നിങ്ങൾ കുപ്പി പൊട്ടിക്കുന്ന കല്യാണ പന്തൽ കണ്ടിട്ടുണ്ടോ?
ലഹരി ചർച്ചയെ നമുക്കിനി നാട്ടിലെ കല്യാണ പന്തലിലേക്ക് കൊണ്ട് പോവാം.
വിവാഹ ചടങ്ങുകൾ പവിത്രമായ ചടങ്ങുകളായി നിലനിറുത്തി പോരുന്നതാണ് നമ്മുടെ നാട്ടുനടപ്പ്. എന്നാൽ ഈ പവിത്രത യെ കളങ്കപ്പെടുത്തുന്ന രീതിയിൽ ചിലയിടങ്ങളിലെങ്കിലും കല്യാണ രാവുകൾ മാറിക്കഴിഞ്ഞു .
വിവാഹ ചടങ്ങുകൾ പവിത്രമായ ചടങ്ങുകളായി നിലനിറുത്തി പോരുന്നതാണ് നമ്മുടെ നാട്ടുനടപ്പ്. എന്നാൽ ഈ പവിത്രത യെ കളങ്കപ്പെടുത്തുന്ന രീതിയിൽ ചിലയിടങ്ങളിലെങ്കിലും കല്യാണ രാവുകൾ മാറിക്കഴിഞ്ഞു .
ഒരു നാടിന്റെ സാംസ്കാരിക നിലവാരം അവിടത്തെ കല്യാണ പന്തലുകളിൽ നിന്ന് മനസ്സിലാക്കാം - മദ്യപിച്ചും, പടക്കം പൊട്ടിച്ചും, കോമാളിത്തരം കാട്ടിയും കല്യാണ പന്തലുകളെ പൂരപ്പറമ്പുകളാക്കുന്ന വൈകൃതങ്ങൾക്കെതിരെ ശക്തമായ പ്രതികരണങ്ങൾ വളർന്നു വരേണ്ടതുണ്ട്.
കല്യാണ രാവുകളിൽ പത്ത് മണി കഴിഞ്ഞാൽ പിന്നെ ഇത്തരം കൂത്താട്ടക്കാരുടെ പരസ്യമായ തേർവാഴ്ചകളാണ് പലയിടത്തും ഉണ്ടാവാറുള്ളത്. എല്ലാം അറിഞ്ഞിട്ടും ഇതൊന്നും കാണേണ്ടെന്ന് കരുതി നേരത്തെ കണ്ണടച്ച് കിടക്കുന്നവരായി നാം മാറിയിരിക്കുന്നു.
രാത്രി കല്യാണങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ അടുത്ത കാലത്ത് വളർന്ന് വന്നിരുന്നു .എന്നാൽ അതൊന്നും നമ്മൾ ഗൗരവ്വത്തിലെടുക്കുന്നില്ല എന്നതാണ് വിഷയത്തിന്റെ മർമ്മം. ജീവിതത്തിൽ മദ്യം തൊടാത്തവന് പോലും കല്യാണ ചടങ്ങുകൾ അലമ്പാവാതെ നടക്കണമെങ്കിൽ സുഹൃത്തുക്കൾക്ക് മദ്യസൽക്കാരം നSത്തേണ്ട സാഹചര്യം നമ്മുടെ നാട്ടിലുണ്ട്.
കല്യാണ പന്തലുകളിൽ പഴയ കാലത്ത് കാരണവൻമാരുടെ ശക്തമായ മേൽനോട്ടങ്ങളുണ്ടായിരുന്നു. ഇന്ന് എല്ലാം ഇത്തരം ചെറുപ്പക്കാരുടെ പിടിയിലമർന്നത് എല്ലാറ്റിനും സൗകര്യമായി എന്ന് കരുതേണ്ടിയിരിക്കുന്നു.
കല്യാണല്ലേ അത്പ്പ അങ്ങനെ നോക്കണ്ട എന്ന അഴകൊഴമ്പൻ സമീപനമാണ് പല രക്ഷിതാക്കൾക്കു മുള്ളത്.
എല്ലാം അറിഞ്ഞിട്ടും ഒരു തരം അയഞ്ഞ നിലപാട് വഴി ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴി ഒരുക്കി കൊടുക്കുകയാണ് സത്യത്തിൽ ഇവർ ചെയ്യുന്നത്.
കല്യാണ പന്തലിലെ കൂത്താട്ടം പ്രധാന പ്രവർത്തനമാക്കി കൊണ്ട് നടക്കുകയും അതിനായി ഗൾഫിൽ നിന്നടക്കം പിരിവെടുത്ത് നാട്ടിലേക്ക് അയച്ച് കൊടുക്കുകയും ചെയ്യുന്ന ക്ലബ്ബുകൾ പ്രവർത്തിക്കുന്ന നാടാണ് നമ്മടേത്. പടക്കം പൊട്ടിക്കലാണ് ഇവരുടെ കാര്യമായ വിനോദം . അതൊരു കോമ്പല ചടക്കം പൊട്ടും പോലെ ഇടതs വില്ലാതെ നടന്ന് വരുന്നു . ഇവിടെ വളർന്ന് വരുന്ന ചെറിയ കുട്ടികളടക്കം ഈ കോമാളിത്തരത്തിൽ കണ്ണികളായി കൊണ്ടിരിക്കുന്നു . മദ്യത്തിന്റെ യും മറ്റ് സാമൂഹിക വൈകൃതങ്ങളുടെയും കാലത്ത് പSക്കം അത്ര ഗൗരവ്വമുള്ള കാര്യമല്ല എന്ന് വേണമെങ്കിൽ വാദിക്കാം. എന്നാൽ നാട് പരിചയിച്ച് പോന്ന നൻമയുടെ നാട്ടുനടപ്പുകളെ ധിക്കരിക്കാനുള്ള പ്രചോദനമാണ് ഓരോ പടക്കമേറും ഇവർക്ക് നൽകുന്നത്.

ഉത്തരവാദിത്തപ്പെട്ടവരുടെ പ്രതികരണങ്ങളെ പേടിച്ച് പിൻമാറുകയല്ല അതും ഒരു പടക്കം പൊട്ട് പോലെ ആസ്വദിക്കുകയാണിവർ ചെയ്യുന്നത്. മദ്യത്തിന്റെ രുചി കല്യാണ പന്തലിൽ നിന്ന് നോക്കാൻ പുതിയ തലമുറക്ക് അവസരം കിട്ടുന്നത് നമ്മുടെ നാടിന്റെ ജാഗ്രത കുറവ് കൊണ്ടാണ്. ഇവിടെ നമുക്ക് എന്ത് ചെയ്യാനാവും എന്നത് കൂടിന്റെ ലഹരി വിരുദ്ധ കാമ്പയിനിന്റെ പരിധിയിൽ വരുന്നതുമാണ്.
ബിരിയാണി ക്കൊപ്പം മദ്യത്തിന്റെ മണവും പരക്കുന്ന കല്യാണ പന്തലിലേക്ക് നമുക്കൊന്ന് ക്ഷണിക്കാത്ത അതിഥിയായി പോയി നോക്കാം...........
ബിരിയാണി ക്കൊപ്പം മദ്യത്തിന്റെ മണവും പരക്കുന്ന കല്യാണ പന്തലിലേക്ക് നമുക്കൊന്ന് ക്ഷണിക്കാത്ത അതിഥിയായി പോയി നോക്കാം...........
------------------------------------------
സത്താർ കുറ്റൂർ
No comments:
Post a Comment