➖➖➖➖➖
പ്രതിരോദ കുത്തി വെപ്പ് എടുത്തു വന്ന കുട്ടി കരച്ചിലോട് കരച്ചിൽ.....
അത് സാധാരണ ഉള്ളതാണ്.
കരച്ചിൽ മാറ്റാനായി ഭാരൃ ജമീല കുട്ടിയുമായി അടുത്ത വീട്ടിലേക്ക് പോയി.
അവിടത്തെ വലിയുമ്മ അയിഷാത്ത കുട്ടി കരയുന്നതിൻ്റെ കാരണം അറിഞ്ഞപ്പൊ അവർക്ക് സഹിച്ചില്ല.
ഹും....നല്ലോണം കളിച്ച് ചിരിച്ച് നിന്നീന കുട്ടിനെ കൊണ്ടോയി വേദനാക്കീട്ട് അത് കിടന്ന് പിടയണത് കണ്ടില്ലേ.....
ഇപ്പത്തെ തള്ളാര്ക്ക് കുട്ടൃാളെ ഒരു സ്നേഹവും ഇല്ല....കോഴിയെ അറക്കാൻ പുട്ച്ചൊട്ക്കണമാതിരിയല്ലേ...കുത്തി വയ്ക്കാൻ കുട്ടൃോളെ പുട്ച്ചൊട്ക്കണത്.....വല്ലാത്ത ജന്തുക്കളാണ്....
അത് കുട്ടൃാക്ക് സുഖക്കേട് വരാതിരിക്കാനല്ലേ അയിഷാത്താ....ഇങ്ങളെ പഴയ കാലല്ല ഇപ്പൊ പല അസുഖങ്ങളും ഉണ്ട്....അതു മാത്രമല്ല ഏത് ഹോസ്പിറ്റലിൽ കുട്ടികളെ കൊണ്ട് ചെന്നാലും കുത്തി വച്ചിട്ടുണ്ടോ എന്നാണ് ചോദിക്കുന്നത്... ജമീല പറഞ്ഞു
ഇന്നട്ട്പ്പൊ എന്ത് സുഖക്കേടാ ഇല്ലാത്തത്....ഇതുവരെ കേൾക്കാത്ത ജാതി സുഖക്കേടാ ഇപ്പൊ... എല്ലാർക്കും
പെണ്ണ്ങ്ങക്ക്
പള്ളീല്ണ്ടായ അന്ന് മുതല് തുടങ്ങ്ണ മരുന്ന് കുടിക്കലും പരിശോദനയും.
പിന്നെ ആ കൂട്ടി വലുതായി മരിക്കണ വരെ മരുന്നും സുഖക്കേടുമാ......
ഞാനുംവളർത്തി അഞ്ചാറണ്ണം ഒന്നിനും കുത്തി വച്ച്ട്ടല്ലാ വലുതായത്.....
അന്നൊക്കെ കുറുപ്പ് കീറാൻ വരും.ഗവർമെൻ്റാസ്പത്രീന്ന് ആൾക്കാര്
ഒാല് വരുംബോ ഞങ്ങള് തള്ളാര് കുട്ടൃാള ഒളിപ്പിക്കലാ....ഇന്നാലും ഒാല് അകത്തൊക്കെ കേറി നോക്കും.....
ചില തള്ളാര് പത്തായത്തിലൊക്കെ ഒളിപ്പിക്കും കുട്ടൃാളെ ഒാല് കാണാതിരിക്കാൻ.....
ഇൻ്റെ ഒരു മോനെ മാത്രണ്ട് കുറുപ്പ് കീറീത് അത് കമ്മോണ്ടറും നേഴ്സ്മാരും മിറ്റത്ത് എത്തിയപ്പളാ ഞാൻ
കണ്ടത്....
ഞാൻ ഒാനെ വാതിൽ കോടീലാക്കി ഒാന്ണ്ടാ അപട നിക്കണു തുള്ളി ചാടി പുറത്ത്ക്ക് വന്നു ഒാല് കണ്ടു പിടിച്ച് കീറി....
അത് പിന്നെ പഴുത്ത് മുറിവായി പനീം ഞാൻ പറഞ്ഞില്ലേ.....
അതിൻ്റെ പാട് കുറുപ്പ് കീറിയോലെ ഇടത്തെ തോളിൻ്റെ താഴത്തായി ഉണ്ടാവും.....
അക്കാലത്തൊന്നും ഇങ്ങനത്തെ സുഖക്കേടും ആശുപത്രികളൊന്നും ഇല്ല....
ഇന്ന് ചികിൽസ കൂടുന്തോറും അസുഖവും കൂടാണ്.....
അല്ല ഇങ്ങള് കുത്തി വച്ചോളിട്ടാ....ഞാന് പറഞ്ഞൂന്ന് ഉള്ളൂ ആയിഷാത്ത പറഞ്ഞു നിർത്തി....🌹
No comments:
Post a Comment