കുറച്ച് മുമ്പാണ്....
സുബ്ഹിക്ക് പള്ളീലെത്തീപ്പോഴാ
അറീഞ്ഞത്..കുറച്ചപ്പുറത്തുള്ള വീട്ടിലെ ആൾ
മരണപ്പെട്ടിരി
ക്കുന്നു. നിസ്കാരംകഴിഞ്ഞ് എല്ലാരും അവിടെയെത്തി.
മയ്യത്ത് കണ്ടു. ചെറിയ ദുആ ചെയ്തു.കുറെയാളുകൾ പോയി. ഞങ്ങളും ഇറങ്ങി. അപ്പോഴാണ്
ഞങ്ങടെ കൂട്ടത്തീൽ വന്ന പ്രായംചെന്ന
.....കാക്കാൻറെ ചെരിപ്പ് കാണുന്നി
ല്ല. മൂപ്പർക്ക് ദേഷ്യ
വും സങ്കടവും.. ഞങ്ങളാകെ തിരച്ചി
ലോട് തിരച്ചിൽ.
...കാക്കാൻറെ ചെരിപ്പ് മാത്രമില്ല.!
എല്ലാരും പുറത്തിറങ്ങി ചെരിപ്പിട്ടു. അപ്പോ
ഒരുകൂട്ട് ഹവായ് ചെരിപ്പ് ബാക്കി.
"ഇതാണോ?"..ആരോ ചോദിച്ചതും ....കാക്ക ദേഷ്യത്തി
ൽ "അതിൻറതല്ല"..
ഞാൻ പറഞ്ഞു
"തൽകാലംഅതിട്ടോളീ".
"അതിച്ച് മാണ്ട"
എന്ന് പറയലും ...കാക്ക ചെരിപ്പില്ലാതെ ഒറ്റ നടത്തം. നേരം
വെളുക്കുന്നേയുള്ളൂ. പിന്നാലെ ഞങ്ങളും ഇറങ്ങി.
....കാക്ക വീട്ടിലെത്തിയപ്പോൾ അതാ ചവിട്ടുപടിയിൽ തന്നെ
കാക്കാനെ കാത്ത് ചെരിപ്പ് കിടക്കുന്നു.
"ഇതാരാ ഇപ്പോ ഇബട കൊട്ന്നിട്ടത്?
അതിശയത്തോടെ കാക്ക ഉറക്കെ വിളിച്ചു. ഒച്ച കേട്ട്
വീട്ടുകാരി ഓടിയെ
ത്തി. ഒപ്പം മദ്രസയിലേക്കിറങ്ങാൻ നിന്ന പേരമകനും.
ഒറ്റ വീർപ്പിൽ ...കാക്ക കാര്യം പറഞ്ഞു.
ആരാ ഇപ്പണി ചെയ്തത്..പെണ്ണുങ്ങക്കും
സംശയം..പെട്ടെന്ന് പേരമകൻ ഒറ്റ കരച്ചിൽ.."എൻറെ ചെരിപ്പ് കാണാനില്ലാ. . ബല്ലിപ്പ എൻറെ ചെരിപ്പിട്ടാ
പള്ളീ പോയത് .." ...കാക്ക
ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി നടന്നു
----------------------------
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment