Tuesday, 10 May 2016

കാണാതായ പത്രക്കെട്ടുകൾ - ( ഭാഗം -02 )




കഥ ഔടെ വരേ...

കഥാ നായകൻ പത്രവിതരണ മേഘലയിൽ ജോലി ചെയ്യുന്ന കാലത്ത് അന്നത്തെ ചില അനുഭവങ്ങൾ കൊത്തി കോറിയിട്ട വരികളാണ്...

പത്ര വിതരണതിന്നു ഏർപാടക്കിയ ഒരുത്തൻ ജോലി ഒഴിഞ്ഞപ്പോൾ ഉണ്ടായ ചില ശാരീരിക മാനസിക പിരിമുറക്കത്തിലൂടെ നായകൻ കടന്നു പോകുന്നു...

നായകൻ പോകുമ്പോൾ
വായികുന്നവർകു ബോറടിക്കുന്നു.....

തുടർന്നു വായികുക....
🎞🎞🎞🎞🎞🎞🎞🎞🎞

നേരം വളരെ വൈകി കിട്ടിയ പത്രം മടക്കി പിടിച്ചു ചില
വീടുകളിൽ മര്യദയിലുള്ള ദേശ്യപ്പെടലുകൾ.,
"
എന്താടോ വൈകി"...
"
നേരത്രയാടോ"...
"
എന്നും വരുന്നവനെവിടെ"...

മറ്റവനെ ചോദിച്ചപ്പോൾ തന്നെ രണ്ടു ചെവിയിൽ കൂടി കട്ടപൊക ചീറ്റിയതാ... അടികിട്ടിയാൽ ഓടാൻ പോലും കഴിയാത്ത പരുവമായതോണ്ട് ഒന്നും പറഞ്ഞില്ല...

പൊള്ളുന്ന വെയിലിനു ചൂടു  കുറഞ്ഞ പോലെ തോന്നി

ചായക്കടകളിലെ ചൂടാണ് സഹിക്കാൻ പറ്റാത്തത്... അതും ചായക്കടക്കരനല്ല, അവിടെ ഓസ്സിക്ക് വായിക്കാൻ വരുന്നവരുടെ തെറി..

എന്റെ നടത്തം കണ്ടു സഹതാപം തോന്നിയ ചായക്കടക്കാരൻ അവരോടു മിണ്ടാതിരികാൻ പറഞ്ഞു...

"
ഒന്നു മുണ്ടാതിരിക്കാടാ...പാവം ചെക്കൻ, കണ്ടില്ലേ, ഓന്റെ ക്കുരു പൊട്ടീട്ടാവും നേരം വൈകീത്.. ഹോ നടക്കണ നടപ്പ് കണ്ടില്ലേ"

കാലിലെ പെരുവിരൽ തൊട്ടു മേലോട്ട് എന്തൊക്കെയോ കയറി പോകുന്നു... ജഗതിയുടെ നവരസങ്ങൾ മുഖത്തു മാറി മറിഞ്ഞു...
അവസാനം സഹതാപത്തോടെ ഒരു നോട്ടം നോകി മുന്നോട്ടു നടന്നു.

എല്ലാം കേട്ടും സഹിച്ചും പത്തുമണി ആയപ്പോഴേക്കും പത്രങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു...

തിരിച്ച് പോന്നപ്പോൾ കൂടുതലും ഇറക്കമായിരുന്നു, കുറച്ചു ആശ്വാസതോടെ സൈകിളിൽ കയറി ഇരിന്നു ഉരുണ്ടു...


വൈകുനേരം റേഷൻ കടയുടെ മുകളിലുളള ഞങ്ങളുടെ ഓഫീസിലേക് പുലു കയറി വന്നു....

"
ഇച്ച് എന്റെ ശംബളം മാണം"

അണ്ടഘഡാഹത്തിന്നു ആപ്പ് വെച്ചവനെ കയ്യിൽ കിട്ടിയപ്പോൾ ഒന്നും ആലോചിക്കാതെ സർവ്വ ശക്തിയുമെടുത്തു ഒരണ്ണം കൊടുക്കാൻ കൈ ഓങ്ങി....

ഇരിപ്പിടത്തിൽ നിന്നും എന്റെ പാർട്ട്‌ണർ ചാടി എണീറ്റു പിടിച്ചു വെച്ചു.... അങ്ങിനെ തൽകാലം ഞാൻ രക്ഷപ്പെട്ടു... ഇല്ലെങ്കിൽ ആറടി നീളമുള്ള അവനെന്നെ ചുരുട്ടി കൂട്ടി ഒട്ടുമ്പുറത്തേക്കിട്ടേനെ...

എല്ലാ ദേഷ്യവും ഒരുകൂട്ടി ഞാൻ ഉച്ചത്തിൽ പറഞ്ഞു

"
അനക്ക് ഷംബ്ലൂല കുംബ്ലൂലാ... ജ്ജ് കിട്ടണ ബജ്ജോക്കെ"

"
ന്നാ...ന്നാ...ന്നാ ഞാൻ കണ്ടോളാം..." പുലു ദേഷ്യത്തിൽ ഇറങ്ങി നടന്നു...



പിറ്റേന്നു രാവിലെ നേരെത്തെ പോയി പത്രകെട്ടുകളെല്ലാം പെറുകി എടുത്തു. പത്രം കൊണ്ടു വരുന്ന വാഹനത്തീനു കെട്ടുകൾ റോഡ്‌ സൈഡിലെക്ക് വലിച്ചെറിയലാണ് പതിവ്..

മഞ്ഞുള്ള രാവിന്റെ നനവുള്ള ഗന്തം മനസ്സിനു കുളിർമയെകി...

പാർട്ട്‌ണർ എണ്ണി തിട്ടപെടുതാൻ ഇരിന്നു... അതിനിടക്ക് ബേജാറായി ഒരു വിളി...

"
അംബ്ല്യേ, മാധ്യമം ഔടെ
ജ്ജ് കെട്ട് മുഴുവനും കൊടന്നീലെ?"

"
അവിടെല്ലേ, ഞാൻ നല്ലോണം നോകീതാണല്ലോ, ഒന്നുടിം പോയ്കോട്ടേ"

കൊളപ്പുറം അങ്ങാടി മൊത്തം തപ്പീട്ടും മാധ്യമം പത്ര കെട്ട് കിട്ടീല...

ആകെ അങ്കലാപായി... മറ്റുള്ള ഏജന്റുമാർകു പത്രം വന്നിട്ടുണ്ട്... ഇതെന്തു പറ്റി.

പത്രവിധരണത്തിന്നു പോകുന്ന ചെക്കന്മാർ ചോദിച്ചു "മാധ്യമം ഇടുന്ന സ്ഥലത്ത് എന്തു പറയണം"

തൽകാലം എക്സ്ട്രയുള്ള കുറച്ചു പത്രങ്ങൾ കൊടുത്തു അവരോടു പറഞ്ഞു

"
അത്യാവശ്യക്കാർക്ക് ഇതു കൊടുത്താളീ"

"
മാധ്യമം ഇല്ലാത്തതിന്റെ കാരണം ചോദിച്ചാൽ?"

"
അത്... അത് ഇന്തെങ്കിലുമൊക്കെ പറഞ്ഞു ഒഴിഞ്ഞാളീ"

മനമില്ലാ മനസോടെയാണെങ്കിലും അവരു പോയി.

ഒരു വിധം അവരെയോകെ പറഞ്ഞു വിട്ട് അടുത്ത ടെലിഫോൺ ബൂത്തിൽ പോയി മാധ്യമത്തിന്റെ ഓഫീസിലേക്ക് വിളിച്ചു അന്ന്വേശിച്ചു... അവരു വെള്ളിമാട് കുന്നിലെ പ്രെസ്സിലെ നമ്പർ തന്നു വിളിക്കാൻ പറഞ്ഞു...
അങ്ങോട്ടെത്ര വിളിച്ചിട്ടും ഫോണെടുക്കുന്നില്ല...

അവസാനം അവിടെ പോയി അന്ന്വേഷിക്കാൻ തീരുമാനിച്ചു...

അങ്ങിനെ പച്ച പുളളിത്തുണിയും ((സത്താറെ, ഈ തുണി നോവലാക്കരുത്🙏)) വളിഞ്ഞ ഒരു ബനിയനുമിട്ട എന്നേ എല്ലാരും കൂടി പിടിച്ചു കോഴിക്കോട്ടേക്ക് പോകുന്ന KSRTC ബസ്സിലേക്ക്  തള്ളികേറ്റി..


(തുടരും)

------------------------------
അമ്പിളി പറമ്പൻ മുനീർ

No comments:

Post a Comment