പണ്ട് ഞങ്ങളഞ്ചാറ് ചെങ്ങായിമാര് കൂടിക്കാണ്ട് ബൈക്ക് വാടകക്കെടുത്തു
രണ്ടാള് വീതം ബൈക്കുമായി പോകും അതില് ഒരാള് പോകുബോഴും മറ്റേയാള് തിരിച്ച് വരുംബോഴും ഓടിക്കും അങ്ങനെ ഞാനും ഒരു ചെങ്ങായിം കൂടി ബൈക്കുമായി പോയി ന്റെ കൂടെയുള്ള ചെങ്ങായിയാണ് ഓടിച്ചിരുന്നത് ഞാന് ഒരു വിധത്തിലൊക്കെ ഓന്റെ പിന്നില് മുറുക്കി പിടിച്ചിരിന്നു
ന്റെ ചെങ്ങായി എടക്ക് ഓന്റെ എക്സ്പീരിയന്‍സ് തെളിയിക്കാനെന്നോണം സ്പീട് കൂട്ടും അപ്പൊ ഞാനവന്റെ പള്ളക്കൊരു നുള്ള് കൊടുത്ത് സ്പീട് കുറക്കാന്‍ പറയും അങ്ങനെ വര്‍ത്തമാനവും കളിയും ചിരിയുമായി ബൈക്കുമായി ഞങ്ങള് കൊടുവായൂരും കഴിഞ് ആസാദ് നഗറിന്റെ അടുത്തെത്താറായപ്പൊ ഞാനെന്റെ ചെങ്ങായിനോട് ചോദിച്ചു
'അല്ലണീ ആസാദ് നഗറ് വളവില് പോലീസുണ്ടാകോ'
എന്റെ ചോദ്യം കേട്ടപ്പൊ ന്റെ ചെങ്ങായി ചോദിച്ചു
'ന്നാ ഞമ്മക്ക് തിരിച്ച് പോയാലോ'
ഞാന്‍ പറഞു
'മാണ്ട ഞമ്മക്ക് ആസാദ് നഗര്‍ന്ന് ചണ്ടപ്പുറായ റോഡിക്കൂടെ പോകാ'
അങ്ങനെ ആസാദ് നഗറിലെത്തിയപ്പൊ വലത്തോട്ട് ഇന്‍ഡിക്കേറ്ററിട്ട് ചണ്ടപ്പുറായ റോഡിലേക്ക് ബൈക്ക് തിരിച്ചു തിരിക്കുന്നത് ഇത്തിരി സ്പീടിലായതോണ്ട് ഞാനെന്റെ ചെങ്ങായിനോട് പറഞു 'മെല്ല തിരിച്ചോ നെരങ്ങി ബുകും'
പക്ഷെ ന്റെ ചെങ്ങായി അതൊന്നും കേള്‍ക്കാതെ ആ സ്പീടില്‍ തന്നെ സാഹസികമായി ബൈക്ക് തിരിച്ചു ഞങ്ങള് നെരങ്ങി വീണില്ല പക്ഷെ ചണ്ടപ്പുറായ റോഡിലേക്ക് തിരിയുന്നിടത്തുള്ള ഇടത്തെ സൈഡിലുള്ള പീട്യന്റെ മുട്ടായി ഭരണിയൊക്ക വെച്ചിരുന്ന മേശയൊക്കെ തകര്‍ത്ത് ബൈക്ക് അതിനകത്തേക്ക് കയറി നിന്നു പീട്യേക്കാരന്‍ ഓടി വന്നിട്ട് ബൈക്കിന്റെ ചാവിയൂരിയിട്ട് പറഞു ഈ മേശ നന്നാക്കീട്ട് രണ്ടാളും പോയ മതി
ഞങ്ങള് ബൈക്കീന്നിറങ്ങി ബൈക്കിന്റെ മുന്‍ബാകം മുഴുവനും മേശന്റെ ഉള്ളിലാണ് ആ കഴ്ച്ച കണ്ടിട്ട് ചിരിയും മേശയെങ്ങനെ നന്നാക്കുമെന്ന് ഓര്‍ത്തപ്പൊ സങ്കടവും വന്നു
ഏതായാലും ബൈക്കിന്റെ വാടക കൊടുക്കാന്‍ പിരിവിട്ടതിന്റെ കൂടെ മേശ നന്നാക്കാനും ഒരു പിരിവിടേണ്ടി വന്നു..
ന്റെ ആ ചെങ്ങായി ഇന്ന് നാട്ടിലെ ബല്ല്യ ഡ്രൈവാറാണ്...

____________________________
അന്‍വര്‍ ആട്ടക്കോളില്‍
No comments:
Post a Comment