Saturday, 2 March 2019

പഞ്ചായത്തിൻ്റെ ആട്


പഞ്ചായത്തിൻ്റെ ആട്
➖➖➖➖➖➖➖
ഇത്തവണ അയാൾ  നാട്ടിലെത്തിയപ്പോൾ കണ്ട ഒരു പ്രതൃാക കാഴ്ച്ചയായിരുന്നു എക്സ് ഗൾഫുകാർ പലരും ആട് വളർത്തലിലാണ്.

സ്വന്തമായി കാറും റോഡുമൊന്നുമില്ലാത്തത് കൊണ്ടാവാം അയാൾ നടന്നാണ് വീട്ടു സാധനങ്ങൾ ക്കും മറ്റും അങ്ങാടിയിലേക്ക് പോവുന്നത്.

  അപ്പോഴൊക്കെ പഴയ ഗൾഫു കാർ റോഡ് സൈഡിൽ ആടിനെ  തീറ്റിക്കുന്നതും പുല്ല് പറിക്കുന്നതുമൊക്കെനിതൃ കാഴ്ചയാണ്.
 അയാൾ പാടത്തേക്ക്  പോവുംബോഴും പലരും രണ്ടും മൂന്നും ആടുകളും ചിലരുടെ കൂടെ സഹായത്തിനായി അവരുടെ ഭാരൃമാരുംമായി പാടത്തുണ്ടാവും.
     കുടുംബത്തെ വിട്ട് ഒരു പാട് കാലം പ്രവാസ ജീവിതം നയിച്ച അവർ ഭാരൃയെ കൂട്ടി സ്വസ്ഥമായി പാടവരംബത്തെ തണലിലിരുന്നു സ്വറ പറഞ്ഞിരിക്കുന്നതും കാണാം.
   ചില സമയങ്ങളിൽ അയാൾ അവരോട് നാട്ടു വർത്തമാനങ്ങൾ ചോദിച്ചറിയും കൂട്ടത്തിൽ ആടിനെ കുറിച്ചും...
   .അപ്പോൾ അവർ ആട് വളർത്തൽ പ്രോത്സാഹിപ്പിച്ച് സംസാരിക്കും.
 അപ്പൊ തോന്നിയ ഒരു പൂതിയാണ് ഒര് ആടിനെ വളർത്തണം എന്ന്.

  സൗദി വൽക്കരണത്തിൽ നാടണയേണ്ടി വന്നാൽ ചിലവിന് എന്തങ്കിലും വേണ്ടേ. പഴയ ജോലിയൊന്നും ഇനി ചെയ്യാൻ കഴിയില്ല. അപ്പൊരു വരുമാനമാർഗ്ഗവുമാവും എന്നു കരുതി.

 നാട്ടിൽ  മുൻപൊക്കെ പഞ്ചായത്തിന്ന് ആടുകളെ കൊടുക്കാറുണ്ടായിരുന്നു.
മെംബറേ കാണുംബോ ഒന്ന് ചോദിക്കണം എന്ന് മനസ്സിൽ  കരുതി.
       അങ്ങാടിയിൽ പോവുംബോഴക്കെ വാർഡ് മെംബറെ നോക്കാറുണ്ട്.

 പതിവു പോലെ ഒരുദിവസം രാവിലെ ബസ്റ്റോപ്പിൻ്റെ തൂണും ചാരി നിൽക്കെ  അതാ വരുന്നു മെംബർ....

അല്ലാ....ഇജ് എന്നേ  വന്നു......മൂപ്പര് ചോദിച്ചു.
രണ്ട് മാസായി....എന്താ ഇങ്ങളെ വർത്താനം....സുഖല്ലേ.ഒരു മുഖുവുരക്ക്...അയാളും ചോദിച്ചു.....
     അല്ലാ......ഇപ്പൊ പഞ്ചായത്തിന്ന് ഒന്നും  കൊടുക്കാറില്ലേ..

ഉണ്ടായിരുന്നു അതൊക്കെ പട്ടിക ജാതിക്കാർക്കെ കിട്ടൂ....
ജനറലിൽ ഉണ്ട് വനിതകൾക്ക്.
 ഇജ് പണ്ണ്ങ്ങളെ പേരിൽ അപേക്ഷിച്ച് നോക്കെ......എന്ന് പറഞ്ഞ് മെംബറ് അടുത്ത കടയിൽ വച്ചിരുന്ന  ബേഗടുത്ത് അപേക്ഷ ഫോം കൊടുത്തു.

    ഇത് പൂരിപ്പിച്ച് ഇൻ്റടുത്തോ പഞ്ചായത്തിലൊ കൊടുത്താളെ എന്നും പറഞ്ഞു.
അയാൾ ഫോമ് ഒന്ന് കണ്ണോടിച്ചു....
മെംബറ് പറഞ്ഞ പോലെ തന്നെ എല്ലാം ഹരിജൻസ്, വിഥവകൾ അങ്ങനെ.... അങ്ങനെ.....
 ഏതായാലും അപേക്ഷിക്കാം.....അയാൾ കരുതി.

മെംബർ കൊടുത്ത അപേക്ഷ
 മടക്കി കയ്യിൽ പിടിച്ച് മീൻ വാങ്ങാനായി മീൻ കാരൻ ഹസൈൻ  കാക്കാൻ്റെ അടുക്കൽ എത്തി.
      ''''എത്താ...അൻ്റെ തൊക്കില് ഒരു പേപ്പറ്....വല്ലൃാപ്പു ചോദിച്ചു...
അവിടെ വേറെയും കുറെ ആളുകളുണ്ട്......അത് പഞ്ചാത്തിലെ ആനുകൂലൃങ്ങൾക്കുള്ള ഫോമാ....അയാൾ  പറഞ്ഞു....
      ...അനക്ക് ആനുകൂലൃം കിട്ടോ....ഇജ് ഗൾഫ് കാരനല്ലേ......
രായീൻ കുട്ടൃാക്കാൻ്റെ വക....
അല്ല രായീനെ...ഇപ്പൊ ഗൾഫിലുള്ളോലൊക്കെ ഇങ്ങട്ട് തിരിച്ച് വരാണേലോ.....ഇൻ്റെ മോൻ പറഞ്ഞു. ചെലപ്പൊ ഈ കൊല്ലം അവസാനത്തോടെ  ഒാൻ്റെ ബകാലയിലുള്ളോലൊക്കെ അത് പൂട്ടി നാട്ടിലേക്ക് പോരാണ്ന്ന്.....അബ്ദു കാക്കയും പറഞ്ഞു....

ഇഞ്ഞ് ഇപട വല്ല പൂളേം നെല്ലും ഒക്കെണ്ടാക്കി കഴിയേണ്ടി വരും..അങ്ങനെ അങ്ങനെ നീണ്ടു ചർച്ച.....

അല്ല ഇജ്പ്പൊ എന്തിനാ അപേക്ഷിക്കുന്നത് അസൈൻകാക്ക ചോദിച്ചു.....

ഒരു ആടിനെ കിട്ടോന്ന് നോക്കണം..... അങ്ങിനെ തിരിച്ചു വരാണങ്കിൽ പത്ത് ആടിനെയെങ്കിലും വളർത്തി ജിവിക്കാലോ അയാൾ തമാശ രൂപേണ പറഞ്ഞു...

എന്താ ഈ അയലക്ക് വില...
  അയാൾ മീനിൻ്റെ വില ചോദിച്ചത് കണ്ട വല്ലൃാപ്പു
എത്താ ചങ്ങായൃെ ജ് വില ചോയ്ച്ചാ.... കുറച്ചങ്ങട്ട് മാങ്ങിക്കോ ജ്പ്പ ഗൾഫിന്ന് വന്നതല്ലേ...

മറുപടി ഒന്നും പറയാതെ
കുറച്ച് മീനും വാങ്ങി അയാൾവീട്ടിലേക്ക് നടന്നു....
വഴിയിൽ വച്ച് മുറ്റത്തെ മാവിൽ നിന്നും മാങ്ങ പറിച്ചു കൊണ്ടിരുന്ന  മമ്മദാക്കയേകണ്ടു കുറച്ചു സംസാരിച്ചു.. അയാൾ കൊടുത്ത പച്ച മാങ്ങയുമായി വീട്ടിലെത്തി.

 കയ്യിലുള്ള മീൻ അടുക്കളയിലേക് വച്ച് കുട്ടികളുടെ സ്കൂൾ ബാഗിൽ നിന്നും നല്ല എഴുതുന്ന പേനഎടുത്തു.
 അപേക്ഷാഫോമ് 
  വൃക്തമായി ഒന്ന് കൂടി വായിച്ചു. 
     വൃക്തികത ആനുകൂലൃത്തിനുള്ള അപേക്ഷ
     അവസാന ഭാഗത്താണ് ആട് വളർത്തൽ വനിതകൾ എന്ന് കണ്ടത്.
ശ്രദ്ധയോടെ
 ഒാരോന്നായി പൂരിപ്പിക്കാൻ ആരംഭിച്ചു....

ഭാരൃ അകത്തേക്ക് വന്നപ്പൊ തലക്ക് കയ്യും കൊടുത്ത് പരീക്ഷാ ഹാളിൽ ഉത്തരം കിട്ടാതെ ആലോചിച്ചിരിക്കുന്ന വിദൃാർത്ഥിയെ പോലെ ഇരിക്കുന്ന ആളെ കണ്ടതും

എന്താപ്പൊ ഇങ്ങക്ക് പണി
സാധാരണ മൊബൈലിൽ തോണ്ടിയാണല്ലോ ഇരിക്കാറ് ഇന്നന്താ പെന്നും പേപ്പറും എടുത്ത് ആലോചിക്കുന്നു എന്ന് ചോദിച്ചു.

ഞാന് പഞ്ചായത്ത്ക്ക് ആടിന് എഴുതി കൊട്ക്കാണ് ഇപ്പൊ എല്ലാരും ആടും പോത്തും വളർത്തിവരുമാന മുണ്ടാകാണ്....  ഗൾഫിൻ്റെ കഥ ഒക്കെ കഴിഞ്ഞു... ഇഞ്ഞ് ഞമ്മള പാപ്പ കാരണവൻമാരെ വഴിക്ക് നീങ്ങേണ്ടി വരും..... മൂപ്പര് പറഞ്ഞു....

അയ്ന് ഇങ്ങള്പട ആടിനെയും നോക്കി ഇരിക്കാ.....
ഭാരൃ...
എനിക്കല്ല.... അനക്കാണ്...
 ഇച്ച്പ്പ അതിനൊന്നും നേരല്ല..... ഇപടത്തെ പണിയന്നെ തീരുന്നില്ല... ഇങ്ങള്പ്പൊ മാണ്ടാത്ത കെണിയൊന്നുംണ്ടാക്കണ്ട....

അങ്ങിനെ ഒന്നും രണ്ടും പറഞ്ഞ്....
അവസാനം ഗൾഫിലെ പ്രതിസന്ധിയും ആടിനെ വളർത്തിയാലുള്ള ലാഭവും... ആദൃം ഒരാടായി പിന്നെ അവ പ്രസവിച്ച് നാലായീ, എട്ടായി.....അങ്ങനെ....അങ്ങനെ.... പട്ടണ പ്രവേശം എന്ന സിനിമയിലെ മോഹലാലും ശ്രീനിവാസനും കൂടെ കണക്ക് കൂട്ടിയ പോലെ പറഞ്ഞ് കൊടുത്ത് ഒരു വിധം സമ്മതിപ്പിച്ചു.... അപേക്ഷയും കൊടുത്തു......

     മാസങ്ങൾ കഴിഞ്ഞു ആടിനെ കുറിച്ചു ഒരു വിവരവും ഇല്ല.....
അയാൾ ലീവ് കഴിഞ്ഞ് പ്രവാസത്തിലേക്ക് മടങ്ങി.

വീട്ടിലേക്ക് വിളിക്കുംബോഴൊക്കെ ഭാരൃയോട് അപേക്ഷയെ കുറിച്ച് അനൃേഷിക്കും.....

ഇങ്ങളൊരു ആട് എന്നും പറഞ്ഞ് ഭാരൃ ദേഷൃപ്പെടും....
  
   ഒരു ദിവസം പതിവല്ലാതെ സമയത്ത് വീട്ടിൽ നിന്ന് ഒരു മിസ്സ് കാൾ 
അപ്പൊ തന്നെ തിരിച്ചു വിളിച്ചു....

  മെംബറ് വിളിച്ചീനു ഞമ്മക്ക് ആട് പാസ്സായിട്ടുണ്ട് 200₹ രൂപയുടെ മുദ്രപത്രവും 6000₹രൂപയും ആടിന് കൂടും വേഗം റെഡിയാക്കണം... പൈസയും മുദ്ര പത്രവും മൃഗാശുപത്രയിൽ അടക്കണമെന്നും പറഞ്ഞു....  

കൂട്ടത്തിൽ ഇപടെ നയാ പൈസ ഇല്ലാ എന്നും പറഞ്ഞു.

    അടുത്ത ദിവസം തന്നെ കാശൊപ്പിച്ച് അയച്ചു.
 വലിയൊരു കൂടും അടുത്ത ടൗണിൽ കിട്ടാത്ത 200രൂപയുടെ മുദ്ര പത്രം പരപ്പനങ്ങാടിയിൽ നിന്നും വരുത്തി.... അടുത്ത ദിവസം തന്നെ പറഞ്ഞ തുക മൃഗാശുപത്രിയിൽ കൊണ്ടുപോയി അടച്ചു രസീദി കൈപറ്റി...

പിന്നെ ആടിനുള്ള കാത്തിരിപ്പായി.....
    വീണ്ടും മാസങ്ങൾ കഴിഞ്ഞു ആടിനെ കുറിച്ച് ഒരു വിവരവും ഇല്ല....

   അങ്ങിനെ ഇരിക്കെ
ഒരു ദിവസം ജോലി കഴിഞ്ഞു റൂമിലെത്തി ഫോണടുത്ത്  നോക്കിയതാ... അപ്പൊ കണ്ടു നാട്ടിലെ വാട്സ്സപ്പ് ഗ്രൂപ്പിൽ പഞ്ചായത്തിലെ  കാരൃങ്ങൾ നിയന്ത്രിക്കുന്ന തല മൂത്ത നേതാക്കളും  കുറച്ച് മെംബർമാരും കുറച്ച് സ്ത്രീകളെയും അണി നിരത്തി കൊണ്ട് ഒരു ആട് വിതരണ ഉത്ഘാടിക്കലിൻ്റെ  ഫ്ലക്സും അതിൻ്റെ കൂടെ ടെക്സ്റ്റ് മെസ്സേജും അയാൾ കണ്ടു.....

       വിളിച്ചു അനൃേഷിക്കാനും വയ്യ രാത്രിയല്ലേ.,, രാവിലെ വിളിക്കാം.

എന്നാലും ആവേശത്തിൽ വീട്ടിലെ വാട്സ്സപ്പിലേക്ക്  വോയസ് മെസ്സേജ് അയച്ചു.
ആടിനെ കിട്ടി..ല്ലേ.......
നല്ലോണം നോക്കണം മുറ്റത്തെ ചെറിയ പ്ലാവിൽ നിന്നും ഇല എടുത്ത് കൊടുക്കണം. പാടത്ത് നല്ല വള്ളിപുല്ല് കിട്ടും കുറച്ച് പറിച്ച് കൊടുക്കണം ഞാൻ് രാവിലെ വിളിക്കാ.....
ആടിൻ്റെ ഒരു ഫോട്ടോ അയക്കണം..... എന്നും  പറഞ്ഞു.
ഉറങ്ങാൻ കിടന്നു 
    
അടുത്ത ദിവസം പതിവിലും നേരത്തെ എണീറ്റു പല്ലും മുഖവും കഴുകുന്നതിന് മുൻപെ ഫോണടുത്ത് ആടിൻ്റെ ഫോട്ടോയുണ്ടോ എന്ന് നോക്കി.

ഫോട്ടോക്ക് പകരം അയാൾക്ക് ഭാരൃയുടെമറുപടി വേയ്സ് കണ്ട്  ദേഷൃവും നിരാശയും ഉണ്ടായി

അയാളുടെ വീട്ടിൽ ആടിനെ കിട്ടിയിയിട്ടില്ലായിരുന്നു.
 മെംബറ് പറഞ്ഞു നമ്മുടെ വാർഡിലേകുള്ളതല്ല വിതരണം കഴിഞ്ഞത് എന്ന്
അയാൾ വേഗം ഭാരൃക്ക് വിളിച്ചു തലേ ദിവസം
വാട്സ്സപ്പിൽ കണ്ട കാരൃം പറഞ്ഞു 

  മാസങ്ങൾ വീണ്ടും കഴിഞ്ഞു.....

   ഒരു ദിവസം പഞ്ചായത്തിലേക്ക് വരാൻ പറഞ്ഞ് ഒരു കോൾ....

  ഭാരൃ പറഞ്ഞു  ബസ്സു റൂട്ട് പോലുമില്ലാത്ത പഞ്ചായത്ത്ക്ക് ഞാൻ പോവില്ല.... അന്നേ പറഞ്ഞതാ ഈ വക ഏർപാട് വേണ്ട എന്ന്.....

   ഞമ്മള് പൈസ കൊടുത്തതല്ലേ.... ഒരു ഒാട്ടോ വിളിച്ച് പോയി നോക്ക് അയാൾ പറഞ്ഞു....

    ഭാരൃ മനസ്സില്ലാ മനസ്സോടെ പഞ്ചായത്തിലേക്ക് പോയി.....

അവിടന്ന് കിട്ടിയ വിവരം രസകരമായിരുന്നു...

  പഞ്ചായത്ത് വിതരണം ചെയ്ത ആടുകൾ ചിലതൊക്കെ രോഗം വന്നു ചത്തു.....
  അത് കൊണ്ട് അപേക്ഷകരുടെ പരിചയത്തിലെവിടെ എങ്കിലും ആടുകളുണ്ടങ്കിൽ വാങ്ങുകയും വിൽകുന്നവരുടെ അകൗണ്ട് നംബറും ആധാർ നംബറും വാങ്ങി ബന്ധപ്പെട്ടവരെ ഏൽപ്പിക്കണം.... മൂന്നു മാസങ്ങൾക്ക് ശേഷം മൃഗാശുപത്രിയിൽ അടച്ച തുക ഇവരുടെ അകൗണ്ടിലേക്ക് എത്തും.....

അതിനു ശേഷം എപ്പൊഴങ്കിലും ബാക്കി തുകയും കിട്ടും.....
എന്നു മാത്രമല്ല വാങ്ങുന്ന ആട് പത്ത് കിലോയിൽ കൂടാനും കുറയാനും പാടില്ല.
വാങ്ങിയ ആടിനെ മൃഗാശുപത്രിയിൽ കൊണ്ടുപോയി 750₹ രൂപ കൊടുത്ത് കാദ് കുത്തണം അതിനു ശേഷം ബന്ധപ്പെട്ട ഉദൃോഗസ്ഥർ ആടിനെ വന്ന് കണ്ട് അവരുടെ റിപ്പോർട്ട് കിട്ടിയതിനു ശേഷമേ കാശ് പാസ്സാവുകയള്ളൂ.... എങ്ങനയുണ്ട് പരിപാടി....
   ഇതു കേട്ടു ജീവിതത്തിൽ പുറത്ത് പോയി പരിചയമില്ലാത്ത സാധാരണക്കാരായ സ്ത്രീകൾ അന്തം വിട്ട് നിന്നു.....

  ഈ പറഞ്ഞ കണ്ടീഷണിൽ ആരാണ് ആടിനെ വിൽപന നടത്തുക.... 
അതും ഗവഃ  ഉറപ്പിൽ 

പാവം അപേക്ഷകർ നിരാശയോടെ മടങ്ങി....
   വടി കൊടുത്ത് അടി വാങ്ങിയ പോലെ ആയി....

തിരിച്ചു വരുംബോൾ അവിടെ വച്ച് പരിചയപ്പെട്ട റോഡിനപ്പുറത്തുള്ള മൂന്ന്  സ്ത്രീകളെയും കിട്ടി കൂട്ടിന്....
ഞമ്മള് ഇഞ്ഞ് നടന്നു പോകല്ലേ.... അംബലത്തിൻ്റെ അടുത്തുള്ള റോഡ് എത്തിയാൽ നേരേ പാടത്തൂടെ ഒരു എളുപ്പവഴിയുണ്ട് എനിക്കറിയാം നല്ല തണലുണ്ടാവും... വഴി പരിചയമുള്ള ഒരു സ്ത്രീ പറഞ്ഞു....

അങ്ങിനെ അവർ പാടത്തു കൂടെ നാട്ടു വർത്താനവും പറഞ്ഞ് പോരവെ....
അവിടെ സ്കൂളിനടത്ത്  പശുവിന് പുല്ല് പറിക്കുന്ന സുബ്രഹ്മണ്ണൃൻ്റെ ഭാരൃയെ രാധയെ കണ്ടു.... അവർക്ക് കൂട്ടത്തിലെ ആയിഷാത്താനെ അറിയാം

അല്ലാ... ഇങ്ങള് എവ്ട്ന്നാണ്ണൃാളേ  ഇതിലേ വരുന്നത്... അവർ ചോദിച്ചു

അതൊന്നും പറയേണ്ടബ്ളേ..... സംബവം മുഴുവനും വള്ളി പുള്ളി വിടാതെ ആയിഷാത്ത പറഞ്ഞു കൊടുത്തു....

ഞങ്ങള് എവിടെ പോയാ ആടിനെ തെരയാ.... ഒാൽക്ക്ങ്ങട്ട് പറഞ്ഞാ മതി്..... മാണ്ടിൽഞ്ഞേനു ഈ മുടൃാന്ത്രം ആയിഷാത്ത പറഞ്ഞ് നിർത്തി.

അല്ല താത്താ ഞമ്മളെ മായീൻ കുട്ടികാക്കാൻ്റെ പെരീല് ആട് വളർത്ത്ണണ്ട് അവടെണ്ടാവും ഒന്ന് പോയോക്കി രാധ പറഞ്ഞു....

ഇന്നാ ഞമ്മള് പോയി നോക്കാ....
ആയിഷാത്ത മറ്റുള്ളവരോട് ചോദിച്ചു.......

ഇല്ല ഇങ്ങള് പൊയ്ക്കോളി.... ഞാൻ ൻ്റെ പുതൃാപ്ലനോട് ചോയ്ചോക്കട്ടെ..... അയാളുടെ ഭാരൃ പറഞ്ഞു.

എല്ലാരും കൂടെ പോവാ... വേഗം വരാ.... മറ്റുള്ളവരും കൂടി പറഞ്ഞപ്പൊ അവരും കൂടി...
ഇജ് പോരോ രാധേ ഞങ്ങക്ക് പരിചയം ഇല്ല...
ഇന്നാ നടക്കി എന്ന് പറഞ്ഞ് രാധയും കൂടെ ആടുള്ള വീട്ടിലേക്ക് പോയി...

മായീൻ കുട്ടി കാക്കയുടെ വീട്ടിൽ ആടുകൾ ഉണ്ട്. നല്ല ചുറു ചുറുക്കുള്ളവ അവർ ഒരോന്നിനേയും തൊട്ടും തലോടിയും നോക്കി... വാങ്ങാനുള്ളതല്ലേ.....
 രാധ കാരൃങ്ങളെല്ലാം പറഞ്ഞു....
പഞ്ചായത്തിൽ നിന്നും പറഞ്ഞ കണ്ടീഷൻ മായീൻ കുട്ടി കാക്കയോട് പറഞ്ഞതും അയാൾ പറഞ്ഞു....
ഇപടെ റെഡി പൈസ തന്ന് കൊണ്ടോകാൻ ആള് വരി നിക്കുംബളാ.... എന്നെങ്കിലും കിട്ടുന്ന പൈസക്ക് കടം തരുന്നത്....
ഒാലോട് ആ അടച്ച പൈസ മാങ്ങിക്കാണ്ട് ഒാരോ ആടിനെ മാങ്ങിക്കോളി..... അയാൾ പറഞ്ഞു

ഇത് കേട്ടതും അവർ  ഒന്നും പറയാതെ തിരിച്ചു പോന്നു....

ശരിയാണ് അയാള് പറഞ്ഞ പോലെ 
6000 ₹കൊണ്ട് ഒരാടിനെ വാങ്ങിയിരുന്നങ്കിൽ അവയ്ക്ക് ഇപ്പൊ കുഞ്ഞുങ്ങളായേനേ....
അവർ പരസ്പരം പറഞ്ഞു.....

അന്നും പതിവു പോലെ അയാൾ  പഞ്ചായത്തിൽ പോയ വിവരം അറിയാനുള്ള തിടുക്കത്തിൽ വിളിച്ചു....

ഭാരൃ എല്ലാ വിവരവും അയാളോട് പറഞ്ഞതിന് ശേഷം...
ഞമ്മക്ക്  പഞ്ചായത്തിൻ്റെ ആ ആട് വേണ്ട.
ഇനി ആ പേരില് ഞാൻ പുറത്ത് പോവൂല....

ആ പൂതിക്ക് തീയ്യ് കൊടുത്താളീ.....
ഭാരൃ പറഞ്ഞു....

ഞമ്മളെ 6000₹ ആടിന് വാങ്ങിയ കൂട്.....

അതു പോലെ എത്ര പൈസ പോയി..... അതിൽ കൂട്ടിക്കാളി...
കൂട്ടില് ഞാൻ തേങ്ങ ഇട്ട് വച്ചിട്ടുണ്ട്....
പിന്നെ അയാളൊന്നും പറഞ്ഞില്ല......

 നമ്മുടെ സർക്കാറിൻ്റെ ഒാരോ പദ്ധഥികളേ.....
 അങ്ങോട്ട് വാങ്ങുന്നതിന് ഒരു പ്രയാസവും ഇല്ല.... ഇങ്ങോട്ട് കിട്ടാൻ വലി പ്രയാസവും...

  ഇന്നലെ വീട്ടിൽ വിളിച്ചപ്പോൾ ഭാരൃ പറയുകയാ  ഈ വർഷത്തെ വൃക്തികത ആനു കൂലൃങ്ങൾക്കുള്ള അപേക്ഷ എത്തിയിട്ടുണ്ട്  ഇങ്ങക്ക് ആടിനെ വേണ്ടേ.....
ആ കളിയാക്കലിൽ അയാൾ ഒാർത്തു ചിരിച്ചു പോയി......🌹
➖➖➖➖➖➖➖
  ✍ കുഞ്ഞഹമ്മദ് കുട്ടി കെഎം

No comments:

Post a Comment