Monday, 21 March 2016

"മുല്ല മുട്ടുവിരിച്ച മണിയറ"


             ഒരു കാത്തിരിപ്പായിരുന്നു കൂട്ടുകാരായ ഞങ്ങൾക്ക് ഒരുപാടു കാലം കൂടെ നടന്ന പ്രിയ കൂട്ടുകാരൻ ഗൾഫിൽ നിന്നും വന്നിരിക്കുന്നു അവന്റെ വിവാഹം അതൊരു ഉത്സവമാക്കി മാറ്റാൻ ഞങ്ങൾ തീരുമാനിച്ചു
വിവാഹ ഒരുക്കങ്ങൾ തുടങ്ങി ഇനി കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി പുതിയാപ്ല കല്യാണ തിരക്കിൽ ഓടി നടക്കുന്നു ഓരോ പ്രധാനപെട്ട കാര്യങ്ങൾ വരുമ്പോഴും കൂട്ടുകാരുമായി അഭിപ്രായങ്ങൾ ചോദിച്ചു തീരുമാനം എടുക്കും അങ്ങിനെ ആദിവസം വന്നെത്തി ആ മാളിക വീടിന്റെ മുന്നിൽ വിവിധ വർണത്തിൽ അലങ്കരിച്ച പന്തൽ ഉയർന്നു വലിയ വലിയ ചെമ്പുപാത്രങ്ങൾ വണ്ടിയിൽ കൊണ്ട് വന്നു നിരത്തി ഭക്ഷണ തിനുള്ള സാധങ്ങൾ എല്ലാം എത്തി എല്ലായിടത്തും കൂട്ടുകാരുടെ നിറസാനിധ്യം ഉണ്ട്.
മാനം കറുത്ത് തുടങ്ങി സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ പോയി മറഞ്ഞു കല്യാണ വീട് പ്രകാശപൂരിതമായി ബന്ധുക്കൾ അടുത്ത വീട്ടുകാർ എല്ലാവര്ക്കും എത്തി തുടങ്ങി വിവാഹ തലേന്ന് വന്നവർക്ക് വേണ്ടി പണ്ടാരി ഭക്ഷണം ഒരുക്കാൻ തുടങ്ങി.
ഇനി കൂട്ടുകാരുടെ ഊഴമാണ് പുതിയാപ്ലെക്ക് മണിയറ ഒരുക്കുക അതാണ് ഞങ്ങൾക്കു ഇനിയുള്ള ജോലി എല്ലാവിധ ക്രമീകരണവും ഒരുക്കി അവസാന മിനുക്ക് പണിക്കുള്ള മുല്ല കൊണ്ട് വരുകയാണ് ആകെ ബാക്കി യുള്ളത് ഒച്ചയും ബഹളവുമായി ആ കല്യാണ വീട് സജീവമായി ഇഷാ നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്നും ഉസ്താദും കൂട്ടരും എത്തിയതോടെ ഭക്ഷണ പുര സജീവമായി നെയ്ചോറും കോഴി കറിയും എല്ലാവരും ഭക്ഷണം കഴിച്ചു പുറത്തിറങ്ങി ഉസ്താദിന്റെ വക ഒരു ചെറിയ ദുആ അതും കഴിഞ്ഞു എല്ലാവരും പിരിഞ്ഞുപോയി കല്യാണ വീട് ശാന്തമായി.
സമയം രാത്രി 11 മണി  മുല്ല വാങ്ങാൻ ഞങൾ രണ്ടു മോട്ടോർ ബൈക്കുമായി പുറപ്പെട്ടു കൂടെ പുതിയാപ്ലയും കെളപ്പുറതുനിന്ന് ഒരു കട്ടൻ കാപ്പിയും കുടിച്ചു യാത്ര തുടർന്നു ആളൊഴിഞ്ഞ നാഷണൽ ഹൈവേയിൽ ഞങ്ങൾ ആസ്വദിച്ചു വണ്ടി ഓടിച്ചു രസംപറഞ്ഞും പാട്ടുപാടിയും യാത്ര തുടർന്ന് കൂട്ടിലെ പാട്ടുകാരൻ പാടി തരുന്ന പാട്ടുകൾ ഞങ്ങൾ ഏറ്റുപാടി അസമയത് ചെമ്മാട് പട്ടണത്തെ പ്രകമ്പനം കൊള്ളിച്ചു പാട്ടും പാടി വരുന്ന ഞങ്ങൾക്കു മുന്നിൽ ഒരാൾ ചാടി വീണു ....
കേരളപൊലീസ് ...
എന്തുവാടെ ഈ സമയത്ത് ഇവിടെ ഒരു നൂറുചോദ്യങ്ങൾ 
പാട്ടും പാടി വല്ല കുഴപ്പവും ഉണ്ടാക്കാൻ ഇറങ്ങിയതാണോ ?
കാര്യം പറഞ്ഞപ്പോൾ പോലീസ് കാരൻ അയഞ്ഞു ഞങ്ങളിൽ ഒരു അസ്വാഭാവികത യും കാണാതിരുന്നതിനാൽ പോലീസുകാരൻ പോവാൻ പറഞ്ഞു ...മുല്ല യുമായി തിരിച്ചു കല്യാണ വീട്ടിൽ എത്തി മണിയറ യുടെ ജോലി ആരംഭിച്ചു വർണ കടലാസുകളും മുല്ല മുട്ടും കൂടി ഒരു കിടിലൻ മണിയറ ഞങ്ങൾ ഒരുക്കി സമയം പോയത് ആരും അറിഞ്ഞില്ല  എല്ലാവര്ക്കും ഉറക്കം വന്നുതുടങ്ങി ഇനി വീട്ടിൽ പോവേണ്ട ഇവിടെത്തന്നെ കിടക്കാം എന്ന് പുതിയാപ്ല അങ്ങിനെ ആ മുല്ല വിരിച്ച മണിയറയിൽ ഞങ്ങൾ ഒരുമിച്ചു കിടന്നുറങ്ങി മുല്ല മുട്ടിന്റെ മണവും മണിയറയിലെ അരണ്ടവെളിച്ചവും ഞങ്ങൾ പെട്ടന്നു നിദ്രയിലാണ്ടു.

സുബ്ഹിക്ക് പള്ളിയിൽ നിന്നും ബാങ്ക് വിളിച്ചു ഞങ്ങൾ ഉണർന്നു കയ്യും മുഖവും കഴുകി കല്യാണ വീടിന്റെ  പുറത്തു കടന്നു ആ സമയത്തു കല്യാണ വീടിന്റെ മുകളിലൂടെ കാക്കകൾ വട്ടമിട്ടു പറന്നു തുടങ്ങിയിരുന്നു....



------------------------------------
ജാബിർ അരീക്കൻ

No comments:

Post a Comment