ബാർബർ ഷോപ്പിൽ മുടി വെട്ടിക്കഴിഞ്ഞ്
പുറത്തിറങ്ങി മൊബെയിൽ നോക്കിയപ്പോഴാണു ഒരു മിസ്കാൾ വന്നതറിഞ്ഞത്. പരിചയമില്ലാത്ത
നമ്പറായതിനാൽ തിരിച്ചും കൊടുത്തു ഒരു മിസ്കാൾ.
വീട്ടിൽ എത്തിയപ്പോഴാണു പിന്നീട് വീണ്ടും കാൾ വന്നത്, ഫോൺ എടുത്തു ഹലോ പറഞ്ഞു. ഒരു ശുദ്ധ ബംഗാളി. അവന്റെ സംസാരം മുഴുവനും ബംഗാളിയിൽ, കൂട്ടിനു തോടാ തോടാ ഹിന്ദിയും ശൂയ ശൂയ അറബിയും. ഇംഗ്ലീഷിൽ തിരിച്ച് സംസാരിച്ചപ്പോൾ അവനു ഇംഗ്ലീഷ് ങേ ഹെ. ഒൺലീ ബംഗാളി, തൊട്ടുകൂട്ടാൻ അറബി കലർന്ന ഹിന്ദിയും.
സംഗതി അയാളെന്നോട് ചോദിക്കുന്നത് എന്റെ പേരുവിവരങ്ങളാണു, എവിടെയാണു സ്ഥലം? ഇപ്പൊ എവിടെയാ ഉള്ളത്? പേരെന്താണു? ഷോപ്പിന്റെ നമ്പർ എത്രയാണു? ഇൻഡസ്ട്രിയൽ ഏരിയയിൽ എത്രാം നമ്പർ സ്ട്രീറ്റിലാണു? എന്നിത്യാതി കാര്യങ്ങളാനെന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നത്.
എനിക്ക് മനസ്സിലായേടത്തോളം, അവന്റെ മൊബെയിൽ കളഞ്ഞു പോയിട്ടുണ്ട്, ആ നമ്പറിലേക്കാണു ടിയാൻ വിളിച്ചത്. പക്ഷെ അത് ഏതോ നമ്പർ തെറ്റി കഷ്ടകാലത്തിനു എനിക്കാണു കാൾ വന്നത്.
ഞാൻ ചോദിച്ചു, നിന്റെ നമ്പർ എത്രയാ? ഇതുതന്നെ എന്റെ നമ്പർ, നീ എവിടെ? അതെനിക്ക് മനസ്സിലായി പിന്നെ ചോദിക്കുന്നതിനൊക്കെ ശുദ്ധ ബംഗാളിയിലും ഹിന്ദിയും അറബിയും കലർത്തിയ വിചിത്ര ഭാഷയിലും എന്നോട് സംസാരിച്ചുകൊണ്ടിരുന്നു.
സഹികെട്ട ഞാൻ ശുദ്ധ മലയാളത്തിലായി പിന്നീടുള്ള സംസാരം. അവനെന്ത് പറയുന്നോ അതിനെല്ലാം പച്ച മലയാലത്തിൽ പേസി തുടങ്ങി. അവസാനം അവനും സഹികെട്ടു. എങ്കിലും അവൻ വിടുന്ന ലക്ഷണമില്ല, എനിക്കെതിരെ കേസ് കൊടുക്കും എന്നൊക്കെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.
ഞാനാവുന്നത് പറഞ്ഞു നോക്കി, സുഹൃത്തെ നീ വിളിച്ച നമ്പർ തെറ്റിപ്പോയതാണു, നമ്പറൊന്ന് ചെക്ക് ചെയ്യൂ എന്ന്. പക്ഷെ അവനിക്കത് മനസ്സിലാകണ്ടേ? അവൻ വീണ്ടും ചോദിച്ചു കൊണ്ടിരുന്നു നീ എവിടെ? അവസാനം ഞാൻ പറഞ്ഞു, ഞാനിവിടെ പോലീസ് സ്റ്റേഷനിലുണ്ട്, ഇങ്ങോട്ട് പോരൂ. പറഞ്ഞത് മനസ്സിലായതോ എന്തോ, അവൻ ഒകെ ഞാൻ വരാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നീടവന്റെ കാൾ കണ്ടിട്ടില്ല.

----------------------------------------
ഉസാമ അഹമ്മദ് PK
No comments:
Post a Comment