വഴിനീളെ പൂത്തുനിൽക്കുന്ന മാവുകൾ കാണുമ്പോൾ ഓർമ്മകൾ ഒരുപാട് കാലം പിന്നോട്ട് പോയി കുട്ടിക്കാലത്തു നാടുനീളെ മാമ്പഴം പെറുക്കി നടന്ന ഒരു കാലം നമുക്കെല്ലാം ഉണ്ടായിരുന്നു
കയറാൻ പറ്റുന്ന മൂച്ചികളിൽ മുഴുവനും കുത്തി പിടിച്ചു കയറും നമ്മൾ അല്ലെങ്കിൽ എറിഞ്ഞു വീഴ്ത്തും ഓരോ മാങ്ങയെയും
ഒരു ചെറുകാറ്റിനെ പ്രതീക്ഷിച്ചു മണിക്കൂറുകൾ മൂച്ചിക്ക് താഴെ കക്ഷമയോടെ നമ്മൾ കാത്തിരിക്കും ..
എന്റെ മാമ്പഴ കാലത്തെ ഓർമകൾക്ക് ഒരു പാട് നിറങ്ങളും രുചികളും ഉണ്ട് ചെറുപ്പത്തിൽ വല്ലിമ്മയുടെ അടുത്തേക്ക് വിരുന്നിന് പോയാൽ മാങ്ങ കാലമായാൽ ഒരുപാട് മാങ്ങകൾ കിട്ടും ഓരോ മങ്ങകൾക്കും ഓരോ പേരും ഉണ്ടായിരുന്നു.
കിണറ്റിങ്ങൾ മൂച്ചിയുടെ മാങ്ങ, ആ മൂച്ചി നിന്നിരുന്നത് കിണറ്റിന് അടുത്തായിരുന്നു അങ്ങിനെയാണ് ആ പേര് വീണത്
മറ്റൊന്ന് ആരുച്ചി ഈ മങ്ങക്ക് നിറയെ ആരുകൾ ഉണ്ടായിരുന്നു പിന്നെ പാറമ്മൽ മൂച്ചി ഈ മൂച്ചി ഒരു പാറപുറത്തായിരുന്നു മറ്റൊന്ന് ഇരട്ടൂച്ചി രണ്ട് മൂച്ചികൾ ഒട്ടിനില്കുന്നത് കൊണ്ടാണ് ഈ പേര് വന്നത് ഓരോ മാങ്ങക്കും നിറവും രുചിയും വിത്യസ്ത മായിരുന്നു ഇതെല്ലാം വല്ലിമ്മ ഒറ്റനോട്ടത്തിൽ കണ്ടാൽ തിരിച്ചറിയും ഓരിവെക്കുമ്പോൾ എല്ലാവർക്കും ഒരുപോലെയാണ് നല്കുക.
അതിരാവിലെയും ഉച്ചയ്ക്കും വൈകിട്ടും മാങ്ങകൾ പെറുക്കി കൊണ്ടുവരും അതിനായി ഒരു വലിയ പാളയും ഉണ്ടാവും പേരകുട്ടികൾ വരുമ്പോൾ അതിൽ നിന്നും കുറെയെടുത് വല്ലിമ്മ ഓരോ മാങ്ങയും ചെത്തി നൽക്കും ആ രുചിയും മണവും ഇന്നും ഓർമകളിൽ മായാതെ കിടക്കുന്നു
പിന്നെയും പല മാങ്ങകൾ നാട്ടിൽ സുലഭമായി ഉണ്ടായിരുന്നു നാടൻ മാങ്ങാ കോ മാങ്ങാ കോഴിക്കോടൻ മാങ്ങാ വളരാങ്ങ അപൂർവമായി ചില വീടുകളിൽ ഒട്ടുമൂച്ചി മാങ്ങയും അന്നുണ്ടായിരുന്നു
ഇന്ന് ആ മാങ്ങകൾ എല്ലാം നമ്മുക്ക് നഷ്ടമായി എന്നാലും ചിലയിടങ്ങളിൽ കുറച്ചു ബാക്കിയുണ്ട്
ആ പഴയ രുചികളിൽ ചിലതൊക്കെ വീട്ടിൽ ഇപ്പോഴും ഉണ്ട്. ഇത്തവണയും അവരൊക്കെ നിറയെ പൂത്തിട്ടുമുണ്ട്
എല്ലാവർക്കും നല്ലൊരു മാമ്പഴക്കാലം ആശംസിച്ചുകൊണ്ട്
=-----------------------=
✍ ജാബ് അരീക്കൻ
No comments:
Post a Comment