നേരം പര പരാ വെളുക്കുന്നതെയുള്ളു. പാരിടം തമസിൽ നിന്ന് വെളിച്ചത്തിലേക്ക' മെല്ലെ മെല്ലെ മിഴി തുറക്കുന്നു,
ഉറക്കച്ചടവോടെയുള്ള തന്റെ കുഞ്ഞു മിഴികൾ തിരുമ്മിക്കൊണ്ട് പത്ത് വയസിൽ എത്താത്ത ആബാലൻ തന്റെ ഓലകൊണ്ട് മറച്ച് ഓലമേ യുകയും ചെയ്ത ആ കൊച്ചു കൂരയുടെ മുന്നിലുള്ള മുളകൊണ്ടുണ്ടാക്കിയ പടിവാതിലും കടന്ന് ആ ഇടുങ്ങിയ ഇടവഴിയിലൂടെ ഓടി '
കീറി പറിഞ്ഞ് വീണ്ടും വീണ്ടും തുന്നിയ ആ ചെമന്ന നിറത്തിലുള്ള കള്ളിയല്ലെങ്കിലും കള്ളി പോലോത്ത തുണി അഴിഞ്ഞ് വീഴാതിരിക്കാൻ ഒരു കൈ കൊണ്ട് അരയിൽ അമർത്തി പിടിച്ചിട്ടുണ്ട് അവൻ,
ഇടവഴിയിൽ ഇരു ഭാഗത്തും ഇടതൂർന്ന് നിൽക്കുന്ന പുൽചെടികളിൽ രാത്രി പെയ്തിറങ്ങിയ ഹിമ കണങ്ങൾ അവന്റെ ശരീരത്തിന്റെ പല ഭാഗത്തും ഒരു വികൃതിയെന്നോണം തട്ടി തെറിപ്പിച്ച് തത്തിക്കളിച്ചു.
കുപ്പായമിടാത്തത് കൊണ്ട് പ്രഭാതത്തിലെ ഇളം തെന്നലും ആകുഞ്ഞിളം മേനിയിൽ നല്ല പോലെ കുളിര് കോരിയിടുന്നുണ്ടായിരുന്നു. പക്ഷെ ആരിലും സുഖാനുഭൂതി തരുന്ന അതൊന്നും ആ കുഞ്ഞു മനസ്സിലേക്ക് ഒരു ആസ്വാദനവും നൽകിയില്ല, അതിനുമപ്പുറത്തേക്ക് അവന്റെ വിശപ്പ് അവനെ ഓടിക്കുകയായിരുന്നു'
ചെറുതെങ്കിലും അടുത്തുള്ള ആ മാമ്പഴത്തോട്ടത്തിലേക്ക്, അല്ലെങ്കിൽ നിറയെ മാവും മാമ്പഴവുമുള്ള വിശാലമായആ വീട്ട് വളപ്പിലേക്ക്,
ആ പറമ്പിലേക്ക് എത്തിയപ്പോഴേക്കും ഏറെക്കുറെ നഗ്നനായ ആ ഇളം മേനി വിറക്കാൻ തുടങ്ങി .ആകെ ഒരു മുറിയൻ കുപ്പായമെ അവനുള്ളു: അത് മദ്രസയിലേക്കും സ്കൂളിലേക്കും മാത്രമെ ഉമ്മ കൊടുക്കുകയുള്ളു. -
തണുത്ത് വിറച്ച് കിടന്നാലും .മറ്റൊരുതുണിക്കഷ്ണമില്ല അവന്.
ഭൂമിയുടെ അവകാശികളായ പലതരം പക്ഷി ജന്തുക്കൾ താഴെയും മേലെയുമായി മുകളിൽ മരച്ചില്ലകളിലും താഴെ വീണ് കിടക്കുന്ന മാവിലയുടെ ചപ്പ് ചവറുകളിൽ നിന്നുമായി കളകളാരവം മുഴക്കുന്നുണ്ട്;
അതിനിടയിൽ നിന്ന' വീണ് കിടക്കുന്ന കുറച്ച് മാങ്ങ പെറുക്കിയെടുത്തു അവൻ, തന്റെ ആ ചെമന്ന തുണി മുറുക്കിയുടുത്തു,
ആ മാങ്ങകളെയും മാറോടണച്ച് പിടിച്ച് അവൻ തിരിച്ചോടി തന്റെ കൊച്ചു കുടിലിലേക്ക്,
ഉമ്മ കഴുകി ചെത്തി കൊടുത്ത ആ മാങ്ങാ കഷണവും കട്ടൻ ചായയും ആർത്തിയോടെ അവൻ മൊത്തിക്കുടിച്ചു '
ആ മാങ്ങയുടെ ഉടമസ്ഥന് സമ്മതവും തൃപ്തിയുമായിരുന്നു എന്നത് അവന്റെഉമ്മാക്കറി മായിരുന്നു, പ്രത്യേകിച്ച് ആ വീട്ടിലെ ഉമ്മാക്ക് '
ആ മാങ്ങയും കട്ടൻ ചായയും നൽകിയ ഊർജ ത്തോടെ ആ ചെറിയ ഇടവഴിയിലൂടെ മദ്രസയിലേക്ക് നടക്കുമ്പോൾ ആ മാമ്പഴമരം അവനെ നോക്കി നിർവൃതി കൊണ്ടൊ എന്തൊ,
പക്ഷെ അവൻ ആ മാവിൽ പഴുത്ത് തൂങ്ങിയാടി നിൽക്കുന്ന മാങ്ങ കളിലേക്ക് ഒന്ന് കൂടി നോക്കി, അവൻ മനസ്സിൽ ചോദിച്ചു, 'നാളെ നീ വീണ് കിടക്കുമൊ എനിക്കായി വീണ്ടും,
പഴുത്ത ഒരു മാങ്ങ കൊത്തി തിന്നുന്ന പേരറിയാത്ത ആ കിളി എന്തൊ ശബ്ദമുണ്ടാക്കി
പറഞ്ഞതെന്തെ, ഈ മാങ്ങാകാലമൊക്കെ പോയി മറയുമെന്നാണൊ,
അവൻ നടന്ന് നീങ്ങി,
---------------------------------
പി.കെ.അലി ഹസൻ,
No comments:
Post a Comment