Tuesday, 20 February 2018

കുന്നത്ത് അലവി


പളളിപ്പറമ്പ് @ 41 


അലവി : മരണം ബാക്കി വെച്ച വേദനകൾ
🕸🕸🕸🕸🕸🕸🕸🕸
നാട് നടുങ്ങിയ മരണങ്ങളിലൊന്നാണ് മുക്കിൽ പീടികയിലെ കുന്നത്ത് അലവിയുടേത്.
മഞ്ഞ് വീണ് നനഞ്ഞ ഒരു  പ്രഭാതത്തിലാണ് നീറുന്ന വേദനയായി ആ മരണ വാർത്തയെത്തിയത്.
പാതി രാത്രി കഴിഞ്ഞ് വേങ്ങര ഭാഗത്ത് നിന്ന് ജോലി കഴിഞ്ഞ് വരുമ്പോൾ ചേറൂർ റോഡിൽ വെച്ചുണ്ടായ വാഹന അപകടത്തിലാണ് ആ ജീവൻ പൊലിഞ്ഞത്.
അലവിയുടെ അടുത്ത സൗഹൃദ വലയത്തിലിള്ള ഒരാളല്ല ഞാൻ.
വല്ലപ്പോഴും കാണുമ്പോഴുള്ള ചെറിയ പുഞ്ചിരിയിലോ കുശലാന്വേഷണത്തിലോ ഒതുങ്ങുന്ന ബന്ധമേ ഞങ്ങൾക്കിടയിലുണ്ടായിട്ടൊള്ളൂ.
കഠിനാധ്വാനിയെന്നാണ് അലവിയെ പറ്റി കേട്ടത്.
പ്രവാസത്തിന്റെ ഇടവേളകളിലും വെറുതെയിരിക്കുന്നവനായിരുന്നില്ല അവൻ.
ജീവിത വൃത്തിക്കായുള്ള ഓട്ട പാച്ചിലുകൾക്കിsയിലും സുഹൃദ് ബന്ധങ്ങളെ അവൻ നന്നായി കൊണ്ട് നടന്നു...
നാട്ടിലെ സായാഹ്ന വട്ടങ്ങളിൽ ചേർന്നിരുന്നു...
കാര്യത്തിനൊപ്പം കളിതമാശകൾക്കും സമയം കണ്ടെത്തി...
നാട്ടുകാരും വീട്ടുകാരും സുഖനിദ്രയിലാണ്ട ഒരു നേരത്താണ് അലവി അപകടത്തിൽ പെടുന്നത്.
ഉറങ്ങാതെ പണി എടുത്ത് വീടണയാൻ വെമ്പി ഓടിയ വഴിവക്കിൽ വെച്ചായിരുന്നു അത്.

അവന്റെ മയ്യിത്ത് കാത്ത് നിന്ന  സായാഹ്നത്തിലെ അടക്കിപിടിച്ച സംസാരത്തിൽ നിന്നാണ് അലവിയെ കുറിച്ച് കൂടുതലറിയാനായത്.
അന്നേരം അവിടെ കണ്ണീർ തുടച്ച് നിന്ന ആൾക്കൂട്ടം അവന്റെ സൗഹൃദത്തിന്റെ ആഴമാണ് അറിയിച്ചത്.
അലവി പാചകത്തിൽ വൈദഗ്ധ്യം നേടിയിരുന്നു.
നാട്ടുകാരേക്കാളധികം മറു നാട്ടുകാരാവും ആ കൈപുണ്യം കൂടുതൽ അനുഭവിച്ചത്.

അലവിയുടെ അനാഥരായ മക്കളെ കുറിച്ചും രോഗിയായ പിതാവിനെ കുറിച്ചും ആ മരണ മുറ്റത്ത് വെച്ച് കേട്ടു.
മരണം പതുങ്ങി നിന്ന ആ രാത്രിയിലും ഈ കുഞ്ഞു മക്കൾ ഉപ്പയെ കാത്തിരിന്നിട്ടുണ്ടാവും.ഉപ്പ കൊണ്ട് വരാമെന്നേറ്റ മിഠായി പൊതിക്കായി മരണം വെള്ളപുതച്ച് കിടത്തിയ ആ പ്രഭാതത്തിലേക്കും അവന്റെ കുഞ്ഞ് 
കണ്ണ് തിരുമ്മി 
വന്നിട്ടുണ്ടാവും.......

മുറ്റത്ത് പരന്ന ആൾക്കൂട്ടം കണ്ട് 
ഈ കുഞ്ഞു മക്കളുടെ വിളറിയ മുഖം എത്രയോ പേരുടെ കണ്ണ് നനച്ചിട്ടുണ്ടാവും...

നിനച്ചിരിക്കാത്ത നേരത്ത് വരുന്ന മരണത്തിന്റെ നീറ്റലുകളാണിതൊക്കെ.
രോഗശയ്യയിൽ നിന്ന് കേൾക്കുന്ന മരണത്തിന് എന്ത് പറഞ്ഞാലും ഇത്ര നീറ്റലുണ്ടാവില്ല.

നമുക്കിടയിൽ കളിച്ചും ചിരിച്ചും ഓടി ചാടി നടക്കുന്നതിനിടെ വരുന്ന മരണം അതിന്റെ വേദന അലവിയുടെ വിയോഗത്തിന് അത് എമ്പാടുമുണ്ടായിരുന്നു.
 ആ വീടിനും കുടുംബത്തിനും അതുണ്ടാക്കുന്ന അനാഥത്വത്തിന്റെ വിടവുകൾ കാലമെത്ര കഴിഞ്ഞാലും അങ്ങിനെ തന്നെയുണ്ടാവും.
ആ വീട്ടിലെ വിധവയും അനാഥ മക്കളുമാണ് ഇനി അലവി ജീവിച്ചതിന്റെ ഓർമ്മകൾ.

 അള്ളാഹു അവന്റെ ഖബറിടം വെളിച്ചമാക്കട്ടെ,
അനാഥത്വം പേറുന്ന ആ വീടിനും കുടുംബത്തിനും ബർക്കത്ത് നൽകട്ടെ,
----------------------------
സത്താർ കുറ്റൂർ 



കുന്നത്ത് അലവി ഓർമ്മകളിലെ നൊമ്പരം :- 
~~~~~~~~~~~~~~~~~~~~~~~~
എന്റെ അയൽവാസിയായിരുന്നു കുന്നത്ത് അലവി'. ഞങ്ങൾ ആലി കാക്കായുടെ അലവി എന്നാണ് വിളിച്ചിരുന്നത്. എല്ലാവരോടും പുഞ്ചിരിയോടു കൂടി സംസാരിക്കുന്ന, ഇങ്ങോട്ട് മിണ്ടിയില്ലെങ്കിലും അങ്ങോട്ട് കയറി സംസാരിക്കുന്ന ഒരു പ്രത്യേകത അവനുണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ ജോലി ചെയ്ത് കുടുംബം പോറ്റാൻ തുടങ്ങിയവൻ, ഏതൊരു ജോലിയും ചെയ്യാൻ മടിയില്ലാത്തവൻ, നാട്ടുകാർക്കൊക്കെ സുപരിചിതൻ, പരസഹായത്തിന് ഒരു മടിയും കാണിക്കാത്തവൻ.ഇങ്ങിനെയുള്ള ഒരു പാട് സൽഗുണങ്ങളുണ്ടായിരുന്നു സ്മര്യപുരുഷന്. കുന്നു പുറം മാർക്കറ്റിലെ ഇറച്ചിക്കടയിൽ നിന്നായിരുന്നു അദേഹത്തിന്റെ ജോലിയുടെ ആരംഭം. ആയിടക്കാണ് കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സക്ക് വന്ന അറബി കുന്നുംപുറം മാർക്കറ്റിൽ ഇറച്ചി വാങ്ങാൻ വന്നതും -അവന്റെ ജോലിയിലുള്ള ആത്മാർത്ഥത കാണാനിടയായതും. തുടർന്ന് സ്മര്യ പുരുഷൻ റിയാദിലെത്തി. കുറച്ച് മാസങ്ങൾ അവിടെ ജോലി ചെയതു.1993-94 വർഷമാണെന്നാണെന്റെ ഓർമ്മ. എന്റെ പിതാവിന് റിയാദിലായിരുന്നു ജോലി. എന്റെ പിതാവിന് അസുഖം വന്ന് രണ്ടാഴ്ചയിൽ അധികം ഹോസ്പിറ്റലിൽ ആയിരുന്നു. വളരെയധികം കിലോമീറ്ററുകൾക്കപ്പുറംജോലി ചെയ്തിരുന്ന സ്മര്യപുരുഷൻ ഹോസ്പിറ്റൽ തിരഞ്ഞ് പിടിച്ച് എന്റെ പിതാവിനെ കാണാൻ വന്നതായി എന്റെ പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട്.ഇതിനിടക്ക് കുവൈറ്റിലും ജോലി ചെയ്തു. അവിടങ്ങളിലെല്ലാം മന്തിക്കടയിലാരുന്നു ജോലി.പീന്നീട് അദ്ദേഹം ജിദ്ദയിലേക്ക് പോകുകയും അവിടെയുള്ള ഒരു മ ന്തി ഹോട്ടലിൽ മെയിൻ പണ്ടാരി ആകുകയും ചെയതു.നാട്ടിൽ നിന്ന് സന്ദർശനത്തിന് വരുന്ന പലരും ആ ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.പല പണ്ഡിതൻമാരുടെയും വളരെ അടുപ്പക്കാരനായി.അവരുടെ ഭക്ഷണത്തിന്റെ ക്യാഷ് അവരെ കൊണ്ട് കൊടുക്കുവാൻ സമ്മതിക്കില്ലായിരുന്നു അദ്ദേഹം. നാട്ടിലേക്ക് ലീവിന് വന്നാലും വിശ്രമമില്ലായിരുന്നു. അറവിനും മറ്റു ജോലികൾക്കും പോകുമായിരുന്നു. പ്രാരാബ്ദമുള്ളവന്നായിരുന്നെങ്കിലും കടം മേടിച്ചിട്ടു പോലും മറ്റുള്ളവരുടെ വിഷമങ്ങളിൽ പങ്ക് ചേരുമായിരുന്നു. ആരോടും പിണങ്ങാത്ത എല്ലാവരോടും പുഞ്ചിരിയോടു കൂടി മാത്രം സംസാരിക്കുന്ന അദ്ദേഹം 3 പിഞ്ചു മക്കളെ തനിച്ചാക്കി അല്ലാഹു വിന്റെ വിളിക്ക് ഉത്തരം നൽകിയിട്ട് മൂന്നര വർഷത്തിലധികമായി .അദ്ദേഹത്തെയും നമ്മളേയും സർവ്വ ശക്തൻ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ 'ആമീൻ
------------------------------
മുഹമ്മദ് സലീം KP



എന്റെ ജേഷ്ഠ സഹോദരനേ കുറിച്ച് സലീം KP എഴ്തിയത് വായിച്ചു. അവനേ കുറിച്ച് പറയാൻ എനിക്ക് ഒരു പാട് ഉണ്ട് .അവൻ സ്വന്തം കുടുംബത്തിനും ഉമ്മാക്കും ഉപ്പാക്കും ഒക്കെ വേണ്ടി ജീവിച്ച് മരിച്ച വ്യക്തിയാണ് ഇത് പോലെ ഉമ്മാനെയും ഉപ്പാനെയും സ്നേഹിച്ച ഒരു വ്യക്തി എനിക്കറിയില്ല അത് കൊണ്ട് തെന്നയാവാം അവന്റെ ഖബർ ഉമ്മാന്റെ ഖബറിന്റെ തൊട്ടടുത്ത ഖബർ ആയത് ഞങ്ങളുടെ മഹല്ല് (കോറ്റശ്ശേരി പുറായ ). ഈ പള്ളിയുടെ ഖബർസ്ഥാനിൽ അവന്റെ ഉമ്മ മരിച്ചതിന്ന് ശേഷം തന്നെ ഒരു പാട് വ്യക്തികൾ മരിച്ചിരുന്നു. പക്ഷേ ഉമ്മാന്റെ കബറിന്റെ തൊട്ടടുത്തുള്ള ഖബർ അവന്ന് വേണ്ടി - കാത്തിരിക്കുകയായിരുന്നു.മുൻകൂർ ബുക്ക് ചെയ്തതല്ല .ഒരു നിയോഗം പോലെ അങ്ങിനെ ആവുകയായിരുന്നു. അള്ളാഹു തആല അവനെയും അവന്റെ കടുoബത്തേയും നമ്മേയും നമ്മുടെ കുടുംമ്പത്തേയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടേ ആമീൻ
-------------------------------
ശറഫു കുന്നത്ത്


ഞാൻ കുന്നുംപുറത്ത് വരുന്ന കാലം തെട്ട് തന്നെ മാർക്കറ്റിൽ കാണുന്ന ഒരു ചിരിക്കുന്ന മുഖമായിരുന്നു  അലവിക്ക..
  
പിന്നെ അദ്ദേഹം പ്രവാസ ജീവിതത്തിലേക്ക് കാലെടുത് വെച്ചു. 

ശരീരം പോലെയല്ല അലവിക്കയുടെ മനസ്സും പെരുമാറ്റവും ചെറിയ കുട്ടികളെ പോലെയാണ്.

അദ്ദേഹം മാർക്കറ്റിലുള്ള കാലം ഇറച്ചിക്ക് പോയൽ അലവിക്കയും എളാപ്പയും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുമായിരുന്നു. അന്ന് അങ്ങനെ ഒരു രസമായിരുന്നു.

കൂടുതലും കുന്നത്ത് (വീരാശ്ശേരി) കാർക്ക് ആട് ഇറച്ചി പണിയും കച്ചവടവുമായിരുന്നു.
അതെ പേലെ തന്നെ നമ്മുടെ അലവിക്കയും ആട് ഇറച്ചി പണിയും പണ്ഡരിപണിയും മായി ജിവിതവും അദ്ദേഹത്തിൻ്റെ മരണവും ജോലി കഴിഞ്ഞ് വരുമ്പോൾ ആയിരുന്നു.

   ഒരു സുപ്രഭാധത്തിലായിരുന്നു ഞാൻ അദ്ദേഹത്തിൻ്റെ  ആഗസ്മികമായ ആ വേർപ്പാടിൻ്റെ വർത്ത അറിഞ്ഞ് നെട്ടിയത്.

     മൂന്ന് മക്കളെ യത്തീമാക്കി അള്ളാഹു അദ്ദേഹത്തെ മടക്കി വിളിച്ചു.

    നാഥാ പെട്ടന്നുള്ള മരണത്തോട്ടും ഞങ്ങളെ എല്ലാവരെയും നീ കാക്കേണേ.....

    അദ്ദേഹത്തെയും നമ്മളിൽ നിന്നും മരിച്ച് പോയ എല്ലവരുടെയും ഖബർ അളഹുവെ നീ വിശാലമാക്കി കോടുക്കണേ .....
------------------------------------------------
  മുജീബ് ടി.കെ,  കുന്നുംപ്പുറം



കുന്നത്തെ അലവി.
~~~~~~~~~~~~~~~~~~~
നമുക്കാർക്കും �� ഒരിക്കലും മറക്കാൻ പറ്റാത്ത മറക്കാൻ പറ്റാത്ത മുഖമായിരുന്നു  അലവിക്ക് യുടെ മുഖം എനിക്ക് വ്യക്തിപരമായി വളരെ അടുപ്പം ഇല്ലെങ്കിലും കാണുമ്പോൾ എല്ലാ കാര്യങ്ങളും സംസാരിക്കുമായിരുന്നു മുതിർന്നവരോടും കുട്ടികളോടും ഒരുപോലെ ഇടപഴകിയിരുന്ന ആളായിരുന്നു ഏത് സമയത്തും എന്ത് കാര്യത്തിലും നാട്ടിലെ എല്ലാ നല്ല കാര്യത്തിലും  മുൻപന്തിയിലുണ്ടായിരുന്ന ആൾ ആയിരുന്നു അലവിക്ക അദ്ദേഹത്തിന്റെ ആക്സന്റ് വാർത്തകേട്ട് ഞെട്ടിപ്പോയിരുന്നു അല്ലാഹു അദ്ദേഹത്തിന്റെ ഖബറിടം സ്വർഗ പൂങ്കാവനമായി കൊടുക്കു മാറാകട്ടെ അള്ളാഹു അവരെയും നമ്മെയും അവന്റെ സ്വർഗ്ഗം പൂങ്കാവനത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ.
----------------------------------------
 ശറഫുദ്ധീൻ കള്ളിയത്ത് 



കുന്നത്ത് അലവി... കുട്ടിത്തം മാറാത്ത പുഞ്ചിരി
〰〰〰〰〰〰〰〰〰
നിഷ്കളങ്കമായ പുഞ്ചിരിയും കുശലാന്വേഷണവും ... പരിചയക്കാരോട് അലവിയുടെ പെരുമാറ്റം അതായിരുന്നു. ഞാൻ നിലപറമ്പിൽ താമസമാക്കിയാരെയാണ് അലവിയെ കൂടുതൽ പരിചയപ്പെട്ടത്. മുക്കിൽ പീടികയിൽ വെച്ച് കാണുമ്പോൾ ഒന്ന് പുഞ്ചിരിച്ച് എന്തെങ്കിലും സംസാരിച്ചേ പിരിയൂ. 
എന്നാൽ അവനെ കൂടുതൽ അറിഞ്ഞത് അവന്റെ വേർപാടിന് ശേഷമാണ്. സൗദിയിൽ അവൻ മികച്ച പാചക്കാരനായിരുന്നു. ആ കൈപുണ്യം തേടി നാട്ടിലും ഉന്നതരായ പലരും എത്തിയിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്.
കഠിനാധ്യാനിയായിരുന്നു അലവി . നാട്ടിൽ അവധിക്ക് വന്നാലും വെറുതെയിരിക്കില്ല. അങ്ങനെയുള്ള ഒരു ജോലി കഴിഞ്ഞ് അർധരാത്രി തിരിച്ച് വരുമ്പോഴാണല്ലോ നമ്മെ കണ്ണീരിലാഴ്ത്തിയ ആ വിയോഗമുണ്ടായത്. 
പിതാവിന് അസുഖം കൂടുതലായപ്പോഴാണ് അലവി നാട്ടി.ൽ വന്നത്. ഉപ്പയുടെ അസുഖത്തിൽ അതീവ ദു:ഖിതനായിരുന്നു -  ഒരിക്കൽ ഉപ്പ മരണത്തെ പറ്റി സൂചിപ്പിച്ചു എന്ന് പറഞ്ഞ് അവൻ ഒറ്റക്കിരുന്ന് ഒരു പാട് കരഞ്ഞുവെന്ന് ഒരു സുഹൃത്ത് അനുസ്മരിച്ചതോർമ്മ വരുന്നു. എന്നാൽ ഉപ്പയെ നിർത്തി അവൻ യാത്രയായി.
പറക്കമുറ്റാത്ത പൈതങ്ങളെ കരുണ വറ്റാത്ത സുമനസ്സുകളെ ഏല്പിച്ചാണ് റബ്ബ് അവനെ തിരിച്ച് വിളിച്ചത്. സ്വർഗകവാടങ്ങൾ ആ ഖബ്റിലേക്ക് തുറന്നു കൊടുക്കണേ നാഥാ എന്ന പ്രാർത്ഥനയോടെ:
-----------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ



സുപരിചിത മുഖം..
~~~~~~~~~~~~~~~~~~
പക്ഷെ അടുത്ത ബന്ധം ഓർമയില്ല
ഒരു മനുഷ്യന്റെ ജീവിതവും മരണവും'
മരണം എന്തായാലും നമ്മെ തേടിയെത്തും എന്നത് എല്ലാർക്കും അറിയുന്ന സത്യമാണല്ലൊ?
നമ്മൾ എത്ര ജീവിച്ചാലും പിന്നെയും കുറച്ചു കാലം കൂടി ജീവിക്കണം എന്നാഗ്രഹിക്കുന്നവരാണല്ലൊ യധാർതത്തിൽ
നമ്മൊളൊക്കെ .
ആആഗ്രഹങ്ങൾക്ക് എത്ര ആയുസ്സുണ്ടാവും എന്നാണറിയാത്തത്.
എന്നാലും പറക്കമുറ്റാത്ത മക്കളെ യത്തീ മുകളാക്കി പിരിയേണ്ടി വരുന്നത്
ഓർക്കാൻ പോലും കഴിയുന്നില്ല.
അവരെ മറ്റുള്ളവർക്കും.
സമൂഹത്തിന്ന് തന്നെയും ഭാരമായിതീർന്നാൽ
അതൊരു ഭാരം തന്നെയാണ്.

അള്ളാഹു നമ്മുടെ മക്കളെ യത്തീ മുകളാക്കാതിരിക്കട്ടെ.
അലവി യുടെ ഖബർ ജീവിതം സന്തോഷത്തിലാക്കി

സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.ആമീൻ
----------------------------
 ഹനീഫ പി. കെ.



അലവിക്ക പുഞ്ചിരിയാൽ പൊതിഞ്ഞ മുഖം
~~~~~~~~~~~~~~~~~~~~~~~~
കുന്നത്ത് അലവി എന്ന ഞങ്ങള ബീരാച്ചീരി യിലെ അലവി കാക്ക....

സുമുഖനായ അലവിക്ക
മുഖത്ത് പുഞ്ചിരി സധാ കൊണ്ട് നടന്നവൻ....

നാട്ടുകാരൻ എന്നതിലുപരി
ഉമ്മാന്റെ ബന്ധു.... 

കാണുമ്പോൾ കുലന്വേശണത്തിന് മറക്കാറില്ല...
ഉമ്മയെ എവിടുന്ന് കണ്ടാലും തത്താ എന്നുള്ള നീട്ടിയുള്ള അഭിസംബോധനം മുഴങ്ങുന്നു ഇന്നും....

ഓർമ്മ വരുന്നു ആ ചെറുപുഞ്ചിരിയിൽ പൊതിഞ്ഞ ആ മുഖം...

ആ താത്ത എന്ന വിളിയോടുള്ള അടുപ്പമായിരിക്കാം ഉമ്മ സന്ദർശിക്കാറുണ്ട് യത്തീമായ ആ ചെറുപ്രായങ്ങളെയും  അവരുടെ നല്ല പാതിയെയും...

അന്നൊരു പുലർകാലത്ത് ഇങ്ങകലെ മരുഭൂമിയിലിരുന്ന് കേട്ടു....
അലവി പണി കഴിഞ്ഞ് വരുമ്പോൾ ഒരു അത്യഹിതം സംഭവിച്ച് നമ്മോട് വിട പറഞ്ഞ വിവരം....

ഇന്നു വെള്ളിയഴ്ച പള്ളിപറമ്പിലെ മീസാൻ കല്ലുകൾ കിടയിലിരുന്ന് അലവിക്ക അറിയുന്നുണ്ടോ ആവോ ആ ചെറുപുഞ്ചിരിയാൽ താൻ തീർത്ത സൗഹൃദവലയും തന്റെ ബന്ധുക്കളും ഒരു നാടു മുഴുവൻ തന്നെ ഓർത്തെടുക്കുന്നത്.....

അടിവാരത്തിലൂടെ സുന്ദരമായ അരുവി ഒഴുകുന്ന സ്വർഗo അവിടെ   അവർക്കൊപ്പം പാറി നടക്കാൻ നാഥൻ നമുക്കും ഭാഗ്യം തരട്ടെ...
ആമീൻ..
-----------------------------
അന്താവ അദ്നാൻ



അകാലത്തിലെ മരണം ചില ജീവിതങ്ങളെയെങ്കിലും ശേഷിക്കുന്ന ജീവിത കാലം മുഴുവൻ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും.'
അവർക്ക് റബ്ബ് ക്ഷമന ൽ കട്ടെ - അകാലമരണത്തെ തൊട്ട് നമ്മെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ - അലവിയെ വളരെ അടുത്ത് പരിചയമില്ലെങ്കിലും ഒരു കല്യാണത്തിന് മറ്റൊരാളുടെ കൂടെ ഒരിക്കൽ ബന്ധപ്പെട്ട് പരിചയപ്പെട്ടതാണ്.  അത് കൊണ്ട് തന്നെ മരണ വിവരം അന്ന് തന്നെ നൊമ്പരപ്പെടുത്തിയിരുന്നു - റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.
മുകളിൽ വന്ന എല്ലാ പ്രാർത്ഥനകളും പടച്ചവൻ സ്വീകരിക്കട്ടെ -آمين
-----------------------------------
അലി ഹസ്സൻ പി. കെ., 



അലവിക്ക കുന്നുംപുറം മാർക്കറ്റിൽ വെച്ച് കാണാറുള്ള മുഖം ഈ ഫോട്ടോയിലൂടെയാണ് ആളെ മനസ്സിലായത് മാർക്കറ്റിലൂടെ കടന്ന് പോകുമ്പോൾ കൈ പിടിച്ച് സാധനം വാങ്ങാൻ ക്ഷണിക്കുന്ന അലവിക്ക മനസ്സിലൂടെ കടന്ന് പോകുന്നു അദ്ധേഹത്തിന്റെ ആഖിറം റബ്ബ് നന്നാക്കി കൊടുക്കുമാറാവട്ടെ അലവിക്കയോടപ്പംനമ്മെ യും ഞമ്മളിൽ നിന്ന് മരിച്ച് പോയവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ. 
ആമീൻ
------------------------
മജീദ് കാമ്പ്രൻ



വീരാച്ചീരിലെ അലവി എന്ന കുന്നത്ത് അലവിക്കയെ എനിക്ക് കുന്നുംപുറം മാർക്കറ്റിൽ നിന്ന് കണ്ട് ഉള്ള പരിചയം ആണ്. പീന്നീട് അദ്ദേഹം പ്രവാസി ആയിരുന്നതിനാൽ കുറേ വർഷങ്ങളായി കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ മരണം കേട്ടത് വളരെ നൊമ്പരപ്പെടുത്തി. അള്ളാഹു അദ്ദേഹത്തിന്റെ ആഖിറം നന്നാക്കി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞാൻ. ഇന്ന് കൂട്ടത്തിൽ പ്രാർത്ഥിച്ച എല്ലാവരുടെയും ദുആ അള്ളാഹു സ്വീകരിക്കട്ടെ 
ആമീൻ
----------------------------------------------
മൊയ്‌ദീൻ കുട്ടി  പൂവഞ്ചേരി


1 comment: