Wednesday, 7 December 2016

❤❤നാട്ടിൽ ഇപ്പോൾ ഭിക്ഷാടന മാഫിയ ചൂടേറിയ ചർച്ചയാണല്ലോ?


ഈമാഫിയ ഇത്രവളരാൻകാരണം നമ്മുടെ വീടുകളിലെ സ്തീകൾ തന്നെ യാണ്

 അതിനൊരുപാട് ഉദാഹരണങ്ങൾ ഉണ്ട് 

അന്നൃ സംസ്ഥാനത്ത് നിന്നും ഒാരോസീസണനുസരിച്ച് ഏജൻ്റുമാർ ഇവരെ ഇറക്കുകയാണ് 

റമളാൻ തുടങ്ങുന്ന സമയം കുറ്റിപ്പുറം തിരൂർ പരപ്പനങ്ങാടി എന്നീറെയിൽ വേ സ്റ്റേഷൻ പരിസരങ്ങളിൽപോയിട്ടുള്ളവർക്ക് കാണാൻ കഴിയും 

അവിടെ നിന്നും മലപ്പുറം ജില്ലയിലെമുസ്ലിം ഭൂരിക്ഷമുള്ള സ്ഥലങ്ങളിൽ റും എടുത്ത് അവർ ക്കുവേണ്ട വസ്ത്രങ്ങളും ചെയ്യേണ്ട രീതിയും പഠിപ്പിച്ച് കൊടുത്ത് നമ്മുടെ പാവപ്പെട്ട സ്ത്രീകളുടെ അടുക്കൽ എത്ത പ്പെടും

 ശരിക്ക്  സലാം പോലും പറയാൻ  അറിയാത്ത  ഇവർ തലയാളത്തിലായിരിക്കൂം(മലയാളവുംഅല്ല) സംസാരം പേരാണങ്കിലോ നബിയുടെ ഭാരൃമാരുടെതും 
കുട്ടികകൾ മുഴുവനും പെൺകുട്ടികളും ആയിരീക്കും *അസ്സളാമുഅലൈകും**

 താത്താ ഭർത്താവിന് പണിക്കുപോവാൻ വയ്യ കിടപ്പിലാണ് 5പെൺകുട്ടികളുണ്ട് അവർ തിന്നാൻ കൊടുക്കണം ഡ്രസ്സില്ല നിങ്ങളൊക്കെ വലിയആൾകാരല്ലേ ഞങ്ങളെ സഹായിക്കണം
 എന്നൊക്കെപറയുംബോഴേകും നമ്മുടെ സ്ത്രീകൽ മയങ്ങിയിട്ടുണ്ടാവും

 ഇതിനിടക്ക് അവർ വീടിൻ്റെ സ്റ്റപ്പിൻമേൽ നിലയു റപ്പിച്ചിട്ടുണ്ടാവും

 ഇവരുടെ കയ്യിൽ ഒരു ചെറിയകുട്ടികൂടി ഉണ്ടങ്കിൽ പിന്നെ പറയാനുമില്ല 
അത് ഒറങ്ങാല്ലേ..നല്ലൊരു കുട്ടി ഞമ്മളെ അനുൻ്റെ അതെ മാതിരി തന്നെ.......

പിന്നെ അവരോട്അനൃേശണമായി 

**അൻ്റെ പുതിയാപ്ലക്ക് എന്ത് പറ്റീതാ

  പണിക്ക് പോയപ്പൊ വലിയ ബിൽഡിംങ്ങിൽ നിന്ന് വീണതാ 
നെട്ടല്ല് പൊട്ടി ഇനി നടക്കൂല്ല എനിക്ക് ഇങ്ങനെ കിട്ടിയിട്ട് വേണം മൂപ്പർ ക്ക് മരുന്നിനും ഞങ്ങൾക്ക് ഭക്ഷണം കഴിക്കാനും മറ്റും
 (വലിയ മാറാ രോഗങ്ങളെ പറയു) 
ഇത് കേൾകൂംബോഴേക്ക്
പടച്ചോനെ പാവാല്ലേ..... 
  

വീണ്ടും ഇജ്ജ് ന്തേങ്കിലും തിന്ന്ക്കണാ
  ഒന്നും കഴിച്ചിട്ടല്ല 
അപ്പോഴെക്ക് ടാൻങ്ക് കലക്കി കൊണ്ട്വന്നിട്ടുണ്ടാവും 
കൂടാതെ പത്തിൽ കുറയാത്ത ഒരു സംഖൃയും 

എൻ്റെ പെൺകുട്ടികൾക്കപറ്റിയ പഴയ ഡ്രസ്സ്ഉണ്ടോ താത്താ....
കേൾക്കേണ്ടതാമസം

  മാളൊ ഞമ്മള് ഇന്നാള് എടൂത്ത ആട് പലിയാട്ടത്തി ൻ്റെ ചുരിദാറും ഇൻ്റെ ഒരു സാരീം ണ്ട് അത് അവിടെ വെറുതെ  കിടക്ക്ല്ലെ അതാണ്ട് കൊട്ക്കാ ......

മാളു പോയി ചുരിതാറും സാരിയുമായി വന്നു കൂട്ടത്തിൽ ബാവാൻ്റെ രണ്ട് പേൻ്റും** ഇത് ഒാൻ ഇടാത്തതാണ് ഇതും കൊട്ക്കാ...... എന്നും പറഞ്ഞു സ്ത്രീക് കൊടുക്കും

 പുരുഷൻമാരുള്ള വീടാണങ്കിൽ അഥവാ വന്നവരോടു വല്ലതും ചോദിച്ചാൽ നമ്മുടെ സ്ത്രീകൾ പറയും

 അങ്ങനൊന്നും ചോയ്ക്കണ്ട പാവമാണ് ഒാള് പറഞ്ഞ സഥിതി ഞമ്മക്കാണങ്കിലോ കുര്ത്തക്കട് തട്ടും ഇങ്ങള് മിണ്ടാതിരുന്നോളി ഇത് കേട്ടാൽ പിന്നെമിണ്ടില്ല

 അടുത്തവീട്ടിൽ ഒരു പക്ഷേ ഈകൊടുത്ത ഡ്രസ്സുകൾ വാങ്ങാൻ കഴിവില്ലാത്ത കിട്ടിയാൽ ധരിക്കാമായിരുന്നു എന്ന് വിചാരിച്ചിരിക്കുന്നവർ ഉണ്ടാവാം അവർ ക്കൊന്നും കൊടുക്കീല്ല 

ഇനി ഈകൊടുത്ത ഡ്രസ്സു കൾക്ക് ഒരു പോറൽ പോലും സംഭവിക്കാത്തതും ഒന്നോ രണ്ടോ പ്രാവശൃം ഉപയോഗിച്ചിട്ടെ ഉണ്ടാവുകയുള്ളൂ 

ഇവരുടെ വിചാരം ഈകൊടുത്തതൊക്കെ അവർ ഉപയോഗിക്കും എന്നാണ്

എന്നാൽ അതിൻ്റെ പിന്നാപുറം മറ്റൊന്നാണ്

ഇവർക്ക് കിട്ടിയ സാധനങ്ങൾ വലിയ കീസുകളിലാകി ബസ്സിലാണ്  അവരുടെ താമസസ്ഥലത്തേക്ക് കൊണ്ട് പോകാറ് 

ചില കീസുകൾ ഒരാൾക്കൊന്നും പൊങ്ങാറില്ല

അവിടന്ന് എല്ലാവരുടെതും കൂടി വലിയതുണീയിൽ കെട്ടി

ട്രയിൻ മാർഗം അവരുടെ നാട്ടിലെത്തിച്ച് അത് കഴുകി വീണ്ടും തിരിച്ച് വരും 
തിരുർ പാൻ ബസാറിൽ പോയാൽ കാണാഃ ഇവരുടെ കച്ചവടം

ചില സ്ഥലങ്ങളിൽ കണ്ടിട്ടില്ലേ 
ഒരു ഷെഡ് കെട്ടി ആസ്സാം മേളയായും ഏതെടുത്താലും 100 രൂപ എന്നൊക്കെ അവിടെ പോയി നമ്മൾ തന്നെ വാങ്ങി ഉപയോഗിക്കുന്നു

ഇവർക്കു കിട്ടുന്ന ചില്ലറകൾ അവർസഥിരമായി യാത്ര ചെയ്യുന്ന ബസ്സിലാണ് കൊടുക്കുക  

കാരണം നാട്ടു കാർക്കൊ കച്ചവടക്കാർകൊ കൊടുത്താൽ അവരുടെ വരുമാനം എല്ലാവരും അറിയും എന്നുള്ളത് കൊണ്ടാണ്

അതിലും കമ്മീഷനുണ്ട് 100 രൂപക്ക് 90രൂപയെ തരികയുള്ളു 

നമ്മൂടെനാട്ടിൽ 400/300 ദിവസക്കൂലിയുള്ള കാലത്ത് ഇവർ ഒാരോരുത്തരുടെ അടുക്കൽനിന്നും 500 ഉം 400ഉം ഞാൻ വാങ്ങിയിട്ടുണ്ട്

 ഇവർക്ക് കിട്ടുന്ന സാധനങ്ങളിൽ ഫ്ലാക്സ് ഇസ്തിരി പ്പെട്ടി തുടങ്ങിയവ വരെയുണ്ടാവും

 ഈവകസാധനങ്ങൾ ഇല്ലാത്ത വീടുകൾ നമ്മുടെ പ്രദേശങ്ങളിൽ എത്രയോ ഉണ്ട് 

ഇവർ ഈകൊണ്ട് പോവുന്നതൊക്കെ  എന്ത് ചെയ്യുന്നു എന്ന് ആരങ്കിലും അനൃേഷിച്ചീട്ടുണ്ടോ? ഇവരുടെ കൂടെ വലിയൊരു മാഫിയ പ്രവർത്തിക്കുന്നുണ്ട് നമ്മുടെ സ്ത്രീകളെ ബോധവൽകരിക്കുകയേ ഇതിന് മാർഗമുള്ളൂ 
🛏🛏🛏🛏🛏🛏🛏🛏🛏
-----------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:

Post a Comment