വർഷങ്ങൾ ഒരു പാട് കഴിഞ്ഞ് ഇവിടെ ഞാൻ വന്നിട്ട്പല ആളുകൾ ആയി നല്ല ബന്ധം പലരും പല കാരണങ്ങൾ കൊണ്ട് തിരിച്ച് പോയി ഇടക്ക് ചില വ്യക്തികൾ നമുക്ക് ഓരെ ഓർമകൾ തന്നു അതും മറക്കാനാവാത്ത ഓർമ..
"അലവി കാക്ക"
' നാട് പെരിന്തൽമണ്ണ അടുത്ത് അറവങ്കര " പുതുതായി ഹൗസ് ട്രൈ വർ വിസക്ക് വന്നതാണ് ' എകദേശം 55 കുടുതൽ പ്രായം വീട്ടിലെ കഷ്ടപാട് കൊണ്ട് വന്നത് 'എന്തിനും കൂടെ ഉണ്ടാവും ....
ഒരിക്കൽ പോലും ആൾ ആളുടെ റൂമിൽ വരാൻ സമ്മതിക്കാറില്ല ... പല കാരണം പറഞ്ഞ് ഒഴിയും .എന്താ എന്ന് ആർക്കും ഒരു പിടിയും കിട്ടില്ല. ഒരു നാൾ ആ വഴി പോയപ്പോ ഒന്ന് വാതിൽ മുട്ടി തുറന്ന് അകത്ത് കയറാൻ ശ്രമിച്ചപ്പോ: സമതിച്ചില്ല. എന്താ.. അറിയാനാഗ്രഹം ഞാൻ കയറി നോക്കി': 😭4 മീറ്റർ വീതിയും നീളവും മാത്രം ഉള്ള റൂം അതിൽ കിച്ചൺ കട്ടിൽ കക്കൂസ് ഒരു കൊട്ട കെണ്ട് മൂടിയിരിക്കുന്നു.... ഒരു മതിൽ മറ ഒന്നിനും ഇല്ല.. അദ്ദേഹം പറഞ്ഞു ഇതാ ഞാൻ | ആരോടും റൂമിൽ വരാൻ സമ്മതിക്കാത്തത് നീ പുറത്ത് പറയണ്ട' ' നിൽക്കാൻ പറ്റില്ല. :അദ്ദേഹം പല തവണ പറഞ്ഞതാ.. കുറച്ച് കാലം അല്ലേ... തിരിച്ച് പോക്ക് ഇപ്പോ ശരിയാവില്ല.''
എന്നോട് ഒരു സൗദി മസറ വിസ ഉണ്ട് ആൾ ഉണ്ടോ.ച്ചോദിച്ചു:. ഈ വിവരം ഞാൻ അലവി കാക്ക െവറുതേ പറഞ്ഞതാ.. ആൾ പറഞ്ഞു ഉണ്ട് നമുക്ക് രണ്ടാൾകും കുടി പോയി സംസാരിക്കാം.. ഞങ്ങൾ പോയി സംസാരിച്ചു: കുറച്ച് ആട് മാത്രം റൂം ഉണ്ട് ജനറേറ്റർ ഉണ്ട് ദിവസവും ഞാൻ വരും എന്തിനും എന്ന് പറഞ് അപ്പോൾ തന്നെ ഓക്കെ; പറഞ്ഞ് അലവിക്കാ വിസ വാങ്ങി നടന്നു് വരുബോ .. ഞാൻ ച്ചോദിച്ചു എന്തിനാ .. ഈ വിസ;;;!? മരുഭൂമിയിൽ എവിടെ എന്താ.. ഒന്നും അറിയാതെ...ഇത് വാങ്ങിക്കണോ.. ആരാ വരാനുള്ളത് അപ്പോ .. എന്റെ നാട്ടുകാരൻ ആൾക്ക് മസറ വിസ വേണം എന്ന് പറഞ്ഞതാ... : എല്ലാം അറിയുന്ന ആൾആവാം കരുതി ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ല.. ''''
ദിവസങ്ങൾ കഴിഞ്ഞ് വിസക്ക് ആൾ വന്നിരിക്കുന്നു. സ്വന്തം മകൻ: റഫീക്ക്🙆അലവിക്കാ എന്താ ഇത് എന്താ.. ഇങ്ങനെ ച്ചെയ്തത്: അവൻ ഇവിടെ വന്നതിന് ശേഷം ആണ് ജോലിയേ കുറിച്ച് അറിയുന്നത് നാട്ടിൽ നാടൻ പണിക്ക് പോവുന്ന അവനോട് വിസ ഉണ്ടന്നും പെട്ടന്ന് കയറണമെന്നും. 'വാപ്പ പറഞ്ഞത് കൊണ്ട് കൂടുതൽ ആലോച്ചിച്ചില്ല.
വന്നു ഇനി തിരിച്ച് പോവണം എന്ന് വെച്ചാ അതിലും വലിയ പ്രശ്നം: എല്ലാം കൂടി അറിഞ്ഞപ്പോ .. നല്ല ആരോഗ്യവും തടിയും ഉള്ള മകൻ വാപ്പ നേട് പറയാ.." നാട്ടിൽ വാ കാണിച്ച് തരാം.." ഒന്നും പറയാതെ സ്വന്തം മകൻ പറയുന്നത് കേട്ട് എനിക്ക് പോലും സങ്കടം വന്നു.. ഞാനും ഒരു പാട് പറഞ്ഞു എന്തിന് ഞാൻ ഇതിന് ഒരിക്കലും കൂട്ട് നിൽക്കില്ല. ഞാൻ അറിയില്ല.ായിരുന്നു :രണ്ട് ദിവസത്തിന് ശേഷം സൗദി് കൂടെ കൊണ്ട് പോയി ഒരു മാസത്തേക്ക് ഉള്ള എല്ലാം ബക്കാല നിന്ന് വാങ്ങി മരുഭൂമിയിലൂടെ വണ്ടിയും ഒടിച്ച് കൊണ്ട് പോയി ആക്കി :
ആട് മാത്രം കൂട്ടിന് ആയി :ഇടക്ക് വല്ലപ്പോഴും സൗദി സാധനങ്ങൾ ആയിട്ട് വരും ,പിന്നീട് ഞാൻ ഇവന്റെ കാര്യങ്ങൾ ഞാൻ അനേ ക്ഷിക്കും അലവിക്ക പറയും സുഖം അവന് എന്ന് പറയും: '
പിന്നിട് വന്ന പെരുന്നാൾ രാവിൽ ഞങ്ങൾ അവനോ േതടി പിടിച്ച് ച്ചെന്നപ്പോ.. തടിയും എല്ലാം പോയി ആൾമാറി.വാപ്പ എന്നെ പേടിച്ച് വരാറില്ല... ഇവിടുന്ന് ദുരെ കാണുന്ന ആ കൈമ അവിടെ രാത്രി ആവുമ്പോ.. പോവും അവിടെ ഒരു മലയാളി ഉണ്ട് . പിന്നെ ആരും ഇല്ല .. അവിടെ കോഴി ഒട്ടകം ആട് എല്ലാം ഉണ്ട് ആൾക്ക് രണ്ട് പെൺമക്കളെ കെട്ടിക്കാൻ ഉണ്ട് അത് കഴിഞ് നാട്ടിൽ പോവണം എന്നാ പറയുന്നത് ഞാനും നാട്ടിൽ പോവാൻ ശ്രമിക്കുന്ന ണ്ട്.' വാപ്പ തന്ന വിസ ജോലി അവൻ പറഞ്ഞ് കെണ്ട് ഇരുന്നു .... :അലവി കാക്ക സൗദി യു മായി പ്രശ്നമായി ..... അവസാനം അയാൾ ഇവിടുന്നു നാട്ടിലേക്ക് പോയി ഇനി വരില്യ എന്ന് പറഞ്ഞ് "വീട്ടിൽച്ചെന്ന് മകൻ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഭാര്യയുമായി വിട്ടിൽ പ്രസ്നങ്ങൾ അവസാനം വീട് വിട്ട് ഇറങ്ങി ഉള്ള 'വിട് ഭാര്യയുടെ പേരിൽ ആയതിനാൽ അവിടെയും രക്ഷയില്ല..: പിന്നീട് വർഷങ്ങൾക്ക് ശേഷം ആൾ പുതിയ വിസക്ക് യാ ബു ടൗണിൽ വന്നിരിക്കുന്നു 'അയാൾ എന്നെ മറന്നതോ.. ഇപ്പോ കുറച്ച് ദൂരം ആയതോ ഞാൻ അറിഞ്ഞിട്ടില്ലായിരുന്നു' അലവിക്കാ വന്നത്
യാതർക്ഷികമായി കണ്ടതാ '' അപ്പോ എല്ലാ പറഞ്ഞു നാട്ടിൽ ഭാര്യയും മക്കളും ഒന്നായി ഞാൻ പുറത്ത് ആയി '' ഞാൻ വിണ്ടും ഹൗസ് ഡൈവർ ആയി വന്നു '' കഴിയുന്ന അത്ര നിന്ന് പോവണം ബീഡിക്കും സിഗരറ്റിനു.o മക്കളുടെ അടുത്ത് കൈ നീട്ടണ്ട ' ആവശ്യം ഇല്ലല്ലോ .... ഇനി എനിക്ക് വിസ അടിച്ചു കിട്ടില്ല ..പ്രായം ഒരുപാട് ആയി '
ഇടക്ക് ടൗണിൽ വച്ച് കാണാറുണ്ട്....
------------------------------
AK M ✍ (കുഞ്ഞോൻ)
NB. എന്റെ രണ്ടാമത്തെ '' എഴുത്ത് ആണ് തെറ്റ് ഉണ്ടാവാം.. എഴുത്തിലും അവതരണത്തിലും🙏🏼
NB. എന്റെ രണ്ടാമത്തെ '' എഴുത്ത് ആണ് തെറ്റ് ഉണ്ടാവാം.. എഴുത്തിലും അവതരണത്തിലും🙏🏼
No comments:
Post a Comment