Wednesday, 4 May 2016
ഞാൻ എന്ത് കൊണ്ട് തത്തമ്മക്കൂടിനെ ഞാൻ ഇഷ്ടപ്പെടുന്നു ?
ഈ കൂട്ടിലെ ഓരോ തത്തകളുടെയും സഹിഷ്ണുത മനോഭാവവും കൂട്ടിനെ വ്യതിരിക്തമാക്കുന്ന പരിപാടികളും തന്നെയാണ് ഈ കൂടുമായി എന്നെയും നിങ്ങളെയും പ്രണയത്തിലാക്കിയത് എന്നാണ് എനിക്ക് തോന്നുന്നത് .
നമ്മുടെ നാട്ടിലെ വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ഒരു കൂട്ടം വ്യക്തിത്വങ്ങളെ ഒരു കുടക്കു കീഴില്‍ കൊണ്ടുവരാനും അവര്‍ക്കിടയില്‍ നാടിന്‍റെ നന്മക്കായുള്ള ചര്‍ച്ചകളും കൂടിച്ചേരലുകളും നടത്താനും സാദിച്ചത് ഒരു വലിയ കാര്യം തന്നെയാണ്.
കൂടാതെ, ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പരീക്ഷണം ആയ ടെക്നോളജിയുടെയും അതിലെതന്നെ സർവകാലവില്ലൻ ആയ സോഷ്യൽ മീഡിയയുടെയും സാദ്ധ്യതകൾ ഉപയോഗിച്ച് തന്നെ വളരെ വിജ്ഞാനപ്രദവും നൂതനവുമായ ഒരുപാടു നല്ല പരിപാടികൾക്കും ചർച്ചകൾക്കും കലാമത്സരങ്ങൾക്കും വേദിയൊരുക്കാൻ ഈ കൂട് ഹേതുവായി എന്നത് തികച്ചും മാതൃകാപരം തന്നെ എന്നതിൽ ശംശയമില്ല .
കഴിവുള്ളവരുടെ കഴിവുകളെ പുറത്തെടുക്കാന്‍ അവസരം ശ്രിഷ്ടിച്ചതിലും ഒരിക്കല്‍ പോലും ഒരു വരി പോലും എഴുതാത്തവരെ കൊണ്ട് പേനയെടുപ്പിച്ചു വിസ്മയത്തിന്‍റെ വരികള്‍ തീര്‍ക്കുന്നതിലും ഈ കൂട് ഒരു പ്രേരകശക്തിയായി തന്നെ നിലകൊണ്ടു എന്ന് വേണം പറയാന്‍. ആധുനിക സംഗീത റിയാലിറ്റി ഷോകള്‍ക്ക് പകരം തികച്ചും സ്വരസംബുഷ്ട്ടമായ വരികള്‍ ആലപിക്കാനും ഒരുപാട് പേര്‍ക്ക് ഈ കൂട് പ്രോത്സാഹനവും ആവേശവും നല്‍കുകയുണ്ടായി.
ഒരു ആധികാരികതയും ഇല്ലാതെ വാര്‍ത്തകളും മറ്റും “ഷെയറും , ഫോര്‍വേഡും” ചെയ്തു സമയവും ക്രിയാത്മകതയും ദുരുപയോഗം ചെയ്യുന്ന ഈ കാലത്ത് തത്തമ്മക്കൂട് അത്തരം കൃതികള്‍ക്ക് വെളിച്ചം നല്‍കാത്തതും എടുത്തു പറയേണ്ടതാണ്.
കൂട്ടില്‍ കയറുന്ന സമയത്തേക്ക് എങ്കിലും നമുക്കിടയിളിലുള്ള നിലപാടുകളുടെ വ്യത്യാസം കൊണ്ടുള്ള കടുത്ത വിമര്‍ശന മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ സാദിക്കും എന്ന തിരിച്ചറിവാണ് ഇത്രയും കാലത്തെ ഈ കൂട്ടിലെ അനുഭവം എന്നെ പഠിപ്പിച്ചത് . അത് ഒരളവോളം കൂട്ടിനു പുറത്തും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു എന്നും തോന്നുന്നു.
نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ: الصِّحَّةُ وَالْفَرَاغُ
രണ്ടു അനുഗ്രഹങ്ങൾ ജനങ്ങളിൽ നിന്നും ഒട്ടുമിക്ക ആളുകളും നഷ്ടപ്പെടുതുന്നവരാണ് - ഒന്ന് ആരോഗ്യവും രണ്ടു ഒഴിവു സമയവും .
അള്ളാഹു നമ്മുടെ ഏവരുടെയും ആരോഗ്യവും ഒഴിവു സമയവും ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ തൌഫീഖ് നല്‍കട്ടെ– ആമീന്‍ .
ഏതായാലും കൂടിന്‍റെ അഡ്മിന്‍ ടെസ്കിനെ ഒരിക്കലും പ്രശംസിച്ചാല്‍ മതിയാവില്ല , അതോടൊപ്പം കൂട്ടിലെ ഓരോ തത്തകളുടെയും സംഭാവനകളെയും . ഏവര്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍ ..
സ്നേഹപൂര്‍വ്വം , നജ്മുധീന്‍ റിയാദ്
---------------------------------
നജ്മുദ്ധീൻ അരീക്കൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment