Tuesday, 24 May 2016

സ്കൂൾ കാലത്തെ മറക്കാനാവാത്ത ഗുരുവോർമ്മയാണ് അരുണ ടീച്ചർ


       സ്കൂൾ കാലത്തെ മറക്കാനാവാത്ത ഗുരുവോർമ്മയാണ് അരുണ ടീച്ചർ
ഏറെ ആകർഷണീയമായിരുന്നു അവരുടെ ക്ലാസുകൾ .അതിനാൽ മുശിപ്പില്ലാത്തതായിരുന്നു ആ പീരിയഡുകൾ .
ഏത് വിഷയവും ഹൃദ്യമായി അവതരിപ്പിക്കാൻ അവർക്കാവുമായിരുന്നു.
അവർ വടി ഉപയോഗിക്കാത്ത അപൂർവ്വം അധ്യാപകരിൽ ഒരാളായിരുന്നു ഈ ടീച്ചർ.
ശാസനകൾ പോലും അവരുടെ ക്ലാസ് സമയത്ത് ആവശ്യമില്ലായിരുന്നു.
വിദ്യാർത്ഥികളുമായി ആത്മാർത്ഥമായ സ്നേഹ ബന്ധം അവർ പുലർത്തി.
അക്കാലത്തെ കലാലയാന്തരീക്ഷത്തിൽ പല അധ്യാപകർക്കും വളരെ പരിഹാസ്യമായ ഇരട്ട പേരുകളുണ്ടായിരുന്നു.
എന്നാൽ അരുണ ടീച്ചറെ അത്തരം പേരിട്ട് ആരും വിളിച്ചില്ല.
അവർ നന്നായി കഥ പറഞ്ഞ് തരുമായിരുന്നു.
പാട്ട് പാടുകയും കവിത ചൊല്ലുകയും ചെയ്തിരിന്നു എന്നാണ് എന്റെ ഓർമ്മ.
തികഞ്ഞനിശബ്ദതയിലായിരുന്നു  അവരുടെ ക്ലാസുകൾ.
നന്നായി പഠിക്കുന്നവർ മാത്രമല്ല
0നത്തിൽ പിന്നോക്കം നിൽക്കുന്നവരും ആ ക്ലാസുകൾ നന്നായി ആസ്വദിച്ചു.

വാൽകഷ്ണം:

ഇന്നലെ കണ്ട
അരുണ ടീച്ചറുടെ ഒരു ഫേസ് ബുക്ക് പോസ്റ്റാണ്
എന്നെ ഈ ഓർമ്മകളിലേക്ക് തിരിച്ച് നടത്തിയത്


----------------------
സത്താർ കുറ്റൂർ

<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ്  ക്ലിക്ക് ചെയ്യുക >>>>

1 comment:

  1. 1984 ൽ ഊകത്ത്‌ നിന്നും ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന മുക്കിൽ പീടിക യിലേക്‌ താമസം മാറിയ അവസരം ..
    പഠനം മസ്‌ഹറുൽ ഉലൂമിൽ നിന്നും ഹുജ്ജത്തുൽ ഇസ്ലാമിലേക്കും , കക്കാടമ്പുറം യു പി സ്കൂളിൽ നിന്നും കെ എം ഹൈസ്കൂളിലേകും മാറി ...
    സ്കൂളിൽ അഞ്ചാം ക്ലാസിൽ ചേർന്നു 5D യിൽ .
    അവിടെ ക്ലാസ്‌ ടീച്ചർ അരുണ ടീച്ചർ ആയിരുന്നു ...
    ആ വർഷത്തെ സ്വാതന്ത്ര്യ ദിനം പതിവു പോലെ ആഗസ്റ്റ്‌ 15 നു തന്നെ ആഘോശിക്കാൻ തീരുമാനിച്ചു ...
    പ്രസ്തുത ക്ലാസിലേ ലീഡർ എന്ന നിലയിലാണൊ അതൊ എന്നിലേ പ്രാസംഗികനേ തിരിച്ചറിഞ്ഞതിനാലോ അറിയില്ല , അന്നു ടീച്ചർ ക്ലാസിൽ വന്നത്‌ പുതിയൊരു അറിയിപ്പുമായിട്ട്‌ ...
    ശരീഫെ ഇവിടെ വരൂ ....
    ഞാൻ ടീച്ചറുടെ മേശക്കരികിലേക്ക്‌ നടന്ന് നീങ്ങി ..
    തനിക്ക്‌ പ്രസംഗിക്കാവോ ?
    അപ്രതീക്ഷിതമായ ചോദ്യത്തിനു മറുവടി പറഞ്ഞില്ല ...
    അടുത്ത ദിവസം ഒരു പായ പേപർ എന്റെ നീരെ നീട്ടി ടീച്ചർ പറഞ്ഞു ശരീഫെ താനിതു ആഗസ്ത്‌ 15 നു പ്രസംഗിക്കണം .
    അങ്ങിനേ ആ ദിവസം വന്നെത്തി ....
    സ്റ്റേജിൽ മാനേജർ മൊയ്തീൻ കുട്ടി ഹാജി , ഹെഡ്‌ മാസ്റ്റർ രാജഗോപാലൻ മാഷ്‌ , പാപച്ചൻ മാഷ്‌
    പിന്നെ ഓർമയില്ല .
    ഗ്രൗണ്ട്‌ നിറയേ കുട്ടികൾ ടീച്ചർമ്മാരും മാഷൻമാരും ഉണ്ട്‌ ,അന്നൊക്കെ ഒമ്പതിലും പത്തിലും ഒക്കെ ഉള്ളത്‌ താടിയും മീശയും ഒക്കെ ഉള്ള വലിയ മനുശ്യരായിരുന്നു (കുട്ടികൾ എന്ന് പറയാൻ പറ്റൂല).
    എന്റെ ഊഴം എത്തി ..
    ഞാൻ പ്രസംഗിച്ചു , അരുണ ടീച്ചർ എഴുതി തന്നത്‌ അതേ പടി പഠിച്ച്‌ ഞാനങ്ങ്‌ കാച്ചി ...
    പിന്നെയല്ലെ പൂരം , മാനേജറും ഹെഡ്‌ മാസ്റ്ററും മറ്റു അധ്യാപകരും മുതിർന്ന കുട്ടികളും എല്ലാം കൂടി വന്ന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു .....
    മുതിർന്ന ക്ലാസിലേ ഏതൊ ഒരു കുട്ടി ( താടിയും മീശയും ഒക്കെ ഉള്ള ഒരു വലിയ മനുശ്യൻ) എന്നെ എടുത്ത്‌ പൊക്കി ...

    വാൽകഷ്ണം :
    സത്താർ അരുണ ടീച്ചറെ സ്മരിച്ചപ്പോൾ മനസ്സിൽ ഓടി വന്നത്‌ അതേ പോലെ പകർത്തിയതാ ക്ഷമിക്കുക ..
    പൊങ്കാലകൾ പ്രതീക്ഷിച്ചു കൊണ്ട്‌ ...

    -------------
    ശരീഫ്‌ കുറ്റൂർ


    ReplyDelete