റേഡിയോകാലം ഓർത്തെടുക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് വീടിന്റെ തായേരയിൽ കസേരയിൽ ചാരിയിരുന്ന് രണ്ടു കാലും ചേറ്റും പടിയിൽ നീട്ടി കയറ്റി വെച്ച് കയ്യിൽ ഖുറാനും ഒപ്പം രാവിലെ തുറന്ന് വെച്ച റേഡിയോയും കേട്ടിരിക്കുന്ന വല്ലിമ്മയെയാണ്.
വല്ലിമ്മ അങ്ങനെയാണ് ഓത്‌കയാണെങ്കിലും ഒരു വശത്തു റേഡിയോ പറഞ്ഞു കൊണ്ടേയിരിക്കും . വല്ലിമ്മക്കിഷ്ടപ്പെട്ട വാർത്തയും മറ്റു പരിപാടികളും വരുമ്പോൾ നന്നായിട്ട് ശ്രദ്ധിക്കും. എന്നിട്ട് അവരുടെ ആങ്ങള കൊമ്പിലെ ബാപ്പു കാക്ക വരുമ്പോൾ അന്നത്തെ വാർത്താ കാര്യങ്ങളായിരിക്കും ഡിസ്കഷൻ.
വളരെ പെട്ടെന്ന് തന്നെ റേഡിയോയിലെ ബാറ്ററി തീരുന്നതിനാൽ അത് കറന്റിനാക്കി മാറ്റുകയാണ് ചെയ്തത് . അന്നത്തെ ഇഷ്ടപരിപാടികൾ ഓരോ തരക്കാർക്കും വേണ്ടി വ്യത്യസ്ത രീതിയിലുള്ളതായിരുന്നു. വയലും വീടും, നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ, വളരെ ചുരുക്കത്തിലുള്ള എന്നാൽ പ്രൗഢമായ വാർത്തയും, ആഴ്ചയിലുള്ള നാടകവും ഇങ്ങനെ നീളുന്ന ഒരു പാട് പരിപാടികൾ വളരെ വ്യത്യസ്തങ്ങളായിരുന്നു. അത് കൊണ്ട് തന്നെയാണ് ഇന്നും ആ റേഡിയോ ഓർമ്മകൾ പ്രിയപ്പെട്ടതാകുന്നത്.
----------------------നൗഷാദ് പള്ളിയാളി
No comments:
Post a Comment