മാതാപിതാക്കളെയും കുടുംബത്തേയുംവിട്ട് വർഷങ്ങളോളം അന്യനാട്ടിൽ
പ്രവാസിയായി കഴിയുന്നവന്റെ ക്ഷമയും മനക്കരുത്തും അപാരം തന്നെ ,എന്ന് പറായാതെ വയ്യാ..
അതും സൗദിയിൽ ഒക്കെയാണങ്കിൽ മനസിന് കരിംബാറയുടെ ഉറപ്പെങ്കിലും വേണം
ആഹ്ലാദമുണ്ടാവുമ്പോൾ ദു:ഖിച്ചും, ദു:ഖമുണ്ടാവുമ്പോൾ സന്തോഷിക്കാനും പ്രവാസിയെ കൊണ്ടേ കഴിയൂ
ഒരു കടയിലെ സെയിൽസ്മാനായി ജോലി ചെയ്യുന്നവന്
നാട്ടിലെ ഒരു സന്തോഷ വാർത്തയറിഞ്ഞാൽ ആഹ്ലാദിക്കാനും ദു:ഖവാർത്ത അറിഞ്ഞാൽ അതിൽ പങ്ക് ചേരാനും കഴിയാതെ ഒരു വല്ലാത്തഅവസ്തയിലായിരിക്കും,
ഒരു ദിവസം പല പല ഭാഷയും സംസകാരവും നിറഞ്ഞ കസ്റ്റമറെയാണ് അവൻ കാണുന്നത്
ഒരു കസ്റ്റമർ വന്നാൽ അവർക്ക് വേണ്ട സാധനങ്ങൾ കൊടുത്ത് ഒരു ഉപപോക്താവിന് കൊടുക്കേണ്ട എല്ലാ പരിഗണനയോടും
വളരെ സന്തോഷത്തോടെയും
അവരോട് പെരുമാറുമ്പോഴും, ഇവന്റെ മനസിൽ
നാട്ടിൽ നിന്ന് കേട്ട ദു:ഖ വാർത്ത തിരമാല കണക്കെ ആർത്തിരമ്പുന്നുണ്ടാവും
അതുപോലെ വീട്ടിൽ നിന്ന് ഒരുസന്തോഷവാർത്ത അറിഞ്ഞ്
മനസ് ആഹ്ലാദിച്ച് നിൽക്കുംബോഴാവും ,
ഓരൊ അലംബ് ചെക്കന്മാർ കടയിൽ വന്ന് എന്തെങ്കിലും മോഷ്ടിക്കാൻ ശ്രമിക്കുകയുംഅത് കയ്യോടെ പിടിക്കുകയും പിന്നീടുണ്ടാകുന്ന വാക്‌പയറ്റും ബഹളവുമൊക്കെയായി ആ സന്തോഷവാർത്ത നിമിഷങ്ങൾക്കകം ഉപേക്ഷിക്കേണ്ടിയുംവരും
ഇനി ഇതെല്ലാം മറന്ന് റൂമിൽ എത്തി മനസ്സമാധാനത്തോടെ ഇരികാന്ന് വെച്ചാൽ അന്ന് അവന്റെ റൂം ക്ല്ലീനിങ്ങൊ അല്ലങ്കിൽ മെസ്സോ ഒക്കെയായിരിക്കും, പിന്നേ സന്തോഷമായലും ദു:ഖമായാലുംനാട്ടിൽ നിന്നെത്തിയ ആ വാർത്ത പാറ പോലെ ഉറച്ചിട്ടുണ്ടാവും മനസിൽ..
ദു:ഖം കൊണ്ട് ഉരുകാനൊ, ആഹ്ലാദത്താൽ മനസ് തുറന്ന് ചിരിക്കാനോ,കഴിയാതെ
-------------------------------
നൗഷാദ് അരീക്കൻ
No comments:
Post a Comment