

    ReplyDelete
  8. സാമ്പത്തിക സഹായം കൊണ്ട് മാ ത്രം തീരുന്നതാണോ നമ്മുടെ നാട്ടിലെ അവശരുടെ പ്രശ്നം? ശ്രദ്ധിക്കാനാരുമില്ലാത്ത നിതൃരോഗികള്‍, വൃദ്ധന്മാര്‍ തുടങ്ങിയ എത്ര അവശര്‍ നമുക്ക് ചുറ്റുപാടുമുണ്ട്? കേവല സാമ്പത്തിക സഹായം കൊണ്ട് ഇവരുടെ പ്രശ്നം പരിഹൃതമാകുമോ? ഇത്തരക്കാരില്‍ പലരും സാമ്പത്തിക ഭദ്രത പോലുമുള്ളവരായിരിക്കും. ഇവര്‍ക്ക് വേണ്ടത് ആള്‍ സമ്പത്താണ്. അതെ, ശാരീരികമായ സഹായമാണിവര്‍ക്കാവശൃം. പക്ഷെ അ തിന്നു സന്നദ്ധരാകുന്നവരെത്ര? പണമുള്ളവരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സഹായം സുസാധൃം. അവരൂടെ ബാധൃത തീര്‍ന്നു. ഇവരുടെ കാരൃമങ്ങനെയല്ലല്ലോ. പാവങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഇക്കാലത്ത് ആദൃമായി മനസ്സിലെത്തേണ്ടത് ഇവരാണെന്നാണെന്‍റെ അഭിപ്രായം. തത്തമ്മകളെന്തു പറയുന്നു? ഇത് വരെ നടന്ന ചര്‍ച്ചാഗതിയെ നിസ്സാരവല്‍ക്കരിച്ചുവെന്ന് ധരിക്കരുത്. പൊതു സമൂഹം അവഗണിച്ച സുപ്രധാനമായൊരു കാരൃം ഓര്‍മ്മിപ്പിച്ചുവെന്നു മാത്രം
    -------------------
    ഖാദര്‍ ഫൈസി

    ReplyDelete
  9. ചർച്ചകൾ പുരോഗമിക്കുന്നു
    പ്രായോഗികവും അല്ലാത്തതു
    മായ നിർദേശങ്ങൾ, അഭിപ്രാ
    യ ങ്ങ ൾ - ഒക്കെ സ്വാഗതം
    ചെയ്യാം.പക്ഷെ ഒറ്റയടിക്ക്
    ബാങ്കുമായുള്ള ബന്ധങ്ങൾ
    അപ്പാടെ നിർത്തലാക്കാൻ
    സാധ്യമല്ല.. എല്ലാ ഇടപാടുക
    ളും നിർത്തി ബാങ്കിലേക്ക് പോ
    വുന്നത് തന്നെ നിർത്തണമെ
    ന്നതു oപ്രായോഗികമല്ല -
    അങ്ങിനെ പറയുന്നതൊന്നും
    നമ്മുടെ നാട്ടിൽ ശരിയുമല്ല.
    പലിശക്ക് കൊടുക്കുന്നതും
    വാങ്ങുന്നതും ഇതിനെക്കുറി
    ച്ച് ചർച്ച ചെയ്തിട്ടെ കാര്യമു
    ള്ളു. അത് തന്നെ ചിലപ്പോൾ
    ചിലർക്ക് വാങ്ങേണ്ടി വരും
    അതിനെതിരെ ശക്തമായ
    ബോധവൽക്കരണം,
    ആളുകളെ സഹായിക്കാൻ
    ഉള്ള ഒരു മനോഭാവം വളർത്തി എട്ക്കൽ ഇതൊ
    ക്കെയാണ് ആദ്യപടിയായി
    ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യേണ്ടത് - അല്ലാത്ത തൊക്കെ
    എഴുതിയ മഷിയുടെ വില
    പോലും ഉണ്ടാവില്ല.
    ഏകദേശം പത്ത് വർഷം മുമ്പ്
    നടന്നൊരു സംഭവം പറയാം
    പാവപ്പെട്ടൊരു കുട്ടിയുടെ
    കല്യാണവീട് - ഉച്ചക്ക് 12 - മണി സമയം.കല്യാണത്തിന്റെ
    മുഹൂർത്ത സമയം - കല്യാണ
    വീട്ടിൽ ചെന്ന എന്നോട് കല്യാ
    ണത്തിന്റെ കാരണവർ ഒരു
    സ്വകാര്യം പറഞ്ഞു '
    കുട്ടിയുടെ ഉമ്മ കരയുന്നു
    പെൺകുട്ടി കരയുന്നു,
    ബാപ്പ വിഷമിച്ചിരിക്കുന്നു
    കാരണം കുട്ടിക്ക് കെട്ടാനു
    ള്ള പ്രധാന പണ്ടങ്ങൾ ഒന്നും
    എടുത്തിട്ടില്ല: മേശ ഇട്ട് ഒരാൾ
    എഴുതുന്നുണ്ട്- അത് വരെ
    കിട്ടിയ ഒരു ലക്ഷം സ്ത്രീധനം
    കൊടുക്കാൻ ഒരാൾ കൊണ്ട്
    പോയി: ഇനി ഇപ്പോൾ എന്ത്
    ചെയ്യം - അകത്തേക്ക് പോവാ
    ൻ കു റച്ചൊക്കെ സ്വാതന്ത്ര്യമു
    ണ്ടായിരുന്നത് കൊണ്ട് ഞാൻ
    ചെന്ന് കണ്ട് വളരെ വിഷമിച്ചു.
    അങ്ങിനെ കല്യാണ കാരണവർ ഒരാളെയും കൂട്ടി
    കുന്നും പുറത്ത് ജ്വല്ലറിയിൽ
    പോയി ജാമ്യം നിന്നിട്ടാണ്
    അത്യാവശ്യം വേണ്ടതായ
    ആഭരണങ്ങൾ വാങ്ങി വന്ന ത്
    കല്യാണം കഴിഞ്ഞപ്പോഴേക്കും കുറച്ച് കൂടി കിട്ടി - അത് കൊടുത്തു
    ബാക്കി പിന്നെ ബന്ധുക്കൾ
    പിരിച്ച് കൊടുത്തു - ഇത് ഈ
    മഹല്ലിൽ നടന്നതാണ്,
    ഇന്നും ഇതൊക്കെ തന്നെയാ
    ണ് അവസ്ഥ,
    ' ആ മാതാപിതാക്കൾ മരിച്ച്
    പോയി - റബ്ബ് പൊറുത്ത 'കൊ
    ടുക്കട്ടെ -
    അല്ലാത്തവരൊക്കെ ജീവിച്ചി
    രിപ്പുണ്ട്.
    ഇങ്ങി നത്തെ അവസ്ഥ പല
    ർ ക്കു മുണ്ടാവും. ആ മാതാ
    പിതാക്കൾ വളരെ നിഷ്കള
    ങ്കരായിരുന്നത് കൊണ്ട് അങ്ങിനെ കാത്തിരുന്നു
    അല്ലാത്തവർ മാനം കാക്കാൻ
    ബാങ്കിൽ പോയെന്നിരിക്കും
    ഈ സാമൂഹ്യ ചുറ്റുപാടാണ്
    മാറേണ്ടത് - മാറ്റേണ്ടത് ആദ്യം
    -----------------------------
    അലി ഹസ്സൻ പി. കെ.

    ReplyDelete
  10. ഏറ്റവും കാലികപ്രസക്ക്തമായ കൂട്ടിലെ ചർച്ച യധാർത്ഥ വഴിയിലൂടെ തന്നെയാണു മുന്നോട്ട്‌ പോകുന്നത്‌ എന്നതിൽ സന്തോഷം തോന്നുന്നു .
    ചർച്ചയിൽ പങ്കെടുത്ത്‌ വിലപ്പെട്ട അപിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട്‌ വെച്ച ബഹുമാന്യ തത്തകൾക്‌ അഭിനന്ദനങ്ങൾ .
    നമ്മുടെ ചർച്ചയുടെ ഒരു കൺക്ലൂഷനു
    ചിലപ്പൊ സാധിച്ചെന്ന് വരില്ല എന്നാലും ഏറ്റവും ചുരുങ്ങിയത്‌‌ കൂട്ടിലേ തത്തകളുടെയെങ്കിലും മനസ്സിൽ ഒരു നല്ല ചിന്ത ഇതു കൊണ്ട്‌ സാധ്യമാകും എന്നതിൽ സംശയമില്ല .
    കുറികല്യാണത്തിൽ നിന്നും തുടങ്ങിയ നമ്മുടെ ചർച്ച അതിന്റെ മൂല കാരണങ്ങളേ തൊട്ടു തലോടി കടന്ന് പോയി ..!
    ആലസ്സൻ കുട്ടി കാക്കാന്റെ അനുഭവത്തിൽ നിന്നും നമുക്ക്‌ തുടങ്ങാമെന്ന് തോന്നുന്നു ..
    ഇന്ന് സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു മഹാ മാരിയാണല്ലൊ സ്ത്രീധനം എന്ന സാമൂഹ്യ വിപത്ത്‌ ..
    വർത്തമാന സമൂഹത്തിന്റെ ആകെ മൊത്തം ടോട്ടൽ പ്രശ്നങ്ങളേ കാര്യക്ഷമമായിട്ടൊന്ന് നിരീക്ഷിച്ചാൽ അല്ലെങ്കിൽ വിലയിരുത്തിയാൽ എല്ലാറ്റിന്റേയും മൂല കാരണം സാംബത്തികം എന്ന് വേണമെങ്കിൽ പറയാം , എന്നാൽ സാംബത്തിക പ്രയാസങ്ങൾ ഉണ്ടാകുന്നതിന്റെ മൂല ഹേതു സ്ത്രീധനമെന്ന ഒറ്റ വാകല്ല മറിച്ച്‌ സ്ത്രീധനവുമായി ബന്ദപ്പെട്ട്‌ കിടക്കുന്ന അഴിച്ചാൽ തീരാത്ത ഊരാകുടുക്കുകൾ ആണെന്ന് തോന്നുന്നു ‌ .
    വിവാഹ സദ്യ നടക്കുന്ന ഒറ്റ ദിവസത്തെ മാമൂലുകളിലും ചടങ്ങുകളിലും ആചാരങളിലും ഒതുങ്ങുന്നതല്ലല്ലൊ അതിന്റെ ഭവിശ്യത്തുകൾ .!
    മരണം വരേകും അല്ലെങ്കിൽ മരിച്ചാലും തീരാത്ത തുടർ പരിപാടികളാണു സ്ത്രീധനവുമായി ബന്ദപ്പെട്ടിരിക്കുന്നത്‌ .
    ഓരോ തത്തകൾകും ഉണ്ടാകും പറയാനൊത്തിരി അനുഭവങ്ങൾ ..!
    എല്ലാം ഇവിടെ പറയണമെന്നില്ല .
    ഓരോ തത്തയും സ്വയം ഒരു തീരുമാനത്തിലെത്തിയാൽ ...
    പിന്നെ ഭാര്യ മക്കളിൽ തുടങ്ങി സഹോദരി സഹോദരങ്ങളിൽ പിന്നെ മാതാ പിതാക്കൾ ... ഒരു മാറ്റം സാധ്യമാണെന്നതിൽ സംശയം ഇല്ല .
    സമയമെടുത്തിട്ടാണെങ്കിലും മാതാപിതാക്കളിൽ മാറ്റമുണ്ടാകാൻ സാധിച്ചാൽ ........ الحمد الله
    ഇനി ഒന്നാലോചിച്ച്‌ നോകൂ ...
    ഏറ്റവും ചുരുങ്ങിയത്‌ ഈ കൂട്ടിലേ ഒരു 50 തത്തകൾക്‌ ഇങ്ങിനെ ഒരു ചിന്ത വന്നു കഴിഞ്ഞാൽ എത്ര കുടുംബങ്ങളിലായിരിക്കും അതിന്റെ പ്രതിഫലനം ഉണ്ടാകുന്നത്‌ ..!
    ഞാൻ പറഞ്ഞു വന്നത്‌ എല്ലാ തരത്തിലുള്ള കുടുംബ ചിദ്രതക്കും സാംബത്തിക പ്രയാസത്തിലേക്‌ പാവപ്പെട്ട രക്ഷിതാക്കളെ ചെന്നെത്തിക്കുന്നതിനും ഒക്കെ ഒരു പരിതി വരേ ഹേതു സ്ത്രീധനവുമായി ബന്ദപ്പെട്ടിരിക്കുന്ന ഈ പൈശാചികത തന്നെയ്യാണെന്നാണു .
    നാട്ടുകാരെ നന്നാകുന്നതിനെ പറ്റി ചർച്ചക്ക്‌ പ്രസക്തി ഉണ്ടാവണമെങ്കിൽ സ്വന്തത്തിൽ ഒരു തീരുമാനം ഉണ്ടാകട്ടെ ......
    --------------------
    ശരീഫ് കുറ്റൂർ

    ReplyDelete
  11. അപോ ഞമ്മളെ കുറിക്കല്ല്യണത്തിൽ തുടങ്ങി പലിശയിലൂടെ സഞ്ചരിച്ച് സ്ത്രീധന, കല്യാണ, നാട്ടാജാരങ്ങളിലൂടെ ഊളിയിട്ടു സാന്ത്വന സേവനത്തിൽ എത്തി നിൽകുന്ന ചർച്ച അവസാനിച്ചോ...

    അഭിപ്രായം പറയാലോ അല്ലേ... ഞാൻ പറയും

    >>> ബാങ്കിലേക്ക് ഓടുന്നവനെ പിടിച്ചു നിർത്താൻ "ഹിബ" ഒന്നുടിം ശ്രദ്ദിച്ചാൽ മതിയാവും.

    ഘട്ടം ഘട്ടമായി വായിപ്പയുടെ തോത് കൂട്ടികൊണ്ടുവരാം. അങ്ങിനെ കല്യാണ (ആർഭാട, സ്ത്രീധന രഹിത) ആവശ്യങ്ങൾക്കും,വീടു വെക്കാനും(കുറഞ്ഞ ബജറ്റിലുള്ള) വാഹനങ്ങൾ (ആടംഭരമല്ല മറിച്ച് വരുമാന മാർഗമായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷ, ടാക്സി മുതലായവ) ക്കും വായിപ നൽകാം...

    അതിനുള്ള ഫണ്ട്‌ കണ്ടെത്താൻ ഒരു വഴി ഇപ്പോഴുള്ള സംഭാവനകൾ കുറച്ചു കൂടി വിപുലപ്പെടുത്തുക. മറ്റൊന്ന് മഹാ കവി ഷറഫുദ്ദീൻ പറഞ്ഞ പോലെ തൽകാലം ഉള്ളവരുടെ അടുത്തു നിന്നു വായിപ വാങ്ങുക. അതിന്നു ഒരു ലക്ഷമോ അതിന്നു മുകളിലോ കുറഞ്ഞ കാലത്തേക്ക് തരാൻ കഴിവുള്ളവരുടെ ഒരു പട്ടിക ഉണ്ടാക്കുക.
    അങ്ങിനെ ആയാൽ കടം തന്ന ആളിന്ന് പെട്ടന്നു തിരുച്ചു കൊടുക്കേണ്ട അവസ്ഥ വരുമ്പോൾ പട്ടികയിലെ മറ്റു ആളുകളിൽ നിന്നും കൊടുക്കാമല്ലോ(തിരി മറി). ബാങ്കിലിട്ടു വെച്ചിരിക്കുന്ന പണത്തിൽ നിന്നു അല്പം ഹിബയിൽ നിഷേപിക്കൂ..
    (വായിപ്പ തിരിച്ചു പിടിക്കേണ്ട പൂർണ ഉത്തരവാധിത്യം ഹിബ കമ്മറ്റിയിൽ നിഷിപ്തമായിരിക്കും.)🤔

    >>> ബഹുമാനപെട്ട ജലീൽ, ഒസാമ, ഷരീഫ് pk മറ്റു ആദരണീയരായ ആളുകൾ പറഞ്ഞ ആചാര മാമൂലുകൾ ഇല്ലാതാക്കാൻ തീർച്ചയായും തത്തകൂട്ടിൽ നിന്നു തന്നെ തുടങ്ങാം. അതിനു ആദ്യം ഒരു ബോധവല്കരണ ക്ലാസ്സു സങ്കടിപ്പിച്ചു തത്തകളുടെ നല്ലപാതികളെയും വീട്ടിലെ മറ്റു കാരനവന്മാരെയും ഉൽബോധിപ്പിക്കുക.

    വേണമെങ്കിൽ ഒരു കുടുംബ കൂട്ടായ്മ നടത്തി ബഹു: സുലൈമാൻ മേല്പതൂരിനെയോ, സിംസാറുൽ ഹഖിനെയോ, MM അക്ബറെയോ, അബ്ദുസ്സമദ് പൂകൊട്ടൂരിനെയോ അല്ലെങ്കിൽ കാര്യങ്ങൾ പറഞ്ഞു ബോദ്യപ്പെടുത്താൻ പറ്റിയ ആളെ കൊണ്ടു വരാം.

    എന്നിട്ടു കൂട്ടിലുള്ളവർ സാവകാശം ഓരോന്നു ഒഴിവാകി കൊണ്ടു വരിക.

    (മേൽ പറഞ്ഞ ആളുകൾ എന്റെ ഭാവനയാണ്, ദെഹിക്കാത്തവർ സദയം ഷെമിക്കുക)

    >>> ബഹുമാനപെട്ട കാഥർ ഫൈസി അവർകൾ പറഞ്ഞ സന്ത്വൊന പരിപാടിക്ക് തത്തമ്മ കൂടു തുടക്കം കുറിക്കണമെന്നാണ് എന്റെ ഒരു ഇത്.

    അതിന്നു തത്തകളെ 5 ആളു വീധമുള്ള സംഘം ഉണ്ടാകുക്ക. എന്നിട്ടു ഓരോ സംഘം മാസത്തിലൊരിക്കൽ ഓരോ ഏരിയായിലുള്ള അവശരായ സഹായം ആവശ്യമുള്ള ആളുകളെ സന്ദർശിച്ചു വേണ്ട സേവനങ്ങൾ ചെയ്യുക.
    3 തത്തകൾ നാട്ടീനും അപ്പോൾ നാട്ടിലുള്ള 2 പ്രവാസി തത്തകളെയും കൂട്ടാം.
    അങ്ങിനെ കൊല്ലത്തിൽ ഒരിക്കലെങ്കിലും ഒരു തത്തക്കു ഒരു വിസിറ്റ് കിട്ടുന്ന രൂപത്തിൽ സംഘത്തെ രൂപപ്പെടുത്തുക.

    -------------------------
    അമ്പിളി പറമ്പൻ മുനീർ

    ഹെന്താല്ലേ...
    ബല്ലാത്ത ജാതി...
    സത്തറെ ഈ മാതിരി അഭിപ്രായങ്ങൾക്ക് തത്തകൂട് പോരാ...ജ്ജ് മേം ഒരു ആട്ടുംകൂട് റെഡി ആക്കിക്കോ...

    ---------------------------

    ReplyDelete
  12. ചർച്ച ഏകാപക്ഷീയമാണെന്നാണ് എന്റെ അഭിപ്രായം
    പലിശ കൊടുക്കുന്നവനെയും അത് കൊണ്ട് കഷ്ടപ്പെടുന്നവരെയും അതിനെ വളരെ നിസാരമായി കണ്ടു അത്യവിശ്യമല്ലാത്തതിനും ആർഭാടങ്ങൾക്കും ലോൺ എടുക്കുന്നതിനെയും പറ്റി മാത്രമേ എല്ലാരും ചർച്ച ചെയ്യുന്നുള്ളൂ.
    സത്യത്തിൽ പലിശ കൊടുക്കൽ മാത്രമാണോ ഗൌരവമുള്ള വിഷയം?
    പലിശ വാങ്ങലും നമ്മുടെ പണം പലിശക്ക് കൊടുക്കാൻ അവസരമൊരുക്കി ബാങ്കിൽ നിക്ഷെപിക്കലും ഗൌരവം കുറഞ്ഞ തെറ്റാണോ?

    ബാങ്കുമായി ഉള്ള ബന്ധം ഇക്കാലത്ത് പൂർണമായി ഒഴിവാക്കാൻ സാധ്യമാല്ലാത്തത് കൊണ്ട് എന്റെ അഭിപ്രായത്തിൽ പ്രായോഗികമാക്കാൻ പറ്റുന്ന ചില നിർദേശങ്ങൾ വെക്കട്ടെ.
    1:ചുരുങ്ങിയത് ഒന്നിലധികം ബാങ്ക് അക്കൗണ്ട്‌ ഉള്ളവർ ഒന്ന് നിറുത്തി ബാക്കി എല്ലാം ക്ലോസ് ആകട്ടെ.
    2:ചെറിയ തുകകൾ ബാങ്കിൽ ഉള്ളവർ അത് പിൻവലിക്കട്ടെ, എന്നിട്ട് അത് കാശ് ആയി സൂക്ഷിക്കട്ടെ.
    3: ലോൺ അടച്ചു തീര്കാനുള്ളവരിൽ ആർകെങ്കിലും അത് അടക്കാനുള്ള തുക ബാങ്കിൽ ഉണ്ടെങ്കിൽ അത് അടച്ചു ലോൺ ക്ലോസ് ചെയ്യട്ടെ. ( അങ്ങിനെയുള്ളവരും ഈ കാലത്ത്‌ ഉണ്ട് എന്നാണ് എന്റെ തോന്നൽ).
    4:ചെറിയ തുകകൾ ലോൺ അടക്കാനുള്ളവർ ഏറ്റവും അടുത്ത ആളുകളുമയോ, ഹിബ പോലോത്തെ സംരംബങ്ങളുമയോ ബന്ധപ്പെട്ടു അത് ക്ലോസ് ആക്കാനുള്ള ശ്രമങ്ങൾ നടത്തട്ടെ.
    5:സഹകരണ ബാങ്കുകളിൽ
    അംഗതം ഉള്ളവർ അത് ഒഴിവാക്കി അത്തരം ബാങ്കുകളെ നിരുത്സഹപ്പെടുതട്ടെ.
    6: പോസ്റ്റ്‌ ഓഫീസ്, എൽ ഐ സി തുടങ്ങിയ നിക്ഷേപ പദ്ധതികളിലും ഇൻഷുറൻസ് പദ്ധതികളിലും നിക്ഷേപം ഉള്ളവർ അത് ക്യാൻസൽ ചെയ്യട്ടെ.

    ഞാൻ അടക്കം വരുന്ന എല്ലാവർക്കുമയി എന്റെ എളിയ അഭിപ്രായം
    ------------------------
    നജ്മു അരീക്കൻ

    ReplyDelete