AR നഗറിലെ തൊഴിലാളി ഹോട്ടലിൽ പഴയ കാലത്തെ നീളമുള്ള റേഡിയോ കുട്ടികാലത്ത് കണ്ടിരുന്നു..... രാവിലെ കാലി ചായ കുടിക്കുവാൻ വന്ന അങ്ങാടിയിലെ തൊഴിലാളികൾ ആകാശ വാണിയിൽ നിന്നുള്ള വാർത്തകളും പത്ര വായനയും കഴിഞ്ഞതിനു ശേഷമായിരുന്നു ജോലിക്കിറങ്ങാറ് എന്ന് കേട്ടിട്ടുണ്ട്. സമയം അറിയുന്നതിന് വരെ റേഡിയോ ആശ്രയിച്ചിരുന്നു.
എൻ്റെ ചെറുപ്പ കാലത്ത് തന്നെ വീട്ടിൽ റേഡിയോ ഉണ്ട്. അടുത്ത് നിന്ന് കാണാനും കേൾക്കാനുമേ പറ്റുമായിരുന്നുള്ളൂ... രാവിലെ പ്രഭാത പരിപാടികൾ കേട്ട് കൊണ്ടാവും ഉണരുക തന്നെ.... അനിക്സ്പ്രേ പാൽ പൊടിയുടെയും 501 ബാർ സോപ്പിൻ്റെയും കോൾകേറ്റ് ടൃൂത്ത് പേസ്റ്റിൻ്റെയും പരസൃം.....
പിന്നീട് പ്രാദേഷിക വാർത്ത.....
'''''റേഡീല് വാർത്ത തൊടങ്ങി ഇജ് മദ്രസ്സക്ക് പോണില്ലേ.... ഉമ്മാൻ്റെ ഉണർത്തൽ കേൾക്കാം..... മദ്രസയിലേക്ക് പോവുന്ന വഴിയിൽ നിന്നൊക്കെ വാർത്തയുടെ ബാക്കി കേട്ടിരുന്നു. ക്രിഷി ദീപം, വഴിവിളക്ക്, കിഞ്ചന വർത്തമാനം, കണ്ടതും കേട്ടതും, തുടങ്ങി... രാത്രിയിൽ നാടകം എന്നിവയും ഉണ്ടാവുമായിരുന്നു.... വെള്ളിയാഴ്ച്ച പ്രഭാത പരിപാടിയിൽ എരഞ്ഞോളി മൂസ്സാക്ക, പീർ മുഹമ്മദ്, എവി മുഹമ്മദ് VM കുട്ടി തുടങ്ങിയവരുടെ മാപ്പിളപ്പാട്ടുകളും ഉണ്ടായിരുന്നു. ഞായറാഴ്ചകളിൽ സ്കൂൾ കുട്ടികളുടെ കലാ പരിപാടിളും, ശ്രോദ്ദാക്കൾ ആവശൃപ്പെട്ട ചല ചിത്ര ഗാനങ്ങളും രാത്രിയിൽ നാടകോത്സവം എന്ന പേരിൽ, നല്ല നാടകങ്ങളും ഉണ്ടാവും.
ഓരോ മതവിശ്വാസികളുടെയും ആഘോഷ ദിവസങ്ങളിൽ അനുസൃതമായ പരിപാടികളായിരുന്നു സംപ്രേഷണം ചെയ്യുക. പെരുന്നാൾ ദിവസങ്ങളിൽ ഒരു മണിക്കൂർ സമയം പ്രശസ്ഥ മാപ്പിളപ്പാട്ടു ഗായകരുടെ ഗാനങ്ങൾ ആകാശ വാണി സ്പെഷൽ പരിപാടി ആയി സംപ്രേഷണം ചെയ്യാറുണ്ടായിരുന്നു.. നമ്മുടെ നാട്ടിൽ ഒരു കാലത്ത് മാസ പിറവി അറിയുന്നതിനായി റേഡിയോ ആയിരുന്നു ആശ്രയിച്ചിരുന്നത്. റേഡിയോയിലെ ആ ദിവസത്തെ മലയാള പരിപാടികൾക്ക് ശേഷമാവും മാസവ പിറവി കണ്ടാലും ഇല്ലങ്കിലുമുള്ള അവസാനത്തെ അറിയിപ്പുണ്ടാവുക... അത് വരെ കാത്തിരിക്കും. നാട്ടിൽ കരണ്ട് സുലഭമല്ലാത്ത കാലത്ത് ബേറ്ററി ഉപയോഗിച്ചായിരുന്നു മിക്കവരും റേഡിയോ പ്രവർത്തിപ്പിച്ചിരുന്നത്..
അന്നേ റേഡിയോ വളരെ ഇഷ്ടമായിരുന്ന എനിക്ക് ഒരു റേഡിയോ വാങ്ങണമെന്ന മോഹമുണ്ടായിരുന്നു... അന്ന് നമ്മുടെ പ്രദേഷത്ത് റേഡിയോ മെക്കാനിക്കായി മാസ് എന്ന പേരിൽ KC മുഹമ്മദലി കാക്കയുടെ കടയാണ് കൊടുവായൂരിൽ ഉണ്ടായിരുന്നത്.... പല ചരക്ക് കടയിലേക്ക് പേപ്പർ കവർ നിർമ്മിച്ചും ഒഴിവു ദിവസങ്ങളിൽ ചെറിയ പണിഎടുത്തും കാശുണ്ടാക്കി മുഹദലി കാക്കയുടെ അടുക്കൽ നിന്നും സെക്കനൻ്റ് റേഡിയോ വാങ്ങി.. മൂന്ന് ബേറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതായിരുന്നു അത്.... സ്കൂൾ വിട്ട് വന്നാൽ റേഡിയോയിലെ പരിപാടികൾ എല്ലാം കഴിഞ്ഞതിന് ശേഷമായിരുന്നു ഉറങ്ങിയിരുന്നത്..... തണുപ്പ് കാലത്ത് മിണ്ടാട്ടം മുട്ടുന്ന റേഡിയോ വെയിലത്ത് വച്ചും പുറത്ത് മെല്ലെ അടിച്ചും സ്വയം റിപ്പയറിംഗ് നടത്തിയും ആ റേഡിയോ ഒരു പാട് കാലം ഉപയോഗിച്ചിരുന്നു.
ഒരിക്കൽ റേഡിയോ നാടകോത്സവം കേൾക്കുന്നതിനിടെ വീട്ടിൽ കരണ്ട് പോയി തലേ ദിവസത്തെ ബാക്കിയുള്ള ഒരു മെഴുക് തിരി എടുത്തു കത്തിച്ച് റേഡിയോയുടെ മുകളിൽ വച്ച് കിടന്നുറങ്ങിപോയി. മെഴുകു തിരി കത്തി കഴിഞ്ഞ് റേഡിയോയും കത്തി തീ കട്ടിലിലേക്ക് പടർന്നപ്പോഴാണ് അറിഞ്ഞത് . പെട്ടന്ന് തീ അണക്കാൻകഴിഞ്ഞത് കൊണ്ട് വലിയൊരു അപകടം ഒഴിവായി. ഞാൻ ആദൃമായി വാങ്ങിയ എൻ്റെ റേഡിയേ അന്ന് കത്തി പോയി..
റേഡിയോ അവതാരകരിൽ ഇന്നും ഓർമ്മയിലുള്ള ചിലരായിരുന്നു.... ഖാൻ കാവിൽ, R കനകാംബരൻ (RKമാമൻ) പ്രതാപൻ, ശുഷമ, വെൺമണി വിഷ്ണു.. ചിലരൊക്കെ ഈ അടുത്ത കാലത്തായി മരണപ്പെട്ടു....
റേഡിയോ പ്രോഗ്രാമുകളുടെ സംപ്രേഷണവും റേഡിയോ നിലയങ്ങളുടെ പ്രവർത്തനത്തെ കുറിച്ച് അറിയുന്നതിനും വലിയ താത്പരൃമയിരുന്നു..... അങ്ങിനെ വർഷങ്ങൾക്ക് ശേഷം കോഴിക്കോട് മഞ്ചേരി ബസ്സിൽ ജോലി ചെയ്യവെ ആ ആഗ്രഹവും സാധിച്ചു. ഒരിക്കൽ ബസ്സിലെ സഹ ജീവനക്കാരനോട് ആഗ്രഹം പറഞ്ഞതിൽ അവരുടെ കൂടെ ആകാശ വണി നിലയത്തിൽ പോയി.. RKയെ കണ്ടു അന്ന് അദ്ധേഹം അവിടത്തെ പ്രവർത്തന രീതികൾ കാണിച്ചു തന്നു.....
ഇന്ന് റേഡിയോയുടെ പ്രസക്തി നമ്മുടെ നാട്ടിൽ ഇല്ലാതെ ആയി... എന്നാലും FM സ്റ്റേഷനുകൾ വന്നതിന് ശേഷം മൊബൈലിലും മറ്റും വിനോദത്തിനായി റേഡിയോ ഉപയോഗിക്കുന്നവരും ഉണ്ട്.
---------------------------കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ
No comments:
Post a Comment