Saturday, 20 February 2016

"ഓർമ്മയിലെ പച്ച പാവാടക്കാരി"

പച്ച പാവാടയും വെള്ള കുപ്പായവും കസവിന്റെ തട്ടവും ഇട്ടാണ് അന്നവൾ വന്നത് .. ആദ്യമായി കണ്ടതും ഇതേ രൂപത്തിലാണ്
ക്ലാസ്സിലെ രണ്ടാമത്തെ ബെഞ്ജ്ജിൽ അവൾ ഇരിക്കുമ്പോൾ അവളുടെ മുടി കാറ്റിൽ പാറി കളിക്കും വെളുവെളുത്ത കൈ തണ്ടയിലെ സ്വർണ വളകൾ മിന്നി തിളങ്ങും അവളെ നോക്കി ക്ലാസ്സിലെ പലകുട്ടികളും ഒരു പാട് കിനാവ് കണ്ടിരുന്നു .....
പഠനത്തിൽ അവൾ പിറകിലായിരുന്നു യൂണിഫോം ഇല്ലാത്ത ദിവസങ്ങളിൽ അവൾ ധരിക്കുന്ന വസ്ത്രങ്ങൾ എല്ലാവരുടെയും ചർച്ചക്ക് വിഷയമാകും
നല്ല ഒരു തറവാട്ടിൽ സമ്പന്നതയുടെ നടുവില്ലായിരുന്നു അവളുടെ ജനനവും ജീവിതവും സ്കൂൾ പഠനം പൂർത്തിയാക്കാൻ സാധിക്കാതെ വിവാഹ ജീവിതത്തിലേക്ക് കടന്ന അവൾ എല്ലാവരിൽനിന്നും അകന്നു കല്യാണ ദിവസം പുതുനാരി യായി ഒരുങ്ങിയ അവളെ കാണാൻ സഹപാഠികൾ എല്ലാവരും പോയി പതിവിലും സുന്ദരിയായിരിക്കുന്നു അവൾ ഒരു പുതുപെണ്ണിന്റെ എല്ല മാറ്റവും അവളിൽ കാണാമായിരുന്നു സന്തോഷവതിയാണ് അവൾ അന്ന് ഓരോ പെണ്ണും ആഗ്രഹിക്കുന്ന ദിവസം ..
വർഷങ്ങൾക്കു ശേഷം ആകസ്മികമായി അങ്ങാടിയിൽ വെച്ച് അവളെ കണ്ടുമുട്ടിയത് .. ഒന്നോ രണ്ടോ മിനിറ്റ് മാത്രം ഒരു സംസാരം അതിനിടയിൽ വീട്ടിലേക്ക് ക്ഷണിക്കാൻ അവൾ മറന്നില്ല ..സമയം കിട്ടുമ്പോൾ വരാം എന്ന് പറഞ്ഞു മടങ്ങി
അവൾ ഒത്തിരി മാറിയിരിക്കുന്നു ആ പഴയ ചുരുചുരുക്ക് ഇല്ല വാടിയ അവളുടെ മുഖവും എല്ലാം എന്നെ വല്ലാതെ വേദനിപ്പിച്ചു
സഹധർമണി യുമായി അവളെ കാണാൻ അവളുടെ വീട്ടിലേക്ക് പോയി ഒരു ദിവസം എന്നെ സന്തോഷത്തോടെ സ്വീകരിച്ചു എനിക്ക് വേണ്ടി വിഭവങ്ങൾ ഒരുക്കി സൽക്കരിച്ചു ..അപ്പോഴും ഒരു വിഷാദം അവളുടെ മുഖത്തു തളം കെട്ടിനില്കുന്നുണ്ടായിരുന്നു എല്ലാം കഴിഞ്ഞു ഞാൻ അവളോട് ചോദിച്ചു നിന്റെ മോൾ എവിടെ .......
അത് കേട്ടതും അവളിലെ മാതൃത്വം പെരുമ്പരകൊട്ടി പുറത്ത് വന്നു കരച്ചിലിന്റെ വക്കിൽ നിന്ന് അവൾ എന്നോട് പറഞ്ഞു അവൾ ഇവിടില്ല അവിടെയാ ..സ്കൂൾ മദ്രസയും ഒക്കെ അവിടയാ സ്കൂൾ ഇല്ലാത്ത ദിവസം ഇങ്ങോട്ട് വരും ..എനിക്ക് കാര്യങ്ങൾ പിടികിട്ടി ..അവൾ തുടർന്നു ഞാൻ വിഹാഹമോചിത യായി ഒരു വര്ഷം കഴിഞ്ഞു എല്ലാം എന്റെ വിധി എന്റെ മോളെ കുറിച്ചു ഓർക്കുമ്പോൾ .....ഞാൻ
കാരണങ്ങൾ ചോദിച്ചില്ല .. സ്കൂളിൽ കസവിന്റെ തട്ടമിട്ടു ക്ലാസ് റൂമിൽ ഇരിക്കുന്ന ആ പഴയ കൂട്ടുകാരിയെ ഓർമ്മവന്നു ..ഈ ചെറുപ്രായത്തിൽ അവൾ വിവാഹ മോചിതയായി എന്ത് കുറവുകൊണ്ടായിരിക്കും ഇങ്ങിനെ സംഭവിച്ചത് പണത്തിന്റെ കുറവോ ഭംഗി കുറവോ ഒന്നുമായിരിക്കില്ല ..യാത്രപറഞ്ഞു ഇറങ്ങിയപ്പോൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന ഒരു അപേക്ഷയും ..തിരിച്ചു വീട്ടിൽ എത്തും വരെ എന്റെ ചിന്തയിൽ അവളുടെ മുഖമായിരുന്നു എവിടെയാണ് അവൾക്കു പിഴച്ചത് ...എല്ലാം നഷ്ടപെട്ട ഒരു പെണ്ണിന്റെ വിളറിയ മുഖം പിന്നീട് പലപോയി എന്റെ മനസ്സിൽ മിന്നി മറഞ്ഞു .....
വർഷങ്ങൾക്ക് ശേഷം
ഒരു ചെറിയ ചാറ്റൽ മഴയോട് കൂടി പ്രഭാതം പൊട്ടിവിടർന്നു .ഗൾഫ് ജീവിതത്തിലെ ഒരു അവധികാലത് അങ്ങാടിയിൽ നിൽകുമ്പോൾ ..
ദൂരെ നിന്നും ഒരു കുടയും ചൂടി ഒരാൾ നടന്നു വരുന്നു ചാറ്റൽ മഴ യുടെ ഇടയിലൂടെ ആ രൂപത്തെ എനിക്ക് മനസിലായില്ല അകലം കുറയും തോറും രൂപത്തിന് തെളിമ വന്നുകൊണ്ടിരുന്നു അടുത്തെത്തിയതും ഞാൻ റോഡിലേക്കിറങ്ങി എന്നെ കണ്ടതും അവൾ അമ്പരപ്പോടെ ചോദിച്ചു നീ എന്നാ വന്നത് ഒരു നിമിഷം കൊണ്ട് നൂറു ചോദ്യങ്ങൾ നിനക്ക് എത്ര കുട്ടിയായി മോനാണോ മോളാണോ എത്ര ലീവുണ്ട് അവർക്കു സുഖമാണോ ...
എന്റെ മറുചോദ്യങ്ങൾക്കു സന്തോഷത്തോടെ അവൾ മറുപടി പറഞ്ഞു .നിനക്ക് സുഖമാണോ നീ എന്താ ഇവിടെ ..എന്നെ ഇപ്പൊ ഇവിടെ അടുത്തേയ്കാണു കെട്ടിച്ചത് രണ്ടു കുട്ടികൾ ഉണ്ട് ഇവിടെ സ്കൂളിൽ പഠിക്കുന്നു ഒരാൾ .. എല്ലാം അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ..മഴകൊണ്ടു നിന്ന എനിക്ക് അവൾ കുട ചൂടി തന്നു എന്റെ മുഖത്തെ മഴത്തുള്ളികൾ അവളുടെ തട്ടം കൊണ്ട് തുടച്ചു തന്നു ...
എന്നാ ഞാൻ പോട്ടെ പിന്നെ കാണാം നീ വീട്ടിലേക്ക് കുട്ടികളെ കൂടി ഒരു ദിവസം വരണം ട്ടോ ...അവളുടെ ഒകത്തിരുന്ന മോനെ കൊണ്ട് ഒരു ടാറ്റ യും തന്നു അവൾ തിരിഞ്ഞു നടന്നു..... തിരിഞ്ഞു നടക്കുമ്പോൾ പലവട്ടം അവൾ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .
അവൾ ആകെ മാറിയിരിക്കുന്നു..രണ്ടു മക്കളൾക്കു കൂടി ജന്മം നൽകിയിരിക്കുന്നു അവളുടെ മുഖം ഇന്ന് പ്രസന്നമാണ് എന്തിനെയും നേരിടാൻ ഇന്നവൾ പ്രാപ്തയാണ് അവളിലെ മാറ്റം എന്നെ വല്ലാതെ സതോഷിപ്പിച്ചു .
അവൾ പോയി മറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കിയുണ്ടായിരുന്നു .... എന്തിന് അവൾ എനിക്ക് കുട ചൂടി തന്നു എന്തിനാണ് എന്റെ മുഖത്തെ മഴ തുള്ളികൾ അവളുടെ തട്ടം കൊണ്ട് തുടച്ചു തന്നത് ഞാൻ അവളുടെ ആരാ .. കുറഞ്ഞ കാലം കൂടെ പഠിച്ചപ്പോൾ ഉള്ള ഒരു സൗഹൃദം അതിൽ കവിഞ്ഞു എന്ത് ബന്ധം ..ഒരു ഉമ്മാന്റെ മക്കളല്ല എന്നിട്ട് പോലും ..
ഇന്നും ഒരാൾകൂട്ടം കണ്ടാൽ ഞാൻ ആദ്യം തിരയുന്ന മുഖം അവളുടേതാണ്
പിന്നീട് ഒരിക്കൽ പോലും അവൾ എന്റെ മുന്നിൽ പ്രത്യക്ഷപെട്ടിട്ടില്ല
ആകസ്മിക മായ മറ്റൊരു കണ്ടുമുട്ടലിനായി ഇന്നും കാത്തിരിക്കുന്നു ....
::::::::::::::::::::::::::::::::::::::::::::::::::
കഥ:
ജാബിർ ജിദ്ദ

No comments:

Post a Comment