ഇന്നത്തെ പള്ളി പറന്പിൽ സ്മരിക്കുന്ന എടത്തോള മുഹമ്മദാജിയെ ഞാൻ കണ്ടിട്ടില്ല അദ്ദേഹത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.
മുഹമ്മദാജിക്ക് പഠിക്കാൻ വേണ്ടിയായിരുന്നു 1916ൽ പാക്കടപ്പുറായയിൽ എൽ പി സ്കൂൾ തുറന്നത്. തന്റെ സമപ്രായക്കാരനായ അമ്മാവൻ ചാക്കീരി അഹമ്മദ്കുട്ടി സാഹിബും [ മുൻ മന്ത്രി ] പ്രാധമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതും ഇവിടെ നിന്നാണ്.
കോട്ടക്കൽ രാജാസിൽ നിന്നാണ് മെഡ്രികുലേഷൻ പാസാവുന്നത്.
ബ്രിട്ടീഷ് കോർട്ട് ജൂറി അംഗമായിരിന്നിട്ടുണ്ട്.
1953 ൽ കൂരിയാട് ചേർന്ന പ്രസിദ്ധമായ കോൺഗ്രസിന്റെ അഞ്ചാം രാഷ്ട്രീയ സമ്മേളനത്തിന്റെ ഉപാദ്ധ്യക്ഷനായിരുന്നു.
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, യു. ഗോപാലമേനോൻ പോലോത്ത തലമുതിർന്ന കോൺഗ്രസ്സ് നേതാക്കൊളുമായി അടുത്ത ബന്തം പുലർത്തിയിരുന്നു.
പിന്നീട് ചാക്കീരിയുടെ സ്വാധീനവും, ബാഫഖി തങ്ങളുമായും പൂക്കോയ തങ്ങളുമായുള്ള ആത്മബന്തവുമാണ് മുസ്ലിംലീഗിലേക്ക് കടന്നു വരാൻ ഇടയാക്കിയത്.
ഖായിദെ മില്ലത്തുമായും, സീതി സാഹിബ് മായും കത്തിടപാടിലൂടെ അടുപ്പം പുലർത്തിയിരുന്നു.
C H നെ വലിയ ഇഷ്ടമായിരുന്നു ഹാജിയാർക്ക്. C H എടത്തോള വീട്ടിൽ പല പ്രാവിശ്യം വരാറുണ്ടായിരുന്നു.
ഹാജിയാരുടെ നടക്കാവിലുള്ള വീട്ടിൽ CH കുടുംബസമേതം കുറേ കാലം താമസിച്ചിരുന്നു.
ഹാജിയാരോടുള്ള ബന്തം കാരണമാണ് CH സ്വന്തമായി താൽപര്മെടുത്ത് കച്ചേരിപടി,കുറ്റൂർ നോർത്ത് റോഡ് പാസാക്കിയത്. ഹാജിയാരുടെ കൂടുതൽ സ്ഥലം റോഡിന് ഉപയോഗിച്ചിട്ടുണ്ട്.
കുറ്റൂർ നോർത്തിലെ സീതിസാഹിബ് വായനശാലക്ക് തറക്കില്ലടാൻ CH നെ കോണ്ടുവന്നതും ഹാജിയായിരുന്നു
അതേ പേരിൽ 70 കളിൽ കൊടുവായൂർ അങ്ങാടിയിൽ വായനശാലയും ലീഗ് ഓഫീസും നിർമ്മിക്കാൻ വാങ്ങിയ സ്ഥലമാണ് പുളി മരത്തിനടുത്ത് കാണുന്നത്. പൂർത്തീകരിച്ചില്ല ( മരണം കാരണം)
ഉന്നതരായവരുമായുള്ള ബന്തങളൊന്നും സ്വന്തം താൽപര്യത്തിന് ഉപയോഗിച്ചിരുന്നില്ല.
പ്രമുഖ പണ്ഡിതരായ വാളക്കുളം അബദുൽ ബാരി, കണ്ണിയത്ത്ഉസ്താദ് ,പതി അബ്ദുൽ ഖാദിർ മുസ്ലിയാർ വൈലിത്തറ ,തുടങ്ങിയവരുമായി അടുത്തിsപഴകിയിരുന്നു.
നാട് ദാരിദ്യ്രം കൊണ്ട് വലഞ്ഞിരുന്ന കാലത്ത് ദീനീ സ്ഥാപനങ്ങളെ അകമഴിഞ്ഞ് സഹായിച്ചിരുന്നു.
മുക്കം യതീംഖാനക്ക് നാട്ടിലെ തന്റെ ആറ് ഹെക്ടർ തോട്ടപറന്പ് വഖഫ് കൊടുത്തിരുന്നു.
പ്രതിസന്തി ഘട്ടങ്ങളിലെല്ലാം തിരൂരങ്ങാടിയത്തീംഖാനക്ക് സഹായവുമായി M K ഹാജിക്ക് തുണയായി നിന്നിട്ടുണ്ട്.
പട്ടിക്കാട് ജാമിഅ അടക്കം നിരവധി സ്ഥാപനങ്ങളുടെ വളർച്ചയിൽ പങ്കാളിയായിട്ടുണ്ട്.
ഹാജിയാരും സഹോദരിമാരുടംയും വഖഫാണ് എടക്കാപറമ്പിലേക്കുള്ള റോഡിൽ കാണുന്ന രണ്ടേമുക്കാൽ ഹെക്ടർ സ്ഥലം (നൂറ് വർഷം മുമ്പേ അവിടെ ശ്രാംബിയ ഉണ്ടായിരുന്നു അതിന് വേണ്ടിയായിരിന്നു വഖഫ് .
എടത്തോളനേർച്ച കദീന വെടിയുടെ അകമ്പടിയോടെ വമ്പിച്ച ജനാവലിയുടെ സാന്യദ്ധത്തിൽ നടത്തിയിരുന്നു. നേർച്ചയിലെ പത്തിരി പ്രസിദ്ധമായിരുന്നു.
കുറ്റൂർ നോർത്ത് ഹൈസ്ക് ൾ സ്ഥാപിക്കുന്നതിൽ പങ്കാളിയായിരുന്നു.
പ്രസിദ്ധമായ " മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം " എന്ന ഗ്രന്ഥം CN അഹമ്മദ് മൗലവിയും , KK കരീം മാഷും കുടിചേർന്ന് രജിച്ചത് ഹാജിയുടെ സഹായത്താൽ എടത്തോള വെച്ചായിരുന്നു.
വീട്ടിൽ വലിയ ഗ്രാന്ഥാലയം അദ്ധേഹം സംരക്ഷിച്ചു പോന്നിരുന്നു .
മോയിൻകുട്ടി വൈദ്യാർ സ്മാരക മന്തിരത്തിലെ ലൈബ്രറിയിൽ മൂഹമ്മദാജിയുടെ ഫോട്ടോ ഇടംപിടിച്ചിട്ടുണ്ട്.
ഗസ്വത്ത് ബദറുൽ ഖുബറ എന്ന മഹത്തായ ബദർ കാവ്യത്തിന്റെ പ്രധാന ഇശലുകൾ രജയിതാവ് മാപ്പിള മഹാകവി ചാക്കിരി മൊയ്തീൻ തന്റെ മകളുടെ വീടായ എടത്തോളവെച്ചാണ് രജിച്ചത്.
നാല് വിവാഹത്തിലായി 19 മക്കളുണ്ട്
1977 ലാണ് മരണപ്പെട്ടത്
അദ്ദേഹത്തെ വിജയിച്ചവരിൽ അള്ളാഹു ഉൾപ്പെടുത്തട്ടെ, ആമീൻ
------------------------------------
അബ്ദുലത്തീഫ് അരീക്കൻ
എടത്തോള മുഹമ്മദ് ഹാജി...... اللهم اغفر له
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
ഞാൻ കണ്ടിട്ടില്ല, കേട്ട് കേൾവി മാത്രം.. ഉമ്മാന്റെ സ്കൂൾ കാലം പറയുമ്പോൾ പരാമർശിക്കുറുണ്ട്, അദ്ദേഹതിന്റെ ഒരു മകൾ ഉമ്മയുടെ സഹപാഠിയായിരുന്നു.
നമ്മുടെ നാട്ടിൽ ഒരുപാടു നല്ലകാര്യങ്ങൾക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ പരലോകം അല്ലാഹു ഖൈറിലാക്കി കൊടുക്കട്ടെ... ആമീൻ
-------------------------------------------------------
മുസ്തഫ ശറഫുദ്ധീൻ അരീക്കൻ
എടത്തോള മുഹമ്മദാജി
➖➖➖➖➖➖➖
നന്നേ ചെറുപ്പം മുതലേ മുഹമ്മദാജിയെ അറിയും, കാരണം ഇടക്കൊക്കെ എടത്തോള പോകാറുണ്ടായിരുന്നു. വെളുത്ത് അധികം ഉയരമോ കൂടുതൽ തടിയോ ഇല്ലാത്ത ചൊറുക്കുള്ള മനുഷ്യനായിരുന്നു മുഹമ്മദ് ഹാജി. തോളിൽ എപ്പോഴും ഒരു ടർക്കി ടവ്വൽ ഉണ്ടാകുമായിരുന്നു. കുന്നാഞ്ചേരിപ്പള്ളിയുടെ സംരക്ഷകനായിരുന്നു മരണം വരെ.
ഞാൻ ആദ്യമായി യാത്ര ചെയത കാർ എടത്തോളമുഹമ്മദ് ഹാണ്ടിയുടേതായിരുന്നു. സ്വർണ്ണ നിറം കലർന്ന പച്ച നിറത്തിലുള്ള അംബാസഡർ കാറായിരുന്നു. അക്കാലത്ത് ഒരു വറൈറ്റി ഹോണായിരുന്നു ആ കാറിന് . താമുവിന്റെ കൂടെ കൊറ്റശ്ശേരി ചി നയിലേക്ക് വണ്ടി കഴുകാൻ കൊണ്ട് പോയപ്പോഴാണ് ഞാനതിൽ കയറിയത്. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ആളായിരുന്നു മുഹമ്മദ് ഹാജി.
സത്യത്തിൽ ഒരു നാടുവാഴിയുടെ പവറായിരുന്നു അദ്ദേഹത്തിന്. സർക്കാർ തലത്തിലും ജനങ്ങളടെയിടയിലും അദ്ദേഹത്തിന് നല്ല സ്വാധീനമായിരുന്നു. ഏത് വർഷത്തിലാണ് അദ്ദേഹം ഹജ്ജിന് പോയത് എന്ന് ഓർമ്മയില്ല. അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ, അദ്ദേഹത്തെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ -ആമീൻ
------------------------------------------------
എം ആർ സി അബ്ദുറഹ്മാൻ
എടത്തോള മുഹമ്മദാജി എന്‍െ ഒാര്‍മയില്‍:
എനിക്ക് 11 വയസ് കാണും അദ്ദേഹം മരണ പ്പെടുബോള്‍
എന്നാലും ഇപ്പഴും നേരില്‍ കാണുന്നത് പോലെ തോന്നുന്നു ആമുഖം
ഇന്ന് നാം കാണുന്ന ആ എടത്തോള ഭവനത്തില്‍ ഒരു കാലത്ത് വലി നേര്‍ച്ച നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു
ആയിരങ്ങള്‍ക് അന്നദാനം ആയിരുന്നു അവിടെ നടന്നിരുന്നത്
അന്നൃ ദിക്കില്‍ നിന്ന് പോലും അവിടെ നേര്‍ച്ചക് ആളുകള്‍ വന്നിരുന്നു
നെല്ലു കുത്തരിയുടെ ചോറും പോത്തറച്ചിയും ആയി രുന്നു ദാനം ചെെതീരുന്നത്
ഇതല്ലാം ദാരിദ്രം കൊടുംഭിരി കൊളളുന്ന കാലത്തായിുന്നു
അതോട് കൂടിതന്നെ നോബ് 30 ദിവസവും4 മണി കഴിഞ്ഞാല്‍ പരിസരത്തുളള ആളുകള്‍ക് കഞ്ഞിയും തേങ്ങാ ചമന്തിയും ചില ദിവസങ്ങളില്‍ കുടാനുകളും ഉണ്ടായിരുന്നു
നല്ല ദര്‍മിഷ്ഠനായിരുന്നു
തീര്‍തും പാവങ്ങളുടെ പ്രയാസം കണ്ടറിഞ്ഞ വൃക്തി
എനിക്ക് ഒാര്‍മയുളള കാലത്ത് കുന്നാഞ്ചീരി പളളിയുടെ മുതവല്ലി ആയി രുന്നൂ
പിന്നീട് മരണശേഷം മൂത മകന്‍ കുഞ്ഞാ
ലി സാഹിബ് ആയി രുന്നു
അത് പോലെ തന്നെ നോബ് 30 ദിവസവും പളളിയില്‍ പത്തിരിയും എറച്ചിയും നോബ് തുറ നേരത്ത് 1980 വരെ ഉണ്ടായിരുന്നു
അതിന് ഒഖബ് ചെെത പാടം ഇന്നും നിലവിലുണ്ട്
ഇന്ന് കുറ്റൂരില്‍ കാണുന്ന ലീഗ് ഒാഫീസ് k v സത്താര്‍ ന്‍െ വലിയുപ്പ കുഞ്ഞറമുട്ടി സാഹിബിന്‍െയും മറ്റു ലീഗു പ്രവര്‍തകരുടെയും ആവശൃം കണ്ടറിഞ്ഞു സ്വന്തം ഭൂമി വാങ്ങി യാണ്സഹായിച്ചത്
അതിന്‍െ മരം മുഴുവനും അദ്ദേഹത്തിന്‍െ പറബില്‍ നിന്നാണ് എടുത്തിരുന്നത്
ആ കാലഘട്ടം കുറ്റൂരില്‍ ലീഗിന്‍െ കൊടി കാണാന്‍ പാടില്ലാത കാലം കൂടി ആണ് എന്നും ഒാര്‍കുക
പിന്നെ ഒാര്‍മ വരുന്നത് അദ്ദേഹത്തിന്‍െ കാറ്
k l z 2959 ഇളം നീല അബാസട്ടര്‍ കാര്‍ അതിന്‍െ ഹോണാണ് അന്നും ഇന്നും പുതുമയുള്ളതാണ്
കുററുരില്‍ ആയി രുന്നു കാര്‍ ഷെട്
പറഞ്ഞാല്‍ തീരാത അത്ര എഴുതാനുണ്ട്
സമയം അനുവദിക്കുന്നില്ല
നമ്മളെ യും അദ്ദേഹത്തെയും അളളാഹു സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ
ആമീന്‍
----------------------------
സൈദലവി പരി
السلام عليكم എടത്തോള മുഹമ്മത് ഹാജിയെ ഓർത്തെടുക്കുമ്പോൾ ആദ്യമായി ഓർമ്മ വരുന്നത് തുണിയും മടക്കിക്കുത്തി ഹാജിയെ പൊടിയേരിമലാ രം കയറി വരുന്ന ഹാജിയെയാണ്. മിക്ക വൈകുന്നേരങ്ങളിലും കുറ്റൂരിലെ നാട്ടുകാരണവരുമായും സംസാരിച്ചിരി ക്കുന്നത് കാണാം. വളരെ ചെറുപ്പത്തിലായഇ കൊണ്ട് കൂടുതലൊന്നും ഓർമയിൽ തെളിയുന്നില്ല. പാവങ്ങൾക്ക് എന്നും ഒരു അത്താണി ആയിരുന്നു. നോമ്പ് 30 ദിവസവും കഞ്ഞി വിതരണം വളരെ പ്രസിദ്ധമായിരുന്നു. ആദ്യമായി കുറ്റൂരിൽ കാറ് ഉണ്ടായിരുന്നത് അദ്ദേഹത്തിനായിരുന്നു. പല പ്രമുഖ വ്യക്തികളുമായി നല്ല ബന്ധമായിരുന്നു. മുൻ മുഖ്യമന്ത്രി CH മുഹമ്മത് കോയ സാഹിബുമായി നല്ല ആത്മബന്ധം പുലർത്തിയിരുന്നു. C. H വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോഴാണ് കുറ്റൂരിലെ സീതി സാഹിബ് വായനശാലക്ക് തറക്കല്ലിടാൻ കൊണ്ട് വന്നത് മുഹമ്മത് ഹാജിയുടെ ശ്രമഫലമായിരുന്നു. കുറ്റൂരിൽ മുസ്ലിം ലീഗ് കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന്റെ സ്വാധീനവും സമ്പത്തും ഉപയോഗിക്കുകയും പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്തു. പിന്നെ മുഹമ്മത് ഹാജിയെ കുറിച്ച് ലത്തീഫിന്റെ ആഴത്തിലുള്ള വിശദീകരണം പുതിയ തലമുറക്ക് അദ്ദേഹത്തെ അടുത്തറിയാൻ സഹായിക്കും. സൈതലവിയുടെയും MRC യുടെയും അനുസ്മരണ കുറിപ്പുകളും ശ്രദ്ധേയമായി. പിന്നെ ശറഫുവിന്റെ നിർദ്ദേശം പരിഗണിക്കാവുന്നതാണ്. നാഥൻ അദ്ദേഹത്തിന്റെയും നന്മുടെയും പരലോക ജീവിതം വിജയിപ്പിക്കുമാറാകട്ടെ - ആമീൻ
---------------------------------
ഹസ്സൻ കുട്ടി അരീക്കൻ
എടത്തോളമുഹമ്മദാജി - ഓർമ്മക്കുറിപ്പുകൾ...........,.
മർഹും എടത്തോളമുഹമ്മദാജിയെ കുറിച്ച് എനിക്ക് കേട്ടറിവുകൾ മാത്രമേയുള്ളൂ. എങ്കിലും എന്റെ പിതാവിൽ നിന്നും എളാപ്പയിൽ നിന്നും കിട്ടിയ വിവരങ്ങൾ ഞാൻ ഇവിടെ നിങ്ങളുമായി പങ്ക് വെക്കുകയാണ്.ഒരുപാട് ഭൂസ്വത്തക്കളുടെ ഉടമയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പിതാവിന് കുറ്റൂർ പാടത്തിന്റെ കിഴക്കെ അറ്റം മുതൽ പനമ്പുഴ വരെ സ്വന്തം മണ്ണിലൂടെ മാത്രം നടന്നു പോകാമായിരുന്നത്രയും ഭൂസ്വത്തുണ്ടായിരുന്നു. ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലം അദ്ദേഹത്തിന്റെ മകളുടെ അടുത്ത് നിന്ന് വാങ്ങിയതാണ്.കൂടാതെ തൊട്ടടുത്ത സ്ഥലങ്ങളായ നാലു കണ്ടO., തച്ചനാപ്പ്, തൊട്ടി തുടങ്ങിയ സ്ഥലങ്ങളൊക്കെ അദ്ദേഹത്തിന്റെതായിരുന്നു' ആദ്യമായി കുറ്റൂർ പ്രദേശത്ത് കാർ വാങ്ങിയത് അദ്ദേഹമായിരുന്നു. വാഹനങ്ങൾ തന്നെ അപൂർവ്വമായിരുന്ന കാലം. ആ കാർ പാർക്ക് ചെയ്തിരുന്നത് കുറ്റൂർ സ്കൂളിന്റെ എതിർവശത്തുള്ള ഇപ്പോൾ റേഷൻ പീടിക ഉള്ള സ്ഥലത്തായിരുന്നു. ഒരു കാലത്തെ പ്രമുഖ വാഗ്മിയായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞി മുസ്ലിയാർ കുറ്റൂരിൽ മത പ്രഭാഷണത്തിന് എത്തിയപ്പോൾ അദ്ദേഹത്തിന് താമസിക്കാനുള്ള സൗകര്യവും മറ്റും ചെയ്ത് കൊടുത്തത് മുഹമ്മദാജിയായിരുന്നു. തിരുരങ്ങാടിയിലെ CHപ്രസ്സ് മായി അടുത്ത ബന്ധത്തിലായിരുന്നു. ഇടക്കിടെ അദ്ദേഹം അവിടെ സന്ദർശിക്കാറുണ്ടായിരുന്നു. മർഹും സീതി ഹാജി, പീച്ചി മണ്ണിൽ മുഹമ്മദാജി തുടങ്ങിയവരുമായി അദ്ദേഹം നല്ല സൗഹാർദത്തിലായിരുന്നു. അദ്ദേഹത്തേയും നമ്മളെ ലോകരക്ഷിതാവായ നാഥൻ ജന്നാത്തുൽ ഫിർദൗസിൽ ഒരു മിച്ച് കുട്ടുമാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
---------------------------
മുഹമ്മദ് സാലിം
ആഭിജാത്യത്തിന്റെ നടുമുറ്റത്ത് ആഢ്യത്വത്തിന്റെ ചാരുകസേരയിൽ അമർന്നിരിക്കുമ്പോഴും എടത്തോള മാട്ടിൽ നിന്നും തറവാടിത്തത്തിന്റെ ഊന്നുവടിയും കുത്തി പൊടിയേരിമലാ രം കയറി കുറ്റൂരിലേക്ക് നടന്നു വരുമ്പോഴും എടത്തോളമുഹമ്മദാജിയെ ഒരു പാട് വട്ടം കണ്ടിട്ടുണ്ട്, മകൻ ഫസലും ഞാനും ഒന്നാം ക്ലാസ് മുതലേ ഒരേ ബഞ്ചിലിരുന്നാണ് പഠിച്ചത്. ഗാംഭീര്യം തുളുമ്പുന്ന മുഖവും നല്ല സൗന്ദര്യവും ആ കാര വടിവൊത്ത ശരീരവും... ഇത്രമേൽ പ്രൗഢമായ ആ കാരഭംഗി അദ്ദേഹത്തിന്റെ മക്കൾക്ക് പോലും കിട്ടിയിട്ടില്ല. പണ്ഡിത കേസരികളുമായി അടുത്ത ബന്ധം, ഉന്നത രാഷ്ട്രീയക്കാരുമായി ചങ്ങാത്തം , സാഹിത്യ സാമ്രാട്ടുകളെ പ്രോത്സാഹനം, മത-സാംസ്കാരിക രംഗത്തെ ഉദാരത എണ്ണി പറയാൻ ഏറെയുണ്ട് ആ ധന്യ ജീവിതത്തിന്റെ മഹത്വങ്ങൾ.
ലതീഫിന്റെ വിവരണത്തിൽ എല്ലാ ഭാഗവും സ്പർശിച്ചു. ഒരു പാട് സാധു കുടുംബങ്ങൾ ആ തറവാട്ടിലെ ആശ്രിതരായിരുന്നു. ആ പ്രോ ജ്വല പാരമ്പര്യം അതേപോലെ പകർത്താൻ മക്കൾക്കായില്ലല്ലോ എന്നോർത്തു പോകുന്നു. മുസ്ലിം പ്രമാണിമാരധികവും മുസ്ലിം ലീഗിനെ അവജ്ഞയോടെ കാണുകയും ദേശീയ മുസ്ലിംകളെന്ന പേരിൽ കോൺഗ്രസിനെ പുണർന്നപ്പോഴും മുഹമ്മദാജി തന്റെ സ്വത്ത് കൊണ്ടും നേതൃപാടവം കൊണ്ടും സ്വാധീനം കൊണ്ടു o ലീഗിനെ വളർത്തിയെന്നത് അക്കാലത്തെ കൗതുകമാണ്.
എല്ലാ അധികാരികളുടെയും മേലധികാരിയായ റബ്ബ് ആ സമുദായ സ്നേഹിയുടെ ഖബർ ജിവിതം സ്വർഗീയമാക്കട്ടേ എന്ന് ദുആ ചെയ്യുന്നു
---------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
മൺമറഞ്ഞ് പോയ മഹത് വ്യക്തിത്വങ്ങളെയും അവരുടെ സംഭാവനകളെ കുറിച്ചും കൃത്യതയോടെയും വ്യക്തതയോടെയും രേഖപ്പെടുത്തി വെക്കുകയും പഠനവിധേയമാക്കുകയും ചെയ്യുക എന്നത് ആ നാടിൻറെ സാമൂഹ്യമായ പുരോഗതിക്ക് അനിവാര്യമാണ്. ചെറിയ തോതിലാണെങ്കിലും, ഈയൊരു ധൗത്യമാണ് തത്തമ്മക്കൂട് വാട്സാപ്പ് ഗ്രൂപ്പ് ഏറ്റെടുത്തിട്ടുള്ളത്.
പളളിപ്പറമ്പ് പരിപാടിയിൽ ഇന്നലെ നാം അനുസ്മരിച്ച എടത്തോള മുഹമ്മദാജിയെ കുറിച്ച് ഒട്ടേറെ അംഗങ്ങൾ എഴുതുകയുണ്ടായി.നാനൂറിലധികം വർഷങ്ങളുടെ ഇസ് ലാമിക ചരിത്ര പാരമ്പര്യമുള്ള കൂളിപ്പിലാക്കൽ എടത്തോള കുടുംബത്തിലെ ഏറ്റവും പ്രമുഖ വ്യക്തിത്വമായിരുന്നു എടത്തോള മുഹമ്മദാജി എന്ന് ഈ പരിപാടിയിൽ കൂടി മനസ്സിലാക്കാൻ സാധിച്ചു
ഇന്നലെത്തെ പള്ളിപ്പറമ്പുമായി സഹകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
----------------------------------
ഫൈസൽ മാലിക്
Excellent narration about Marhoum Edathola Mohammed Hajj. I met him personally and he was a real hero of Kuttoor in all the way of Kutyoorians daily life by helping the needy persons. His son Jabbar was my classmate in KMHS. My maternal grand father Marnhoum Kalliyath Avaran Musliyar was one of his close associate and they together performed Hajj in 1960 along with his brother in law Marhoum Areekat Ahmed Hajj. Grand father singer Mehrin, Marhoum NK Mohamed Kutty Hajj of Thotasheriyara was in the group for Hajj that time. My maternal uncle and my father in law Marhoum Kalliyath Mohammed Haji (grand father of Areekan Lathif's wife) was a very close friend of EDATHOLA Mohammed Hajj. EVEN though he was a "Natupramani", he was very humble and simple human being. May Allah Almighty join us all in his Jannathul Firdouse InShaa Allah.
----------------------------
Mohamed Kavungal
നമ്മുടെ നാട്ടിൽ നിന്ന് നാൽപ്പത് വർഷം മുമ്പ് മരണപ്പെട്ടു പോയ ഒരു ചരിത്ര പുരുഷനെയാണ് തത്തമ്മക്കൂട് ഇന്നലെ ഓർത്തത്.
1911-ൽ ജനിച്ച് 1977 ൽ മരണപ്പെട്ട് പോയ സ്മര്യപുരുഷനെ പുതു തലമുറക്ക് പരിചയപ്പെടുത്തുക എന്ന വലിയ ദൗത്യമാണ് ഇത് വഴി നമ്മൾ നിർവ്വഹിച്ചത്.
പുതുതലമുറക്ക് കേട്ടു കേൾവി മാത്രമായ എടത്തോള മുഹമ്മദാജിയുടെ ഓർമ്മകളെ പുതിയ കാലത്തേക്ക് വളരെ മനോഹരമായി അടുക്കി വെക്കാൻ ഇന്നലത്തെ വരികൾക്ക് സാധിച്ചിരിക്കുന്നു.
ഈ ചരിത്ര ദൗത്യത്തിൽ പങ്കാളികളായ എന്റെ സ്നേഹ നിധികളായ നാട്ടുകാരോട് മനസ്സ് നിറഞ്ഞ നന്ദി പറയുകയാണ്.
ആ ഓർമ്മകളെ ഉണർത്താൻ അക്ഷരങ്ങളെ ചേർത്ത് വെച്ച
അരീക്കൻ ലതീഫ്,
പരിസൈതലവി,
മുഹമ്മദ് കുട്ടി അരീക്കൻ,
എം.ആർ.സി,
സലീം.കെ .പി,
ഹസ്സൻകുട്ടി അരീക്കൻ...........
...........
.....
പിന്നെ
പ്രാർത്ഥനയിൽ പങ്ക് ചേർന്നവർ,
എഴുത്തുകൾക്ക് അഭിനന്ദനം അറിയിച്ചവർ,
തിരക്കിനിടയിലും മനോഹരമായിപോസ്റ്റർ ചെയ്ത് തന്ന
നുഫൈൽ ബാവ
തത്തമ്മക്കൂടിന്റെ സ്ഥിരം വായനക്കാർ.........
മറ്റ് കൂട് ബന്ധുക്കൾ......
തുടങ്ങി
ഇന്നലത്തെ പള്ളിപറമ്പിൽ പങ്കാളികളായ എല്ലാവർക്കും ഒരിക്കൽ കൂടി
ഹൃദയം നിറഞ്ഞ നന്ദിയും, കടപ്പാടും അറിയിച്ച് കൊള്ളുന്നു.
-------------------------------
സത്താർ കുറ്റൂർ
തത്തമ്മക്കൂട്
അഡ്മിൻ ഡെസ്ക്ക്
No comments:
Post a Comment