പന്തലിൽ പൊൻവിളക്ക് തൂക്കിയിട്ടു
രാവിൽ വിളക്കൊന്ന് മാറ്റിയിട്ടു
അലങ്കാര ദീപങ്ങൾ കൊളുത്തിയിട്ടു
മണ്ണിതിൽ പച്ച പുതപ്പ് വിരിച്ചു
മാമരങ്ങൾ തണലിൻ കുട പിടിച്ചു
മലകളാൽ ഭൂമിക്ക് ആണിയടിച്ചു
മഴ പെയ്തു പുഴകൾ നിറഞ്ഞൊലിച്ചു
വാന ലോകത്ത് കറങ്ങും ഗ്രഹങ്ങൾ
കാണാൻ കഴിയാത്ത അത്ഭുതങ്ങൾ
പാരിൽ പരകോടി ജീവജാലങ്ങൾ
പാടുന്നു റബ്ബിൻ സ്തുതിഗീതങ്ങൾ
കരയും കടലും പുഴയും പുൽമേടും
കുന്നും മലകളും വൻകാടുകളും
പ്രപഞ്ചത്തിലത്ഭുതം നിറച്ച നാഥാ
പ്രണമിക്കുന്നു ഞാൻ സുബ്ഹാനല്ലാഹ്
------------------------------------------------------------------
✍ മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment