Saturday, 20 February 2016

പ്രവാസിയുടെ നടക്കാത്ത മോഹം....

അങ്ങനെ വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ ഈ നഷിച്ച ജീവിതം മതിയാക്കി ഞാൻ നാടണയാനൊരുങ്ങി. പ്രവാസം തുടങ്ങി വർഷങ്ങൾക്കു ശേഷമാണ് ഞാൻ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. എന്നാൽ മുമ്പൊന്നും ഒരു തിരിച്ചുപോക്കിനെ കുറിച്ച് ചിന്തിച്ചിട്ടില്ലാത്ത ഞാൻ പെട്ടൊന്നാണ് ഈ ഒരു ഉദ്യമത്തിലേക്ക് കാലെടുത്തു വെക്കനൊരുങ്ങുന്നത്. (കാരണം ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ..) കല്ല്യാണമൊക്കെ കഴിഞ്ഞ് രണ്ട് മൂന്ന് മാസം നാട്ടീൽ തങ്ങി തിരിച്ചെത്തിയതുമുതൽ തന്നെ ശ്രീമതിയുമായുള്ള ടെലഫോൺ സമ്പാഷണത്തിലെ മുഖ്യ വിഷയം പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സെറ്റിലാകുന്നതിനെ കുറിച്ചായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെനാട്ടിൽ ജീവിക്കുന്നതിനാവശ്യമായ വരുമാന സ്രോതസ്സില്ലാതെഇവിടുത്തെ ജോലി ഒഴിവാക്കി പോയാൽ നാട്ടിലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെഒരു നിലക്കുള്ള സാമ്പത്തിക നിക്ഷേപങ്ങളൊന്നുമില്ലാതെ ചുമ്മാ അങ്ങ് നാട്ടിലെത്തിയാലുള്ള അവസ്തബന്ധുക്കളുടേയും കുടുംബാംഗങ്ങളുടേയും നാട്ടുകാരുടേയും ചോദ്യ ശരങ്ങൾഎന്നിവ വളരേ വിഷധമായി തന്നെ ഞങ്ങൾ ചർച്ച ചെയ്തു കഴിഞ്ഞിരുന്നു. അതുകൊണ്ടൂതന്നെ യാതൊരു പ്രകോപനവുമില്ലാതെ,ചോദ്യങ്ങൾക്കും ഭാവങ്ങൾക്കുമെല്ലാം ഒരു പുഞ്ചിരിയോ മൗനമോ പാസ്സാക്കാമെന്ന ദൃഡ നിശ്ചയമാണ്‌ എന്നെ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

തീരുമാനം പാസായി കിട്ടിയതിനു ശേഷം ഒരു ആശങ്ക എന്നെ വല്ലാതെ പിന്തുടർന്നുകൊണ്ടിരുന്നു. അതായത് എല്ലാവരോടു യാത്രയെല്ലാം പറഞ്ഞ് നാട്ടിലേക്ക് പോയാൽ റബ്ബർ പന്ത് ചുമരിലേക്കെറിഞ്ഞപോലെ തിരിച്ചു വരേണ്ടി വരുമോ എന്ന ആശങ്കയായിരുന്നു അത്. അതുകൊണ്ടു തന്നെ വിസ കാൻസൽ ചെയ്തിരുന്നില്ല. പ്രവാസം തുടങ്ങിയിട്ട് വർഷങ്ങളേ ആയിട്ടുള്ളൂ വെങ്കിലും ഇവിടം മതിയാക്കി ഉടനെ ഒരു തിരിച്ചു പോക്ക്,അത് വീട്ടൂകാർ പോലും നിനച്ചിരിക്കില്ല. അതുകൊണ്ടൂതന്നെ അവിടെ നിന്നും ഉണ്ടാകുന്ന ചോദ്യ ശരങ്ങൾ അസഹ്യമായാൽ പിന്നെ അതിൽ നിന്നും രക്ഷ നേടാൻ ഒരേ ഒരു മാർഗ്ഗമേ ഞാൻ കാണൂന്നുള്ളൂ...അത് തിരിച്ചു വരവാണ്. പക്ഷേ ശ്രീമതി അതിന്ന് സമ്മതിക്കുമോ എന്നറിയില്ല. അതൊന്നും ഇല്ലാതിരിക്കണമെങ്കിൽ അത്യാവശ്യം വരുമാന മാർഗ്ഗം നാട്ടീൽ ഉണ്ടാവണംഅത് ഇവിടെ നിന്ന് എത്ര കയിലു കുത്തിയാലും നടപ്പില്ല. അതാണ് ഞങ്ങളുടെ പ്രവാസി പൂർവ്വീകരുടെ അനുഭവം. രണ്ടും കല്പിച്ച് എന്റെ അറിവിലുള്ള സുഹ്ർ^ത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാം വിളീച്ചു പറഞ്ഞുഎല്ലാവർക്കും ഒന്നേ ചോതിക്കാനുള്ളൂഒഴിവാക്കി പോയിട്ട് നീ എന്തു ചെയ്യുംനിനക്കവിടെ വല്ല ജോലിയും കിട്ടുമോഅതൊന്നും ഞാൻ കാര്യമാക്കിയില്ലആളുകൾക്കെന്തെല്ലാം പറയാം..നമ്മുടെ അവസ്ഥയുണ്ടോ അവർക്കറിയുന്നു. ഞാൻ അത്യാവശ്യം വേണ്ട സാധന സാമഗ്രികളെല്ലാം വാങ്ങി ക്കൂട്ടി യാത്രയ്ക്ക് റെഡിയായി.

അങ്ങനെ ആ ദിവസം എന്നിൽ വന്നെത്തിവളരേ വ്യാകുലതയോടും വേവലാതിയോടും കൂടി ഞാൻ ക്ർ^ത്യ സമയത്തു തന്നെ വിമാനത്താവളത്തിലെത്തി. കൂടുംബത്തിന്റേയും നാട്ടുകാരുടേയും പ്രതികരണങ്ങളെ കുറിച്ചുംശ്രീമതിയുടെ സന്തോഷ കണ്ണീരും ഓർത്ത് അങ്ങനെ ഇരുന്നു നേരം പോയതറിഞ്ഞില്ലതാമസിയാതെ വിമാനം എന്റെ സ്വന്തം നാടിനെ ലക്ഷ്യമാക്കി പറന്നുയർന്നു. മണിക്കൂറുകൾക്ക് ശേഷം വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങാറായെന്ന മുന്നറീയിപ്പ് വന്നുബെൽറ്റ് ധരിച്ച് ഞാൻ റെഡിയായി,എന്റെ കുടുംബാംഗങ്ങളേയും മറ്റും നേരിൽ കാണൂന്നതിന്നായി... ഇനി തുടർന്നുള്ള കാലം സ്വസ്തമായി കുടുംബത്തോടൊപ്പം ജീവിക്കാമല്ലോ എന്ന സന്തോഷം വേറെയും...

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയ എന്നെ സ്വീകരിക്കാനായി മുന്നിൽ തന്നെ വീട്ടുകാർ റെഡിയായി നിൽകുന്നുഅവർക്കിടയിൽ ഞാൻ ഒരാളെ പരതിപക്ഷെ കണ്ടില്ല... ഏയർപോർട്ടിലേക്ക് വരില്ലെന്ന് ആദ്യമേ അറിയിച്ചതിനാൽ പിന്നെ കൂടുതൽ അന്വേശിക്കാനൊരുങ്ങിയില്ല. എല്ലാവരോടുമൊപ്പം കാറിൽ കയറിപൊട്ടീപ്പൊളിഞ്ഞ റോഡിലൂടെ വീട് ലക്ഷ്യമാക്കി കാർ ചീറി പാഞ്ഞു. പുറത്തെ മനോഹര കാഴ്ചകൾ കണ്ടൂകൊണ്ടിരിക്കെഇനിയൊരിക്കലും തിരിച്ചു പോകില്ലെന്നു ശപതം ചെയ്ത ഗൾഫ് മരുഭൂമിയിലെ മിനുസമാർന്ന വീതിയേറിയ റോഡിലൂടെ വാഹനങ്ങൾ ചീറിപായുന്നതും അവിടൂത്തെ അമ്പര ചുമ്പികളായ കെട്ടിടങ്ങളൂം കൂട്ടത്തിൽ ഞാൻ താമസിച്ചിരുന്ന ആ ചെറീയ മൂട്ട ക്കുടിലും ഓർമ്മിച്ചെടുത്തു... ഒരിക്കലും മറക്കാൻ കഴിയാത്ത ആ ജീവിതം പിന്നീട് ആർക്കെങ്കിലും ഒന്ന് പറഞ്ഞുകൊടൂക്കണമെങ്കിലോ..?? അതിന്നായി.

കാർ വീടിന്റെ മുറ്റത്ത് ലാന്റ് ചെയ്തു. അതിൽ നിന്നും ഞാൻ ഇറങ്ങിവരുന്നത് കാണാനായി ഉമ്മയും സഹോദരിമാരും മുന്നിൽ തന്നെ നിൽകുന്നുഅകത്ത് വാതിലിന്റെ മറവിലൂടെ രണ്ട് കണ്ണൂ കൾ ഞാൻ കണ്ടൂ..അതെ അത് അവളുടെ കണ്ണൂകളായിരുന്നു...അത് നിറഞ്ഞൊഴുകയാണ്.. സന്തോഷാശ്രുകണങ്ങൾ.!! എല്ലാവർക്കും കൈ കൊടുത്തുഉപ്പയേയും ഉമ്മയേയും ആലിംഗനം ചെയ്തുപിന്നെ അവളുടെ നേരെ തിരിഞ്ഞു കൈ നീട്ടി അവൾ കൈ തന്നില്ല... മടി..ആളൂകളൂടെ മുന്നിൽ വെച്ച് കൈ പിടിക്കുകയോ...??

പിന്നീട് ഗൾഫ് ജീവിതത്തിന്റെ കഷ്ടപ്പാടൂകൾ ഓരോന്നായി ഞാൻ അവർക്കു മുൻപിൽ വിളമ്പി,ആരും ചോതിക്കാതെ.. (മുൻകൂർ ജാമ്യം) എല്ലാവരും കേൾകുന്നുണ്ടെങ്കിലും പലരും പലതാണ് ചിന്തിക്കുന്നതെന്ന് ഞാനറിഞുഅവരുടെ മുഖ ഭാവം അങ്ങനെ എനിക്കു പറഞ്ഞു തന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയിനാട്ടിലും കുടുംബത്തിലും കറങ്ങി.. കാണൂന്നവർ കാണൂന്നവർ ചോതിക്കുന്നു... എന്നാ വന്നത്..എന്നാ പോകുന്നത്..എല്ലാവർക്കും ചോതിക്കാൻ ഈ യൊരു ചോദ്യം മാത്രം. പലരോടും ഞാൻ പറഞ്ഞുഞാനിനി തിരിച്ചു പോകുന്നില്ല... പക്ഷെ പലരും അത് വിശ്വസിച്ചില്ല. എല്ലാവരോടും ഇതു തന്നെ പറഞ്ഞ് ഞാൻ കുഴങ്ങി.

ഇങ്ങനെ ഇരുന്നാൽ പറ്റില്ലല്ലോഎന്തെങ്കിലും വരുമാന മാർഗ്ഗം?? ചിന്തിച്ചിട്ട് ഒരു പിടീയും കിട്ടൂന്നില്ല.. എന്തെങ്കിലും തുടങ്ങണമെങ്കിൽ കയ്യിൽ കാശ് വേണം.. അതാണെങ്കിൽ തീരെയില്ല.. പിന്നെ എന്ത്ആലാലോചിക്കും തോറും ആധി വർദ്ദിച്ചു കൊണ്ടിരുന്നു... വീട്ടിലങ്ങനെ ഇരുന്നാൽ വീട്ടൂകാരുടെ വക...??? എന്തു ചെയ്യും?? ഒരു എത്തും പിടീയുമില്ല..ശ്രീമതിയുമായി സംസാരിച്ചു... നോ രക്ഷ... ജീവിക്കണോ കടൽ കടന്നേ പറ്റൂ... പക്ഷെ അപ്പോൾ ജീവിതം മാത്രം കിട്ടൂംകൂടുമ്പോൾ ഇമ്പമുള്ളത് കിട്ടീല്ല. അവസാന ഞാനാ തീരുമാനത്തിലെത്തി... വളരേ ആഗ്രഹിച്ച് നാട്ടീലെത്തിയെ എന്നെ എല്ലാവരും കൂടെ തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനു കാരണക്കാരൻ ഞാൻ തനെയാണെന്നാണ് എല്ലാവരുടേയും പക്ഷംകാരണം ഇത്രയും കാലത്തിനിടക്ക് ഒന്നും സമ്പാതിക്കാനെനിക്കായിട്ടീല്ല... എങ്ങനെ സമ്പാതിക്കും..വീട്ടീലെ ഭാരമേറീയ ചിലവ് സഹിക്കാൻ കഴിയാത്തതായിരുന്നു. ഓരോ മാസവും കിട്ടൂന്ന ശമ്പളം ഗൾഫിലെ എന്റെ ചിലവുകൾ കഴിച്ച് ബാക്കി നാട്ടിലെ ചിലവിനയക്കാൻ പോലും തികയില്ല. പലപ്പോഴും നാട്ടിലേക്ക് പോകുമ്പോൾ പലരോടൂം ചില്ലറ കടം വാങ്ങിയിട്ടാണ് പോകാറൂള്ളത്.. അങ്ങനെയുള്ള എനിക്കെങ്ങനെ സമ്പാതിക്കാൻ കഴിയും...?

അങ്ങനെ അത് തന്നെ സംഭവിച്ചുഞാൻ വീണ്ടും ഗൾഫിലേക്ക് തിരിച്ചു പോവുകയാണ്. കൂട്ടുകാരോടോകുടൂംബങ്ങളോടൊ ഒന്നും പറയാതെ ഞാൻ യാത്രയ്ക്കൊരുങ്ങി. യാത്ര തീരുമാനിച്ചതു മുതൽ തുടങ്ങിയ കരച്ചി മാറ്റാൻ അവൾക്കിനിയും കഴിഞിട്ടീല്ല.. എന്തു ചെയ്യാനാണ്കല്ല്യാണം ക്ലഴിച്ചിട്ട് നാല് വർഷമായെങ്കിലും ഞങ്ങളൊന്നിച്ച് കഴിഞ്ഞത് വെറും നാല് മാസം മാത്രം. പിന്നെ എങ്ങനെ സഹിക്കും..ഇങ്ങനെ പോയാൽ ജീവിതം നഷ്ടപ്പെടൂമെന്ന് കരുതിയാണ് എല്ലാം ഉപേക്ഷിച്ച് നാട്ടിലണയാൻ തീരുമാനിച്ചത്... ഇപ്പോൾ വീണ്ടും ആ നശിച്ച ഗൾഫിലേക്ക് പോകാനൊരുങ്ങുകയണ്. യാത്രയുടെ ദിവസം വന്നെത്തിഎന്റെ വസ്ത്രങ്ങളും അത്യാശ്യം സാധനങ്ങളും മാത്രമെടുത്ത് ബാഗിലാക്കി ഞാൻ ഒറ്റയ്ക്ക് വീട്ടീൽ നിന്നും ഇറങ്ങി. ഗൾഫിൽ എത്തിയാൽ അവിടെയുള്ള സുഹ്ർ^ത്തുക്കളോടും മറ്റും എന്ത് പറയുമെന്ന ചിന്തയായ്യിരുന്നു മനസ്സു നിറയേ.. എല്ലാവരോടൂം പറഞ്ഞതാണ് ഇനി തിരിച്ച് വരില്ലെന്ന്. എല്ലാസ്മ് സഹിക്കാം പക്ഷെ അവരുടെ കളിയാക്കൽ സഹിക്കില്ല... യാത്രയിലുടനീളം അത് മാത്രംഒപ്പം കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളും..

ഏതയാലും മനസ്സിനെ മരവിപ്പിച്ച് ഒരു വിധം ഗൾഫിൽ തിരിച്ചെത്തി പഴയ പ്രവാസ ജീവിതം പുനരാരമ്പിച്ചു... ഓർമ്മകളെ മനപ്പൂർവ്വം മറന്നു കൊണ്ട്.. ഇനിയൊരു സുന്ദര ജീവിതം കൊതിക്കാനുള്ള ത്രാണീയില്ലാതെ... അത്തരം ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ടുകൊണ്ട്...

ചുരുക്കിപ്പറഞ്ഞാൽഎനിക്കൊരു കാര്യം മനസ്സിലായി... ഗൾഫിലെത്തിപ്പെട്ട ഏതൊരുവനിക്കും തിരിച്ച് നാട്ടീൽ വന്നു സ്ഥിര താമസമാക്കുക എന്നത് അസാധ്യമാണെന്ന്. കാരണം പണമില്ലാത്ത ഗൾഫുകാരനെ താങ്ങാൻ നാട്ടിൽ ആരുംതയ്യാറാകില്ല... പണമുണ്ടെങ്കിലോ.. അവന്റെ പിന്നാലെ നടക്കാൻ എമ്പാടും ആളുകളുണ്ടാകും. ഇത് കണ്ടുകൊണ്ട് ആരും ഗൾഫ് ഒഴിവാക്കി നാട്ടിൽ തങ്ങാമെന്ന് വ്യാമോഹിക്കേണ്ടതില്ല. ഇപ്പോൾ ഞാൻ സംത്ർ^പ്തനാണ്... ഒന്നിനെ കുറിച്ചും ചിന്തയില്ല... കുടുംബംനാട്ടൂകാർവീട്ടുകാർഭാര്യ.... (അവളെ ആ ഗണത്തിൽ പെടുത്താവതല്ലഅവൾ അതിന്റെ ഒരു ഇര മാത്രം) എല്ലാവർക്കും മാസത്തിൽ ക്ർ^ത്യമായി പണമയച്ചു കൊടുക്കുന്നു.. അവർ അവിടെ സുക്ഹമായി കഴിയുന്നു... ഞാനിവിടേയും സുഖമായി കഴിയുന്നു.

വാൽ കഷ്ണം: ഇത് വെറും ആഗ്രഹം മാത്രമാണ്ആഗ്രഹിക്കുന്നതിന്ന് നികുതിയൊന്നും കൊടൂക്കേണ്ടതില്ലല്ലോ... എന്നാണാവോ ഇതൊന്ന് യാഥർത്യമാവുക.. തിരിച്ചു പോക്ക് മാത്രം ,തിരിച്ചു വരവല്ല കെട്ടോ...


--------------------------------------
ഉസാമ അഹമ്മദ് PK

No comments:

Post a Comment