Tuesday, 15 March 2016

കിണ്ടി; നമ്മുടെ മിതോപയോഗ ശീലത്തിന്റെ ഒരോർമ്മയാണ്


വെളളം ഉപയോഗിക്കുന്നതിൽ പോയ തലമുറ കാണിച്ച കരുതലാണ് കിണ്ടി.
ശുചീകരണത്തിനും മറ്റും ഉപയോഗിച്ചിരുന്നത് കിണ്ടിയായിരുന്നു -
വെള്ളം പരമാവധി ഉൾക്കൊള്ളുന്നതിനായി പുറം തള്ളി നിൽക്കുന്ന പള്ളയും
ആവശ്യാനുസരണം വെള്ളമെടുക്കുന്നതിനായി ഒരു വാലുമായാൽ കിണ്ടിയായി .

ചില സമുദായങ്ങളുടെ ആചാരങ്ങളുമായും കിണ്ടിക്ക് അഭേദ്യ ബന്ധമുണ്ട്.
അവരിൽ കാണിക്കയായും ഉപഹാരമായുമൊക്കെ കിണ്ടി സ്ഥാനം പിടിച്ചു.

ചില ചടങ്ങുകളുടെ ഭാഗമായി കിണ്ടിയിൽ വെള്ളമെടുത്ത് കാല് കഴുകി വീട്ടിൽ സ്വീകരിക്കുന്ന ആതിഥ്യ രീതികളും ഉണ്ടായിരുന്നു.

വീടുകളിൽ കക്കൂസുകൾ ഇല്ലാത്ത കാലത്ത് ഒരു കിണ്ടി വെള്ളം മതിയായിരുന്നു ശുചീകരണത്തിന്. അര കിണ്ടി വെള്ളം മതിയായിരുന്നു മറ്റ് പ്രഭാതകൃത്യങ്ങൾക്ക്.
ഏത് സമയത്തും ഒരു കിണ്ടി വെള്ളം പൂമുഖത്ത് നിറച്ച് വെക്കുമായിരുന്നു.
കിണ്ടിയിൽ വെള്ളം തീരുക എന്നത് വീട്ടുകാരുടെ അശ്രദ്ധ കൊണ്ട്
വല്ലപ്പോഴും മാത്രം സംഭവിക്കുന്നൊരു കാര്യമായിരുന്നു -

ഇത്രയൊക്കെയാണ് എന്റെ ഓർമ്മയിൽ നിറഞ്ഞ് നിൽക്കുന്ന കിണ്ടി .
---------------------------------------
സത്താർ കുറ്റൂർ

No comments:

Post a Comment