കാലാവസ്ഥ പറയുന്നു: നിങ്ങളെനിക്ക് മരങ്ങളും കുന്നുകളും അരുവികളും തിരിച്ചു തരൂ, ഞാൻ നിങ്ങൾക്ക് നിങ്ങളുടെ പഴയ കാലം തിരികെ തരാം എന്ന്.
-------------------------
ജൂൺ 5, ലോക പരിസ്ഥിതി ദിനം. അന്നും പതിവ് പോലെ അയാൾ ഒരു തൈ നാട്ടു. വർഷങ്ങളായി നിലനിറുത്തി പോരുന്ന ശൈലി ഈ വർഷവും ആവർത്തിച്ചു.
തന്റേതെന്ന് പറയാവുന്ന തുഛമായ തുണ്ട് ഭൂമിയിൽ ഇതിനകം തന്നെ നിരവധി മരങ്ങളായി, പലതും വന്മരങ്ങളായി കാറ്റിൽ ആടിയുലഞ്ഞ് തങ്ങളുടെ സന്തോഷം അറിയിക്കുകയാണ്.
ദൈവത്തിന്റെ സ്വന്തം നാടെന്ന് പറഞ്ഞ് ഊറ്റം കൊണ്ടിരുന്ന കേരള മണ്ണ് ച്ചുട്ടുപൊള്ളുകയാണ്. മരുഭൂമിയെ വെല്ലും വിധമാണ് കേരനാട്ടിൽ ഉഷ്ണം വിളയാടുന്നത്. സഹിക്കാൻ ആർക്ക് സാധിക്കും? പ്രിയമുള്ളവരേ? അയാൾ തന്റെ പ്രസംഗത്തിനു വേകതയും ശബ്ദവും കൂട്ടികൊണ്ടിരുന്നു. ഒരു കാലത്ത് പച്ചപ്പ് മാത്രം ഉണ്ടായിരുന്ന, മലയും കുന്നുകളും മരങ്ങളും പാടങ്ങളും കുളങ്ങളും അരുവികളുമൊക്കെയുണ്ടായിരുന്ന നമ്മുടെ നാടിനിതെന്തുപറ്റി? എവിടെ നമ്മുടെ പച്ചപ്പ്? എവിടെ നമ്മുടെ ജലാശയങ്ങൾ? അയാൾ പ്രസംഗം തുടർന്നു....
അടുപ്പ് കത്തിക്കാൻ വിറകു വേണം, അതിനു മരം വേണം, കെട്ടിടം പണിയാൻ മണലും കല്ലും വേണം, അതിനു കുന്നുകൾ നികത്തണം, പുഴകളെ നശിപ്പിക്കണം. കെട്ടിടം പണിയാൻ സ്ഥലം വേണ്ടേ?? അതിനു പാടം നികത്തേണ്ടേ?? പലരും ചോദിക്കുന്നു....
വ്യവസായം വേണം നാട്ടിൽ, വികസനവും. കുന്നു നികത്തി, മരം മുറിച്ച് വികസനം. നാടിന്റെ വികസനത്തോടൊപ്പം മറ്റു പലതും വികസിക്കുന്നു.
കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്, ഒരു തുള്ളി ദാഹജലത്തിനായി. അപ്പോഴും കേൾക്കുന്നു അനൗൺസ്മെന്റ്, ഈ നാടിന്റെ വികസനത്തിനായി.... ഒരു വോട്ട്....
വർഷങ്ങൾ പലതു കഴിഞ്ഞു, അയാളുടെ വീടിനും ക്ഷയം സംഭവിച്ചിരിക്കുന്നു, ഒന്ന് മാറ്റി പണിയണം,
കഷ്ടിച്ച് ഒരു വീടുകൂടി എടുക്കാനുള്ള സ്ഥലം ഉണ്ട്, വർഷങ്ങളായി തുടർന്നു പോന്ന ശീലത്തിന്റെ ഭാഗമായി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന വന്മരങ്ങളുടെ കടയ്ക്കൽ കത്തി വെക്കണം. എങ്കിൽ രണ്ടുണ്ട് കാര്യം, വീടെടുക്കാൻ സ്ഥലവും കിട്ടും, നല്ല തേക്ക് മരമായതിനാൽ ജനലിനും വാതിലും ഉപയോഗിക്കുകയും ചെയ്യാം.
അയാൾ മരം മുറിക്കാൻ കരാർ കൊടുത്തു,
ട്ര്ര്ര്ര്ർ കറങ്ങുന്ന യന്ത്രം ആ വന്മരത്തെ കിടത്തി വെച്ചു,...
പരിസ്ഥിതി സമ്മേളനത്തിൽ അയാളുടെ ശബ്ദം അപ്പോഴും ഉയർന്നു തന്നെ കേൾക്കാ മായിരുന്നു, മരങ്ങള മുറിക്കരുത്, പാടം നികത്തരുത്, കുന്നുകൾ ഇടിക്കരുത്.....
----------------------------------------
ഉസാമ അഹമ്മദ് PK
No comments:
Post a Comment