Thursday, 5 May 2016

അനുഭവവും പാഠവും


അരീക്കൻ മൊയ്തീൻ ഹാജി:-
അതാണ്‌ ഞങ്ങളെ ബാപ്പ
(
ഈ ലോകത്തോട്‌ വിട പറഞ്ഞിട്ട്‌ ആറ്‌ വർഷത്തോളമാവുന്നു അള്ളാഹു അവരുടെ ഖബർ വെളിച്ചമാക്കട്ടെ...ആമീൻ)

"
ബാപ്പ..
         
ഞങ്ങൾ കുട്ടികൾ വല്ലിപ്പാനെ അങ്ങനെയാണ്‌ വിളിച്ചിരുന്നത്‌ .
നല്ല സ്നേഹവും വാത്സ്യല്യവും ആയിരുന്നു കുട്ടികളോടെല്ലാം ബാപ്പാക്ക്‌.
ഏത്‌ സമയത്ത്‌ തറവാട്ടിൽ ചെന്നാലും ഭക്ഷണം കഴിക്കാതെയും ചുരുങ്ങിയത്‌ അര മണിക്കൂറങ്കിലും സംസാരിച്ചിരികാതെയും
ബാപ്പ വിടൂലാ.
വെള്ളിയാഴ്ചകളിൽ പേരകുട്ടികൾ എല്ലാവരും ഊക്കത്ത്‌ പള്ളിയിൽ ജുമാഅക്ക്‌ കൂടി തറവാട്ടിൽ നിന്ന്
ഭക്ഷണം കഴിച്ചിട്ടേ മടങ്ങാൻ പാടുള്ളൂ ..
അത്‌ ബാപ്പാക്ക്‌ നിർബന്തമായിരുന്നു,
നല്ല പോത്ത്‌ വരട്ടിയതും കർമ്മത്തിക്കറിയും പപ്പടവും
ബാപ്പ ഞങ്ങൾക്ക്‌ വേണ്ടി ഒരുക്കിയിട്ടുണ്ടാവും..

ഭക്ഷണവും ചെറിയ വിശ്രമം കഴിഞ്ഞാ പിന്നെ അണ്ടി പെറുക്കാൻ പോവും
അണ്ടി പെർക്ക്ണടീൽ ബാപ്പ പറീം ആരും അണ്ടി മടീ പൂത്തരുത്‌ അടുത്താഴ്ച്ച എർച്ചി കൊണ്ട്രാൻള്ളതാണ്‌ ന്ന്. അപ്പൊ പൂത്തീനോലൊക്കെ വേഗം തിരിച്ച്‌ കൊടുക്കും 😜
ആകാലമെലാം ഇന്ന് തിരിച്ച്‌ വന്നെങ്കിലെന്ന്...

ബാപ്പ മരികുന്നതിന്റെ മുംബ്‌ മൂന്നാല്‌ വർഷം
ബാപയുമായി കൂടുതൽ എനിക്ക്‌
ഇടപഴകാൻ സാധിച്ചു
ഒരു ദിവസംകൊലായിയിൽ വർത്തമാനം പറഞ്ഞിരിക്കുംബോ ബാപ്പയോട്‌ ഞാൻ ചോദിച്ചു

"
ബാപ്പാ ഇങ്ങളെ ഇത്രീം കാലത്തെ ജീവിതാനുഭവങ്ങളിൽ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം എന്തേയ്ന്ന്  …?"
ഇടക്കിടക്ക് ചോദിക്കുന്ന എന്റെ ചോദ്യങ്ങള്ക്ക് വെക്തമായ മറുപടി ബാപ്പ തന്നിട്ടുണ്ട്  .

എന്റെ ചോദ്യം കേട്ടതും കയ്യിലെരിയുന്ന ചുരുട്ട്🚬 ഒന്നാഞ്ഞ്‌ വലിച്ച് കൊണ്ട് ബാപ്പ പറഞ്ഞു "കടവും, കടപ്പാടും കഴിയുന്നതും വരാതെ നോക്കണം  . എന്ന് വെച്ചാൽ ആവിശ്യത്തിനും അനാവിശ്യത്തിനും കടം വരുത്തി വെച്ചാൽ പിന്നെ അത്‌ വീട്ടാൻ കഴിയാതെ സാഹചര്യങ്ങൾ ചതിച്ചാൽ 
അത്  നമ്മളെ വല്ലാതെ  തളർത്തുംകടപ്പാടുകൾ ഉണ്ടാക്കിയാൽ അവരുടെ മുന്നിൽ നമ്മൾ പിന്നെയെന്നും ചെറുതാവും.
ഇത് രണ്ടിലും  എത്ര സൂക്ഷിച്ചാലും നമ്മളറിയാതെ പെട്ടുപോകും...
ബാപ്പ ചുരുട്ട്‌ ഒന്നുംകൂടിആഞ്ഞ്‌വലിച്ചു.കൊണ്ട്‌
പറഞ്ഞു ഉള്ള ആയുസിൽ കടവും കള്ളീം ഇലാതെ ജീവിക്കാ..

"
ബാപ്പ അന്നങ്ങനെ പറഞ്ഞത് നേരാണന്ന് തിരിച്ചറിയാൻ അനുഭവങ്ങൾ തന്നെ എനിക്കും വേണ്ടി വന്നു

-----------------------------------

നൗഷാദ് അരീക്കൻ

No comments:

Post a Comment