ശങ്കരേട്ടനെന്ന നല്ല മനുഷ്യന്‍ നാലു പതിറ്റാണ്ട് കാലം ഒരു ദേശത്തിന്റെ ഭാഗമായി നിന്ന് വിശന്ന വയറിന്റെ നൊമ്പരം തീര്‍ത്ത് അന്നം വിളമ്പിയ നാടന്‍ ഭക്ഷണത്തിന്റെ പാചക കുലപതി ഒരു ദേശക്കാരുടെ മുഴുവന്‍ സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങി അടുക്കള സാംമ്രാജ്യത്തിന്റെ സിംഹാസനത്തില്‍ നിന്ന് പടിയിറങ്ങാനൊരുങ്ങുന്ന ഈ വേളയില്‍ അദ്ധേഹത്തെ കുറിച്ചുള്ള ഒരുപിടി നല്ലയോര്‍മ്മകള്‍ ചിക്കി ചികഞ്ഞ് പങ്ക് വെക്കപ്പെടുംബോള്‍ കുട്ടിക്കാലം മുതലേ ഞാന്‍ കണ്ട ശങ്കരേട്ടനെ കുറിച്ചുള്ള ഓര്‍മ്മകളെന്നെ മാടി വിളിക്കുന്നു
ഒരിക്കല്‍ കുട്ടിക്കാലത്ത് വല്ല്യുപ്പാന്റെ കൂടെ പോയി ശങ്കരേട്ടന്റെ കടയില്‍ നിന്ന് ചായയും അരിമുറുക്കും കഴിച്ച ആ നല്ല ഓര്‍മ്മകള്‍
മദ്രസയില്‍ നിന്ന് ഞാനും ഒരു കൂട്ടുക്കാരനും കൂടി ഉസ്താദിന് ചായ വാങ്ങാന്‍ പോയപ്പോള്‍ വെള്ളം ചൂടില്ലെടോ എന്നു പറഞ്ഞതും തിരിച്ച് പോകാനൊരുങ്ങിയ ഞങ്ങളോട് നിക്കെടെോ ഇപ്പം ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് വെള്ളം തിളപ്പിച്ച് ചായ ഉണ്ടാക്കി തന്നതും ഓര്‍മ്മ മരത്തിലെ വാടാമലരുകളിലൊന്നാണ്
നിലപറമ്പില്‍ താമസിക്കുന്ന കാലത്ത് മദ്രസയിലേക്ക് പോകുന്നതും വരുന്നതുമൊക്കെ ശങ്കരേട്ടന്റെ കടയുടെ പിന്‍വശത്തു കൂടെയാണ് അദ്ധേഹത്തെ അവിടെ കണ്ടാല്‍ ശങ്കരേട്ടായെന്ന് വിളിക്കല്‍ ഒരു രസമായിരുന്നു അന്ന് പുഞ്ചിരിച്ച് കൊണ്ട് ങ്ഹാ... എന്ന് വിളി കേട്ടിരുന്നു ശങ്കരേട്ടന്‍ പലപ്പോഴും അതുവഴി പോകുംബോള്‍ വിറക് കൊത്തി കൊണ്ടിരുന്ന ശങ്കരേട്ടന്‍ ഞങ്ങള്‍ കുട്ടികള്‍ വരുന്നത് കണ്ടാല്‍ മഴു താഴെ വെച്ച് ഞങ്ങള്‍ പോയി കഴിയുന്നത് വരെ കൊത്ത് നിറുത്തും എന്നിട്ട് പറയും വേഗം പോയിക്കോളിയെന്ന്..
കൂടുതല്‍ തവണയൊന്നും ശങ്കരേട്ടന്റെ ചായ കുടിച്ചിട്ടില്ല ആയൊരു നഷ്ട്ടം നികത്താന്‍ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഞാനെന്റെ കൂട്ടുക്കാരനോട് പറഞ്ഞു നമുക്ക് ശങ്കരേട്ടന്റെ ചായ കുടിക്കാന്‍ പോയാലൊ കൂട്ടുക്കാരന്‍ എന്റെ കണ്ണിലേക്കൊന്ന് തുറിച്ച് നോക്കിയിട്ട് ചോദിച്ചു നിനക്കെന്താ ഇപ്പൊ ഇങ്ങനെയൊരു ആഗ്രഹം ഞാന്‍ പറഞു ഒന്നുല്ല ശങ്കരേട്ടന്റെ ചായ കുടിക്കാനൊരു പൂതി അതോണ്ടാ അങ്ങനെ ഞാനും കൂട്ടുക്കാരനും കൂടി ശങ്കരേട്ടന്റെ കടയിലേക്ക് ചായ കുടിക്കാനായി പോയി അവിടെയെത്തിയപ്പൊ കടയിലും പരിസരത്തും നാട്ടിലെ കാരണവന്മാര്‍ കൂട്ടത്തില്‍ കൂട്ടുക്കാരന്റെ ബാപ്പയും അത് കണ്ട കൂട്ടുക്കാരന്‍ പറഞ്ഞു ഞാനില്ല നീ വേണങ്കില്‍ കുടിച്ചിട്ട് വാ ഞാനിവിടെ കാത്തു നില്‍ക്കാം ഞാന്‍ പറഞ്ഞു അത് പറ്റില്ല ചായ കുടിക്കുകയാണെങ്കില്‍ നമ്മള്‍ ഒരുമിച്ച് കുടിക്കും അല്ലെങ്കിലീ പൂതി വേണ്ടാന്ന് വെക്കാം അങ്ങനെ നിരാശയോടെ മടങ്ങി പിന്നെയും പലവട്ടം ഞങ്ങള്‍ ശങ്കരേട്ടന്റെ ചായ കുടിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴൊക്കെ കടയിലോ പരിസരത്തോ കാരണവന്മാര്‍ കൂട്ടത്തില്‍ ഒന്നുകില്‍ എന്റെ ബാപ്പ അല്ലെങ്കില്‍ കൂട്ടുക്കാരന്റെ ബാപ്പ ഞങ്ങളുടെയാ ശങ്കരേട്ടന്റെ ചായ കുടിക്കാനുള്ള പൂതിയുടെ വാതില്‍ പടിയിലുണ്ടാവുന്നത് കാരണം സാധ്യമാവാതെ പോയി
ഇനിയൊരിക്കലുമാ പൂതി നടക്കാനും വഴിയില്ല ശങ്കരേട്ടന്‍ കുറ്റൂരിനോട് വിട പറയാനൊരുങ്ങുന്നു എന്നെ പോലെ തന്നെ പലരുടേയും പൂതികള്‍ ബാക്കി വെച്ച്...
ഒരു ദേശത്തിന്റെയും ദേശക്കാരുടേയും മനസ്സിന്റെ അകവും പുറവും തളര്‍ച്ചയും ഉയര്‍ച്ചയും ധുഖഃവും സന്തോശവും കണ്ട് ഒരായുഷ്ക്കാലം നമുക്കിടയില്‍ ജീവിച്ച ശങ്കരേട്ടന് സ്നോഹോഷ്മളമായ യാത്രാമംഗളം നേരുന്നു
--------------------------------------------
അന്‍വര്‍ ആട്ടക്കോളില്‍
No comments:
Post a Comment