Saturday, 20 February 2016

പുരകെട്ടൻ കല്യാണം


അന്നും പതിവുപോലെ മദ്രസ്സ വിട്ടപാടെ ഞാനോടി റോഡിൻറെ അപ്പുറത്ത് ൻറെ സൈദിനെ കാത്തുനിന്നു. കുട്ടികൾ കൂട്ടത്തോടെ നീങ്ങുന്നത്കൊണ്ട് എൻറെ സൈദിനെ കാണുന്നില്ല. ആ അതാ ഞാൻ കണ്ടു, സുര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന ൻറെ സൈദിൻറെ 'തണ്ട'
പെട്ടെന്ന് എന്റെ അടുത്ത് ഓടിവന്ന് പറഞ്ഞു നാളെ കല്യാണമാണ് ജ് ബരണം. ന്റെ സൈദിൻറെ തിളങ്ങുന്ന കണ്ണുകളിലേക്ക് ഞാൻ നോക്കി നിന്നു ഒന്നും മനസ്സിലാകാത്തതുപോലെ! പുരകെട്ട്കല്യാണം.
നാളെ നേരംബളുക്കുംബതന്നെ ബരണം.
ന്റെ സൈദ് പറഞ്ഞാൽ എനിക്ക് പോകാതിരിക്കാൻ പറ്റില്ല.
എന്റെ കുട്ടിക്കാലത്ത് കുറ്റൂർ നോർത്തിലെ 90% വീടുകളും ഓല മേഞ്ഞതായിരുന്നു. ഓല കെട്ടിയ ശേഷം നല്ല ഒരു ഡെക്കറേഷനായിട്ട് പുല്ല് മേയും(പരത്തും). ഒരു മീറ്റർ നീളത്തിലുള്ള റോസും മഞ്ഞയും കലർന്ന പുല്ലാണ് അതിനുപയോഗിച്ചിരുന്നത്. ഊരകം മലയിൽ പോയി തലച്ചുമടായിട്ടായിരു ന്നു കൊണ്ട് വന്നിരുന്നത്.
പിറ്റേ ദിവസം അതിരാവിലെ ഞാനെണീറ്റു, കല്യാണത്തിനു പോകണം! ആകെക്കൂടി സന്തോഷം.അന്നൊക്കെ പുരകെട്ട് കല്യാണത്തിനു അയൽപക്കത്തെ കുട്ടികളൊക്കെ പങ്കെടുക്കും.
പോഷകസമൃദ്ധമായ ശർക്കരച്ചായയും റൈസ്ഫ്രൈയും കഴിച്ച് പാത്രം ഉമ്മാൻറെ നേരെ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു ,
പരിൻറോടെ ഇന്ന് പുരകെട്ട് കല്യാണാണ്, ന്നോട് സേൽബി ചെല്ലാൻ പർഞ്ഞുക്കുണു...
ഉമ്മ പറഞ്ഞു ഇജ് ഇപ്പൊ പോണ്ട നാളെ ഞമ്മളോടിം പുരകെട്ടലാണ്.
വേനലിൻറെ അവസാനത്തിലാണ് പുരകെട്ടുന്നത്. ഓല മെടഞ്ഞ് ഓരോ വീട്ടുകാരും സൂക്ഷിച്ച് വെച്ചിട്ടുണ്ടാകും.
ൻറെ സൈദ് ചെല്ലാൻ പറഞ്ഞ്ക്ക്ണ് എന്ന് പറഞ്ഞാൽ പിന്നെ ഉമ്മയൊന്നും പറയില്ല.
ഞാൻ കല്യാണപ്പുരയിലെത്തിയപ്പോൾ മറ്റാരും വന്നിട്ടുണടായിരുന്നില്ല.
സൈദേ നാളെ ൻറോടീം കല്യാണാട്ടാ ജ് ബരണം. ഞാൻ സൈദിനെ ക്ഷണിച്ചു. അവൻ വരും. അതങ്ങിനെയാണ്.
ൻറെ സൈദും ഞാനും ഇടവഴിയിലിരുന്ന് ബർത്താനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ൻറെ സൈദ് എണീറ്റ് ഉഛത്തിൽ വിളിച്ചു പറഞ്ഞു "മ്മാ ചങ്ങരൻകാക്ക പെരകെട്ടാൻ ബെരണുണ്ട്".
ഞാൻ എണീറ്റ് നോക്കി, പതിനഞ്ച് മീറ്റർ നീളമുള്ള ഒരു ഏണിയുമായി ഒരാൾ വരുന്നു. തോർത്ത്മുണ്ടാണ് വേഷം.കുപ്പായമില്ല.
ചാളക്കണ്ടിയിൽ താമസിക്കുന്ന ചങ്ങരനായിരുന്നു അത്.
എന്നെ ചങ്ങരനറിയാം എന്നെ കണ്ടപ്പോൾ തന്നെ ഒരു കമൻറ്: കല്യാണക്കാരൊക്കെ വന്നിട്ടുണ്ടല്ലോ!
പത്തുമണിക്ക് ചക്കക്കൂട്ടാനും കഞ്ഞിയുമായിരിക്കും. ഉച്ചക്ക് ചക്കക്കുരു ചാറും പോത്ത് വരട്ടുമാണ് എല്ലാ പുരകെട്ട് കല്യാണത്തിനും ഉണ്ടാകുന്ന പ്രധാന വിഭവങ്ങൾ.
പടച്ച തമ്പുരാൻറെ അനുഗ്രഹം കൊണ്ട് ഇന്ന് കുറ്റൂർ നോർത്തിൽ ഒരൊറ്റ ഓല വീടും ഇല്ല.അൽഹംദുലില്ലാഹ്.
ചങ്ങരനെ കൂടാതെ മണ്ണാൻ തെയ്യനും പുരകെട്ടാൻ പോയിരുന്നു.
-----------------------------------------------------------
എം.ആർ.സി അബ്ദുറഹിമാൻ

No comments:

Post a Comment