Tuesday, 1 March 2016

സുബ്ഹാനള്ളാ....

ഒരു നാൾ
നാനൊരു വിത്തു നട്ടു,

വിത്തിനു
ഞാനെന്നും വെള്ളമേകി,

പിന്നൊരുനാൾ
വിത്തിനുമുള പൊട്ടി,

മുള മെല്ലെ
ഭൂമി കീറി പുറത്തു വന്നു,

മുള നിവർന്നു
ഇല വന്നു,

ചെടിക്കു കാവലായ്
ഞാനൊരു വേലി കെട്ടി,

വെളളവും വളവും
മുറക്കു നൽകി ഞാൻ,

വെയിലും മഴയും പിന്നെ കാറ്റും വന്നു പോയി,

കാറ്റിലും കോളിലും
കാത്തുവൊച്ചൊരുഇച്ചെടി
ഒരു നാളൊരു പുഴു തീർത്തു!

നാഥാ - എന്റെ ഈ പ്രയത്നങ്ങളൊക്കെ വെറുമെരു പുഴുവിന്റെ അന്നത്തിനായിരുന്നോ?

സുബ്ഹാനള്ളാ....
-------------------------

ഷാഫി അരീക്കൻ

No comments:

Post a Comment