അതിഥിയെ പരിചയപ്പെടാം.
🌹🌹🌹🌹🌹🌹🌹
ശംഷാദ് എടരിക്കോട് :
# കൊണ്ടോട്ടി മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി നടത്തിയ തനത് മാപ്പിളപ്പാട്ട് രചന മത്സരത്തിൽ രണ്ട് വർഷം തുടർച്ചയായി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
കൂടാതെ ,
# എ.വി.മുഹമ്മദ് അനുസ്മരണ മാപ്പിളപ്പാട്ട് രചന മത്സരം
# മാസ് നരിക്കുനി ആൾ കേരള മാപ്പിളപ്പാട്ട് രചന മത്സരം
# കോർവ മാപ്പിളപ്പാട്ട് രചന മത്സരം എന്നിവയിൽ എല്ലാം ഒന്നാം സ്ഥാനത്തിന് അർഹനായിട്ടുണ്ട്.
# കഴിഞ്ഞ തുടർച്ചയായ 6 വർഷം സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ വട്ടപ്പാട്ട് , കോൽക്കളി ഇനങ്ങളിൽ വിവിധ ടീമുകൾക്ക് തന്റെ പരിശീലനത്തിലൂടെ ഒന്നാം സ്ഥാനം നേടിക്കൊടുക്കാൻ സാധിച്ചു.
# കൊണ്ടോട്ടി മാപ്പിള കലാ അക്കാദമിയുടെ ലോഗോ രൂപകൽപ്പന ചെയ്തത് ചിത്രകലാ അധ്യാപകൻ കൂടി ആയിരുന്ന ഷംസദ് ആണ്.
# മാപ്പിളപ്പാട്ട് , വട്ടപ്പാട്ട് , കോൽക്കളിപ്പാട്ട് രചയിതാവും സംഗീത സംവിധായകനുമാണ്.
# 17 വർഷം സജീവമായി മാപ്പിള കലാ രംഗത്തുണ്ട്. മാപ്പിളപ്പാട്ട് , വട്ടപ്പാട്ട് , കോൽക്കളി , ദഫ്മുട്ട് തുടങ്ങിയവയിൽ പരിശീലകനാണ്.
വിവിധ മാപ്പിളകലകളിൽ വിധികർത്താവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
No comments:
Post a Comment