Saturday, 7 May 2016

07/05/2016 ക്വിസ് മൽസര വിജയി...


ഈ ആഴ്ചയിലെ (07-05-2016) ക്വിസ് മൽസര ജേതാവ് ശറഫുദ്ധീൻ അരീക്കൻ.


******************************************************
07/05/2016 ക്വിസ് മത്സര ചോദ്യങ്ങളും ഉത്തരങ്ങളും:
**********************************************************
Q:1) സൂറത്തുൽ ബദർ എന്ന പേരിൽ അറിയപ്പെടുന്ന സൂറത്ത്‌ ഏത്‌?
A:1) സൂറത്ത്‌ അൽ അൻഫാൽ

Q:2) പരിശുദ്ധ ഖുർആനിൽ ഏറ്റവും അധികം പേരെടുത്ത്‌ പറഞ്ഞ പ്രവാചകനാണു മൂസാ നബി (അ). എത്ര തവണയാണു മൂസാ നബിയുടെ പേർ ഖുർആനിൽ പരാമർഷിച്ചത്‌?
A:2) 136

Q:3) പരിശുദ്ധ ഖുർആനിലെ ഏറ്റവും വലിയ ആയത്തിൽ പ്രതിപാതിക്കുന്ന വിഷയം എന്ത്‌?
A:3) കടം (അൽ ബഖറ:282)

Q:4) പ്രവാചക സദസ്സിനു പുറത്ത്‌ വന്ന് പ്രവാചകനെ തെറി പറഞ്ഞ തന്റെ പിതാവിനെ, പ്രവാചകന്റെ വിലക്ക്‌ ലംഘിച്ച്‌ കൊലപ്പെടുത്തിയ അബൂ ഉബൈദത്തു ബ്നു ജർറാഹിനു അനുകൂലമായി വതരിച്ച ഖുർആൻ സൂക്തം ഏത്‌ സൂറത്തിലാണ്‌?
A:4) സൂറത്തുൽ മുജാദല (58:22)

Q:5) പരിശുദ്ധ ഖുർആനിൽ 'യാ അയ്യുഹന്നാസ്‌' എന്നു തുടങ്ങുന്ന സൂറത്തുകൾ എത്ര?
A:5) 2 എണ്ണം (സൂറത്തു നിസാഅ', സൂറത്തുൽ ഹജ്ജ്‌)

Q:6) പരിശുദ്ധ ഖുർആനിൽ രാജ്യങ്ങളുടെ പേർ നൽകപ്പെട്ട രണ്ട്‌ സൂറത്തുകളിലൊന്നാണ്‌ സൂറത്തു റൂം, എങ്കിൽ മറ്റേ സൂറത്ത്‌ ഏത്‌?
A:6) സബഅ'

Q:7) പരിശുദ്ധ ഖുർആനിൽ യൗമുൽ ഫുർഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനം ഏത്‌?
A:7) ബദർ ദിനം

Q:8) ഖുർആനിൽ പറഞ്ഞ ചരിത്ര കഥകളിൽ ഏറ്റവും നല്ല കഥയായി വിലയിരുത്തപ്പെടുന്നത്‌ ആരുടെ കഥയാണ്‌?
A:8) യൂസുഫ്‌ നബിയുടെ കഥ

Q:9) ഇത്‌ പാരായണം ചെയ്യുന്ന വീടുകളിൽ നിന്നും പിശാച്‌ ഓടിപ്പോകുമെന്ന് പ്രവാചകൻ പറഞ്ഞത്‌ ഏത്‌ സൂറത്തിനെ കുറിച്ചാണ്‌?
A:9) സൂറത്തുൽ ബഖറ

Q:10) ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത് എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറിച്ചാണ്?
A:10) സൂറത്ത് അൽ-ഫത്ഹ്

Q:11) ഖുർആനിന്റെ മണവാട്ടി എന്നറിയപ്പെടുന്ന സൂറത്ത്‌ ഏത്‌?
A11) സൂറത്ത്‌ അർറഹ്മാൻ

Q:12) ഖുര്‍ആനില്‍ വുദുവിന്‍റെ രൂപം വ്യക്തമാക്കുന്നത് ഏതു സൂറത്തിലാണ്?
A:12) സൂറത്ത് അല്‍ മാഇദ (സൂക്തം:6)

Q:13) വിശ്വാസികൾക്ക്‌ നോമ്പ്‌ നിർബന്ധമാക്കിക്കൊണ്ട്‌ അവതരിച്ച ഖുർആൻ സൂക്തം ഏത്‌ സൂറത്തിൽ?
A:13) സൂറത്ത്‌ അൽ ബഖറ (183)

Q:14) പരിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ ആദ്യ വ്യക്തി ആരാണ്‌?
A:14) പ്രവാചകൻ

Q:15) പരിശുദ്ധ ഖുർആൻ എതിരാളികളോട്‌ നടത്തിയ പ്രശസ്തമായ ഒരു വെല്ലുവിളിയുണ്ട്‌, <<<അതിന്റേത് പോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക>>> ഈ വെല്ലുവിളി ഏത്‌ സൂറത്തിലാണ്‌?
A:15) സൂറത്ത്‌ അൽ ബഖറ: 23

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

1 comment: