Wednesday, 4 May 2016

കലണ്ടര്‍


മലപ്പുറം മുട്ടിപ്പടിയിലെ മഅ്ദിനുസഖാഫത്തില്‍ ഇസ്ലാമിയ്യയില്‍ പഠിക്കുന്ന കാലം   ഞാനും കൂട്ടിലങ്ങാടിക്കാരനായ സഹപാഠിയും കൂടി സ്ഥാപനത്തിന്റെ കലണ്ടറും കൊണ്ട് അതിരാവിലെ തന്നെ യാത്രയായി  രണ്ട് പേരുടേയും കൈകളില്‍ മൊത്തം നൂറ് കലണ്ടറുണ്ട് മുട്ടിപ്പടി ബസ്റ്റോപ്പില്‍ മലപ്പുറത്തേക്കുള്ള ബസ്സ് കാത്തു നില്‍ക്കുബോ സഹപാഠി ചോദിച്ചു 'ഞമ്മക്കിന്ന്  എന്റെ നാട്ടിലേക്ക് പോയാലോ' ഞാന്‍ പറഞ്ഞു 'അയ്ക്കോട്ടെ ന്നാ അന്റെ നാട്ട്ക്കെന്നെ പോകാ' അങ്ങനെ ഞങ്ങള്‍ കൂട്ടിലങ്ങാടി ലക്ഷ്യമാക്കി നീങ്ങി.  ആദ്യ വില്‍പ്പന സഹപാഠിയുടെ വീട്ടില്‍ നിന്നു തന്നെ തുടങ്ങി അങ്ങനെ വീട് വീടാന്തരം കയറിയിറങ്ങി കലണ്ടര്‍ വില്‍പ്പന തകൃതിയായി നടന്നു. 


കൂടെയുള്ള സഹപാഠി കൊമ്പു കോര്‍ക്കാന്‍ ഭഹു മിടുക്കനാണ് പ്രത്യേഗിച്ച് സുന്നിയല്ലാത്തവരോട്  ചില വീട്ടുക്കാരോടൊക്കെ തര്‍ക്കിക്കുന്നത് കണ്ടാല്‍ അടി ഇപ്പം കിട്ടുമെന്ന് തോന്നിപോകും  അങ്ങനെ കലണ്ടറും കൊണ്ട് ഞങ്ങളൊരു വീട്ടില്‍ ചെന്നപ്പൊ വീട്ടുകാരന്റെ ചോദ്യം 'എവിടുന്നാസഹപാഠിയാണ് മറുപടി പറഞ്ഞത്  'ഞങ്ങള് മുട്ടിപ്പടി മഅ്ദിന്ന്നാണ് കലണ്ടറേറ്റ് വന്നതാണ് ഒരു കലണ്ടറിന് പത്തു രൂപയില്‍ കുറയാതെ സംഭാവനയായി തന്നാ മതിവീട്ടുകാരന്‍ പറഞ്ഞു ഇബട കലണ്ടര്‍ വേണ്ട'     വീട്ടുകാരന്‍ മുജാഹിദ് പ്രസ്ഥാനക്കാരനാണെന്ന് എനിക്കറിയില്ലായിരുന്നു സഹപാഠിക്ക് അറിയുകയും ചെയ്യും  അവന്‍  അയാളോട് ചോദിച്ചു 'അതെന്താ ഇങ്ങക്ക് മാണ്ടാത്തത്വീട്ടുകാരന്റെ മുഖഭാവം മാറി തുടങ്ങി ഞാന്‍ സഹപാഠിയോട് പറഞ്ഞു 'ബാ ഞമ്മക്ക് പോകാ'   അതിനിടയില്‍ വീട്ടുകാരന്‍ സുന്നികളേയും ഞങ്ങളുടെ വല്ല്യുസ്താദിനെയും പറ്റി ഓരോന്ന് പറയാന്‍ തുടങ്ങിയതും സഹപാഠിയുടെ ആദര്‍ശം സട കുടഞ്ഞെഴുന്നേറ്റു  അവര്‍ പൊരിഞ്ഞ സംവാദം തന്നെ തുടങ്ങി പറഞ്ഞ് പറഞ്ഞ് രണ്ട് പേരും കത്തിജ്ജ്വലിക്കുകയാണ് അതിനിടയില്‍ സഹപാഠി മുജാഹിദ് പ്രസ്ഥാനത്തേയും അവരുടെ ആശയത്തേയും ശക്തമായി എതിര്‍ത്തു കൊണ്ട് പലതും വാശദീകരിച്ച് ഒരു പ്രസംഘം തന്നെ നടത്തുകയാണ് കലി തുള്ളിയ വീട്ടുകാരന്‍ വീടിനകത്തേക്ക് പോയി ഞാന്‍ കരുതി അയാള് തോറ്റ് തൊപ്പിയിട്ടതാവുമെന്ന് അല്‍പ്പ സമയത്തിനകം വീട്ടുകാരന്‍ തിരിച്ചെത്തി കയ്യിലൊരു വെട്ടുകത്തിയും പിടിച്ചാണാ വരവ് എന്റെ കജ്ജും കാലും കൊയഞ്ഞ മാതിരിയായി സഹപാഠി അപ്പോഴും അയാളുമായി തര്‍ക്കിക്കാന്‍ നിന്നു അരിശം പൂണ്ട വീട്ടുകാരന്‍ 'ന്താടാ ജ്ജ് ബിജാര്ച്ച്ക്ക്ണ്ട് പോടാ ന്റെ മിറ്റത്ത്ന്ന്' ഇതും പറഞ്ഞ് വീട്ടുകാരന്‍ സഹപാഠിയുടെ നേര്‍ക്കടുത്തു ഞാന്‍ പിന്നെ ഒന്നും ആലോജിച്ചില്ല ഓടി പിന്നാലെ സഹപാഠിയും ഞങ്ങളെ പിന്നാലെ വെട്ട്കത്തിയുമായി ആ വീട്ടുകാരനും തെങ്ങുംതോട്ടത്തിക്കൂടി ഓടിയ ഓട്ടം   ഇന്നും ഓരോ സ്ഥാപനത്തിന്റെയും കലണ്ടര്‍ കാണുംബോള്‍ ഓര്‍മ്മയില്‍ ഓടിയെത്തും

--------------------------------------------

അന്‍വര്‍ ആട്ടക്കോളില്‍

No comments:

Post a Comment