കുന്നുംപുറം ചന്തയുടെ തിരക്ക്.
ബുധനാഴ്ച ആയാൽ അങ്ങനെയാണ്.
നാട് മുഴുവൻ കുന്നുംപുറത്തേക്ക് നീങ്ങും.
മലഞ്ചരക്ക് മുതൽ പാട്ട് ബുക്ക് വരെ ഇവിടുണ്ടാവും.
ഈ ചന്തയിലേക്ക്
മോന്റെ സുന്നത്ത് കല്യാണത്തിന് കള്ളിത്തുണി വാങ്ങാൻ കോയാക്ക വലിച്ച് നടന്നു .
🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃
ചന്തക്ക് പോവുന്നവരും വരുന്നവരുമൊക്കെ കോയാക്കാന്റെ ലോഹ്യക്കാർ.
👮👳🏿🎅🙇
ജ് ഏണ്ടാ കോയേ😄
ഞാൻ ചന്തക്കേനെ😄
ന്തേ😊
ഒന്നും ല്യ🙂
മോന്റെ സുന്നത്ത് കഴിച്ചണം ന്നൊരു പൂതിണ്ട്😄
ഓന് ഇട്ക്കാൻ ഒരു കള്ളിത്തുണി മാങ്ങണം
ചോദിച്ചവരോടെല്ലാം
കോയാക്ക ഈ ഉത്തരം ആവർത്തിച്ച് കൊണ്ടേയിരുന്നു.
എറേൻ കുളവും
അറള പറമ്പും കഴിഞ്ഞ്
വളഞ്ഞ് തിരിഞ്ഞ് പോവുന്ന നാട്ടുവഴികളിലൂടെ കോയാക്ക നsന്നു.🏃
പിന്നെ
ചന്ത പറമ്പിന്റെ പിൻഭാഗത്ത് കൂടെ മൂക്ക് പൊത്തി ഉള്ളിലേക്ക് കടന്നു.
പോത്തിറച്ചി🐃 വിൽക്കുന്നിടത്ത് നിന്നുളള മണവും ബഹളവും .
ചന്ത അനുഭവങ്ങളിൽ ഏറ്റവും വികാര തീവ്രതയുളളതാണിത്.
ചന്തയുടെ ഉള്ളിൽ കടന്ന ഉടനെ തന്നെ രണ്ട് പേർ വന്ന് കോയാക്കാന്റെ കൈ തലങ്ങും വിലങ്ങും വലിച്ചു.👭
കോയേ
ഇന്ന നല്ല പോത്ത്🐃
ജ് പോയത്തം കാട്ടല്ല കോയേ
ഇങ്ങട്ട് പോരെ
രണ്ട് പേരുടെയും വാചക കസർത്തുകൾക്കിടയിൽ പാവം കോയാക്ക കുരുങ്ങി നിന്നു.
രണ്ട് പേരും വിടാനുള്ള ഭാവമില്ലെന്ന് കണ്ടപ്പോൾ കോയാക്ക പറഞ്ഞു.
ഇച്ച് എർച്ചി മാണ്ട🐃❌
ഇങ്ങള് ഇന്ന എട്ങ്ങേറ് ആക്കാത ഒന്ന് വിട്ട് പോവോ
കച്ചവടക്കാരുടെ പിടുത്തത്തിന് ആവേശം കുറഞ്ഞു
ആട്ടിപ്പിടുത്തത്തിന് വന്ന കച്ചവടക്കാരിൽ ഒരാൾ കോയാക്കാന്റെ സഹപാഠിയാണ്.
ചെറുപ്പത്തിൽ തോളിൽ പിടിച്ച അതേ പിടിത്തം അവൻ ഇപ്പോഴും കോയാക്കയെ കണ്ടാൽ പിടിക്കും.
പിടി വിട്ട് പോവുമ്പോൾ
പോത്തിറച്ചി പൊറ്റകെട്ടിയ കൈ ചൂണ്ടി കൊണ്ട് അയാൾ കോയാക്കയോട് പറഞ്ഞു
കോയാ
ഇച്ച് അന്ന നല്ലോം തിരിം .
ഞാൻ നോക്കട്ടെ ജ് എത്താമാങ്ങാണ്ട് ന്ന്
കോയാക്ക പിടിവലിയിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ വേഗം നടന്നു
ഓരോ ചന്ത കച്ചോടക്കാരും കോയാക്കയെ പ്രതീക്ഷയോടെ നോക്കി
അവരെല്ലാം മുഖ പരിചയമുള്ളവരായിരുന്നു
ചിലർ ചിരിച്ചു😃
മറ്റ് ചിലർ എന്തേ എന്ന് മാത്രം ചോദിച്ചു🤗
വേറെ ചിലർ
കോയാക്കാ...
എന്ന് മാത്രം വിളിച്ച് പരിചയം പുതുക്കി.🤓
കോയാക്ക പച്ചക്കറിയുടെയും മലഞ്ചരക്ക് സാമാനങ്ങളുടേയും
വിത്ത് ,കൈക്കോട്ട്, കൊട്ട,
ബട്ടി.........
തുടങ്ങി എല്ലാ ചന്ത കാഴ്ചകൾക്കും നടുവിലൂടെ മെല്ലെ നടന്നു.
കുറച്ച് വൈകിയതിനാൽ ആൾ തിരക്കിന് അൽപം കുറവുണ്ടായിരുന്നു .
ചന്തയുടെ ഒത്ത നടുക്കാണ് തുണി കച്ചവടം .
നിലത്ത് ചാക്ക് വിരിച്ച് അതിൽ പല കളറുകളിലുള്ള കളളിത്തുണികൾ മടക്കി അട്ടിവെച്ചിരിക്കുന്നു.
മറ്റൊരു ഭാഗത്ത് വെള്ളത്തുണിയുടെ അട്ടിയുമുണ്ട്
തലയിൽ തോർത്ത് കെട്ടി ബനിയൻ ധരിച്ച കള്ളിത്തുണിക്കാരൻ തന്നെയാണ് കച്ചോടക്കാരൻ
കോയാക്ക അടുത്ത് വന്നപ്പോൾ
വെറ്റില മുറുക്കി ചുവന്ന
വായ കാട്ടി അയാൾ ചിരിച്ചു😃
എന്തേ😉
കച്ചോടക്കാരൻ അടുത്ത് വന്നു.
മോന് പാകായ ഒരു കള്ളിത്തുണി മാണം.
ഓന്റെ സുന്നത്ത് കഴിച്ചാൻ കൊണ്ടോകുമ്പോ മാറ്റിച്ചാനാണ്
നാ നോക്കി
കോയാക്ക കുനിഞ്ഞിരുന്ന് കള്ളിത്തുണി തെരഞ്ഞു
ഇഷ്ടപ്പെട്ട ഒന്ന് അതിൽ നിന്നെടുത്തു
എത്രേ ഇതിന് കായി
പതിനെട്ട് ഉർപ്യ
കച്ചവടക്കാരൻ വില പറഞ്ഞു.
ഒറപ്പ് ഉണ്ടാവോ
ഒരാഴ്ചോണ്ട്
പാള പൊളിണ്ടമാതിരി പൊള്യാഞ്ഞാൽ മതി.
ഇങ്ങള് ധൈര്യായിട്ട് ഇട് ത്തോളി
കച്ചവs ക്കാരൻ ഉറപ്പ് കൊടുത്തു.
ന്നാ ഇതേനെ ആയിക്കോട്ടെ
കോയാക്കയും ഉറപ്പിച്ചു
ഇത് മത്യോ
കച്ചോടക്കാരന്റെ നിരാശ.
അയാൾ മുറുക്കി തുപ്പി
കോയാക്കാനോട് പറഞ്ഞു .
ഇങ്ങള് ഒരു വെള്ളത്തുണി കൂടി എടക്കി
രണ്ടും ഉണ്ടായിക്കോട്ടെ
ഔ നാന്റെ മക്കൾക്കല്ലേ
ഇങ്ങള് എന്ത് മൻസനാ
മുറുക്കി തുപ്പി പറഞ്ഞ ആ കച്ചോട വാക്കിൽ കോയാക്ക വീണു.
കട്ടിയുള്ള കരയുള്ള ഒരു വെള്ളത്തുണിയും പേക്ക് ചെയ്ത് കച്ചോടക്കാരൻ കോയാക്കാക്ക് കൊടുത്തു.
പൈസ എണ്ണി നോക്കി വലിപ്പിലിട്ടു.
പിന്നെ
എന്തോ
ഓർമ വന്ന പോലെ
തിരിഞ്ഞ് നടന്ന കോയാക്കയെ ആ കച്ചോടക്കാരൻ
വീണ്ടും കൈകൊട്ടി വിളിച്ചു.
കോയാക്ക തിരിഞ്ഞു നോക്കി
ന്തേ?
ഇങ്ങട്ട് ബെരി
കോയാക്ക അടുത്തുവന്നു
ഇങ്ങള് അരീൽ കെട്ടാൻ ചെരട് വാങ്ങ്യാ
ആ
ഞാനത് മറന്ന് പോവേനു
നാ അതാ
അവിടുണ്ടാവും
കച്ചോടക്കാരൻ വെരൽ ചൂണ്ടി.
ചുവപ്പും കറുപ്പും കളറുള്ള രണ്ട് ചെരട് വാങ്ങി കോയാക്ക ചന്തക്കുള്ളിലൂടെ തന്നെ തിരിച്ച് നടന്നു
പിടുത്തം വിട്ട് പോയഎർച്ചി കച്ചോടക്കാരൻ ചങ്ങായി കാത്തിരിക്കാണ്
മറ്റേ ചെർക്കനെ കാണുന്നുമില്ല
കോയാക്ക വേഗം അയാളടുത്തേക്ക് നടന്നു
എർച്ചി വാങ്ങി
സമയം വൈകിയതിനാൽ ഒരിക്കൽ കൂടി ഒരു പിടി വലിക്ക് ഇരയാവാത്ത ആശ്വാസത്തിൽ വേഗം പുറത്ത് കടന്നു.
(തുടരും)
-------------------------------
സത്താർ കുറ്റൂർ
No comments:
Post a Comment