Thursday, 5 May 2016

അള്ളാഹുവിൻറെ ഓരോ തീരുമാനങ്ങൾ


വർഷങ്ങൾക്കു മുന്പ്
പ്രവാസത്തിന്റെ ഒരു ദിനം , എന്തോ  അന്ന് ഒരു സുന്നത്ത് നോമ്പ് എടുത്തിരുന്നു. ഏകദേശം അഞ്ചര മണിക്ക് മഗ്രിബു ബാങ്ക് കൊടുക്കും . ആറര മണിക്ക് അവസാനിക്കുന്ന  ഓഫീസിൽ നിന്നും നോംബ്  തുറ 🍵വീട്ടിലാക്കാം എന്ന് കരുതി കുറച്ചു നേരത്തെ ഇറങ്ങി  . മിനുറ്റുകളെ  ബാക്കിയുള്ളൂ , ദൃതിയിൽ 🚗വണ്ടിയെടുത്തു റോഡിലേക്കിറങ്ങി . പ്രധാന റോഡിലേക്കുള്ള വഴിയിൽ മറ്റൊരു  വാഹനം , പോകാനുള്ള അവസരം കാത്തിരിക്കുന്നു. 🚦വലതു ഭാഗത്തുള്ള ഒരു ഴിവ്  നോക്കി ഞാനും അവസരത്തിനായി കാത്തു നിന്നു . ദൃതി കാരണം അവൻ പോകുന്നത് കാത്തിരിക്കാതെ ഒരൊറ്റ കുതിപ്പ് . ട്ടോ💥 അവനും  ഒരു നിമിഷത്തിന്റെ വ്യത്യാസത്തിൽ മുന്നോട്ടെടുതിരുന്നു ... നിമിഷങ്ങൾക്കുള്ളിൽ എല്ലാം സംഭവിച്ചു, ശബ്ദം കേട്ട് നോക്കിയപ്പോൾ എന്റെ ഡോറിൽ അവന്റെ വണ്ടിയുടെ മുൻഭാഗം  ഇടിച്ചു അവൻ കുറച്ചു മുന്നോട്ട് പോയിരിക്കുന്നു .
സൗദിയിലെ എൻറെ ആദ്യ വാഹന അപകടം . അകെ വെപ്രാളമായി . എന്റെ വണ്ടിയുടെ മുൻ വാതിൽ അത്യാവിശ്യം തകര്ന്നിരിക്കുന്നു . അവനു സാരമായ കേടൊന്നും ഇല്ല. എന്ത് ചെയയണം  എന്നറിയില്ല . എങ്ങിനെയെങ്കിലും തടി സലമതായാൽ  മതിയായിരുന്നു എന്ന് തോന്നി. പക്ഷെ അവൻ വിടുന്നില്ല. പുതിയ വണ്ടിയാണ് . അങ്ങിനെയാണ് ഇങ്ങിനെയാണ് എന്നൊക്കെ . എനിക്കു തോന്നിയതു  ഞാൻ ദൃതി കാട്ടിയതാണ് കാരണം , അത് കൊണ്ട് എന്റെ പേരിലാകും തെറ്റ് എന്നും തോന്നി.
ഏതായാലും അവൻ 🚨🚔പോലിസിലേക്ക്  വിളിച്ചു. ഞാൻ ഒരുപാട് പറഞ്ഞു നോക്കി "തെറ്റ് എന്റെതാണ് , നിനക്ക് ചെറിയ കേടല്ലേ ഉള്ളു", കുറച്ചു കാഷ്  തരാം എന്നൊക്കെ പറഞ്ഞു , (കാശ് എത്രെ എന്ന് ഇവിടെ എഴുതി ഉള്ള മാനം കളയുന്നില്ല ) സമ്മതിച്ചില്ല അവസാനം കുറച്ചു കാശ് കൂട്ടി പറഞ്ഞു നോക്കി , ഏന്നിട്ടും കേട്ടില്ല . അവന്റെ കൂടെയുള്ളവനോടും പറഞ്ഞു നോക്കി. നടന്നില്ല. അവസാനം 🚨പോലീസ്  വന്നു. ചോദ്യങ്ങളൊക്കെ ചോദിച്ചു , ഫോട്ടോകൾ  📷 എടുത്തു . അവൻ പോലീസിനോട് ഞാൻ പറഞ്ഞെതെല്ലാം പറഞ്ഞു "തെറ്റ്  സമ്മതിച്ചതും , കാഷ് തരാമെന്നു പറഞ്ഞതും ഒക്കെ " പോലീസ് അവനോടും എന്തൊക്കെയോ മറുപടിയും പറഞ്ഞു, പോലീസിന്റെ മറുപടി അവൻ അത്ര പിടിച്ചതായി തോന്നിയില്ല . ഏതായാലും
ഒരു വലിയ 📃 പേപ്പറിൽ എന്തൊക്കെ എഴുതി അവനു ആദ്യം കൊടുത്തു . എന്തോ അവൻ ഒന്നും പറയതെയും തിരിഞ്ഞു പോലും നോക്കാതെയും ഒരു പോക്ക് പോയി .💨💨💨
പിന്നെ എനിക്കും അത് പോലെ ഒന്ന് 📃തന്നു, അത് വാങ്ങി ഞാനും പോയി വീട്ടിലേക്കു . എന്താണ് എന്നറിയില്ല . വീട്ടിൽ പോയി നോമ്പോക്കെ തുറന്നു. പിന്നീട് അന്വേഷണം നടത്തിയപ്പോൾ ആണ് അറിഞ്ഞത് തെറ്റ്100% അവന്റെ പേരില് ആണെന്ന് .. അൽഹംദുലില്ലഹ്.🎉
നമുക്കറിയുന്നതിനെക്കളും നമ്മുടെ എല്ലാം രക്ഷിതവിനറിയാം  നമ്മുടെ ജീവിത വഴിയിലെ അനുഗ്രഹങ്ങളും പരീക്ഷണങ്ങളും .

اللهم لامانع لما أعطيت ولا معطي لما منعت
അല്ലാഹുവേ ,നീ നൽകിയത് തടയുന്നവനില്ല . നീ തടഞ്ഞത്‌ നല്കുന്നവനുമില്ല
-----------------
നജ്മുദ്ധീൻ അരീക്കൻ

No comments:

Post a Comment