Monday, 21 March 2016

തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം

തത്തമ്മക്കൂട് വാട്സ് ആപ്പ് കൂട്ടായ്മ കൂടുതൽ സജീവമാക്കുന്നതിനും
കൂട് അംഗങ്ങൾക്കിടയിൽ പൊതു വിജ്ഞാനവും ചരിത്രാവബോധവും വർധിപ്പിക്കുന്നതിനുമായി ആഴ്ചയിലൊരിക്കൽ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്ന വിവരം അറിയിച്ച് കൊള്ളുന്നു.
***************************

ക്വിസ് പ്രോഗ്രാമിന്റെ നിയമാവലി
###################


1
⃣   ക്വിസ് പ്രോഗ്രാം യു.എ.ഇ.സമയം 9;30മണിക്ക്      ആരംഭിക്കുന്നതാണ്(സൗദി:8:30-ഇന്ത്യ -11:00)

2
⃣   ക്വിസ് പ്രോഗ്രാമ്മിനു പതിനഞ്ചു(15) ചോദ്യങ്ങൾ ഉണ്ടായിരിക്കും.

3
⃣   ഓരോ ഉത്തരത്തിനും അനുവദിക്കപെട്ട സമയം രണ്ട് മിനുറ്റ് ആണ് .

4
⃣   ക്വിസ് മാസ്റ്റർ "ടൈം ഔട്ട്‌" അടിച്ചു കഴിഞ്ഞാൽ പിന്നീട് വരുന്ന ഉത്തരം പരിഗണിക്കപെടുന്നതല്ല

5
⃣   ക്വിസ് പ്രോഗ്രാമ്മിനിടയിൽ മാസ്റ്ററുടെ അനുമതിയില്ലാതെ വോയിസ് റെക്കോർഡ് അനുവദിക്കുന്നതല്ല

6
⃣   ഒരാൾക്ക് ഒരു അവസരം മാത്രമേ അനുവദിക്കപ്പെടുകയുള്ളൂ

7
⃣   ചോദ്യാവലി സംശയത്തിനു ഇടയാക്കിയാൽ  അത് പിൻവലിക്കാനും അതിനുമേലുള്ള തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരം ക്വിസ് മാസ്റ്ററിൽ നിക്ഷിപ്തമായിരിക്കും .

8
⃣   രണ്ട് ചാൻസ് ഉപയോഗിക്കുന്ന വ്യക്തിയെ അയോഗ്യരാക്കുന്നതാണ്.

9
⃣   ഓരോ ഉത്തരവും മുഴുവനായി പറയണം അല്ലാത്തപക്ഷം പോയിൻറ് ലഭിക്കുന്നതല്ല.

🔟   ഒരേ  സമയത്ത് ഒന്നിൽ കൂടുതൽ ഉത്തരം വരുമ്പോൾ മാസ്റ്ററുടെ ഫോണിൽ ആദ്യം എൻട്രി ആകുന്ന ഉത്തരത്തിനാണ് പോയിൻറ് ലഭിക്കുക

1
1⃣   ക്വിസ് പ്രോഗ്രാമ്മിൻറ് നിയമാവലിയിൽ കാലാനുസൃതമായ മാറ്റങ്ങൽ വരുത്താനുള്ള അധികാരം ക്വിസ് പ്രോഗ്രാം കമ്മിറ്റിക്ക് നിക്ഷിപ്തമാണ് .

1
2⃣   മാസ്റ്ററുടെ തീരുമാനം അന്തിമമായിരിക്കും .

കൂടിന്റെ  സഹകരണം പ്രതീക്ഷിച്ച് കൊണ്ട്
ക്വിസ് പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി

ജന: കൺവീനർ

ഫൈസൽ മാലിക്. വി.എൻ












**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്


1 comment:

  1. തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം കമ്മിറ്റി
    ജന: കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട
    ഫൈസൽ മാലിക് .വി.എൻ
    കക്കാടംപുറം സ്വദേശിയാണ്.
    മികച്ച സാമൂഹിക പ്രവർത്തകനും സോഷ്യൽ മീഡിയകളിലെ സജീവ സാന്നിധ്യവുമാണ്.

    ഫൈസൽ മാലികിന് അഡ്മിൻ ഡസ്കിന്റെ അഭിനന്ദനങ്ങൾ

    ReplyDelete