Tuesday, 24 May 2016

നമ്മുടെ പോസ്റ്റോഫീസ്


നമ്മുടെ പൂർവികർ ചെയ്ത പുണ്യങ്ങളിലൊന്നാണ് നമ്മുടെ പോസ്റ്റോഫീസ്. പണ്ട് എൻറുപ്പാൻറെ പീടികയിലായിരുന്നു.  25 പൈസയായിരുന്നു ദിവസവാടക. അന്നേ കുന്നുംപുറത്തുകാർ നല്ല ബിൽഡിംഗ് ഓഫർ ചെയ്ത് അങ്ങോട്ട് മാറ്റാൻ ശ്രമം നടത്തിയിരുന്നു. പക്ഷേ.. നാട്ടുകാരുടെ ഒരുമയിൽ അതെല്ലാം പാഴായി. നമ്മുടെ നാട്ടിൽ എഴുപതുകളുടെ മധ്യത്തോടെ തുടങ്ങിയ പ്രവാസ കുടിയേറ്റം പോസ്റ്റോഫീസുകളിലും പ്രതിഫലിച്ചിരുന്നു. പോസ്റ്റ്മാന് വലിയ നിലയുംവിലയും കൽപിച്ചിരുന്നു. തപാലുമായി രാവിലെ 11മണിയോടെ ഏആർ നഗറീന്ന് സൈക്കിൾ വരുന്നതും കാത്ത് ആളുകളിരിക്കും. തപാൽകെട്ടിൻറെ പിന്നാലെ ജനം പോസ്റ്റോഫീസിലേക്ക്. നിമിഷംകൊണ്ട് ആ ഇടുങ്ങിയവരാന്ത നിറയും. ഇടം കിട്ടാത്തവർ പുറത്ത് നിൽക്കും പിന്നെ പോസ്റ്റ്മാൻറെ നീട്ടിയുള്ള വായന. പേര് വായിച്ചവർ റാങ്ക്ജേതാവിനെപോലെ കത്ത് കൈപറ്റും കിട്ടാത്തവർ അയൽവാസിയുടെ കത്ത് വാ ങ്ങി സമാധാനമടയും. ഏതായാലും കുറ്റൂർപ്രദേശത്തെ കത്തെല്ലാം ചൂടപ്പം പോലെ കഴിയും.  വീണ്ടും നാളത്തെ തപാലിൽ കത്തുണ്ടാകുമെന്ന പ്രതീക്ഷയോടെ
ഞങ്ങൾ നാട്ടുകാർ പിരിഞ്ഞ്പോകും. രജിസ്റ്റേഡ് കത്ത് കിട്ടുന്നവർക്ക് രാജാവിൻറെ ഗമയാ..ഡ്രാഫ്റ്റുള്ള കത്തായിരിക്കും. ഇന്ന് തപാൽവണ്ടി കാണുമ്പോൾ ആ പഴയകാലം ഓർമ്മയിലോടിയെത്തും.


----------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ


<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ്  ക്ലിക്ക് ചെയ്യുക >>>>


2 comments:

  1. പതിനഞ്ച് പൈസയുടെ പോസ്റ്റ് കാർഡ് അയച്ചാൽ സൗജന്യമായി കിട്ടിയിരുന്ന
    സെറിലാക്കിന്റെയും
    മിൽക്ക് മെയ്ഡിന്റെയും
    ബുക്ക് ലെറ്റിന്റെ വർണ്ണശബളിമ മനസ്സിൽ ഇപ്പോഴും മങ്ങിയിട്ടില്ല

    ----------------
    സത്താർ കുറ്റൂർ

    ReplyDelete
  2. കുറ്റൂർ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തുള്ള ഒരു തപാൽ ഹോബിയായിരുന്നു സ്കൂളിന് മുമ്പിലുള്ള വായനശാലയിൽ മാതൃഭൂമി പത്രത്തിൻറെ ക്ലാസിഫൈഡ് പേജ് നോക്കി അതിൽ വരുന്ന അഡ്രസ്സിൽ പോസ്റ്റ് കാർഡിൽ കത്തെഴുതി സൗജന്യ പ്രോസ്പെക്ടിനും (ഈ വാക്ക് പിന്നെ ഇത് വരെ കേട്ടിട്ടില്ല😀) ലഘുലേഖക്കും അപേക്ഷിക്കൽ
    സെരിലാക്ക്, പ്രമുഖ പെയിന്റ് കമ്പനി തുടങ്ങിയവരുടെ ബഹുവർണ്ണ ബുക്കുകൾ തുടങ്ങി പലതും വരുത്തിയിട്ടുണ്ട്
    സൗജന്യം എന്ന് കാണുന്ന ഏത് അഡ്രസ്സിലേക്കും അയക്കുന്ന കൂട്ടത്തിൽ കഴക്കൂട്ടം
    നേതാജി ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇംഗ്ലീഷ് എന്ന സ്ഥാപനത്തിലേക്കും അയച്ചു ഒരു കാർഡ്
    അൽപ ദിവസം കഴിഞ്ഞ് പതിവ് പോലെ ഒരു ലഘുലേഖയും കൂട്ടത്തിൽ ഒരു അപേക്ഷാഫോമും 200 രൂപ ഫീസ് അടക്കാനുള്ള അറിയിപ്പും കിട്ടി
    ഒന്നും കാര്യമാക്കിയില്ല പക്ഷെ കളി കാര്യമായത്
    പിന്നീട് വന്ന അവരുടെ വക്കീൽ നോട്ടീസോടെയാണ്

    വേണ്ടിയിട്ട് ചെയ്തതല്ലന്നും മറ്റുള്ളവരുടെ കെണിയിൽപെട്ട് വിനോദത്തിന് ചെയ്തതാണെന്നും 200 രൂപ അടക്കാനുള്ള സാമ്പത്തിക ശേഷിയില്ലന്നും എഴുതി ഒരു മാപപേക്ഷ പോസ്റ്റ് ചെയ്താണ് അതിൽ നിന്ന് തലയൂരിയത്
    ആ പരിപാടിയും അതോടെ നിർത്തി ഇന്നും കഴക്കൂട്ടം എന്ന് കേൾക്കുമ്പോൾ നേതാജി ഇൻസിറ്റിറ്റ്യൂട്ടും ഓർമ്മയിലെത്തും
    ഒരു ഉൾക്കിടിലത്തോടെ😮😮

    ---------------------
    ഫൈസൽ മാലിക്. വി.എൻ

    ReplyDelete