Thursday, 8 December 2016

ക്ഷമ


1992-ൽ ഗൾഫിൽ ആദ്യമായി കാല്കുത്തിയ
ആ സന്തോശത്തിന്റെ നിമി ശം
(അൽഹംദുലില്ലാഹ് ഗൾഫ് ജീവിതം എനിക്ക് നല്ലതെ സമ്മാനിച്ചിട്ടുള്ളൂ.)
ദമ്മാം ഇന്റെ ർ നേഷണൽ എയർപോട്ടിൽ ഞങ്ങൾ അഞ്ച് പേർ ഒരുമിച്ച് വന്നതായി രുന്നു. സഊദിയ്യഎയർലൈൻസിലായിരുന്നു യാത്ര: ജിവിതത്തിലാദ്യമായി വിമാനത്തിൽക്കയറി യ സന്തോഷവും.മറ്റുമൊക്കെയായി യാത്ര വളരെ രസകരമായിരുന്നു. ഞങ്ങളെ കൂടെയുള്ള അഞ്ച് പേരും നേരത്തെ തന്നെ നാട് വിട്ട് നിൽക്കുന്നവരായത് കൊണ്ട് ഞങ്ങൾക്കാർക്കും തന്നെ നാട്ടിൽ നിന്നും പോന്ന സംഘടം ഇല്ലായിരുന്നു.എല്ലാവരുടെ മുഗത്തും സന്തോഷം മാത്രം കളിയാടി'
റമളാ മാസമായിരുന്നു ആ യാത്ര
ഞങ്ങളെ കൂട്ടത്തിൽ ആദ്യം ഉംറക്ക് വന്ന് പിടിച്ചു പോയ ഒരാളുണ്ടായിരുന്നു.(അവിലിടി സൈതലവി കാക്കന്റ് അനിയൻ മുഹമ്മദ്) അദ്ധേഹമാണ് ഞങ്ങളെ ഇമാമ്.
ആദ്യമായി എയർപോട്ടിലിറങ്ങി ക്ലിയറൻ സെല്ലാം ക്കഴിഞ്ഞു.അതോടെ കടമ്പകളെല്ലാം ക്കഴിഞ്ഞു.ഇനി കേറി ഇറങ്ങി ജിദ്ധയിലെത്തിയാൽ മതി. അത് കഴിഞ്ഞിരിക്കുമ്പോഴതാ ജിദ്ധയിലേക്കുള്ള യാത്രക്കാരെ ബോഡിൻങ്ങിന് വേണ്ടി വിളിക്കുന്നു.അതിൽ ഞങ്ങളിൽ പെട്ട നാല് പേർക്ക് കിട്ടി ഞാനൊഴികെ.. എന്ത് ചെയ്യും അടുത്ത വിമാനത്തിന്ന് പോവാം എന്ന് പറഞ്ഞ് എന്നെ സമാദാനിപ്പിച്ചു.
അവര് നാല് പേരും യാത്ര തുടങ്ങി.ഞാൻ തനിച്ചായി. അപ്പൊ പിന്നെ മനസിന്റെ ഉള്ളിൽ ചെറിയ പേടി തുടങ്ങി. എനിക്ക് എന്റെ അത്യാ വിശ്യ കാര്യങ്ങൾ കൊക്കെ ഹിന്തി സംസാരിക്കാൻ അറിയുമായി രുന്നു.
ആ അറിവ് വെച്ച് അവിടെ കാണുന്ന തൊഴിലാളിയോട് എന്റെ സങ്കടം പറഞ്ഞപ്പോൾ ആ വെക്തി എന്നെ ' കൂട്ടി എന്റെ ടിക്കറ്റുമായി സ ഉദിയ്യയുടെ ജീവനക്കാരന്റെ അടുത്ത്‌ ചെന്നു കാര്യങ്ങൾ പറഞ്ഞു.ആ മാന്യ ദേഹം പറഞ്ഞു.വെ ശമിക്കണ്ട അടുത്ത സമയത്ത് തന്നെ പുറപെടാം. അപ്പോഴേക്കം സമയം അസറായി തുടങ്ങിയിരുന്നു.


അടുത്ത ഓർഡർ വന്നു.
ക്യൂവിൽ നിന്നു.കിട്ടിയത് റിയാളിലേക്ക്.
റിയാദിലേക്ക് യാത്ര തുടങ്ങി.
അപ്പോഴേക്കം പേടി മാറി വിമാനയാത്രയും.ക്കാഴ്ചകളുടെ ആനന്തവുമൊക്കെയായി യാത്ര ഉല്ലാസമായി മാറിക്കഴിഞ്ഞിരുന്നു. ഏതാനും സമയം കൊണ്ട് റിയാളിലിറങ്ങി.
കൂടുതൽ താമസിയാതെ ജിദ്ധയിലേക് യാത്ര തുടങ്ങി
അപ്പോഴേക്കും എന്റെ സഹയാത്രികരായ ബാക്കി നാലുപേരും ജിദ്ധയിലിറങ്ങി റൂമിലെത്തി എന്റെ ജേഷ്ടൻമാരോട് വിവരങ്ങളൊക്കെ പറഞ്ഞിരുന്നു.അത് കൊണ്ട് അവർ എന്നേയും കാത്ത് എയർപോട്ടിൽ തന്നെ ഉണ്ടായിരുന്നു.
അങ്ങിനെ ജിദ്ധ എയർപോട്ടിൽ ഇറങ്ങി
എന്റെ ബേഗും തൂക്കി പിടിച്ച്ഞാൻ പുറത്തിറങ്ങി.ജേഷ്ടൻമാരെ കണ്ടു അവരോട് കൂടെ റൂമിലെത്തി
അൽ ഹംദുലില്ലാഹ്

റൂമിലെ ക്കാഴ്ച
നമ്മുടെ നാട്ട്കാരനും.എന്റെ സഹപാടിയുമായ എപ്പോഴും നർമ്മം കൊണ്ട് നമ്മെ ചിരിപ്പിക്കുന്ന കുഞ്ഞാലി കള്ളിയത്ത് ആ ചിരിയുമായി റൂമിലുണ്ടായിരുന്നു. അവന്റെ എളാപ്പ കുട്ട്യാലി കാക്കയും ഉണ്ട്.അങ്ങിനെ ഇരുപതോളം ആളുണ്ട് റൂമിൽ. മെസ്സും കാര്യവും ഒക്കെയുണ്ട് അഞ്ചോ ആ റൊഇഖാമയുള്ള ആളുകളുള്ളു. ബാക്കി മുഴുവനും ഉംറ വിസക്ക് വന്നവരാണ്.റൂമിൽ ഒന്നോ രണ്ടോ കട്ടിലുകളും ബാക്കി മുഴുവനാളുകളും നിലത്ത് ബെഡ് വിരിച്ച് നിലത്തുമാണ് കിടത്തം.
എനിക്കതിലൊന്നും അൽഭുതം തോന്നിയില്ല.ക്കാരണം ചാക്ക് മടക്കി തലയിണയാക്കിയും നേരം പുലർന്നത് മുതൽ രാത്രി വരെയും ബിസ്ക്കറ്റ് കൊട്ടിനിറക്കുന്ന പായ ഒന്ന് ഉറക്കെ കുടഞ്ഞ് അതിൽ അന്തിയുറങ്ങുന്ന ബേക്കറിയിൽ നിന്നുമാണല്ലൊ ഞാൻ ഗൾഫിലേക്ക് വരുന്നത്.
( എങ്കിലും മനസിൽ  ഒന്നു കൂടിയൊക്കെ മെച്ചപ്പെട്ടറുമായിരുന്നു.)



അടുക്കളയിൽ മേശ പുറത്ത് ഇരുപതോളം പാത്രത്തിൽ ഇറച്ചി കറികൾ വിളമ്പി സുഫ്റ കൊണ്ട് മൂടി വെച്ചിട്ടുണ്ട്.
തൊട്ടടുത്ത് തന്നെ ഒരു ചെമ്പ് നിറച്ചും പൊറാട്ടയും ' വേറെ ഒരു ചെമ്പിൽ കഞ്ഞിയുമുണ്ട്.' അങ്ങിനെ ജോലി ഉള്ളവരൊക്കെ അത് ക്കഴിഞ്ഞ് വന്ന് കുളിയും മറ്റും ക്കഴിഞ്ഞ് ആ വിളമ്പി വെച്ച കറിയിൽ നിന്നും ഒന്നെടുത്ത് കഞ്ഞിയും പൊറാട്ടയും ഒക്കെ കഴിച്ച് ബ്ലാക്കാന ന്റ് വൈറ്റ് TV -യിൽ സ ഉദി ചാനലിൽ വരുന്നതും കണ്ട് ഇരിക്കൂന്നു ഒരു ബാഗത്ത്.
വേറെ ചിലർ കട്ട കളിക്കുന്നു. ഒരു കൂട്ടർ ഗേരം ബോഡിൽ കളിക്കുന്നു. വേറെ ചിലർ നാസർ മദനിയുടെപ്രസംഗം കേൾകുന്നു.
എല്ലാം കൂടി സന്തോഷമുള്ള അന്തരീക്ഷം തന്നെ.
അടുത്ത ദിവസം '
ആ മുഹൂർത്തം വരവായി. ആദ്യമായി ഉംറക്ക് ഇഹ്റാം ചൈദ മുഹൂർത്തം.
അൽഹംദുലില്ലാഹ്.
ബസിൽക്കയറി അവിടേയും ഉണ്ട് ക്കാണാൻ.റിയാലാത്ത് കൈമാറി കൈമാറി ട്രൈവറുടെ കയ്യിൽ എത്തുന്നത് രെ സകരം തന്നെ. അതും കഴിഞ്ഞ് ബസിൽ നിന്നും ഇറങ്ങി കാറിൽക്കയറി ഹറമിലേക്കുള്ള ആദ്യ യാത്ര അതിന്റെ ഒക്കെ സന്തോഷവും ആഗ്രഹവും പറയേണ്ടതില്ലല്ലൊ?
ജേഷ്ട നോട് ഓരോന്ന് ചോദിച്ചും പറഞ്ഞും അവിടെയെത്തി. ഉംറയൊക്കെക്കഴിഞ്ഞ് സന്തോഷമായി.( നീ സ്വീകരിക്കേണമേ തമ്പുരാനേ )
തിരിച്ച് ജിദ്ധയിലെത്തി.
അടുത്തത് ജോലി വേണം എന്ന ചിന്തയായി.അങ്ങിനെ നേരം പുലർന്നാൽ പല സമയത്തായി പലരും ജോലിക്ക് പോവും. ഞാനും പണ്ടാരിയും ഒന്നോ രണ്ടോ പണിയില്ലാത്തവരും മാത്രം കാണും റൂമിൽ .
കുറച്ച് കഴിഞ്ഞാൽ ഞ്ഞങ്ങളുടെ ഒരു അളിയനുണ്ട് ബേക്കറിയിൽ റൊട്ടി സേൽസ് കഴിഞ്ഞ് വരാൻ.. വന്നാൽ ഉറങ്ങുന്ന എന്നെ വിളിച്ചിട്ട് പറയും. എണീറ്റാളെ .ഇനി പണി കിട്ടീട്ട് ലീവെടുത്ത് ഉറങ്ങാം എന്ന് - അങ്ങിനെ ഉറങ്ങിയും ഉണർന്നും ഏകദേശം ആറ് മാസത്തോളം പണിയില്ലാതെ കഴിച്ചുകൂട്ടി.
അതിനിടക്ക് മൂന്നിയൂര് ക്കാരന്റെ ബൂഫിയയിൽ പണി പടിക്കാനെന്നും പറഞ്ഞ് റൂമിന്റെ വാ ടഗയും ഭക്ഷണവും ക്കഴിഞ്ഞ്‌ കിട്ടുകയും ചെയ്യുമല്ലൊ എന്ന് കരുതി അതിന്ന് പോയി.രണ്ട് മാസത്തോളം അങ്ങിനെയും പോയി.
അത് ക്കഴിഞ്ഞ് നമ്മുടെ നാട്ടുകാരന്റെ ബൂഫിയയിൽ 600- റിയാൽ ശമ്പളത്തിന്ന് ' 18 'മണിക്കൂർ ജോലി ചൈതു

മൊതലാളിയുടെ പേര് ചോദിക്കരുത്


ബാക്കി സമയം കിട്ടുമ്പോൾ തുടരും
ഇൻ ശാ അള്ള�

--------------------------
ഹനീഫ പി. കെ.

No comments:

Post a Comment