Sunday, 21 February 2016

സി.വി.കുഞ്ഞിമ്മ് കാക്ക

കഴിഞ്ഞ ദിവസം നമ്മോട് വിട പറഞ്ഞ സി.വി.കുഞ്ഞിമ്മ് കാക്ക
ഒരു പാട് നല്ല ഓർമ്മകളാണ്
ബാക്കി വെച്ചത്.
മനസ്സിന്റെ നൻമയും നല്ല വിചാരങ്ങളുമായിരുന്നു മരണം വരെ ആ ജീവിതത്തിന്റെ കൂട്ട് .
ആ സംസാരത്തിൽ മുഴുവൻ സ്നേഹത്തിന്റെ നനവായിരുന്നു.
അയൽപക്കത്തെയും നാട്ടുകാരെയും കുറിച്ച് നല്ല വർത്തമാനങ്ങൾ മാത്രമേ അദേഹത്തിൽ നിന്നുണ്ടായിട്ടുള്ളൂ. ഒരു കുത്ത് വാക്കു പോലും അവിടെ നിന്ന് കേട്ടില്ല .വാക്ക് വിഷമായി മാറിയൊരു കാലത്തും നല്ല വർത്തമാനങ്ങൾ മാത്രം പറയുക എന്നത് ഏറ്റവും നല്ല വ്യക്തി വൈശിഷ്ടമുള്ളവർക്ക് മാത്രം കഴിയുന്നൊരു കാര്യമാണ്.
ബാവ എന്നത് അദ്ദേഹത്തിന് സ്വന്തം മകന്റെ വിളിപ്പേര് മാത്രമായിരുന്നില്ല.
നാട്ടിലെ ചെറുപ്പക്കാരെ മുഴുവൻ അദ്ദേഹം അങ്ങിനെ വിളിച്ചു .
ആ വിളിയിൽ
പിതൃ തുല്യമായ സ്നേഹത്തിന്റെ മധുരമുണ്ടായിരുന്നു.ഹൃദയത്തിന്റെ ഭാഷയിൽ വല്ലാതെ അടുത്ത് നിന്നാണ് അദേഹം സംസാരിച്ചത്.
സൗഹൃദങ്ങൾക്ക് അദ്ദേഹം കൽപ്പിച്ച വില അമൂല്യമായിരുന്നു.
അതിന്
വലിപ്പചെറുപ്പ
മില്ലായിരുന്നു.
വിദ്വേഷത്തിന്റെ കനൽ കട്ടകൾ നാട്ടിലാകെ പരന്ന് കിടന്നൊരു കാലത്തും എല്ലാവരോടും ഉള്ള് തുറന്ന് ചിരിച്ചു കൊണ്ടാണ്
കുഞ്ഞിമ്മ് കാക്ക
നമുക്കിടയിലൂടെ നടന്ന് പോയത് .
വെറുതെ അങ്ങാടി തിണ്ണകളിൽ വന്നിരിക്കുന്ന സ്വഭാവം അദേഹത്തിനില്ലായിരുന്നു.
ആവശ്യത്തിന് മാത്രം പുറത്തിറങ്ങി
ബാക്കി സമയം മുഴുവൻ കുടുംബത്തിനകത്ത് ചെലവഴിച്ചിട്ടും അദേഹത്തിന്റെ
സൗഹൃദവലയങ്ങൾ മുറിഞ്ഞ് പോയില്ല. നീണ്ട പ്രവാസത്തിന്റെ വിരഹത്തിനൊടുവിൽ വിശ്രമം ആഗ്രഹിച്ചിരുന്ന അദേഹത്തിനൊപ്പം രോഗങ്ങളും കൂട്ട് കൂടി.
ശിഷ്ട ജീവിതം വിവിധ രോഗങ്ങൾ കൊണ്ട് പ്രയാസമായപ്പോഴും എല്ലാം ഉള്ളിലമർത്തി പ്രസന്നമായ മുഖത്തോട് കൂടി മാത്രം പെരുമാറി.
നാട്ടു സമ്പർക്കങ്ങളുടെ നൈർമല്യം ഇല്ലാതെ ആയൊരു കാലത്ത്
കുഞ്ഞിമ്മ് കാക്കാന്റെ വിയോഗം വല്ലാത്തൊരു
നഷ്ടം തന്നെയാണ്.
അദേഹത്തിന്റെ പരലോകജീവിതത്തിന്റെ
വെളിച്ചത്തിനായി പ്രാർത്ഥിക്കുന്നു

---------------------------------------
സത്താർ കുറ്റൂർ

No comments:

Post a Comment