Thursday, 4 July 2019

ബിര്യന്ത ഉമ്മ..


 കുടുംബമേതാണെന്നോ. തറവാട് ഏതാണെന്നോ  എനിക്കറിയാത്ത നമ്മുടെ നാട്ടിൽ മനസ്സിന്റെ സമനില തെറ്റിയ പോലെ എനിക്ക് തോന്നിയ ഒരു പെണ് ജീവിതത്തെയാണ് സത്താർജിയുടെ വ്യാഴവട്ടം വായിച്ചപ്പോൾ എന്റെ ഈ മങ്ങിയ ഓർമയിൽ  തെളിഞ്ഞു വന്നത്. 
ബിര്യന്ത ഉമ്മ.. എന്ന് ഞങ്ങൾ സ്കൂൾ കുട്ടികൾ വിളിച്ചിരുന്ന അല്ലെങ്കിൽ നാട്‌ മുഴുവനും വിളിച്ചിരുന്ന കറുപ്പ് സൂപ്പും വെള്ള കുപ്പായവും തലയിൽ തട്ടവും ഇട്ട് മനോനില തെറ്റിയ ഒരു ജീവിതം.

 പലപ്പോഴും ചിരിച്ചു കണ്ടിരുന്ന ആ മുഖം. തുണി കോന്തലക്കൽ കെട്ടിയ നാണയത്തുട്ടുൾ കൊണ്ട് കടയിൽ നിന്ന് വിന്നർ ബീഡി വാങ്ങിയും കുട്ടികളുടെയും മുതിർന്നവരുടെയും പരിഹാസങ്ങളേ തോൽപ്പിച്ച് മുറുക്കിച്ചുവന്ന ചുണ്ടിൽ  പുഞ്ചിരിയുമായി ജീവിച്ചു മരിച്ചുപോയ ആ ഉമ്മയുടെ ജീവിതം പോലെ നമ്മുടെ നാട്ടിൽ വേറൊരു ജീവിതം ഞാൻ കണ്ടിട്ടില്ല. 
അവർക്ക് എന്ത് സംഭവിച്ചതാണെന്ന് അറിവില്ല  ചില സമയങ്ങളിൽ കുട്ടികൾ കളിയാകുമ്പോൾ കല്ലെടുത്ത്‌ എറിയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അസഭ്യം പറയലും കേട്ടിട്ടുണ്ട് എന്നാൽ അതെ ഉമ്മ നല്ല ചിരിച്ച് സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. 

 പല സമയങ്ങളിലും  കാണുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. നല്ല നിലക്ക് സംസാരിച്ചു കൊണ്ട് വീട്ടിലെ ജോലികളും ചെയ്തിരുന്ന ആ ഉമ്മയുടെ പേരിൽ ഒരു പറമ്പ് അറിയപ്പെട്ടിരുന്നു ഇന്നവിടെ നിറയെ വീടുകൾ വന്നു പറമ്പിന്റെ പേര് മാറിയോ എന്നറിയില്ല.

അന്ന് ഉച്ചക്ക് സ്കൂൾ വിടുമ്പോൾ ബീതാട്ടിലെ  കാസിം ക്ലാസ്മേറ്റ് ആയത് കൊണ്ടും അന്ന് ഞങ്ങളുടെ കൂട്ടത്തിൽ വലിയ വീട്ടിലെ കുട്ടി അവനായത്കൊണ്ടും എന്തിനും ഒപ്പം നില്കുന്നത് കൊണ്ടും അവന്റെ പറമ്പിലെക്കാണ് പോവാർ.  എല്ലാ വിത കായ് പഴ വർഗ്ഗങ്ങളും ഉണ്ടായിരുന്ന ആ പറമ്പിൽ നിന്ന് എല്ലാം ഒന്ന് രുചിച്ചു നോക്കിയിട്ടുണ്ട്.
അവരുടെ പറമ്പിനോട് തൊട്ടടുത്തായിരുന്നു ആ ഉമ്മയുടെ കുഞ്ഞുവീട്.  ബിര്യാന്താത്താനെ കാണുമ്പോൾ  അന്നത്തെ കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ചെറിയ പേടിയും 
 അതൊരു രസവുമായിരുന്നു. 
ആരാന്റെ ഉമ്മാക്ക് പിരാന്തയായാൽ കാണാൻ രസം എന്ന ആരോ പറഞ്ഞ വാക്കാണ് ഓർക്കുന്നത്..
ഇന്നതിൽ നിന്നൊക്കെ പുതിയ തലമുറ എത്രയോ മാറിയിട്ടുണ്ട്. എന്നത് നമ്മുടെ നാടിന്റെ വലിയ പുരോഗമനമായിട്ടാണ് ഞാൻ കാണുന്നത്. 
ഇന്ന് പലരും ഫ്രീക്കന്മാരായി കാണുന്ന. 
വേഷവും ഇരുത്തവും  നടത്തവും നോക്കി ഓരോരുത്തരെയും വിലയിരുത്തുമ്പോൾ അവരുടെ ഉള്ളിൽ ഉള്ള നല്ല മനസ്സിനെ പലരും കാണാതെ പോവുന്നു എന്നതാണ് ഘേതകരം.
ബീര്യന്തയെപ്പോലെ ത്യാഗം സഹിച് ഒറ്റപ്പെട്ട നീറുന്ന പ്രശ്നങ്ങളുടെ കണ്ണീർ പുഴകൾ നീന്തി ജീവിതം സുന്ദരമാക്കി ജീവിച്ച വേറെയും പെൺജീവിതങ്ങൾ   ഉണ്ടായിരുന്നു. 
 അതിൽ മക്കൾ ഇല്ലാത്തവരും. പെണ്മക്കൾ മാത്രമുള്ളവരും ഉണ്ട്. 

കാരുണ്യവാനായ റബ്ബ് 
ബിര്യാന്താത്താന്റെ ആഖിറം നന്നാക്കി കൊടുക്കട്ടെ... ആമീൻ
-------------------------
മുജീബ് കെ.സി, 

No comments:

Post a Comment