Wednesday, 10 July 2019

റേഡിയോ : എഫ്. എം ട്രാൻസ്മിറ്റർ അസംബ്ലിങ്


തൊണ്ണൂറുകളിൽ മലയാളിക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായിരുന്നു. ഏത് പാവപ്പെട്ടവന്റെയും പണക്കാരെന്റെയും വീടുകളിൽ ഒരു റേഡിയോയൊ അല്ലെങ്കിൽ ഒരു 2in one എങ്കിലും ഉണ്ടായിരുന്നു. രാവിലെ മുതൽ രാത്രി റേഡിയോ നിലയം അടക്കുന്നത് വരേ ചുറ്റുമുള്ള ഏതെങ്കിലും വീട്ടിൽ നിന്നും റേഡിയോയിൽ നിന്നുള്ള ശബ്ദം ഉയർന്ന് കേൾക്കാമായിരുന്നു.

മുകളിൽ നാസർ സാഹിബ് എഴുതിയത് പോലെ  'മേഡിയം വേവിലെ' പരിപാടികൾ കഴിഞ്ഞാൽ 'ഷോർട്ട് വേവ് ബാന്റുകൾ മാറി മാറി നോക്കലായിരുന്നു പരിപാടി. പിന്നീട് ഇലക്ട്രോണിക്സ് സർവ്വീസ് ഫീൽഡിലേക്ക് വന്നപ്പോൾ റേഡിയോയുമായി ഒന്നു കൂടി അടുത്തു.
അന്നത്തെ റേഡിയോ രാജാക്കന്മാരായ ഫിലിപ്സും, മർഫിയും, നാഷണൽ പനാസോണികും, കെൽട്രൊണും എന്റെ കൈകളിലൂടെ കുറെ ഏറെ കടന്ന്  പോയിട്ടുണ്ട്. 

1977 ജൂലൈയിലാണു ഇന്ത്യയിൽ ആദ്യമായി F.M. റേഡിയൊ ബ്രോഡ് കാസ്റ്റ് ചെയ്യുന്നത്. ചെന്നൈയിൽ ആയിരുന്നു അത്. അതിനു ശേഷം ഏറെക്കാലത്തിനു ശേഷമാണ് കേരളത്തിൽ FM യുഗം ആരംഭിക്കുന്നത്.
2007ൽ ആണെന്നു തോന്നുന്നു റേഡിയോ മാംഗൊ എന്ന സ്വകാര്യ എഫ്.എം ചാനൽ വന്നത്. അതിനു മുൻപ് എഫ്. എം ചാനലുള്ള റേഡിയോകൾ കൊണ്ട് കേരളത്തിൽ ഉള്ളവർക്ക് ഉപകാരമില്ലായിരുന്നു. 

1995ലൊ 96 ലൊ ആണു ഞ്ഞാൻ ഒരു എഫ്. എം ട്രാൻസ്മിറ്റർ അസംബിൽ ചെയ്യുന്നത്. (ഹോബി സർക്യൂട്ട് ആണു കേട്ടോ😄) അതിന്റെ പ്രക്ഷേപണ പരിധി ഏ.ആർ. നഗർ കള്ള് ഷാപ്പ് മുതൽ അരവിന്ദാക്ഷൻ ഡോക്ടറുടെ ക്ലിനിക് വരെ ആയിരുന്നു. (ആ ട്രാൻസ്മിറ്ററിന്റെ റേഞ്ച് ചെക്ക് ചെയ്യാൻ ഒരു റേഡിയോയും കൊണ്ട് ഞാൻ ഈ രണ്ട് സ്ഥലത്തിനിടയിൽ നടന്നിട്ടുണ്ട്).😉

സമയക്കുറവു മൂലം നിർത്തുന്നു.
------------------------------
മുസ്തഫ കണ്ടൻചിറ
കക്കാടം പുറം

No comments:

Post a Comment