Saturday, 20 February 2016

ചിന്ത

ചിന്തിച്ചു ചിന്തിച്ചു 
അന്തിച്ചു നിന്നയെന്‍ 
മണ്ടക്കകത്തൊരു ബുദ്ധി തോന്നി...
തോന്നിയ ബുദ്ധിയാല്‍
ചെയ്തതോ വിഡ്ഢിത്തം...
വീണ്ടുമെന്‍ ചിന്തകള്‍
പലവഴി പോയപ്പോള്‍
മണ്ടക്കകത്തതൊരു ചന്തമായ് മാറി...
വീണ്ടുമീ ചിന്തയാലന്തിച്ചു നില്‍ക്കവേ
അന്തിക്കു ചന്തിരന്‍ പുഞ്ചിരി തൂകി...
എന്തിനാ ചന്തിരാ അന്തിക്കു എന്റെയീ
ചിന്തക്കു നീയൊരു ചന്തമേകീ...

...........................................


 
അന്‍വര്‍  ആട്ടക്കോളില്‍

1 comment: