കുട്ടിക്കാലത്തെ വഴികൾ ഓർക്കുമ്പോൾ ഇവരെ ആണ് ആദ്യം ഓർമ വരിക. കുറ്റൂരിലുള്ള ആളുകൾക്കു ഇവരെ അറിയുമായിരിക്കും. ഞങ്ങൾ ആലുങ്ങൽ പുറായയിലുള്ളവർ ഇവരുടെ വീടിന്റെ മുൻപിലൂടെ ഉള്ള ഇടവഴിയിലൂടെ ആയിരുന്നു അൽഹുദ മദ്രസയിലേക്കും സ്കൂളിലേകും പോയിരുന്നത്.അവർ ഉപദ്രവിക്കും എന്ന് പറഞ്ഞ് ചെറുപ്പം മുതലേ വലിയവർ കുട്ടികളെ പേടിപ്പെടുത്തുമായിരുന്നു.പക്ഷെ എന്റെ മുൻപിൽ വെച്ചു ആരെയും ഉപദ്രവിക്കുന്നത് ഞാൻ കണ്ടിട്ടില്ല.ഒറ്റക്കാവുമ്പോൾ അത് വഴി പോകരുതെന്ന് ഉമ്മ പറയും. എങ്കിലും എന്തുണ്ടാവാനാ എന്നും പറഞ്ഞ് അതിലൂടെ പോകും.എന്നാലും അവരെ കണ്ടാൽ ഒറ്റ ഓട്ടമാണ്. സ്കൂളിലെത്തുമ്പോഴേ നിർത്തൂ.. ഒരുപാട് ഓർമ്മകൾ സമ്മാനിച്ച വഴിയാണത്. മാങ്ങയും ചുള്ളിക്കയും ചാമ്പക്കയും അമ്പായങ്ങയും എല്ലാം ഈ വഴിയിൽ ഉണ്ട്. രാവിലെ ആദ്യം എത്തുന്നവർ എല്ലാം എടുത്ത് വെച്ചു ഒരു രൂപക്കും 50 പൈസക്കുമൊക്കെ സ്കൂളിൽ വന്ന് കച്ചോടാകും. അങ്ങനെയൊക്കെ ആണ് എന്റെ ആദ്യ കാല കച്ചവടം. ആ വഴിയിലൂടെ പോയവർക്ക് മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ ഉണ്ടാകും. കളിച്ചും ചിരിച്ചും മഴയത്ത് നനഞ്ഞ് ഓടിയും ചാടിയും കളിച്ചുരുന്ന കാലം..ആഹാ.... എന്ത് രസമായിരുന്നു.. നിസാർക പറഞ്ഞത് പോലെ സ്കൂൾ വിട്ടാൽ ഒറ്റ ഓട്ടമാണ് കളിക്കാൻ പോവാൻ. ആ ഓട്ടം ഒരു മത്സരം തന്നെ ആയിരുന്നു. വഴിയിലെ കുണ്ടും കുയ്യും എല്ലാം മനഃപാഠമാക്കിയുള്ള ഓട്ടമാണത്. ചെളിയിൽ ചവിട്ടിയും പാറയുടെ മുകളിലൂടെ ചാടിയും വീട്ടിലെത്തുമ്പോയേകും വസ്ത്രമൊക്കെ അലങ്കോലമായീണ്ടാവും. എങ്ങെനെയാ ഇതൊക്കെ മറക്കാൻ പറ്റാ... ഇതെല്ലാം ഓർമിപ്പിച്ച താത്തമ്മക്കൂടിനു എന്റെ പെരുത്തിഷ്ടം..
✍ അബ്ദുൽ ഹാദി പി പി
No comments:
Post a Comment