Sunday, 27 March 2016

ബൈക്കിൽ ഒരു ഊട്ടി യാത്ര

         
           2003 ലെ ഒരു തണുത്ത പ്രഭാതം പുലർകാല തണുപ്പിൽ എന്റെ നാടും ഉണർന്നു അന്ന് ഒരു ഞായറാഴ്ച യായിരുന്നു  മദ്രസ യിലേക്ക് കുട്ടിക്കൾ കൂട്ടം കൂട്ടമായി പോയിത്തുടങ്ങി അങ്ങാടിയിൽ നിന്നും പത്രവായന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കൂട്ടുകാരൻ ബൈക്കുമായി മുന്നിൽ എത്തി ഇന്ന് എന്താ പരിപാടി അവന്റെ ചോദ്യം എന്റെ മറുപടി യും അത് തന്നെ എന്താ പരിപാടി ..... എന്തായാലും നീ ഒരു 9 മണിക്കു പുറത്തു ഇറങ് നാസറിനെ യും സൈതു വിനെയും കൂടി സംഘടിപ്പിക്കണം ഓക്കേ എന്നും പറഞ്ഞു അവൻ ബൈക്കുമായി മുന്നോട്ടു നീങ്ങി.

സമയം 9 മണി കുറ്റൂർ അങ്ങാടി ഞായറാഴ്ച യുടെ വിശ്വരൂപം കാണിച്ചു തുടങ്ങി അടഞ്ഞു കിടക്കുന്ന പീടിക മുറികൾ കുഞ്ഞാലാൻ കാക്കയുടെ പലചരക്കുകടയും കടയുടെ ഓണർ അഷ്‌റഫ് ഏതാനും ചില കാരണവന്മാരും  തമ്മിൽ സൊറ പറഞ്ഞിരിക്കുന്നു
ആദ്യം റഹീം ബൈക്കുമായി എത്തി, രണ്ടാമതായി നാസർ SUZUKI മാക്സ് 100 മായി എത്തി കൊടുവപറമ്പിൽ നിന്നും കാൽനടയായി സൈതുവും എത്തി കൂടിയാലോചന തുടങ്ങി പല പ്ലാനുകൾക്കും ഒന്നും തീരുമാനമായില്ല അവസാനം നാസർ ഒരു ചോദ്യം ഊട്ടി..!!
നാലു പേരും മുഖത്തോടു മുഖം നോക്കി..!! ഓക്കേ.. 
അങ്ങിനെ രണ്ടു ബൈക്കും നാലുപേരുമായി ഞങളുടെ ഊട്ടി യാത്ര തുടങ്ങുകയായി ..........

Hero ഹോണ്ട പാഷൻ അതിൽ ഞാനും റഹീമും സുസുക്കി മാക്സ് 100 നാസറും സൈതും യാത്ര തുടങ്ങി കൊണ്ടോട്ടി വഴി മഞ്ചേരി യിലേക്ക്  റോഡിൽ തിരക്ക് കുറവായിരുന്നു ബൈക്കുമായി മെല്ലെ മെല്ലെ കഥ പറഞ്ഞു ഞങ്ങൾ യാത്ര ആസ്വാധിച്ചു മഞ്ചേരി യാണ് ഭക്ഷണം കഴിക്കാൻ ഞങ്ങൾ കണ്ടുവെച്ച സ്ഥലം പക്ഷെ തിരക്ക് കാരണം അവിടെ നിർത്താതെ വണ്ടി വിട്ടു.  യാത്ര ഒരു അനുഭവമാക്കൻ നാസർ ഒരു ഐഡിയ പറഞ്ഞു നമ്മുക്ക് ഏതെങ്കിലും ചെറിയ ഹോട്ടൽ കാണുമ്പോൾ നിർത്താം അങ്ങിനെ മഞ്ചേരി യിൽ നിന്നും എടവണ്ണ എത്തുന്നതിനു മുൻപ് ഒരു ചെറിയ അങ്ങാടിയിൽ ഒരു ചെറിയ 
നാടൻ ഹോട്ടൽ.  ഞങ്ങൾ അവിടെ നിർത്തി ഹോട്ടലിൽ കയറി..
കഴിക്കാൻ എന്താ വേണ്ടത് സപ്ലൈർ.. ഞങ്ങൾ എന്തുണ്ട് കഴിക്കാൻ... വിഭവങ്ങൾ നിരത്തി അയാൾ പൊറോട്ട .പുട്ട് .അയലകറി .ചെറുപയർ .മുട്ടറോസ്റ്റ് .ബീഫ് കറി 
എല്ലാവരും കൂടി പൊറോട്ടയും അയല കറിയും ഓർഡർ ചെയിതു ചൂടുള്ള പൊറാട്ട നീണ്ടു നിവർന്നു കിടക്കുന്ന അയല കറിയും കൂട്ടി ആസ്വാധിച്ചു കഴിച്ചു ...അവസാനം ഒരു പൊടി ചായയും നീളത്തിൽ ഒരു ഏമ്പക്കവും വിട്ട് വീണ്ടും യാത്ര തുടർന്നു ....
നിർത്താതെ യുള്ള യാത്രയാണ് ഇനി എടവണ്ണ യും മമ്പാടും കഴിഞ്ഞു തേക്കുകളുടെ നാടായ നിലമ്പൂരിൽ എത്തി ഇരു വശങ്ങളിലും തേക്കുകൾ നിറഞ്ഞു നിൽക്കുന്ന റോഡിലൂടെ ഞങ്ങളുടെ യാത്ര തുടർന്നു
നിലമ്പൂർ തേക്ക് മ്യൂസിയവും കനോലി പ്ലോട്ടും കഴിഞ്ഞു ചുങ്കത്തറയിൽ എത്തി അച്ചായൻ മാർ കൂടുതൽ ഉള്ള ചുങ്കത്തറ യിൽ ഞായറാഴ്ച കുർബാന കഴിഞ്ഞു പോകുന്ന അച്ഛായത്തി പെണ്ണുങ്ങൾ റോഡിന് ഇരുവശവും നടന്നു നീങ്ങുന്നു അടുത്ത അങ്ങാടി എടക്കര കേരളത്തിലെ അറിയപ്പെടുന്ന കാലി ചന്ത യാണ് എടക്കര യാത്രക്കിടെ കാലിചന്ത  യുടെ ചന്തവും കണ്ടു ബൈക്കുകൾ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു ചുരത്തിന് മുന്നേ ഇനി ആകെ ഉള്ള ഒരു അങ്ങാടിയാണ് വഴിക്കടവ് അവിടെ യാണ് ഒരു ചെറിയ വിശ്രമം.. അങ്ങിനെ വഴിക്കടവ് എത്തി ഒരു ലൈം ജ്യൂസും കുടിച്ച് രണ്ടു കുപ്പി മിനറൽ വാട്ടറും വാങ്ങി ഞങൾ നാടുകാണി ചുരം കയറാൻ തുടങ്ങി സുന്ദരമായ പ്രകൃതിയുടെ ഭംഗി ആസ്വാധിച്ചു നാടുകാണി മലമ്പതായിലൂടെ ഞങളുടെ മോട്ടോർ ബൈക്കുകൾ ചീറി പാഞ്ഞു ........
നാടുകാണി ചുരം കേറി ഞങ്ങൾ ഗൂഢലൂർ പട്ടണത്തിൽ എത്തി മൈസൂർ റോഡിലൂടെ മുതുമല തേപ്പുകാട് 17 km കൊടും കാടും കടന്നു മസ്‌നകുടി  ചുരം കയറാൻ തുടങ്ങി സമയം ഒരുപാടു കഴിഞ്ഞു മോട്ടോർ ബൈക്കിനു സ്പീഡ് കൂടി കൂടി വന്നു.. മസ്‌നാകുടിയും കഴിഞ്ഞു നീലഗിരി തായ്.വാരയിലെ  തേയിലകളെ തലോടി ഞങ്ങൾ ഊട്ടി പട്ടണത്തിൽ കാലുകുത്തി .....
സമയം 2 മണി ഊട്ടിയിലെ തണുപ്പിൽ ഞങ്ങൾ കുറച്ചു പഴങ്ങളും മറ്റും വാങ്ങി വിശപ്പ് അടക്കി പിന്നെ ഊട്ടി യിലൂടെ ഒരു മോട്ടോർ സൈക്കിൾ സവാരി ബൊട്ടാണിക്കൽ ഗാർഡൻ ബോട്ടിംഗ് യാട് റോസ് ഗാർഡൻ അങ്ങിനെ എല്ലാം ഒറ്റനോട്ടത്തിൽ ഒരു സവാരി.. അതിനിടക്ക് നാസർ തമിഴ് പോലീസിന്റെ പിടിയിൽ പെട്ടു ഒരു ബുക്കും പേപ്പറും ലൈസൻസ് പോലും ഇല്ലാതെ യാണ് നാസർ ഊട്ടി വരെ വണ്ടിയും കൊണ്ട് വന്നത് എന്ന് 
പ്പയാ മനസിലായത് എന്തായാലും അപ്പടി എപ്പടി അംഗ ഇങ്ക എല്ലാം പറഞ്ഞൊപ്പിച്ചു ചില്ലറ കൊടുത്തു നാസർ തടി ഊരി..

എല്ലാം കഴിഞ്ഞു ഞങ്ങൾ നാട് പിടിക്കാൻ തീരുമാനിച്ചു
തണുപ്പ് അകറ്റാൻ ഓരോ പുതപ്പും വാങ്ങി ഓരോ കീസ് നിറയെ ക്യാരറ്റും വാങ്ങി മടക്ക യാത്ര തുടങ്ങി  വന്ന വഴിയേ മെല്ലെ മെല്ലെ നീങ്ങി സമയം 6 മണി കഴിഞ്ഞു ഇരുട്ട് മൂടിതുടങ്ങി വാഹനങ്ങളുടെ ബൾബുകൾ പ്രകാശിച്ചുതുടങ്ങി തണുപ്പിൽ പുതപ്പും മൂടി മസ്‌നകുടി ചുരം ഇറങ്ങി ഞങ്ങൾ.... ഇനി കാട്ടിലൂടെ ഉള്ള യാത്രയാണ് മുതുമല ഗൂഡല്ലൂർ ദേശീയപാത ആനയും കാട്ടുപോത്തും രാത്രിയിൽ യഥേഷ്ടം വിലസുന്ന സ്ഥലം ഓരോ വലിയ ലോറികൾ വരുമ്പോൾ ഞങ്ങൾ അതിനു പിന്നിൽ ബൈക്കുമായി നീങ്ങും അങ്ങിനെ പേടിയോടെ ഞങ്ങൾ ഗൂഡല്ലൂർ വരെ ബൈക്ക് ഓടിച്ചു.. ഇനി മരംകോച്ചുന്ന തണുപ്പിൽ നാടുകാണി ചുരം ഇറങ്ങുകയാണ്...
മെല്ലെ മെല്ലെ ഞങ്ങൾ നാടുകാണി ചുരം ഇറങ്ങി തുടങ്ങി കുണ്ടിലും കുഴിയിലും ചാടി ബൈകുമായി മുന്നോട്ട്    അങ്ങിനെ ഞങ്ങൾ വീണ്ടും വഴികടവിൽ എത്തി സമയം 9 മണി കഴിഞ്ഞു ഒരു ചുടുചായ കുടിച്ച് ബൈക്കുമായി ചീറിപ്പാഞ്ഞു നിരത്തിൽ വാഹനങ്ങൾ നന്നേ കുറവ് തണുപ്പും കുറഞ്ഞു ബൈക്കിന് സ്പീഡ് കൂടി കൂടി വന്നു എടക്കര ചുങ്കത്തറ നിലമ്പൂർ മമ്പാട് എടവണ്ണ എല്ലാം ഒരു ഫ്ളഷ്ബാക് പോലെ മിന്നി മറഞ്ഞു എടവണ്ണ കഴിഞ്ഞു മഞ്ചേരിയിൽ എത്തിയപ്പോൾ ആദ്യം കണ്ട ഹോട്ടലിൽ വണ്ടി നിർത്തി ഭക്ഷണം കഴിക്കാൻ ഇറങ്ങി...
അന്ന് ഓരോ ഇന്ത്യ കാരനും കണ്ണ് ഇമവെട്ടാതെ ടീവിൽ നോക്കിനില്കുന്ന ഒരു ദിവസമായിരുന്നു കലൂർ ജാവാഹലാൽ നെഹ്റു സ്‌റ്റേഡിയ ത്തിൽ ഇന്ത്യയും ഒമാനും 2004 ലോകകപ്പിന് വേണ്ടിട്ടുള്ള യോഗത്യ മത്സരം നടക്കുകയായിരുന്നു ഇന്ത്യ ഓമനോട് തോറ്റു ആ വാർത്ത അന്ന് ആ ഹോട്ടലിൽ നിന്നാണ് ഞങ്ങൾ ശ്രവിച്ചത്... ഭക്ഷണം കഴിച്ചു സന്തോഷത്തോടെ വീണ്ടും യാത്ര തുടർന്നു മഞ്ചേരി യിൽ നിന്നും കൊണ്ടോട്ടി വഴി നാട്ടിലേക്ക് കൊട്ടുക്കര ഹൈസ്കൂൾ കഴിഞ്ഞു ഞങ്ങൾ ബൈക്ക് കുന്നുംപുറം ഭാഗത്തേക്ക് തിരിച്ചു ...ആ സമയം ഒരു  KSRTC സൂപ്പർ ഫാസ്റ്റ് ബസ് കുറെ ആളുകളെയും കൊണ്ട് കോഴിക്കോട് ലക്ഷ്യമാക്കി അതുവഴി കടന്നുപോയി

------------------------------
 ജാബിർ അരീക്കൻ 

No comments:

Post a Comment